Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2014 ഡിസംബർ 8, തിങ്കളാഴ്‌ച

ഉദിനൂർ യുനീക്‌ എജു ക്കോം സെന്ററിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കും




ഉദിനൂർ: യുനീക്‌ ചരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു. 2014 ഡിസമ്പർ 14 ഞായർ കാലത്ത്‌ 10 മണിക്ക്‌ യുനീക്‌ എജുക്കോം സെന്റർ കേമ്പസിലാണു സെമിനാർ നടക്കുക.

സ്വദേശത്തും വിദേശത്തും തൊഴിൽ സാധ്യതകൾ ഉള്ള വിവിധ കോഴ്സുകളെക്കുറിച്ചും, യുനീക്‌ ക്യാമ്പസിൽ അടുത്ത അധ്യയന വർഷം ആരംഭിക്കാൻ ഉദ്ധേശിക്കുന്ന വിവിധ സംരംഭങ്ങളെ കുറിച്ചും സെമിനാറിൽ വിപുലമായി പ്രതിപാദിക്കും. പ്രഗൽഭ വിദ്യാഭ്യാസ വിചക്ഷണന്മാർ സെമിനാറിനു നേത്രുത്വം നൽകും.

സെമിനാറിന്റെ വിജയത്തിനായി പി.മുഹമ്മദ്‌ കുഞ്ഞി ഹാജി എടച്ചാക്കൈ ചെയർമാനും, അബ്ദുൽ റസാക്ക്‌ പുഴക്കര കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. എ.ബി ശൗകത്ത്‌ അലി വൈസ്‌ ചെയർ മാനും, സി. അക്ബർ ജോയിന്റ്‌ കൺവീനറുമാൺ.

യുനീക്‌ ചെയർ മാൻ എ.കെ കുഞ്ഞബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. യുനീക്‌ സെക്രട്ടരി ടി.അബ്ദുല്ല മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. ടി.പി മഹമൂദ്‌ ഹാജി, പി.സൈനുൽ ആബിദ്‌, എൻ.അബ്ദുൽ റശീദ്‌ ഹാജി, ടി.സി മുഹമ്മദ്‌ സാനി, ടി. മുഹമ്മദ്‌ കുഞ്ഞി ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

Risala Study Circle (RSC) Dubai Sahithyolsav

എസ്‌.എസ്‌.എഫ്‌ പ്രവർത്തകരുടെ ഗൾഫിലെ കൂട്ടയ്മയാൺ രിസാല സ്റ്റഡി സർക്കിൾ അഥവാ ആർ.എസ്‌.സി.

1990 കളു ടെ തുടക്കത്തിൽ ഈയുള്ളവനടക്കം കേവലം ഒരു ഡസനിൽ താ ഴെ യുവാക്കളുമായി ദുബായിൽ തുടക്കം കുറിച്ച ആർ.എസ്‌.സി ക്ക്‌ ഇന്ന് ദുബായിൽ മാത്രം 2 ഡസൻ യൂനിറ്റുകളും ആയിരക്കണക്കിനു പ്രവർത്തകരും ഉണ്ട്‌. യു.എ.ഇ യി ലെ മറ്റു എമിറേറ്റുകളിലും, ഇതര ഗൾഫ്‌ രാജ്യങ്ങളിലും ഇതു പോ ലെ ശക്തമാണു ആർ.എസ്‌.സി.

കേരളത്തിലെ സാഹിത്യോൽസവിന്റെ ചുവടു പിടിച്ച്‌ ഗൾഫിലും സാഹിത്യോൽസവുകൾ നടന്നു വരുന്നു. യൂനിറ്റു തലത്തിൽ മികവു തെളിയിച്ച്‌, സെക്റ്റർ തലത്തിൽ ജേതാക്കളായ പ്രതിഭകളുടെ ഇഞ്ചോടിഞ്ച്‌ പോരാട്ടമായിരുന്നു ദു ബൈ സോൺ തലത്തിൽ കഴിഞ്ഞാഴ്ച കണ്ടത്‌.

