ഉദിനൂരില്‍ മുഖം മൂടി സംഘം വീട് കൊള്ളയടിച്ചു
ഉദിനൂര്‍: വീട്ടുടമയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 14 പവന്‍ സ്വര്‍ണ്ണാ ഭരണങ്ങളും, 24000 രൂപയും,
മാരുതി കാറും കവര്‍ന്നു. ഉദിനൂര്‍ റെയില്‍വേ ഗെയിറ്റി നടുത്തെ എ. വി മനോഹരന്‍ മാസ്റ്ററുടെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കവര്‍ച്ച അരങ്ങേറിയത്.
പുലര്‍ച്ചെ മനോഹരന്‍ മാസ്റര്‍ പത്രം എടുക്കാന്‍ വേണ്ടി വീടിനു പുറത്തിറങ്ങിയപ്പോള്‍ കവര്‍ച്ചക്കാര്‍ അതിക്രമിച്ചു വീട്ടില്‍ കയറുകയായിരുന്നു. ഇതിനിടയില്‍ തന്റെ വളര്‍ത്തു നായയുടെ അസാധാരണമായ കുര ശ്രദ്ധയില്‍ പെട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് വീടിനകത്തേക്ക് ചിലര്‍ കയറുന്നത് കണ്ടത്. പിന്നാലെ
ചെന്ന മനോഹരന്റെ കഴുത്തിന് കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാ ഭരണങ്ങളും, പണവും കവരുകായിരുന്നു. പോകുമ്പോള്‍ വീട്ടു മുറ്റ ത്ത് ഉണ്ടായിരുന്ന മാരുതി കാറും കവര്‍ച്ചക്കാര്‍ കൊണ്ട് പോയി. ഈ കാര്‍ പിന്നീട് പയ്യന്നൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
.