Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2016, ജൂലൈ 11, തിങ്കളാഴ്‌ച

ഉദിനൂർ സൗത്ത്‌ ഇസ്ലാമിയ സ്കൂളിന്റെ പ്രവർത്തനം യുനീക്‌ എജുക്കോം സെന്ററിലേക്ക്‌ മാറ്റാനുള്ള തീരുമാനത്തിനു ബോർഡ്‌ അംഗീകാരം

ഉദിനൂർ സൗത്ത്‌ ഇസ്ലാമിയ എൽ.പി സ്കൂളിന്റെ പ്രവർത്തനം സുരക്ഷാ പരമായ കാരണങ്ങളാൽ യുനീക്‌ എജുക്കോം സെന്ററിലേക്ക്‌ മാറ്റാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സ്കൂൾ മാനേജ്‌മന്റ്‌ സമർപ്പിച്ച അപേക്ഷക്ക്‌ യുനീക്‌ ഡയറക്ടറി ബോർഡിന്റെയും, സുന്നീ സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം അംഗീകാരം നൽകി.

പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷയെ കുറിച്ച്‌ വിദ്യാഭ്യാസ വകുപ്പ്‌ അധികൃതർ ആശങ്ക പ്രകടിപ്പിച്ചതാണു ഇത്തരമൊരു തീരുമാനത്തിനു കാരണം. തദനുസ്ര് തം 2016 ജൂലൈ 11 തിങ്കളാഴ്ച മുതൽ സ്കൂളിന്റെ പ്രവർത്തനം യുനീക്‌ എജുക്കോം സെന്റർ ക്യാമ്പസിലേക്ക്‌ മാറ്റും.

സ്കൂളിന്റെ പുന: പ്രവേശനോത്സവം വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച്‌ വർണ്ണ ശബളമാക്കനും ബോർഡ്‌ യോഗത്തിൽ തീരുമാനമായി.

ചെയർമാൻ എ.കെ കുഞ്ഞബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ്‌ യോഗത്തിൽ ജനറൽ സെക്രട്ടരി ടി.അബ്ദുല്ല മാസ്റ്റർ ആമുഖ ഭാഷണം നടത്തി. ട്രഷറർ ടി.പി മഹമൂദ്‌ ഹാജി, ഡയറക്ടർ മാരായ ടി.പി അബ്ദുൽ സലാം ഹാജി, ടി.സി ഇസ്മായിൽ, എ.ബി മുഹമ്മദ്‌ നൂർ, അഡ്വ: ടി.പി അസൈനാർ എന്നിവർ സംസാരിച്ചു.

സുന്നീ സംഘടനാ പ്രതിനിധികളായ ടി.പി ശാഹു ഹാജി, ടി.സി മുഹമ്മദ്‌ സാനി, എ.ജി ഖാലിദ്‌, അബ്ദുൽ റസാക്ക്‌ പുഴക്കര, ടി.പി അബ്ദുൽ റഹീം, പി.മുഹമ്മദ്‌ അലി, ടി.പി അബ്ദുൽ റശീദ്‌, എൻ. അബ്ദുൽ റശീദ്‌ ഹാജി, എം.ടി.പി അബൂബക്കർ മൗലവി, ടി.മുനീർ, ടി.സി മുസമ്മിൽ, ടി. മുഹമ്മദ്‌ റയീസ്‌, ടി.സി ഖലീഫ, ടി.ജാബിർ എന്നിവർ സംബന്ധിച്ചു.