The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2013, ജൂൺ 28, വെള്ളിയാഴ്‌ച
മാടക്കാല്‍ തൂക്കുപാലം തകര്‍ന്നു വീണു
മാടക്കാല്‍ തൂക്കുപാലം: photo Mishab T.P |
പാലത്തിന്റെ മധ്യഭാഗത്ത് നിന്ന് താഴേക്കു വീണ ഇടയിലക്കാട് സ്വദേശി എം.കെ.മധുസൂദനന്(48) പരിക്കേറ്റു. കടപ്പുറത്ത് നിന്ന് മാടക്കാലിലേക്ക് പാലത്തിലൂടെ കുടചൂടി നടന്നു വരികയായിരുന്നു മധുസൂദനന്‍. ഏതാണ്ട് മധ്യഭാഗത്തെത്തിയപ്പോള്‍ പാലത്തിന്റെ പ്ലാറ്റ് ഫോമിനോപ്പം കായലിലേക്ക് പതിക്കുകയായിരുന്നു. ഇടതു കാലിനും ദേഹത്തും മുറിവേറ്റ മനോഹരനെ പയ്യന്നൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലത്തില്‍ കയറുകയായിരുന്ന മാടക്കാലിലെ എം.പ്രഭാകരനാ(60)ണ് വെള്ളത്തില്‍ വീണത്. ഇദ്ദേഹം നീന്തിക്കയറി.
പാലത്തിന്റെ മാടക്കാല്‍ തുരുത്തിലുള്ള കോണ്‍ക്രീറ്റ് പില്ലര്‍ നേരെ പടിഞ്ഞാറ് ഭാഗത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കായലിനടിയില്‍ പൈല്‍ ചെയ്ത് താഴ്ത്തിയിരുന്ന പിയറുകള്‍ക്ക് മുകളില്‍ നാലടിയോളം കോണ്‍ക്രീറ്റ് അടിത്തറയിലാണ് 22 മീറ്റര്‍ ഉയരമുള്ള പ്രധാന പില്ലര്‍ ഉറപ്പിച്ചിരുന്നത്. പിയറുകളില്‍ നിന്ന് അടിത്തറ അടര്‍ത്തിയെടുത്ത നിലയിലാണ് കായലില്‍ പതിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 29ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശാണ് പാലം ഉദ്ഘാടനം ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ ആണ് 3.97 കോടി ചെലവില്‍ 305 മീറ്റര്‍ നീളമുള്ള തൂക്കുപാലം നിര്‍മിച്ചത്. 100 ടണ്‍ ഉരുക്കാണ് പാലത്തിന് ഉപയോഗിച്ചത്. ഉദ്ഘാടന ദിവസം തന്നെ പാലത്തിന്റെ കൈവരി വെല്‍ഡിംഗ് ഇളകിയിരുന്നു. രണ്ടാഴ്ച മുന്പും ഇതേ ഭാഗം ഇളകി. ധാരാളം കുട്ടികള്‍ കടന്നു പോകുന്ന പാലത്തില്‍ ഭാഗ്യം കൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായത്.
2013, ജൂൺ 14, വെള്ളിയാഴ്‌ച
ഉദിനൂര് ജമാഅത്തിന് പുതിയ സാരഥികള്
ഉദിനൂര് ഖാദിമുല് ഇസ്ലാം ജമാഅത്തിന്റെ പുതിയ പ്രസിഡന്റായി ടി അഹമദ് മാസ്റ്റര് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്ന്ന ജമാഅത്ത് പ്രവര്ത്തക സമിതി യോഗം ഐക്യ ഖണ്ടെനയായിരുന്നു അഹമദ് മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തത്.
ജനറല് സെക്രട്ടറിയായി എം. മുഹമ്മദ് കുഞ്ഞി ഹാജി, വൈസ് പ്രസിടന്റുമാരായി ടി.അബ്ദുള്ള മാസ്റര്, എ.സി അത്താഉല്ല മാസ്റര് എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി ടി.അബ്ദുല് ഷുക്കൂര്, ടി.പി ശിഹാബ് എന്നിവരെയും, ഖജാന്ജിയായി ടി.അബ്ദുല് സത്താറിനെയും യോഗം തെരഞ്ഞെടുത്തു.
