Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2016, ജൂലൈ 21, വ്യാഴാഴ്‌ച

ഉദിനൂർ സൗത്ത്‌ ഇസ്ലാമിയ സ്കൂളിന്റെ പ്രവർത്തനം യുനീക്‌ എജുക്കോം സെന്ററിലേക്ക്‌ മാറ്റി

ഉദിനൂർ: ഒരു നൂറ്റാണ്ടിലേറെ പഴക്കം ചെന്ന ഉദിനൂർ തെക്കു പുറത്തെ സൗത്ത്‌ ഇസ്ലാമിയ എൽ.പി സ്കൂളിന്റെ പ്രവർത്തനം ഇനി മുതൽ ഉദിനൂരിലെ ബഹുമുഖ വൈജ്ഞാനിക കേന്ദ്രമായ യുനീക്‌ എജുക്കോം സെന്ററിൽ നടക്കും.

പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷയെ കുറിച്ച്‌ വിദ്യാഭ്യാസ വകുപ്പ്‌ അധികൃതർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്‌ നൽകിയിരുന്നു. പ്രസ്തുത സാഹചര്യത്തിൽ പ്രദേശത്തെ ഏറ്റവും പുരാതനമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവർത്തനം മുടങ്ങിപ്പോയേക്കവുന്ന അവസ്ഥയിൽ യുനീക്‌ എജുക്കോം സെന്റർ അധികൃതർ രക്ഷക്കെത്തുകയാ യിരുന്നു.
തദനുസ്ര് തം തിങ്കളാഴ്ച മുതൽ സ്കൂളിന്റെ പ്രവർത്തനം യുനീക്‌ എജുക്കോം സെന്റർ ക്യാമ്പസിലേക്ക്‌ മാറ്റിയിരിക്കുകയാണ". അത്യന്താധുനിക സൗകര്യത്തോടെയുള്ള യുനീക്‌ ക്യാമ്പസ്‌ കണ്ടപ്പോൾ വിദ്യാർത്ഥികൾ ആവേശം മറച്ചു വെച്ചില്ല. തങ്ങളുടെ കലാലയം ഇനിമേൽ ഇവിടെയായിരിക്കുമെന്ന വസ്തുത കൊച്ചു മിടുക്കന്മാരിൽ പലർക്കും അവിശ്വസനീയമായി അനുഭവപ്പെട്ടു.

സ്കൂളിന്റെ പുന: പ്രവേശനോത്സവത്തിനു സാക്ഷികളാകാൻ സ്കൂൾ മാനേജ്‌മന്റ്‌ പ്രതിനിധികൾക്ക്‌ പുറമെ യുനീക് എജുക്കോം സെന്റർ‌ അധികൃതരും, കേരള മുസ്ലിം ജമാഅത്തിന്റെയും, എസ്‌.വൈ.എസിന്റെയും ഭാരവാഹികളും, പ്രവർത്തകരും, നാട്ടുകാരും സന്നിഹിതരായിരുന്നു. ഉദിനൂർ യൂനിറ്റ്‌ എസ്‌.എസ്‌.എഫ്‌ പ്രവർത്തകർ മധുരം നൽകിയായിരുന്നു വിദ്യാർത്ഥികളെ വരവേറ്റത്‌.





2016, ജൂലൈ 11, തിങ്കളാഴ്‌ച

ഉദിനൂർ സൗത്ത്‌ ഇസ്ലാമിയ സ്കൂളിന്റെ പ്രവർത്തനം യുനീക്‌ എജുക്കോം സെന്ററിലേക്ക്‌ മാറ്റാനുള്ള തീരുമാനത്തിനു ബോർഡ്‌ അംഗീകാരം

ഉദിനൂർ സൗത്ത്‌ ഇസ്ലാമിയ എൽ.പി സ്കൂളിന്റെ പ്രവർത്തനം സുരക്ഷാ പരമായ കാരണങ്ങളാൽ യുനീക്‌ എജുക്കോം സെന്ററിലേക്ക്‌ മാറ്റാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സ്കൂൾ മാനേജ്‌മന്റ്‌ സമർപ്പിച്ച അപേക്ഷക്ക്‌ യുനീക്‌ ഡയറക്ടറി ബോർഡിന്റെയും, സുന്നീ സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം അംഗീകാരം നൽകി.

പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷയെ കുറിച്ച്‌ വിദ്യാഭ്യാസ വകുപ്പ്‌ അധികൃതർ ആശങ്ക പ്രകടിപ്പിച്ചതാണു ഇത്തരമൊരു തീരുമാനത്തിനു കാരണം. തദനുസ്ര് തം 2016 ജൂലൈ 11 തിങ്കളാഴ്ച മുതൽ സ്കൂളിന്റെ പ്രവർത്തനം യുനീക്‌ എജുക്കോം സെന്റർ ക്യാമ്പസിലേക്ക്‌ മാറ്റും.

സ്കൂളിന്റെ പുന: പ്രവേശനോത്സവം വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച്‌ വർണ്ണ ശബളമാക്കനും ബോർഡ്‌ യോഗത്തിൽ തീരുമാനമായി.

ചെയർമാൻ എ.കെ കുഞ്ഞബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ്‌ യോഗത്തിൽ ജനറൽ സെക്രട്ടരി ടി.അബ്ദുല്ല മാസ്റ്റർ ആമുഖ ഭാഷണം നടത്തി. ട്രഷറർ ടി.പി മഹമൂദ്‌ ഹാജി, ഡയറക്ടർ മാരായ ടി.പി അബ്ദുൽ സലാം ഹാജി, ടി.സി ഇസ്മായിൽ, എ.ബി മുഹമ്മദ്‌ നൂർ, അഡ്വ: ടി.പി അസൈനാർ എന്നിവർ സംസാരിച്ചു.

സുന്നീ സംഘടനാ പ്രതിനിധികളായ ടി.പി ശാഹു ഹാജി, ടി.സി മുഹമ്മദ്‌ സാനി, എ.ജി ഖാലിദ്‌, അബ്ദുൽ റസാക്ക്‌ പുഴക്കര, ടി.പി അബ്ദുൽ റഹീം, പി.മുഹമ്മദ്‌ അലി, ടി.പി അബ്ദുൽ റശീദ്‌, എൻ. അബ്ദുൽ റശീദ്‌ ഹാജി, എം.ടി.പി അബൂബക്കർ മൗലവി, ടി.മുനീർ, ടി.സി മുസമ്മിൽ, ടി. മുഹമ്മദ്‌ റയീസ്‌, ടി.സി ഖലീഫ, ടി.ജാബിർ എന്നിവർ സംബന്ധിച്ചു.





2015, ഡിസംബർ 13, ഞായറാഴ്‌ച

കർമ്മ സാഫല്യ നിറവിൽ ഉദിനൂരിലെ സുന്നീ സംഘ കുടുംബം

കർമ്മ സാഫല്യ നിറവിൽ ഉദിനൂരിലെ സുന്നീ സംഘ കുടുംബം

കർമ്മ പഥത്തിൽ നാലു പതിറ്റാണ്ട്‌ പൂർത്തിയാക്കിയ ഉദിനൂരിലെ സുന്നീ സംഘ കുടുംബത്തിനു ഇതു കർമ്മ സാഫല്യ നിമിഷം.

