ഉദിനൂർ: വൃക്ക രോഗം മൂലം ദുരിതമനുഭവിക്കുന്ന ഉദിനൂർ പരത്തിച്ചാലിലെ പി. അബ്ദുൽ റഹിമാനു സാന്ത്വനമേകാൻ എസ്. വൈ. എസ് എത്തി.
അദ്ധേഹത്തിന്റെ ചികിൽസാ ചിലവിലേക്കായി എസ്. വൈ. എസ് അബൂദാബി ശാഖാ പ്രവർത്തകർ സ്വരൂപിച്ച 1 ലക്ഷം രൂപ കഴിഞ്ഞ ദിവസം ഉദിനൂർ സുന്നി സെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് എസ്. വൈ. എസ് രക്ഷാധികാരി പ്രൊഫ: മുഹമ്മദ് സാലിഹ് സ അദി അവർക്കൾ അബ്ദുൽ റഹ്മാനു കൈമാറി.
എസ്. വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സാന്ത്വനം ചികിൽസാ പദ്ധതിയിൽ നിന്നും അബ്ദുൽ റഹിമാനു പ്രതിവർഷം 10000 രൂപയുടെ ചികിൽസാ സഹായവും അനുവദിച്ചു.
ചടങ്ങിൽ ടി.പി മഹമൂദ് ഹാജി, എൻ. റഷീദ് ഹാജി, എ.കെ കുഞ്ഞബ്ദുള്ള, ടി. അബ്ദുള്ള മാസ്റ്റർ, ടി.സി ഇസ്മായിൽ, എ.ജി ഖാലിദ്, ടി.പി അബ്ദുൽ റഹീം, എ. ജി അസൈനാർ, പി സൈനുൽ ആബിദ്, എ.ബി ഷൗകത് അലി തുടങ്ങിയവർ സംബന്ധിച്ചു.