ഒന്നര പതിറ്റാണ്ട് കാലം പ്രസിടന്റ്റ് പദത്തിലിരുന്ന അഹമദ് മാസ്ടര്ക്ക് പകരം എ.കെ.അബ്ദുസ്സലാം ഹാജി ഇടക്കാലത്ത് പ്രസിടന്റ്റ് പദത്തിലിരുന്നുവെങ്കിലും മഹല്ലിലെ സങ്കീര്ണ്ണമായ വിഷയങ്ങള് പരിഹരിക്കുന്ന വിഷയത്തില് അദ്ദേഹം തീര്ത്തും പരാജിതനായതാണ് ഇപ്പോഴത്തെ അധികാര മാറ്റത്തിന് പ്രേരകമായത് എന്ന് വിശ്വസനീയ കേന്ദ്രങ്ങളില് നിന്നും അറിയാന് കഴിഞ്ഞു.
പുതിയ ഭാരവാഹികള്ക്കും, മെമ്പര്മാര്ക്കും ഉദിനൂരു ബ്ലോഗ്സ്പോട്ട് ഡോട്ട് കോം എഡിറ്റോറിയല് ബോര്ഡ് എല്ലാ വിധ വിജയാശംസകളും നേരുന്നു.
2013, ജൂൺ 9, ഞായറാഴ്‌ച
Vijayolsavam
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ മുഴുവന്‍ എസ്. എസ്. എല്‍. സി എ പ്ലസ് ജേതാക്കളെയും 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് വിജയോല്‍സവം എന്ന പരിപാടി സംഘടിപ്പിച്ചത്. ഉദിനൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എ പ്ലസ് നേടിയ 201 കുട്ടികളെയും ഉപഹാരം നല്‍കി അനുമോദിച്ചു. വിവിധ മേഖലകളില്‍ പുരസ്‌കാരം നേടിയ നഴ്‌സ് പി.കെ.ഇന്ദിര, ഫുട്ബാള്‍ താരം ടി.സജിത്ത്, രഞ്ജിനി, അഖില്‍, കാവ്യ, രാഹുല്‍, സനിഷ, വര്‍ഷ, നിഖില്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. പടന്ന പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ കെ.സി.ബാലകൃഷ്ണന്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം.രാജഗോപാലന്‍ സ്വാഗതവും പി.പി.കരുണാകരന്‍ നന്ദിയും പറഞ്ഞു.
2013, ജൂൺ 6, വ്യാഴാഴ്‌ച
എം.സി ഉസ്താദ് മെമ്മോറിയല് ബ്ലോക്ക് ഉദ്ഘാടനം ചയ്തു
തൃക്കരിപ്പൂര്: അല് മുജമ്മഉല് ഇസ്ലാമിയുടെ പ്രഥമ മാനേജറായിരുന്ന മര്ഹൂം എം.സി.ഉസ്താദിന്റെ നാമധേയത്തില് മുജമ്മഉ പൂര്-വ്വ വിദ്യാര്തികള് നിര്മ്മിച്ച സ്റ്റേജ് കം ലൈബ്രറി ആന്റ് റീഡിംഗ്റൂമിന്റെ ഉദ്ഘാടനം അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്ഡ് പ്രസിടന്റ്റ് നൂറുല് ഉലമ എം.എ ഉസ്താദ് നിര് വ്വഹിച്ചു.
എം.സി ഉസ്താദിന്റെ സ്മരണിക (വഴി അടയാളങ്ങള്) സയ്യിദ് തയ്യിബ് അല് ബുഖാരി പ്രകാശനം ചെയ്തു. ചടങ്ങില് സയ്യിദ് മുത്തുക്കോയ തങ്ങള് അല് ബാഫഖി, സയ്യിദ് ഫസല് തങ്ങള് കക്കാട്, എം.ടി അബ്ദുല് ജലീല് സഖാഫി, സി.പി അബ്ദുള്ള സഅദി, ടി.പി അലിക്കുഞ്ഞി മൗലവി, എം.എ.സി അബ്ദുള്ള മൗലവി, ജാബിര് സഖാഫി തുടങ്ങിയവര് സംബന്ധിച്ചു. സാദിഖ് അഹ്സനി സ്വാഗതവും അജീര് ബിന് അലി നന്ദിയും പറഞ്ഞു.