ഉദിനൂരിലെ മത, സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക ജീവ കാരുണ്യ പ്രവർത്തന രംഗത്ത്‌ വിപുലമായ പദ്ധതികളുമായി 1975 ൽ രൂപീകൃതമായ സുന്നി യുവജന സംഘത്തിനു കീഴിൽ വൈജ്ഞാനിക - തൊഴിൽ രംഗത്ത്‌ ബഹുമുഖ പദ്ധതികൾ ലക്ഷ്യം വെച്ച്‌ 2010 ൽ തുടക്കം കുറിച്ച യുനീക്‌ എജുക്കോം സെന്ററിൽ വെച്ച്‌ നടത്തിയ സാങ്കേതിക വിജ്ഞാന കോഴ്സിൽ പഠനം നടത്തിയ 40ലധികം പഠിതാക്കൾ സർട്ടിഫിക്കറ്റ്‌ നേടി പുറത്തിറങ്ങിയപ്പോൾ കർമ്മ സാഫല്യത്തിന്റെ നിറവിലായിരുന്നു സംഘ കുടുംബത്തിലെ ഓരോ അംഗവും.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ത്രിക്കരിപ്പൂർ ഗവ: പോളി ടെക്നിക്കുമായി സഹകരിച്ച്‌ നടത്തിയ പ്രസ്തുത കോഴ്സിന്റെ അഭൂത പൂർവ്വമായ വിജയത്തെ തുടർന്ന് പുതുതായി ഡാറ്റാ എൻട്രി, ഓപ്പറേറ്റിംഗ്‌ സിസ്റ്റം എന്നീ കോഴ്സ്‌ കൂടി അധികൃതർ അനുവദിച്ചിരിക്കുകയാണു. ഇതിനകം നിരവധി പേർ ഈ കോഴ്സിലേക്കായി അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു. അപേക്ഷ്‌ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഡിസ: 14 നു അവസാനിക്കുകയാണു.

അതോടൊപ്പം 3 ഷിഫ്റ്റുകളിലായി 50ലധികം പഠിതാക്കൾപങ്കെടുക്കുന്ന ടെയിലറിംഗ്‌ ആന്റ്‌ ഫാഷൻ ഡിസൈനിംഗ്‌ കോഴ്സു കൂടി പ്രസ്തുത മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇപ്പോൾ യുനീകിൽ നടന്നു വരുന്നുണ്ട്‌.

ഇതിനു പുറമെ സ്ഥാപനത്തിൽ കഴിഞ്ഞ അധ്യയന വർഷം ആരംഭിച്ച എൽ.കെ.ജി ക്ലാസ്സ്‌ മികച്ച നിലവാരം പുലർത്തുന്നു. അത്യന്താധുനിക സജ്ജീകരണങ്ങളുള്ള ക്ലാസ്സ്‌ റൂമൂകൾക്ക്‌ പുറമെ ഇപ്പോൾ മനോഹരമായ ഒരു പ്ലേ ഏരിയയുടെ നിർമ്മാണം പുരോഗമിക്കുകയാണു. അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്‌ മിഷനു മികച്ച പ്രതികരണമാണു ഇപ്പോൾ രക്ഷിതാക്കളിൽ നിന്നും ലഭിച്ച്‌ കൊണ്ടിരിക്കുന്നത്‌. വിദൂര പ്രദേശങ്ങളിലേക്ക്‌ പോലും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌.

എ.കെ കുഞ്ഞബ്ദുള്ള ചെയർമാനും, ടി.അബ്ദുള്ള മാസ്റ്റർ സെക്രട്ടരിയുമായ ഡയറക്ടറി ബോർഡാണു യുനീകിന്റെ പ്രവർത്തനം നടത്തുന്നത്‌. പ്രവർത്തന വിപുലീകരണാർത്ഥം പുതുതായി രൂപം കൊണ്ട മുസ്ലിം ജമാഅത്തിനെ ടി.പി മഹമൂദ്‌ ഹാജി പ്രസിഡന്റും, ടി.സി മുഹമ്മദ്‌ സാനി സെക്രട്ടരിയും, ടി.പി ശാഹുൽ ഹമീദ്‌ ഹാജി ഖജാഞ്ചിയും ആയ കമിറ്റി നയിക്കുന്നു. യുവ രക്തങ്ങൾക്ക്‌ പ്രാമുഖ്യം നൽകി പുന:സ്സംഘടിപ്പിക്കപ്പെട്ട എസ്‌.വൈ.എസ്‌ കമ്മിറ്റിയെ എ.ജി താജുദ്ധീൻ പ്രസിഡന്റും, പി.സൈനുൽ ആബിദ്‌ സെക്രട്ടരിയും, എ.ബി ശൗകത്ത്‌ അലി ഫൈനാൻസ്‌ സെക്രട്ടരിയും ആയ കമ്മിറ്റിയുമാണു നയിക്കുന്നത്‌.

