Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2015, ഡിസംബർ 13, ഞായറാഴ്‌ച

കർമ്മ സാഫല്യ നിറവിൽ ഉദിനൂരിലെ സുന്നീ സംഘ കുടുംബം

കർമ്മ സാഫല്യ നിറവിൽ ഉദിനൂരിലെ സുന്നീ സംഘ കുടുംബം

കർമ്മ പഥത്തിൽ നാലു പതിറ്റാണ്ട്‌ പൂർത്തിയാക്കിയ ഉദിനൂരിലെ സുന്നീ സംഘ കുടുംബത്തിനു ഇതു കർമ്മ സാഫല്യ നിമിഷം.

ഉദിനൂരിലെ മത, സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക ജീവ കാരുണ്യ പ്രവർത്തന രംഗത്ത്‌ വിപുലമായ പദ്ധതികളുമായി 1975 ൽ രൂപീകൃതമായ സുന്നി യുവജന സംഘത്തിനു കീഴിൽ വൈജ്ഞാനിക - തൊഴിൽ രംഗത്ത്‌ ബഹുമുഖ പദ്ധതികൾ ലക്ഷ്യം വെച്ച്‌ 2010 ൽ തുടക്കം കുറിച്ച യുനീക്‌ എജുക്കോം സെന്ററിൽ വെച്ച്‌ നടത്തിയ സാങ്കേതിക വിജ്ഞാന കോഴ്സിൽ പഠനം നടത്തിയ 40ലധികം പഠിതാക്കൾ സർട്ടിഫിക്കറ്റ്‌ നേടി പുറത്തിറങ്ങിയപ്പോൾ കർമ്മ സാഫല്യത്തിന്റെ നിറവിലായിരുന്നു സംഘ കുടുംബത്തിലെ ഓരോ അംഗവും.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ത്രിക്കരിപ്പൂർ ഗവ: പോളി ടെക്നിക്കുമായി സഹകരിച്ച്‌ നടത്തിയ പ്രസ്തുത കോഴ്സിന്റെ അഭൂത പൂർവ്വമായ വിജയത്തെ തുടർന്ന് പുതുതായി ഡാറ്റാ എൻട്രി, ഓപ്പറേറ്റിംഗ്‌ സിസ്റ്റം എന്നീ കോഴ്സ്‌ കൂടി അധികൃതർ അനുവദിച്ചിരിക്കുകയാണു. ഇതിനകം നിരവധി പേർ ഈ കോഴ്സിലേക്കായി അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു. അപേക്ഷ്‌ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഡിസ: 14 നു അവസാനിക്കുകയാണു.

അതോടൊപ്പം 3 ഷിഫ്റ്റുകളിലായി 50ലധികം പഠിതാക്കൾപങ്കെടുക്കുന്ന ടെയിലറിംഗ്‌ ആന്റ്‌ ഫാഷൻ ഡിസൈനിംഗ്‌ കോഴ്സു കൂടി പ്രസ്തുത മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇപ്പോൾ യുനീകിൽ നടന്നു വരുന്നുണ്ട്‌.

ഇതിനു പുറമെ സ്ഥാപനത്തിൽ കഴിഞ്ഞ അധ്യയന വർഷം ആരംഭിച്ച എൽ.കെ.ജി ക്ലാസ്സ്‌ മികച്ച നിലവാരം പുലർത്തുന്നു. അത്യന്താധുനിക സജ്ജീകരണങ്ങളുള്ള ക്ലാസ്സ്‌ റൂമൂകൾക്ക്‌ പുറമെ ഇപ്പോൾ മനോഹരമായ ഒരു പ്ലേ ഏരിയയുടെ നിർമ്മാണം പുരോഗമിക്കുകയാണു. അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്‌ മിഷനു മികച്ച പ്രതികരണമാണു ഇപ്പോൾ രക്ഷിതാക്കളിൽ നിന്നും ലഭിച്ച്‌ കൊണ്ടിരിക്കുന്നത്‌. വിദൂര പ്രദേശങ്ങളിലേക്ക്‌ പോലും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌.

