ഉദിനൂര്‍: ഉദിനൂരിലെ റിട്ട. പ്രൊഫസര്‍ എ.വി.മനോഹരന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന കവര്‍ച്ചക്കേസിലെ പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. നീലേശ്വരം സി.ഐ കെ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
വീടിനെക്കുറിച്ച് നല്ല ധാരണയുള്ളവരാണ് കവര്‍ച്ചക്കാര്‍ എന്ന നിഗമനത്തിലാണ് പോലീസ്. തമിഴ്കലര്‍ന്ന മലയാളമാണ് സംസാരിച്ചിരുന്നതെന്നതിന്റെ അടിസ്ഥാനത്തില്‍ ക്വാട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.