Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012 ഏപ്രിൽ 28, ശനിയാഴ്‌ച

അനന്തപുരിയില്‍ മനുഷ്യ മഹാ സാഗരം തീര്‍ത്ത് കേരള യാത്രാ സമാപനം

തിരുവനന്തപുരം: മനുഷ്യ സാഗരം, മനുഷ്യ പര്‍വ്വതം, മനുഷ്യ മതില്‍ ഇതൊക്കെയായിരുന്നു ഇന്നലെ തിരുവനന്തപുരത്തെ കാഴ്ച. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ 18 ദിവസമായി നടന്നു വന്ന കേരള യാത്രയുടെ സമാപനം കുറിച്ച് കൊണ്ട് ഇന്നലെ തിരുവനന്തപുരം ചന്ദ്ര ശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മഹാ സംഗമത്തിന് എത്തിയവര്‍ ഇന്നലെ മനുഷ്യ മതിലും, മനുഷ്യ പര്‍വ്വതവും,  പിന്നീട് മനുഷ്യ സാഗരവുമൊക്കെയായി നഗര വീഥികളില്‍ കിലോമീറ്ററുകളോളം ഒഴുകി നീങ്ങുകയായിരുന്നു. Full Story & Photoes

ഇന്ന് എസ്.എസ്.എഫ് സ്ഥാപക ദിനം

എസ്.എസ്.എഫ്  സ്ഥാപിതം 1973 ഏപ്രില്‍ 29

കേരള യാത്ര സമാപനം ഇന്ന്: അനന്തപുരി മനുഷ്യ സാഗരമാവും


ലൈവ് വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Xncph\´]pcw: aebmf\mSv Im¯p Im¯ncp¶ almkwKaw C¶v. tIcf¯nsâ XeØm\ \Kcw kp¶n ssIcfnbpsS Ncn{Xapt¶ä¯n\v km£nbmIm³ AWnsªmcp§n. ImSnf¡nb {]NmcW¯nsâbpw \mSnf¡nb bm{XbpsSbpw ]cnkam]vXn¡v C\n aWn¡qdpIÄ am{Xw. X¿msdSp¸pIÄ ]qÀ¯nbm¡n Cu \Kcw Im¯ncn¡pIbmWv, Hcp alm{]hmls¯ kzoIcn¡m³.  P\e£§fpsS Hgp¡v shÅnbmgvN Xs¶ XpS§n. C\n FÃmhcpsSbpw a\kpw e£yhpw Hcp tI{µ¯nte¡v. kam]\ kt½f\w \S¡p¶ N{µtiJc³\mbÀ tÌUnbw A´na Hcp¡§fnemWv. {XnhÀ®]XmI incÊnteän hcth¸n\mbn \Kchpw Im¯ncn¡p¶p. Read Full Story

ഉദിനൂര്‍ ടീം സെമി ഫൈനലില്‍

ദുബൈ: ദുബൈ - തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ആതിഥ്വമരുളിയ തൃക്കരിപ്പൂര്‍ ഫു‌ട്ബോള്‍ മേളയില്‍ ഉദിനൂര്‍ സെമി ഫൈനലില്‍ എത്തി. ഇന്നലെ വൈകു: ജുമൈറ ഫുട്‌ബോള്‍ ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ ഉദിനൂര്‍ നീലംബത്തെ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്ക് മലര്‍ത്തിയടിച്ചു. ഉദിനൂരിനു വേണ്ടി ശുഐബ് പി രണ്ടും, ഖാലിദ് ഷബീര്‍, ഷഫീഖ് എന്നിവര്‍ ഓരോ ഗോളുകളും നേടി. സൌദിയില്‍ നിന്നും ഖാലിദ് ഷബീര്‍ എത്തിയത് ഉദിനൂര്‍ ടീമിന് പുത്തന്‍ ഉണര്‍വ്വ് നല്‍കി. മത്സര ശേഷം ഖാലിദ് ഷബീര്‍ സൌദിയിലേക്ക് തിരിച്ചു പോവുകയും ചെയ്തു. ഉദിനൂരിനു പുറമേ ബീരിച്ചേരി, ടൌണ്‍ ത്രിക്കരിപ്പൂര്‍, വടക്കെ കൊവ്വല്‍, തട്ടാനിച്ചേരി, വള്‍വക്കാട്, മെട്ടമ്മല്‍, തങ്കയം തുടങ്ങിയ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

