ഉദിനൂര്‍: കുടുംബത്തെ കത്തിമുനയില്‍ നിര്‍ത്തി വന്‍ കവര്‍ച്ച നടത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഉദിനൂരില്‍ വീണ്ടും കവര്‍ച്ചക്ക് ശ്രമം. കഴിഞ്ഞ ദിവസം കവര്‍ച്ച നടന്ന വീടിന്റെ ഏറെ അകലെയല്ലാതെ, ഫുട്ബാള്‍ കോച്ച് കെ.വി.ഗോപാലന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം വിഫലമായത്.
രാത്രി ഒരു മണി കഴിഞ്ഞ് വാതിലില്‍ തള്ളുന്ന ശബ്ദം കേട്ടാണ് ഗോപാലന്‍ ഉണര്‍ന്നത്. ലൈറ്റ് തെളിച്ചപ്പോള്‍ ആറോ ഓടി മറയുന്നതാണ് കണ്ടത്. ഗേറ്റിന്റെ രണ്ട് വിളക്കുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. വാതില്‍ കുത്തി തുറക്കാന്‍ ശ്രമിച്ചതായും കാണപ്പെട്ടു.