ദുബായ്: തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമി ദുബായ് കമ്മിറ്റിയുടെ
മുന്‍ ട്രഷററും, വൈസ് പ്രസിടന്റുമായിരുന്ന എന്‍.അബ്ദുള്ള ഹാജിക്ക് മുജമ്മഉ ഭാരവാഹികളും സഹ പ്രവര്‍ത്തകരും ഊഷ്മളമായ യാത്ര അയപ്പ് നല്‍കി. ദേര മുജമ്മഉ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുസ്തഫ ഫൈസി കാഞ്ഞങ്ങാട് ആദ്യക്ഷത
വഹിച്ചു. ടി.പി. അബ്ദുല്‍ സലാം ഹാജി, വൈ അബ്ദുല്‍ ഖാദര്‍ ഹാജി എന്നിവര്‍
അബ്ദുള്ള ഹാജിയെ ഷാള്‍ അണിയിച്ചു. മുനീര്‍ ബാഖവി തുരുത്തി , ടി.സി
ഇസ്മായില്‍, നാസര്‍ സഅദി എരുമാട്, താജുദ്ദീന്‍ ഉദുമ സംസാരിച്ചു.
The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2012 ജൂൺ 8, വെള്ളിയാഴ്‌ച
2012 ജൂൺ 5, ചൊവ്വാഴ്ച
പി.എം.കെ ഫൈസിയുടെ നിര്യാണം സുന്നീ മക്കളെ കണ്ണീരിലാഴ്ത്തി
മോങ്ങം: എഴുത്തുകാരനും, ഗ്രന്ഥകാരനും, ചിന്തകനും, വാഗ്മിയുമായ പി.എം.കെ ഫൈസിയുടെ ആകസ്മിക നിര്യാണം സുന്നീ മക്കളെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തി. ഇന്നലെ പുലര്ച്ചെ സ്വദേശമായ മോങ്ങത്ത് നിന്നും കൊല്ലം ജില്ലയിലെ സുന്നീ വൈജ്ഞാനിക കേന്ദ്രമായ ഖാദിസിയയിലേക്ക് പോകും വഴിയാണ് അദ്ദേഹം അപകടത്തില്‍ പെട്ടത്. Read Full Story
പി.മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
ഉദിനൂര്‍ ഖാദിമുല്‍ ഇസ്‌ലാം ജമാഅത്ത് മുതവല്ലി പേക്കടത്തെ പി.മുഹമ്മദ് കുഞ്ഞി ഹാജി(83) നിര്യാതനായി. മലേഷ്യയില്‍ ഏറെ കാലം വ്യാപാരിയായിരുന്നു. ഭാര്യ: സി.സുലൈഖ. മക്കള്‍: ജമാല്‍(മലേഷ്യ), സക്കരിയ, അബ്ദുല്‍ റസാഖ്, അബ്ദു റഹീം, ജമീല, ഹാജറ, റഹമത്ത്, സീനത്ത്, സറീന, സുനീറ, ത്വാഹിറ(കുവൈറ്റ്). മരുമക്കള്‍: ഖദീജ, സമീറ, സമീന, സഫീന, അബ്ദുല്‍ അസീസ്(ദുബൈ), ഇബ്രാഹിം(മലേഷ്യ), അബ്ദു റഹ് മാന്‍, ഫത്താഹ്, അഷറഫ്, ജലീല്‍, ശരീഫ് കോളേത്ത് (കുവൈറ്റ്). സഹോദരങ്ങള്‍: ബാവ, അമീര്‍. ഖബറടക്കം ബുധന്‍ രാവിലെ പത്തിന് ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അദ്ധേഹത്തിന്റെ നിര്യാണത്തില്‍ ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ്, എസ്.എസ്.എഫ്, യുനീക്, ഉദിനൂര്‍ വെല്‍ഫെയര്‍ സെന്റര്‍ കമ്മിറ്റികള്‍ അനുശോചിച്ചു.
2012 ജൂൺ 4, തിങ്കളാഴ്‌ച
എന്‍ അബ്ദുള്ള ഹാജിക്ക് യാത്ര അയപ്പ് നല്‍കും
ദുബായ്: മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക്
തിരിക്കുന്ന ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് സജീവ പ്രവര്‍ത്തകനും,
മുന്‍ വൈസ് പ്രസിടന്റുമായ എന്‍ അബ്ദുള്ള ഹാജിക്ക് സഹ പ്രവര്‍ത്തകര്‍
ഊഷ്മളമായ യാത്ര അയപ്പ് നല്‍കുന്നു. ജൂണ്‍ 8 വെള്ളി അസര്‍ നിസ്കാര ശേഷം ദേരാ
ദുബായ് നോവല്‍ട്ടി റസ്ടോറന്റില്‍ നടക്കുന്ന യാത്ര അയപ്പ് ചടങ്ങില്‍
പ്രമുഖര്‍ സംബന്ധിക്കും. 30 വര്‍ഷത്തിലധികമായി യു.എ.ഇ യിലുള്ള അബ്ദുള്ള ഹാജി ദുബായ് പോലീസില്‍ ജോലി ചെയ്യുന്നു. അതെ സമയം തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമി ദുബായ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ എന്‍ അബ്ദുള്ള ഹാജിക്കുള്ള യാത്ര അയപ്പ് ജൂണ്‍ 6 ബുധന്‍
രാത്രി 10 മണിക്ക് ദേരാ ദുബായ് മുജമ്മഉ ആസ്ഥാനത് നടക്കുമെന്ന്
ബന്ധപ്പെട്ടവര്‍ അറിയിച്ചു.
2012 ജൂൺ 1, വെള്ളിയാഴ്‌ച
തിരുകേശത്തിന്റെ അമാനുഷികത വെളിവാകുന്നു: പിണറായിക്ക് പുറമേ ഹംസയും വെട്ടില്‍
ഹാസാ നഫറുന്‍ മജ്നൂന്‍
തിരു കേശ വിവാദത്തില്‍ അനാവശ്യമായി തലയിട്ട സി.പി.എം
സെക്രട്ടറി പിണറായി വിജയന്‍ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ
പ്രതിസന്ധിയെ അഭിമുഖീകരിച്ചതിനു പിന്നാലെ മുന്‍ എം.പി യും സി.പി.എം നേതാവുമായ ടി.കെ ഹംസയും വെട്ടില്‍ വീഴുന്നു. Read Full Storyവെള്ളി നിലാവ്: കടം
അല്ലാഹു
റബ്ബുല്‍ ഇസ്സത്ത് മനുഷ്യ സമൂഹത്തെ സൃഷ്ട്ടിക്കുകയും അവരെ ആദരിക്കുകയും
അവന്റെ ജീവിത വിഭവങ്ങള്ക്കുള്ള എല്ലാ സവ്കര്യങ്ങളും ഏര്പ്പെടുത്തുകയും
ചെയ്തു. അല്ലാഹു പറയുന്നു "അല്ലാഹുവാണ് ഭൂമിയെ നിങ്ങള്ക്ക്
സവ്കര്യപ്പെടുത്തി തന്നത്. അതിന്റെ മാറിലൂടെ നടന്നു കൊള്ളുവിന്‍. അവന്‍
നിങ്ങള്ക്കാങയി നല്കിയ വിഭവങ്ങള്‍ ആഹരിച്ച് കൊള്ളുവിന്‍, അവന്റെ
സമക്ഷത്തിലേക്ക് നിങ്ങള്‍ പുനര്ജീ്വിച്ചു ചെല്ലേണ്ടതുണ്ട്" Read Full Story
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




