കോഴിക്കോട്: ഉദിനൂർ യൂനിറ്റ് എസ്.വൈ.എസിനു കീഴിൽ നിർമ്മിതമായ യുനീക് എജുക്കോം സെന്ററിൽ അടുത്ത അധ്യയന വർഷം കാരന്തൂർ മർക്കസിന്റെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന കോഴ്സുക ളെ സംബന്ധിച്ച് മർക്കസ് അധികൃതരും യുനീക് പ്രതിനിധികളും തമ്മിൽ ധാരണയായി.
പ്രഥമ ഘട്ടത്തിൽ എസ്.എസ്.എൽ.സി പാസായ വിദ്യാർത്ഥികൾക്കായുള്ള കോഴ്സാണു നടപ്പിലാക്കുക. ഹാദിയ എന്ന പേരിലുള്ള ഈ കോഴ്സ് കേരളത്തിൽ മർക്കസിനു കീഴിൽ മാത്രമാണു ഇപ്പോൾ നടന്നു വരുന്നത്.
ചർച്ചയിൽ യുനീക് പ്രതിനിധികളായ ടി.അബ്ദുല്ല മാസ്റ്റർ, ടി.സി ഇസ്മായിൽ, റസാക്ക് പുഴക്കര, ഏ ജി അസിനാർ, ടി.സി മുസമ്മിൽ എന്നിവർ സംബന്ധിച്ചു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദിനൂർ എസ് വൈ എസിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടി രേഖ പ്പെടുത്തുകയും യുനീക് പ്രതിനിധികളെ ആശിർവ്വദിക്കുകയും ചെയ്തു.