കാന്തപുരം എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു

മംഗലാപുരം: കേരളയാത്രാ സമാപന സമ്മേളനത്തിലേക്കുള്ള സ്‌പെഷ്യല്‍ ചാര്‍ട്ടര്‍ ട്രെയിന്‍ (കാന്തപുരം എക്സ്പ്രസ്) മംഗലാപുരം റെയില്‍വെ സ്റ്റേഷനില്‍ സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഫഌഗ് ഓഫിനു ശേഷം ഇതേ ട്രെയിനില്‍ കയറി താജുല്‍ ഉലമ ഇന്ന് തിരുവനനന്തപുരത്ത് നടക്കുന്ന ചരിത്ര മഹാസംഗമത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുകയും ചെയ്തു. ട്രെയിന്‍ എസ് വൈ എസിന്റെയും സമസ്തയുടെയും പതാകകള്‍ കൊണ്ടും ബാനറുകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു. ഇദംപ്രദമായിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ഒരു സംഘടനക്കു ഇത്തരത്തില്‍ ഒരു ട്രെയിന്‍ അനുവദിക്കുന്നത് എന്ന് വിവധ മീഡിയകള്‍ സൂചിപ്പിച്ചു. അതെ സമയം സമാപന പരിപാടിക്കായി ഉദിനൂരില്‍ നിന്നുമുള്ള വാഹനം ഇന്നലെ അസര്‍ നിസ്കാര ശേഷം പുറപ്പെട്ടു. Read Full Story

2012 ഏപ്രിൽ 27, വെള്ളിയാഴ്‌ച

ശുഭ പര്യവസാനം

ഒരു ദാസന്‍ തന്റെ കര്മ്മങ്ങള്ക്ക്  പണയം വെക്കപ്പെട്ടവനത്രേ. ഒന്നുകില്‍ നന്മക്കു അല്ലെങ്കില്‍ തിന്മക്ക്‌. എന്നാല്‍ കര്മ്ങ്ങളുടെ മൂല്യം കണക്കാക്കുന്നതാകട്ടെ അവന്റെ അന്ത്യത്തിന്റെ അവസ്ഥ അനുസരിച്ചായിരിക്കും. മുത്ത്‌ ഹബീബ് (സ്വ) പറയുന്നു "കര്മ്മയങ്ങളുടെ സ്വീകാര്യത അവയുടെ പര്യവസാനമനുസരിച്ചായിരിക്കും. ഈ പര്യവസാനം ശുഭകരമാകാനും തന്റെ രക്ഷിതാവിനെ കണ്ടു മുട്ടുന്നതിന്നുമായി ഒരു വിശ്വാസി പരിശ്രമിക്കേണ്ടതുണ്ട്.  Read Full Story

2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

ദുബൈ തൃക്കരിപ്പൂര്‍ ഫുട്ബോള്‍ മേള: ഉദിനൂര്‍ പങ്കെടുക്കും

ദുബൈ: ദുബൈ - തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ആതിഥ്വമരുളുന്ന ഒന്നാമത് തൃക്കരിപ്പൂര്‍ ഫു‌ട്ബോള്‍ മേളക്ക് ഏപ്രില്‍ 27 വെള്ളിയാഴ്ച തുടക്കമാവും. ജുമൈറ ഫുട്‌ബോള്‍ ഗ്രൌണ്ടില്‍ നടക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മേള വൈകുന്നേരം 5.30 മണിക്ക് ആരംഭിക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്യും. ഫുട്ബോള്‍ മേളയില്‍ ബീരിച്ചേരി, ടൌണ്‍ ത്രിക്കരിപ്പൂര്‍, വടക്കെ കൊവ്വല്‍, തട്ടാനിച്ചേരി, വള്‍വക്കാട്, ഉദിനൂര്‍, മെട്ടമ്മല്‍, തങ്കയം തുടങ്ങിയ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് പ്രമുഖ താരങ്ങള്‍ കളത്തിലിറങ്ങും.