Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2016, ജൂലൈ 21, വ്യാഴാഴ്‌ച

ഉദിനൂർ സൗത്ത്‌ ഇസ്ലാമിയ സ്കൂളിന്റെ പ്രവർത്തനം യുനീക്‌ എജുക്കോം സെന്ററിലേക്ക്‌ മാറ്റി

ഉദിനൂർ: ഒരു നൂറ്റാണ്ടിലേറെ പഴക്കം ചെന്ന ഉദിനൂർ തെക്കു പുറത്തെ സൗത്ത്‌ ഇസ്ലാമിയ എൽ.പി സ്കൂളിന്റെ പ്രവർത്തനം ഇനി മുതൽ ഉദിനൂരിലെ ബഹുമുഖ വൈജ്ഞാനിക കേന്ദ്രമായ യുനീക്‌ എജുക്കോം സെന്ററിൽ നടക്കും.

പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷയെ കുറിച്ച്‌ വിദ്യാഭ്യാസ വകുപ്പ്‌ അധികൃതർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്‌ നൽകിയിരുന്നു. പ്രസ്തുത സാഹചര്യത്തിൽ പ്രദേശത്തെ ഏറ്റവും പുരാതനമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവർത്തനം മുടങ്ങിപ്പോയേക്കവുന്ന അവസ്ഥയിൽ യുനീക്‌ എജുക്കോം സെന്റർ അധികൃതർ രക്ഷക്കെത്തുകയാ യിരുന്നു.
തദനുസ്ര് തം തിങ്കളാഴ്ച മുതൽ സ്കൂളിന്റെ പ്രവർത്തനം യുനീക്‌ എജുക്കോം സെന്റർ ക്യാമ്പസിലേക്ക്‌ മാറ്റിയിരിക്കുകയാണ". അത്യന്താധുനിക സൗകര്യത്തോടെയുള്ള യുനീക്‌ ക്യാമ്പസ്‌ കണ്ടപ്പോൾ വിദ്യാർത്ഥികൾ ആവേശം മറച്ചു വെച്ചില്ല. തങ്ങളുടെ കലാലയം ഇനിമേൽ ഇവിടെയായിരിക്കുമെന്ന വസ്തുത കൊച്ചു മിടുക്കന്മാരിൽ പലർക്കും അവിശ്വസനീയമായി അനുഭവപ്പെട്ടു.

സ്കൂളിന്റെ പുന: പ്രവേശനോത്സവത്തിനു സാക്ഷികളാകാൻ സ്കൂൾ മാനേജ്‌മന്റ്‌ പ്രതിനിധികൾക്ക്‌ പുറമെ യുനീക് എജുക്കോം സെന്റർ‌ അധികൃതരും, കേരള മുസ്ലിം ജമാഅത്തിന്റെയും, എസ്‌.വൈ.എസിന്റെയും ഭാരവാഹികളും, പ്രവർത്തകരും, നാട്ടുകാരും സന്നിഹിതരായിരുന്നു. ഉദിനൂർ യൂനിറ്റ്‌ എസ്‌.എസ്‌.എഫ്‌ പ്രവർത്തകർ മധുരം നൽകിയായിരുന്നു വിദ്യാർത്ഥികളെ വരവേറ്റത്‌.