മുജമ്മഉ വിദ്യാര്തികളെ അനുമോദിച്ചു
ദുബൈ: സി.ബി.എസ് സി.ഇ പത്താം തരം പരീക്ഷയില് തുടര്ച്ചയായി പത്താം തവണയും നൂറു ശതമാനം വിജയം കൈവരിച്ച തൃക്കരിപ്പൂര് അല് മുജമ്മഉല് ഇസ്ലാമി വിദ്യാര്തികളെയും അദ്ധ്യാപകരേയും മാനേജ്മെന്റിനെയും മുജമ്മഉ യു.എ.ഇ കമ്മിറ്റി അനുമോദിച്ചു.
ഇത്തവണ പരീക്ഷക്കിരുന്ന നാല്പത്തി ഒമ്പത് കുട്ടികളില് 29 പേര്ക്ക് ഡിസ്ടിന്ഷനും 18 പേര്ക്ക് ഫസ്റ്റ്ക്ലാസ്സും 2 പേര്ക്ക് സെകന്റ്റ് ക്ലാസും ലഭിച്ചിരുന്നു. 96 ശതമാനം മാര്ക്ക് നേടിയ വെള്ളാപ്പിലെ കെ.പി ഷംസീറയാണ് ഏറ്റവും മികച്ച വിജയം നേടിയത്.
യുനീക് ചെയര്മാന് സ്വീകരണം നല്കി
അബൂദാബി: ഹ്രസ്വ സന്ദര്ഷനാര്നാര്ത്തം യു.എ.ഇ യിലെത്തിയ ഉദിനൂര് യുനീക് എജുക്കോം
സെന്റര് ചെയര്മാന് എ.കെ കുഞ്ഞബ്ദുള്ള ഹാജിക്ക് സ്വീകരണവും, ഡയറക്ടറി ബോഡ്
മീറ്റിങ്ങും അബൂദാബിയില് വെച്ച് നടന്നു. ടി.പി.അബ്ദുല് സലാം ഹാജിയുടെ
അദ്ധ്യക്ഷതയില് നടന്ന പരിപാടിയില് എ.ബി. മുസ്തഫ, ടി.അബ്ദുല് ഹമീദ്, ഏന്.
ഷാഹുല് ഹമീദ്, പി.സി ജാഫര്, അബൂബക്കര് നദ്-വി പുഞ്ചാവി, സി.കെ ഷരീഫ്, എ.ബി
മുഹമ്മദ് നൂറുദ്ദീന്, ടി.സി ഇസ്മായില്, ടി.അഷറഫ്, സി.കെ നൗഷാദ്, കെ.വി
അഫ്സല് തുടങ്ങിയവര് സംബന്ധിച്ചു.
ദുബായില് വെച്ച് നടന്ന രണ്ടാം സെഷനില് കെ.അബ്ദുല് കരീം ഹാജി, അഡ്വ: ഹസൈനാര്, ടി.പി അബ്ദുല് സലാം ഹാജി, എ.ബി.മുസ്തഫ, എ.ബി ഷാജഹാന്, എ. ബി ഷാനവാസ്, ടി.സി ഇസ്മായില് എന്നിവര് സംബന്ധിച്ചു. ചെയര്മാന് എ.കെ അബ്ദുല്ല സ്ഥാപനത്തിന്റെ നിര്മ്മാണ പുരോഗതി വിശദീകരിച്ചു. ഈ വര്ഷം അവസാനത്തോടെ സ്ഥാപനത്തിന്റെ നിര്മ്മാണം പൂര്ത്തിയാക്കാന് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. Click here for more pictures
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)