സുന്നീ വിദ്യാഭ്യാസ ബോർഡിന്റെ അതീവ ശാസ്ത്രീയമായ സിലബസിൽ ഈ വർഷം സുന്നി സെന്ററിൽ ആരംഭിച്ച താജുൽ ഉലമ മദ്രസ്സയുടെ പ്രവർത്തനങ്ങൾക്ക്‌ കെ.സി ഹുസൈൻ സാഖാഫി, മൊയ്തീൻ മുസ്ലിയാർ, സി.മുഹമ്മദ്‌ ഇല്യാസ്‌ എന്നിവർ നേതൃത്വം നൽകി വരുന്നു. പ്രതിഭാ സമ്പന്നരായ ഈ മൂവർ സംഘം വിദ്യാർത്ഥികളെ പഠന, പാഠ്യേതര വിഷയങ്ങളിൽ ഇതിനകം ഏറെ മുന്നോട്ട്‌ കൊണ്ടു പോയിട്ടുണ്ട്‌ എന്ന് രക്ഷിതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

മയക്കു മരുന്ന് ലോബികളുടെയും, രാഷ്ട്രീയ സംഘട്ടനങ്ങളുടെയും കേളീ രംഗമായ കലായാന്തരീക്ഷത്തിൽ ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിച്ച്‌ നെഞ്ചുറപ്പോടെ നേരിന്റെ പക്ഷത്ത്‌ നിലയുറപ്പിക്കാൻ വിദ്യാർത്ഥി സമൂഹത്തെ പ്രാപ്തരാക്കുന്ന എസ്‌.എസ്‌.എഫിന്റെ നേത്ര് നിരയിൽ ടി.പി റാഷിദ്‌ പ്രസിഡന്റും, എ.പി മർസ്സൂഖ്‌ ജനറൽ സെക്രട്ടരിയുമായ കമ്മിറ്റിയാണു പ്രവർത്തിക്കുന്നത്‌.

നാട്ടിലെ ഓരോ ധാർമ്മിക ചുവടുവെപ്പുകൾക്കും വെള്ളവും, വളവും, ഊർജ്ജവും നൽകിക്കൊണ്ട്‌ വിവിധ ഗൽഫ്‌ രാജ്യങ്ങളിലെ പ്രവാസീ സമൂഹവും എണ്ണയിട്ട യന്ത്രം കണക്കെ സദാ കർമ്മ നിരതമാവുന്നു.

സംഘ കുടുംബത്തിന്റെ ഒരു മാസക്കാലം നീണ്ട്‌ നിൽക്കുന്ന മീലാദ്‌ ക്യാമ്പയിനു ഇന്നലെ ഉജ്ജ്വല തുടക്കമായി.







2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

എസ്‌.എസ്‌.എഫ്‌ ത്രിക്കരിപ്പൂർ സെക്റ്റർ സാഹിത്യോൽസവ്‌ ഉദിനൂരിനു രണ്ടാം സ്ഥാനം

ഉദിനൂർ: ഏഷ്യാ വൻ കരയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാ മേളയായ എസ്‌.എസ്‌.എഫ്‌ സാഹിത്യോൽസവിന്റെ ത്രിക്കരിപ്പൂർ സെക്റ്റർ തല മൽസരങ്ങൾ ഉദിനൂർ സുന്നി സെന്ററിൽ നടന്നു.

ഇന്നലെ (ആഗസ്ത്‌ 9 ഞായർ) രാവിലെ 10 മണി മുതൽ ആരംഭിച്ച പരിപാടി ചന്തേര സബ്‌ ഇൻസ്പെക്റ്റർ എം. രാജേഷ്‌ ഉൽഘാടനം ചെയ്തു. 150 ഓളം കലാ പ്രതിഭകൾ പങ്കെടുത്ത പരിപാടിയിൽ ആയിറ്റി യൂനിറ്റ്‌ ഒന്നാം സ്ഥാനവും, ആതിഥേയരായ ഉദിനൂർ രണ്ടാം സ്ഥനവും നേടി.

