Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2014, മാർച്ച് 18, ചൊവ്വാഴ്ച

ആത്മീയാനുഭൂതിയിൽ ലയിച്ച്‌ ഉദിനൂർ


ഉദിനൂർ യൂനിറ്റ് എസ്.  വൈ. എസി ന്റെ മേൽ നോട്ടത്തിൽ യുനീക്‌ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ നിർമ്മിച്ച യുനീക്‌ എജുക്കോം സെന്ററിന്റെ ഉൽഘാടന പ്രഖ്യാപനവും ദികർ ദു ആ വാർഷികവും വിശ്വാസികൾക്ക്‌ അനുഭൂതിദായകമായി.

പ്രമുഖ സൂഫിവര്യനും, ഉള്ളാളം ഖാസിയും, താജുൽ ഉലമയു ടെ പുത്രനുമായ സയ്യിദ്‌ ഫസൽ കോയമ്മ തങ്ങൾ (കുറ) അവർക്കളു ടെ നേത്രുത്വത്തിൽ നടന്ന ഭക്തി സാന്ദ്രമായ ദികറും, കൂട്ടു പ്രാർത്ഥനയും ഉദിനൂരി നെ ആത്മീയ നിർ വൃതിയിൽ ലയിപ്പിച്ചു.

മഹല്ലിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജാബിർ ബാഖവി പി, നൗഫൽ സ അദി കെ.കെ, മുഹമ്മദ്‌ ബിലാൽ ടി.പി എന്നിവർക്ക്‌ ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു.

എസ്‌.വൈ.എസ്‌ സംസ്ഥാന കമ്മിറ്റി വകയായി പവ പ്പെട്ട രോഗികൾക്ക്‌ നൽകുന്ന സാന്ത്വനം കാർഡ്‌ ഉദിനൂരി ലെ പി അബ്ദുൽ റഹിമാനു സദസ്സിൽ വെച്ചു ഖുറാ തങ്ങൾ നൽകി.

നാടി ന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആത്മീയാനുഭൂതി തേടി ഒഴുകി യെത്തിയ വിശ്വാസികൾക്ക്‌ മുന്നിൽ അണി ഞൊരുങ്ങി നിന്ന യുനീക്‌ കെട്ടിടം നയനാനദകരമായ കാഴ്ച്ചയായിരുന്നു.

ഉദിനൂരിനു നഷ്ടപ്പെട്ടതെല്ലാം വീ ണ്ടെടുക്കു മെന്ന ഉറച്ച പ്രതിജ്ഞയുമായി കർമ്മ രംഗത്തിറങ്ങിയ ഒരുപറ്റം പ്രവർത്തകരു ടെ കർമ്മ ഫലം നേരിൽ കണ്ടപ്പോൾ പലരും അഭിനന്ദനത്തി ന്റെ പൂ ച്ചെണ്ടുകൾ ചൊരിഞ്ഞു.  see more pictures

ഹാഫിസ്‌ മുഹമ്മദ്‌ ബിലാൽ കുറാ തങ്ങളിൽ നിന്നും
 ഉപഹാരം സ്വീകരിക്കുന്നു