അടുത്താഴ്ച അബൂദാബിയിൽ സോണുകൽ തമ്മിൽ ഏറ്റുമുട്ടുന്ന ദേശീയ മൽസരം നടക്കാനിരിക്കുന്നു.








കഴിഞ്ഞാഴ്ച സോൺ മൽസര വേദിയിൽ ഈ വിനീതന്റെ റോൾ ഇങ്ങിനെയൊക്കെ ആയിരുന്നു.

സസ്നേഹം ടി.സി.ഇസ്മായിൽ 

2014 ജൂൺ 11, ബുധനാഴ്‌ച

യുനീക്‌ എജു ക്കോം സെന്റർ നാടിനു സമർപ്പിച്ചു


ഉദിനൂരി ലെ വൈജ്ഞാനിക, തൊഴിൽ മേഖലകളിൽ വൻ പദ്ധതികളുമായി സ്ഥാപിതമായ യുനീക്‌ എജു ക്കോം സെന്റർ പ്രൗഢമായ സദസ്സി നെ സാക്ഷിയാക്കി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നാടിനു സമർപ്പിച്ചു.  pls read the full story





2014 ജൂൺ 9, തിങ്കളാഴ്‌ച

യുനീക്‌ എജു ക്കോം സെന്റർ ഉൽഘാടനം ബുധനാഴ്ച

ഉദിനൂർ യൂനിറ്റ്‌ എസ്‌.വൈ.എസി ന്റെ മേൽ നോട്ടത്തിൽ യുനീക്‌ ചാരിറ്റ്ബിൾ ട്രസ്റ്റിനു കീഴിൽ നിർമ്മിച്ച അത്യന്താധുനിക വൈജ്ഞാനിക കേന്ദ്രമായ യുനീക്‌ എജുക്കോം സെന്ററി ന്റെ ഉൽഘാടന കർമ്മം ജൂൺ 11 ബുധൻ കാലത്ത്‌ 10.30 നു ആൾ ഇന്ത്യ ജ്ം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടരി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിക്കും.

ചടങ്ങിൽ സമസ്ത കേരള ജ്ം ഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ നൂറുൽ ഉലമ എം.എ അബ്ദുൽ ഖാദർ മുസ്ലിയാർ അദ്ധ്യക്ഷത വഹിക്കും. സയ്യിദ്‌ അലി ബാഫഖി തങ്ങൾ, വി.പി.എം ഫൈസി വില്യാപ്പള്ളി, സി. കുഞ്ഞി കൃഷ്ണൻ മാസ്റ്റർ, എ.ജി.സി ബഷീർ, കെ.വെളുത്തമ്പു, എം.സി ഖമറുദ്ധീൻ, പി.കെ ഫൈസൽ, ഡോ: വി.പി.പി മുസ്തഫ, വി.കെ ഹനീഫ ഹാജി, പള്ളങ്കോട്‌ അബ്ദുൽ ഖാദർ മദനി, സു ലൈമാൻ കരി വെള്ളൂർ തുടങ്ങിയവർ ആശംസകൾ നേരും.

വൈകു: 7 മണിക്ക്‌ പ്രമുഖ വാഗ്മി അലവി സഖാഫി കൊളത്തൂരി ന്റെ പ്രഭാഷണവും ഒരുക്കിയിട്ടുണ്ട്‌.

പരിപാടിയു ടെ വിജയത്തിനായി എസ്‌.വൈ.എസ്‌, എസ്‌.എസ്‌.എഫ്‌ പ്രവർത്തകർ രാപകൽ ഭേദമ ന്യേ പ്രവർത്തിച്ചു വരികയാണു.

