തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ മുഴുവന്‍ എസ്. എസ്. എല്‍. സി എ പ്ലസ് ജേതാക്കളെയും 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് വിജയോല്‍സവം എന്ന പരിപാടി സംഘടിപ്പിച്ചത്. ഉദിനൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എ പ്ലസ് നേടിയ 201 കുട്ടികളെയും ഉപഹാരം നല്‍കി അനുമോദിച്ചു. വിവിധ മേഖലകളില്‍ പുരസ്‌കാരം നേടിയ നഴ്‌സ് പി.കെ.ഇന്ദിര, ഫുട്ബാള്‍ താരം ടി.സജിത്ത്, രഞ്ജിനി, അഖില്‍, കാവ്യ, രാഹുല്‍, സനിഷ, വര്‍ഷ, നിഖില്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. പടന്ന പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ കെ.സി.ബാലകൃഷ്ണന്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം.രാജഗോപാലന്‍ സ്വാഗതവും പി.പി.കരുണാകരന്‍ നന്ദിയും പറഞ്ഞു.