വിജയികൾക്ക്‌ ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌ പി.കെ ഫൈസൽ, പടന്ന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കുഞ്ഞി കൃഷ്ണൻ മാസ്റ്റർ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.






ബാഫഖി തങ്ങളുടെ മകൻ ഉദിനൂർ സുന്നി സെന്ററിൽ എത്തി


ഖായിദുൽ ഖൗം സയ്യിദ്‌ അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങളു ടെ പുത്രനും, അഹ്‌ ലു ബൈതി ലെ പ്രമുഖനുമായ സയ്യിദ്‌ സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ ഉദിനൂർ സുന്നി സെന്റർ സന്ദർശ്ശിച്ചു.

ഇന്ന് (2.8.2015) കാലത്ത്‌ സെന്ററിൽ എത്തിയ അ ദ്ധേഹം യൂനിറ്റ്‌ എസ്‌.വൈ.എസിനു കീഴിലുള്ള താജുൽ ഉലമ മെ മ്മോറിയൽ സുന്നീ മദ്രസ്സയി ലെ കുട്ടികളുമായി അൽപ്പ സമയം ചെലവഴിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ തങ്ങൾ പ്രാർത്ഥനയും ഉൽ ബോധനവും നടത്തി. ദീനി നെ വികലമാക്കുന്ന പുത്തനാശയക്കാർ വർദ്ധിച്ചു വരുന്ന ഇക്കാലത്ത്‌ സുന്നീ ആദർശ്ശമനുസരിച്ച്‌ മക്കളെ പഠിപ്പി ക്കേണ്ടത്‌ അത്യന്താ പേക്ഷിതമാ ണെന്ന് തങ്ങൾ പറഞ്ഞു.

സദർ ഹു സൈൻ സഖാഫി, അധ്യാപകരായ മൊയ്തു മുസ്ലിയാർ, സി.മുഹമ്മദ്‌ ഇല്യാസ്‌ എന്നിവരും ടി.പി ശാഹുൽ ഹമീദ്‌ ഹാജി, എൻ. അബ്ദുൽ റശീദ്‌ ഹാജി, പി.സൈനുൽ ആബിദ്‌, എം.ടി.പി അബൂബക്കർ മൗലവി, നൗഫൽ സ അദി, ടി.സി ഇസ്മായിൽ, ടി.അഷറഫ്‌, എ.ജി ഹ സൈനാർ, ടി.സി മുഹമ്മദ്‌ സാനി, സി.അക്ബർ തുടങ്ങിയവർ സംബന്ധിച്ചു.

നേരത്തെ തങ്ങൾ വിവാഹിതനാവുന്ന എസ്‌.വൈ.എസ്‌ പ്രവർത്തകൻ എം.ആശിഖി ന്റെ വസതി സന്ദർശ്ശിച്ചു അനു മോദന പത്രം കൈമാറി. പ്രസിഡന്റ്‌ ടി.പി മഹമൂദ്‌ ഹാജിയും സഹ ഭാരവാഹികളും തങ്ങളെ അനുഗമിച്ചു.




ഉദിനൂരിൽ സുന്നീ മദ്രസ്സ ആരംഭിച്ചു


ഉദിനൂർ: എസ്‌.വൈ.എസ്‌ ഉദിനൂർ യൂനിറ്റിനു കീഴിൽ ആരംഭിച്ച താജുൽ ഉലമ സുന്നീ മദ്രസ്സ പ്രമുഖ പണ്ഢിതനും സൂഫി വര്യനുമായ സയ്യിദ്‌ ഫസൽ കോയമ്മ കുറാ തങ്ങൾ ഉൽഘാടനം ചെയ്തു.

ഇന്നലെ (25.7.2015 ശനി) കാലത്ത്‌ ഉദിനൂർ സുന്നി സെന്ററിൽ നടന്ന ചടങ്ങിൽ മഹല്ലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും, പ്രവർത്തകരും, രക്ഷിതാക്കളും സംബന്ധിച്ചു.

