Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012 ജനുവരി 30, തിങ്കളാഴ്‌ച

സ്വപ്ന നഗരിയെ പാല്‍ക്കടലാക്കി ചരിത്ര സ്മാരകത്തിന് ശിലപാകി

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ ശഅറെ മുബാറക് മസ്ജിദും, സാംസ്കാരിക കേരളത്തിന്റെ ചരിത്ര  വികാസത്തില്‍ പുതിയൊരു മുന്നേറ്റത്തിനു കളമൊരുക്കുന്നതും, പ്രവാചക തിരു കേശം ഉള്‍പ്പെടെ നിരവധി ചരിത്ര സൂക്ഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതും ആയ മസ്ജിദുല്‍ ആസാറിന്റെ ശിലാസ്ഥാപനം ഇന്നലെ വൈകിട്ട് കോഴിക്കോട് നടന്നു. Full Story & Pictures >

2012 ജനുവരി 28, ശനിയാഴ്‌ച

ശഅറെ മുബാറക് മസ്ജിദ് ശിലാസ്ഥാപനം : ഉദിനൂരില്‍ നിന്നും പ്രത്യേക വാഹനം

ഉദിനൂര്‍: ജനു 30 നു കോഴിക്കോട് നടക്കുന്ന ശഅറെ മുബാറക്മസ്ജിദ് ശിലാസ്ഥാപന ചടങ്ങില്‍  സംബന്ധിക്കാനും, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ 'വാര്‍ഷിക ഹുബ്ബു റസൂല്‍ (സ) പ്രഭാഷണം' ശ്രവിക്കാനും ഉദിനൂരില്‍ നിന്നും പ്രത്യേക വാഹനം ഏര്‍പ്പെടുത്തിയതായി ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ഭാരവാഹികള്‍ അറിയിച്ചു. 30 നു കാലത്ത് 6 .30 നു ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാന്‍ സിയാറത്തിനു ശേഷം ജുമാ മസ്ജിദ് പരിസരത്ത് നിന്നും വാഹനം പുറപ്പെടും.

നെല്ലറ ഫുട്ബോള്‍: ഉദിനൂര്‍ മികച്ച പ്രകടനം നടത്തി


ദുബായ്: നെല്ലറ ട്രോഫിക്ക് വേണ്ടി യു.എ.ഇ യിലെ മികച്ച ഫുട്ബോള്‍ ടീമുകളെ പങ്കെടുപ്പിച്ചു നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ ഉദിനൂരിന്റെ ടീമായ സോക്കര്‍ ദുബായ് മികച്ച പ്രകടനം നടത്തി. ക്വാര്‍ട്ടറിലേക്ക് ക്വാളിഫൈ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ലീഗ് മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സോക്കര്‍ ദുബായ് കളിക്കാര്‍ കാഴ്ച വെച്ചത്. Read Full Story & More Pictures




2012 ജനുവരി 27, വെള്ളിയാഴ്‌ച

വെള്ളി നിലാവ് - കാരുണ്യത്തിന്റെ പ്രവാചകര്‍ (സ്വ)

See full size imageപ്രവാചക തിരുമേനി (സ്വ) തങ്ങളുടെ ചരിത്രം ഉപദേശങ്ങളായും ഗുണപാഠങ്ങളായും നിബിഡമാണ്. തിരുമേനി (സ്വ) അനാഥനായി ആണ് വളര്‍ന്നത്‌. ജനിക്കുന്നതിനു മുമ്പ് തന്നെ അവിടത്തെ പിതാവും ആറു വയസ്സുള്ളപ്പോള്‍ മാതാവും വഫാതായി. ഇരട്ട അനാഥത്വത്തിന്റെ വ്യഥ പക്ഷെ വാഴ്ത്തപ്പെട്ട മുത്ത്‌ നബിയില്‍ കീടങ്ങള്‍ കൂട് കൂട്ടിയില്ല. പിതാമഹനായ അബ്ദുല്‍ മുതലിബും അതിനു ശേഷം പിതൃവ്യനായ അബൂ താലിബും തിരുമേനിയെ (സ്വ) വളര്‍ത്തി  Read Full Story 

2012 ജനുവരി 26, വ്യാഴാഴ്‌ച

നെല്ലറ ഫുട്ബോള്‍: ഉദിനൂര്‍ ടീം പങ്കെടുക്കും

ദുബായ്: നെല്ലറ ഫുഡ് പ്രോടക്റ്റ്സിന്റെ ആഭിമുഖ്യ ത്തില്‍ ദുബൈയില്‍ നടക്കുന്ന ഏക ദിന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഉദിനൂര്‍ നിവാസികളുടെ ടീമായ സോക്കര്‍ ദുബായ് പങ്കെടുക്കും. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് ഖിസൈസ് ഇതിസാലാത്ത് ഗ്രൌണ്ടിലാണ് മത്സരം. ഉദിനൂര്‍ ടീമിനെ മജെസ്റ്റിക്ക് ഫര്‍ണിച്ചര്‍, ടീം വണ്‍ സ്റ്റീല്‍  എന്നീ സ്ഥാപനങ്ങളാണ് സ്പോണ്സര്‍ ചെയ്യുന്നത്.

2012 ജനുവരി 24, ചൊവ്വാഴ്ച

അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചനം

See full size image
ഉദിനൂര്‍: പ്രമുഖ സാഹിത്യകാരനും, പ്രഭാഷകനും, നിരൂപകനും, ഗ്രന്ഥകാരനും, പത്രാധിപരുമായ സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് എഡിറ്റോറിയല്‍ ബോര്‍ഡ് അനുശോചനം രേഖപ്പെടുത്തി. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് തൃശൂര്‍ അമല ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അദ്ധേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

എ.കെ.സ്റ്റോര്‍ വിപുലീകരണം പൂര്‍ത്തിയായി

ഉദിനൂര്‍: വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ട പരതിച്ചാലിലെ എ.കെ.സ്റ്റോര്‍ വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. കൂടുതല്‍ വിഭവങ്ങളും, പരിചയ സമ്പന്നരായ ജീവനക്കാരുമായി  കഴിഞ്ഞ ദിവസം പുനരുല്‍ഘാടനം ചെയ്യപ്പെട്ട സ്ഥാപനത്തില്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ ലഭ്യമാകുമെന്ന് മാനേജിംഗ് പാര്‍ട്ണര്‍മാര്‍  അറിയിച്ചു. Read Full Story