Kura Thangal Program @ Unique (file photo)

2014 ഏപ്രിൽ 10, വ്യാഴാഴ്‌ച

ഉദിനൂർ യുനീക്കിൽ ഭാഷാ പഠന കോഴ്സ്‌ ആരംഭിച്ചു

ഉദിനൂർ: സ്കൂൾ അവധിക്കാലം പഠനാർഹമാക്കുക എന്ന ലക്ഷ്യവുമായി ഉദിനൂർ യുനീക്‌ എജു ക്കോം സെന്ററിൽ പ്ര ത്യേക ക്ലാസ്സ്‌ ആരംഭിച്ചു.

വിദ്യാർത്ഥികൾക്ക്‌ വിവിധ ഭാഷാ പരിശീലനം നൽകുന്ന കോഴ്സിൽ അറുപതിലധികം കുട്ടികൾ ഇതിനകം റജിസ്റ്റർ ചെയ്തു. കോഴ്സി ന്റെ ഉൽഘാടനം അൽ മുജമ്മ ഉൽ ഇസ്ലാമി വൈസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ തയ്യിബ്‌ അൽ ബുഖാരി ഉൽഘാടനം ചെയ്തു.

യുനീക്‌ ചെയർമ്മാൻ എ.കെ കുഞ്ഞബ്ദുല്ല, സെക്രട്ടരി ടി.അബ്ദുല്ല മാസ്റ്റർ, എസ്‌.വൈ.എസ്‌ പ്രസിഡന്റ്‌ ടി.പി മഹമൂദ്‌ ഹാജി, സെക്രട്ടരി പി. സൈനുൽ ആബിദ്‌, ട്രഷറർ ടി.പി. ശാഹു ഹാജി, എൻ.അബ്ദുൽ റശീദ്‌ ഹാജി, ടി.പി അബ്ദുൽ സലാം ഹാജി, ടി.സി ഖാദർ ഹാജി, എ.ജി ഖാലിദ്‌, എം.ടി.പി അബൂബക്കർ മൗലവി, ടി.സി മുഹമ്മദ്‌ സാനി, ടി.സി മുസമ്മിൽ തുടങ്ങിയവർ സംബന്ധിച്ചു.




2014 മാർച്ച് 18, ചൊവ്വാഴ്ച

ആത്മീയാനുഭൂതിയിൽ ലയിച്ച്‌ ഉദിനൂർ


ഉദിനൂർ യൂനിറ്റ് എസ്.  വൈ. എസി ന്റെ മേൽ നോട്ടത്തിൽ യുനീക്‌ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ നിർമ്മിച്ച യുനീക്‌ എജുക്കോം സെന്ററിന്റെ ഉൽഘാടന പ്രഖ്യാപനവും ദികർ ദു ആ വാർഷികവും വിശ്വാസികൾക്ക്‌ അനുഭൂതിദായകമായി.

പ്രമുഖ സൂഫിവര്യനും, ഉള്ളാളം ഖാസിയും, താജുൽ ഉലമയു ടെ പുത്രനുമായ സയ്യിദ്‌ ഫസൽ കോയമ്മ തങ്ങൾ (കുറ) അവർക്കളു ടെ നേത്രുത്വത്തിൽ നടന്ന ഭക്തി സാന്ദ്രമായ ദികറും, കൂട്ടു പ്രാർത്ഥനയും ഉദിനൂരി നെ ആത്മീയ നിർ വൃതിയിൽ ലയിപ്പിച്ചു.

മഹല്ലിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജാബിർ ബാഖവി പി, നൗഫൽ സ അദി കെ.കെ, മുഹമ്മദ്‌ ബിലാൽ ടി.പി എന്നിവർക്ക്‌ ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു.

എസ്‌.വൈ.എസ്‌ സംസ്ഥാന കമ്മിറ്റി വകയായി പവ പ്പെട്ട രോഗികൾക്ക്‌ നൽകുന്ന സാന്ത്വനം കാർഡ്‌ ഉദിനൂരി ലെ പി അബ്ദുൽ റഹിമാനു സദസ്സിൽ വെച്ചു ഖുറാ തങ്ങൾ നൽകി.

