Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2014 ഫെബ്രുവരി 1, ശനിയാഴ്‌ച

സയ്യിദ്‌ അബ്ദുൽ റഹിമാൻ അൽ ബുഖാരി ഉള്ളാൾ വഫാതായി

പയ്യന്നൂർ: സമസ്ത കേരള ജാം ഇയ്യത്തുൽ ഉലമയുടെ ദീർഗ്ഘ കാല പ്രസിട്ഡന്റ്‌ സയ്യിദ്‌ അബ്ദുൽ റഹിമാൻ അൽ ബുഖാരി ഉള്ളാൾ വഫാതായി. ഇന്നു (ശനി) ഉച്ച കഴിഞ്ഞ്‌ 4.30 ഓടെ എട്ടിക്കുള ത്തെ സ്വവസതിയിലായിരുന്നു അന്ത്യം. Read the full story

2014 ജനുവരി 13, തിങ്കളാഴ്‌ച

ഉദിനൂരിൽ വമ്പിച്ച നബിദിന ഘോഷ യാത്ര

Photo: Ibrahim kutty T
ഉദിനൂർ ഖാദിമുൽ ഇസ്ലാം ജമാ അത്തിന്റെ നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്നു മംബ ഉൽ ഉലൂം മദ്രസ്സ വിദ്യാർത്ഥികളും മഹല്ല് നിവാസികളും പ ങ്കെടുത്ത വമ്പിച്ച നബിദിന ഘോഷ യാത്ര സംഘടിപ്പിച്ചു.

കാലത്ത്‌ 8.15 നു ഉദിനൂർ ജുമാ മസ്ജിദ്‌ പരിസരത്തു നിന്നാരംഭിച്ച ഘോഷ യാത്രക്ക്‌ മഹല്ല് നിവാസികൾ വമ്പിച്ച സ്വീകരണമാണു നൽകിയത്‌. മദ്രസ്സാ വിദ്യാർത്തികളുടെ ദഫ്‌, സ്കൗട്ട്‌ അകമ്പടി ഘോഷ യാത്രയുടെ മാറ്റ്‌ കൂട്ടി.





2014 ജനുവരി 7, ചൊവ്വാഴ്ച

എ. അബ്ദുൽ കരീം നിര്യാതയായി.

ഉദിനൂർ: പെരിയോത്തെ എ. അബ്ദുൽ കരീം നിര്യാതയായി. ഇന്ന് വൈകീട്ട്‌ ത്രിക്കരിപ്പൂരിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണു മരണ കാരണം. ബീരിച്ചേരി പുനത്തിൽ ആണു ഭാര്യ വീട്‌. 

2014 ജനുവരി 5, ഞായറാഴ്‌ച

സി.കെ മറിയം ഹജ്ജുമ്മ നിര്യാതയായി.


ഉദിനൂർ പേക്കട ത്തെ പരേതനായ ചാള ക്കോട്‌ അബ്ദുള്ള ഹാജിയുടെ ഭാര്യ സി.കെ മറിയം ഹജ്ജുമ്മ നിര്യാതയായി. ഇന്നു (6.1.14 തിങ്കൾ) പുലർച്ചെയായിരുന്നു അന്ത്യം. മയ്യിത്ത്‌ ഇന്നു ഉച്ചക്ക്‌ ഉദിനൂർ ജുമാ മസ്ജിദിൽ ഖബറടക്കും.

മക്കൾ അബ്ദുൽ റഷീദ്‌, അബ്ദുൽ ഹമീദ്‌, അബ്ദുൽ ലതീഫ്‌, മുഹമ്മദ്‌ അലി, അബ്ദുൽ നാസർ, ഖദീജ, സുലൈഖ.

2013 ഡിസംബർ 27, വെള്ളിയാഴ്‌ച

അൽ മുജമ്മ ഉ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ ന്യൂ ബ്ലോക്ക്‌ ഉൽഘാടനം ചെയ്തു

ത്രിക്കരിപ്പൂർ: അൽ മുജമ്മ ഉ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം (സി. ബ്ലോക്ക്‌) മന്ത്രി മഞ്ഞളാംകുഴി അലി ഉൽഘാടനം ചെയ്തു.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമൂഹ്യ പുരോഗതിക്ക്‌ അർപ്പിക്കുന്ന സേവനങ്ങൾ നിസ്തുലമാണെന്നും അവരുടെ അവകാഷങ്ങൾ വിവേചനമ ന്യേ സംരക്ഷിക്കുമെന്നും ഉൽഘാടന ശേഷം നടന്ന പൊതു സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

എം.എ അബ്ദുൽ ഖാദർ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. എം.സി ഖമറുദ്ധീൻ, എ.ജി.സി ബഷീർ, എ.ബി സുലൈമാൻ മാസ്റ്റർ, എം.ടി അബ്ദുൽ ജലീൽ സഖാഫി, പി.കെ ഫൈസൽ, വി.കെ ബാവ, കെ.വി ലക്ഷ്മണൻ, മനോഹരൻ കുവാരത്ത്‌, നാസർ നങ്ങാരത്ത്‌, എം.എ.സി കുഞ്ഞബ്ദുല്ല ഹാജി, ജാബിർ സഖാഫി, കെ.പി ഇബ്രാഹിം കുട്ടി, ടി . കുഞ്ഞഹമ്മദ്‌, എ.ജി അബ്ദുൽ മജീദ്‌, അഡ്വ: എം ടി പി അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു. എൻ.അബ്ദുൽ മജീദ്‌ മാസ്റ്റർ സ്വാഗതവും, പ്രിൻസിപ്പാൾ അബ്ദുൽ മജീദ്‌ ഇർഫാനി നന്ദിയും പറഞ്ഞു.




2013 ഡിസംബർ 24, ചൊവ്വാഴ്ച

മുജമ്മ ഉ സ്കൂൾ കെട്ടിടം മന്ത്രി മഞ്ഞളാംകുഴി അലി ഉൽഘാടനം ചെയ്യും

ത്രിക്കരിപ്പൂർ: അൽ മുജമ്മ ഉ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം (സി. ബ്ലോക്ക്‌) ഉൽഘാടനം ഡിസ 27 വെള്ളി രാവിലെ 9 മണിക്ക്‌ മന്ത്രി മഞ്ഞളാംകുഴി അലി നിർവ്വഹിക്കും.

ചടങ്ങിൽ എം.എ അബ്ദുൽ ഖാദർ മുസ്ലിയാർ അദ്ധ്യക്ഷത വഹിക്കും. സയ്യിദ്‌ ത്വയ്യിബ്‌ അൽ ബുഖാരി, കെ.കുഞ്ഞിരാമൻ എം.എൽ.എ, എം.സി ഖമറുദ്ധീൻ, എ.ജി.സി ബഷീർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

2013 ഡിസംബർ 13, വെള്ളിയാഴ്‌ച