ഉദിനൂര്‍: എടച്ചാക്കൈ പാലത്തരയില്‍ മില്ലില്‍ കുടുങ്ങി ഒരാള്‍ മരിച്ചു. സഫിയാസ് ഫ്ലോര്‍ മില്‍ ഉടമ പാലത്തരയിലെ ഒ.കെ.മഹമൂദ്(68) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവം നടന്നത് . മുളക് പൊടിക്കുന്നതിനിടെ തൊട്ടടുത്തുള്ള അരി പൊടിക്കുന്ന മെഷീന്‍ ശ്രദ്ധിക്കാന്‍ തിരിയുന്നതിനിടയില്‍ ഇദ്ദേഹത്തിന്‍റെ വസ്ത്രം യന്ത്രത്തിന്റെ ബെല്‍ട്ടില്‍ കുടുങ്ങിയാണ് അപകടം നടന്നത് . ബെല്‍റ്റിനിടയില്‍ കുടുങ്ങിയ ഇദ്ദേഹത്തെ രക്ഷിച്ചു തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചു മക്കള്‍ ഉണ്ട് . രണ്ടു ആണ്‍ മക്കള്‍ ദുബായില്‍ ആണ് ഉള്ളത് .