നാടി ന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആത്മീയാനുഭൂതി തേടി ഒഴുകി യെത്തിയ വിശ്വാസികൾക്ക്‌ മുന്നിൽ അണി ഞൊരുങ്ങി നിന്ന യുനീക്‌ കെട്ടിടം നയനാനദകരമായ കാഴ്ച്ചയായിരുന്നു.

ഉദിനൂരിനു നഷ്ടപ്പെട്ടതെല്ലാം വീ ണ്ടെടുക്കു മെന്ന ഉറച്ച പ്രതിജ്ഞയുമായി കർമ്മ രംഗത്തിറങ്ങിയ ഒരുപറ്റം പ്രവർത്തകരു ടെ കർമ്മ ഫലം നേരിൽ കണ്ടപ്പോൾ പലരും അഭിനന്ദനത്തി ന്റെ പൂ ച്ചെണ്ടുകൾ ചൊരിഞ്ഞു.  see more pictures

ഹാഫിസ്‌ മുഹമ്മദ്‌ ബിലാൽ കുറാ തങ്ങളിൽ നിന്നും
 ഉപഹാരം സ്വീകരിക്കുന്നു 

2014 മാർച്ച് 17, തിങ്കളാഴ്‌ച

കുറാ തങ്ങളെ സ്വീകരിക്കാൻ ഉദിനൂർ ഒരുങ്ങി



ഉദിനൂർ യൂനിറ്റ്‌ എസ്‌ വൈ എസി ന്റെ മേൽ നോട്ടത്തിൽ യുനീക്‌ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ നിർമ്മിതമായ യുനീക്‌ എജു ക്കോം സെന്ററി ന്റെ ഉൽഘാടന പ്രഖ്യാപനവും ദികർ ദു ആ മജ്ലിസും ഇന്നു (17. 3.14 തിങ്കൾ) മഗരിബ്‌ നിസ്കാര ശേഷം യുനീക്‌ എജു ക്കോം സെന്റർ ഗ്രൗണ്ടിൽ പ്ര ത്യേകം തയ്യാറാക്കിയ താജുൽ ഉലമ നഗറിൽ നടക്കും.

പരിപാടിക്ക്‌ ഉള്ളാൾ ഖാസിയും, പ്രമുഖ സൂഫി വര്യനുമായ സയ്യിദ്‌ ഫസൽ കോയമ്മ കുറാ തങ്ങൾ നേത്രുത്വം നൽകും. തങ്ങളെ സ്വീകരിക്കാൻ ഉദിനൂരിൽ വിപുലായ ഒരുക്കങ്ങളാണു നടന്നു വരുന്നത്‌.

മഹല്ലിൽ നിന്നും ചെറു പ്രായത്തിൽ തന്നെ ഖുർ ആന്മനപ്പാഠമാക്കിയ ഹാഫിസ്‌ ടി.പി മുഹമ്മദ്‌ ബിലാൽ, ഹാഫിസ്‌ ബിരുദ ത്തോടൊപ്പം ബാഖവി ബിരുദവും കരസ്തമാക്കിയ പി മുഹമ്മദ്‌ ജാബിർ, ജാമി അ സ അദി യയിൽ നിന്നും രണ്ടാം റാ ങ്കോടെ സ അദി ബിരുദം നേടിയ കെ. കെ നൗഫൽ എന്നിവ രെ ചടങ്ങിൽ ആദരിക്കും

പരിപാടിയിൽ പ്രൊഫ മുഹമ്മദ്‌ സാലിഹ്‌ സ അദി, ലുഖ്മാൻ മിസ്ബാഹി, എം. എ ജാഫർ സാദിഖ്‌ സ അദി, ഇ. പി. എം കുട്ടി മൗലവി തുടങ്ങിയവർ സംബന്ധിക്കും

.