ഉദിനൂർ ഖാദിമുൽ ഇസ്ലാം ജമാ അത്തിന്റെ നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്നു മംബ ഉൽ ഉലൂം മദ്രസ്സ വിദ്യാർത്ഥികളും മഹല്ല് നിവാസികളും പ ങ്കെടുത്ത വമ്പിച്ച നബിദിന ഘോഷ യാത്ര സംഘടിപ്പിച്ചു.
കാലത്ത് 8.15 നു ഉദിനൂർ ജുമാ മസ്ജിദ് പരിസരത്തു നിന്നാരംഭിച്ച ഘോഷ യാത്രക്ക് മഹല്ല് നിവാസികൾ വമ്പിച്ച സ്വീകരണമാണു നൽകിയത്. മദ്രസ്സാ വിദ്യാർത്തികളുടെ ദഫ്, സ്കൗട്ട് അകമ്പടി ഘോഷ യാത്രയുടെ മാറ്റ് കൂട്ടി.