ഉദിനൂര് ഖാദിമുല് ഇസ്ലാം ജമാഅത്തിന്റെ പുതിയ പ്രസിഡന്റായി ടി അഹമദ് മാസ്റ്റര് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്ന്ന ജമാഅത്ത് പ്രവര്ത്തക സമിതി യോഗം ഐക്യ ഖണ്ടെനയായിരുന്നു അഹമദ് മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തത്.
ജനറല് സെക്രട്ടറിയായി എം. മുഹമ്മദ് കുഞ്ഞി ഹാജി, വൈസ് പ്രസിടന്റുമാരായി ടി.അബ്ദുള്ള മാസ്റര്, എ.സി അത്താഉല്ല മാസ്റര് എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി ടി.അബ്ദുല് ഷുക്കൂര്, ടി.പി ശിഹാബ് എന്നിവരെയും, ഖജാന്ജിയായി ടി.അബ്ദുല് സത്താറിനെയും യോഗം തെരഞ്ഞെടുത്തു.
ഒന്നര പതിറ്റാണ്ട് കാലം പ്രസിടന്റ്റ് പദത്തിലിരുന്ന അഹമദ് മാസ്ടര്ക്ക് പകരം എ.കെ.അബ്ദുസ്സലാം ഹാജി ഇടക്കാലത്ത് പ്രസിടന്റ്റ് പദത്തിലിരുന്നുവെങ്കിലും മഹല്ലിലെ സങ്കീര്ണ്ണമായ വിഷയങ്ങള് പരിഹരിക്കുന്ന വിഷയത്തില് അദ്ദേഹം തീര്ത്തും പരാജിതനായതാണ് ഇപ്പോഴത്തെ അധികാര മാറ്റത്തിന് പ്രേരകമായത് എന്ന് വിശ്വസനീയ കേന്ദ്രങ്ങളില് നിന്നും അറിയാന് കഴിഞ്ഞു.
പുതിയ ഭാരവാഹികള്ക്കും, മെമ്പര്മാര്ക്കും ഉദിനൂരു ബ്ലോഗ്സ്പോട്ട് ഡോട്ട് കോം എഡിറ്റോറിയല് ബോര്ഡ് എല്ലാ വിധ വിജയാശംസകളും നേരുന്നു.