എസ്‌.വൈ.എസ്‌ പ്രസിഡന്റ്‌ ടി.പി മഹമൂദ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ്‌.വൈ.എസ്‌ കാസറഗോഡ്‌ ജില്ലാ ജനറൽ സെക്രട്ടരി സുലൈമാൻ കരിവെള്ളൂർ ഉൽഘാടനം ചെയ്തു. എ.ബി.സുലൈമാൻ മാസ്റ്റർ, ടി.പി ശാഹുൽ ഹമീദ്‌ ഹാജി, മഹമൂദ്‌ അൻ വരി, ബശീർ സഖാഫി, ജാബിർ സഖാഫി, എൻ.നൗഫൽ സ അദി, അഡ്വ: ഹസൈനാർ, എ.ജി.ഖമറുദ്ധീൻ, പി.സൈനുൽ ആബിദ്‌, സി.ഇല്യാസ്‌ തുടങ്ങിയവർ സംബന്ധിച്ചു.





2015, ജൂലൈ 15, ബുധനാഴ്‌ച

ഉദിനൂർ എസ്‌.വൈ.എസ്‌ റിലീഫ്‌ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി

ഉദിനൂർ: കർമ്മ പഥത്തിൽ 4 പതിറ്റാണ്ട്‌ പൂർത്തിയാക്കിയ ഉദിനൂർ യൂനിറ്റ്‌ എസ്‌.വൈ.എസ്‌ റംസാൻ അവസാനത്തിൽ നടത്തിയ വിവിധ കാരുണ്യ പ്രവർത്തങ്ങൾ സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവർക്ക്‌ ഏറെ ആശ്വാസകരമായി.

ഇന്നലെ ഉദിനൂർ സുന്നി സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ നിർദ്ധനരായ 3 പേർക്ക്‌ ചികിൽസാ സഹായം, വിവാഹ ധന സഹായം, ഭവന നിർമ്മാണ സഹായം എന്നിവ വിതരണം ചെയ്തു. ഇതിനു പുറമെ പരത്തിച്ചാലിലെ പുതിയ റോഡിന്റെ നിർമ്മാണ ചെലവിലേക്കുള്ള സഹായം, നിർദ്ധനരായ 3 സ്ത്രീകൾക്ക്‌ തയ്യൽ മെഷീൻ എന്നിവയും, നിർദ്ധനരായ പത്ത്‌ സ്ത്രീകൾക്ക്‌ നിസ്കാരക്കുപ്പായം, മഹല്ലിലെ മുഴുവൻ വീട്ടുകാർക്കും പെരുന്നാളിന്റെ നേരിയരി എന്നിവയും നൽകി. നേരത്തെ മഹല്ലി ലെ 60 നിർദ്ധന കുടുംബങ്ങൾക്ക്‌ റംസാൻ ഭക്ഷ്യ വിഭവങ്ങളടങ്ങിയ റംസാൻ കിറ്റും, വിധവകൾക്കും, നിർദ്ധന സ്ത്രീകൾക്കും പെരുന്നാൾ വസ്ത്രവും നൽകിയിരുന്നു.

ടി.പി മഹമൂദ്‌ ഹാജിയു ടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രൊഫ: മുഹമ്മദ്‌ സാലിഹ്‌ സ അദി പ്രാർത്ഥന നടത്തി. ടി.അബ്ദുല്ല മാസ്റ്റർ, ടി.സി ഇസ്മായിൽ, പി. സൈനുൽ ആബിദ്‌ എന്നിവർ സംസാരിച്ചു.

റസാക്ക്‌ പുഴക്കര, ടി.അബ്ദുൽ ഹമീദ്‌, ടി.പി ശാഹുൽ ഹമീദ്‌ ഹാജി, ടി.പി. അബ്ദുൽ റശീദ്‌, ടി.റഹ്‌ മത്തുല്ല, എ.ജി ഹാരിസ്‌, എ.ജി ഖമറുദ്ധീൻ, ടി.സി മുഹമ്മദ്‌ സാനി, എ.കെ കുഞ്ഞബ്ദുല്ല, എ.ജി അസിനാർ, ടി.സി ഖലീഫ, സി.ഇല്യാസ്‌ എന്നിവർ റിലീഫ്‌ വിതരണങ്ങൾക്ക്‌ നേതൃത്വം നൽകി.