എ.കെ കുഞ്ഞബ്ദുള്ള ചെയർമാനും, ടി.അബ്ദുള്ള മാസ്റ്റർ സെക്രട്ടരിയുമായ ഡയറക്ടറി ബോർഡാണു യുനീകിന്റെ പ്രവർത്തനം നടത്തുന്നത്‌. പ്രവർത്തന വിപുലീകരണാർത്ഥം പുതുതായി രൂപം കൊണ്ട മുസ്ലിം ജമാഅത്തിനെ ടി.പി മഹമൂദ്‌ ഹാജി പ്രസിഡന്റും, ടി.സി മുഹമ്മദ്‌ സാനി സെക്രട്ടരിയും, ടി.പി ശാഹുൽ ഹമീദ്‌ ഹാജി ഖജാഞ്ചിയും ആയ കമിറ്റി നയിക്കുന്നു. യുവ രക്തങ്ങൾക്ക്‌ പ്രാമുഖ്യം നൽകി പുന:സ്സംഘടിപ്പിക്കപ്പെട്ട എസ്‌.വൈ.എസ്‌ കമ്മിറ്റിയെ എ.ജി താജുദ്ധീൻ പ്രസിഡന്റും, പി.സൈനുൽ ആബിദ്‌ സെക്രട്ടരിയും, എ.ബി ശൗകത്ത്‌ അലി ഫൈനാൻസ്‌ സെക്രട്ടരിയും ആയ കമ്മിറ്റിയുമാണു നയിക്കുന്നത്‌.

സുന്നീ വിദ്യാഭ്യാസ ബോർഡിന്റെ അതീവ ശാസ്ത്രീയമായ സിലബസിൽ ഈ വർഷം സുന്നി സെന്ററിൽ ആരംഭിച്ച താജുൽ ഉലമ മദ്രസ്സയുടെ പ്രവർത്തനങ്ങൾക്ക്‌ കെ.സി ഹുസൈൻ സാഖാഫി, മൊയ്തീൻ മുസ്ലിയാർ, സി.മുഹമ്മദ്‌ ഇല്യാസ്‌ എന്നിവർ നേതൃത്വം നൽകി വരുന്നു. പ്രതിഭാ സമ്പന്നരായ ഈ മൂവർ സംഘം വിദ്യാർത്ഥികളെ പഠന, പാഠ്യേതര വിഷയങ്ങളിൽ ഇതിനകം ഏറെ മുന്നോട്ട്‌ കൊണ്ടു പോയിട്ടുണ്ട്‌ എന്ന് രക്ഷിതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

മയക്കു മരുന്ന് ലോബികളുടെയും, രാഷ്ട്രീയ സംഘട്ടനങ്ങളുടെയും കേളീ രംഗമായ കലായാന്തരീക്ഷത്തിൽ ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിച്ച്‌ നെഞ്ചുറപ്പോടെ നേരിന്റെ പക്ഷത്ത്‌ നിലയുറപ്പിക്കാൻ വിദ്യാർത്ഥി സമൂഹത്തെ പ്രാപ്തരാക്കുന്ന എസ്‌.എസ്‌.എഫിന്റെ നേത്ര് നിരയിൽ ടി.പി റാഷിദ്‌ പ്രസിഡന്റും, എ.പി മർസ്സൂഖ്‌ ജനറൽ സെക്രട്ടരിയുമായ കമ്മിറ്റിയാണു പ്രവർത്തിക്കുന്നത്‌.

നാട്ടിലെ ഓരോ ധാർമ്മിക ചുവടുവെപ്പുകൾക്കും വെള്ളവും, വളവും, ഊർജ്ജവും നൽകിക്കൊണ്ട്‌ വിവിധ ഗൽഫ്‌ രാജ്യങ്ങളിലെ പ്രവാസീ സമൂഹവും എണ്ണയിട്ട യന്ത്രം കണക്കെ സദാ കർമ്മ നിരതമാവുന്നു.

സംഘ കുടുംബത്തിന്റെ ഒരു മാസക്കാലം നീണ്ട്‌ നിൽക്കുന്ന മീലാദ്‌ ക്യാമ്പയിനു ഇന്നലെ ഉജ്ജ്വല തുടക്കമായി.