തൃക്കരിപ്പൂര്‍:
അല്‍ മുജമ്മഉല്‍ ഇസ്ലാമിയ്യയില്‍ അജ്മീര്‍ നേര്‍ച്ചയും ദുആ മജ്‌ലിസും
സംഘടിപ്പിച്ചു. സയ്യിദ് ത്വയ്യിബുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ എംഎ
അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫസല്‍ കോയമ്മ
തങ്ങള്‍ കുറാ ദുആ സദസിന് നേതൃത്വം നല്‍കി. പി മുഹമ്മദ് സ്വാലിഹ് സഅദി,
അബ്ദുല്‍ ജലീല്‍ സഖാഫി, എ എ സി അബ്ദുല്ല മൗലവി, സ്വാദിഖ് അഹ്്‌സനി, യൂസുഫ്
മദനി, കെ സി മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍, എ. ബി. സുലൈമാന്‍ മാസ്റ്റര്‍, ടി
പി ശാഹുല്‍ ഹമീദ് ഹാജി, ടി സി മുഹമ്മദ് കുഞ്ഞി ഹാജി തുടങ്ങിയവര്‍
പങ്കെടുത്തു. ചടങ്ങില്‍ സ്വലാത്ത് സപ്ലിമെന്റ് കുറാ തങ്ങള്‍ പ്രകാശനം
ചെയ്തു.
The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2012, മേയ് 29, ചൊവ്വാഴ്ച
2012, മേയ് 27, ഞായറാഴ്‌ച
വെള്ളി നിലാവ്: സൂറത്ത് അത്തക്കാസുര്‍
മനുഷ്യ
സമൂഹത്തിന്റെ സകലമാന പ്രശ്നങ്ങളിലേക്കും പരിഹാരം നല്കുന്ന മഹത്
ഗ്രന്ഥമാണ് വിശുദ്ധ ഖുര്ആാന്‍. ഖുറാന്റെ ജീവിത പാടങ്ങളിലൂടെ യാത്ര
ചെയ്യാന്‍ കഴിഞ്ഞാല്‍ തീര്ച്ചയായും വിജയതിലെതാന്‍ സാധിക്കും. മനുഷ്യ ദിശണയെ ആധ്യാത്മികമായ
ചിന്താ സരണിയിലേക്ക് എത്തിക്കാന്‍ കഴിയുന്ന അദ്ധ്യായങ്ങള്‍ ഖുറാന്റെ
പ്രത്യേകതയാണ്. പരലോക ചിന്തയും ദൈവിക ഭയവും ഉണര്‍ത്തുന്ന അദ്ധ്യായങ്ങള്‍
നമുക്ക് കാണാം. അത്തരത്തില്‍ പ്രധാനപ്പെട്ട ഒരു അധ്യായമാണ് "സൂറത്ത്
അത്തക്കാസുര്‍" Read Full Story
2012, മേയ് 23, ബുധനാഴ്‌ച
ഇത് മുജമ്മഉ ഇംഗ്ലീഷ് മീഡിയം , ഇവിടെ നൂറു മേനി തുടര്‍ക്കഥ
തൃക്കരിപ്പൂര്‍: മുജമ്മഉല്‍ ഇസ്ലാം ഇംഗ്ലീഷ് സ്കൂള്‍
സി.ബി.എസ്.ഇ.പത്താം തരം പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ
41 പേരില്‍ 15 ഡിസ്റ്റിന്ക്ഷനും 26 ഒന്നാം ക്ലാസും നേടി. വിദ്യാര്‍ഥികളെ
പി.ടി.എ.യും മാനേജിംഗ് കമ്മറ്റിയും അനുമോദിച്ചു. നിരവധി വര്‍ഷങ്ങളായി മുജമ്മ ഉ വിദ്യാര്‍ഥികള്‍ നൂറുമേനി വിജയം തുടരുക യാണ്. പ്രദേശത്തെ ഏക സി.ബി.എസ്.ഇ അംഗീകൃത സ്കൂള്‍ ആണ് മുജമ്മഉ സ്കൂള്‍.
വീണ്ടും ഉന്നത വിജയം നേടി സ്ഥാപനത്തിന്റെ അഭിമാനം ഉയര്‍ത്തിയ വിദ്യാര്തികളെയും, അധ്യാപകരെയും, സ്ഥാപന ഭാരവാഹികളെയും മുജമ്മ ഉ ദുബായ് കമ്മിറ്റി ഭാരവാഹികള്‍ പ്രത്യേകം
അഭിനന്ദനങ്ങള്‍ അറിയിച്ചു.
2012, മേയ് 22, ചൊവ്വാഴ്ച
അത്തുട്ടി ജുമാ മസ്ജിദ് പ്രാര്‍ഥനക്ക് തുറന്നു കിട്ടാനായി എസ്. വൈ.എസ് നേതാക്കള്‍ ആഭ്യന്തര മന്ത്രിയെ കണ്ടു.
തൃക്കരിപ്പൂര്‍: ഒരു വിഭാഗം ആളുകളുടെ പിടിവാശിമൂലം സബ് കലക്ടര്‍
അടച്ചുപൂട്ടിയ അത്തുട്ടി മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഉടന്‍
വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കണമെന്ന് കാസര്‍ഗോഡ് ജില്ല എ സ്. വൈ. എസ് കമ്മിറ്റി ആഭ്യന്തര മന്ത്രിയോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു. അര നൂറ്റാണ്ട് കാലം മത വിശ്വസികള് പ്രാര്തിച്ചുവന്ന പള്ളിയാണ് അത്തുട്ടി
ജുമാ മസ്ജിദ്. സുന്നി വിഭാഗങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞതുമുതല്‍ എപി
വിഭാഗം സുന്നികളാണ് പള്ളി ഭരണം കയ്യളിയിരുന്നത്. എന്നാല്‍ കാലങ്ങളായി
മഹല്ല് ഭരണം പിടിച്ചെടുക്കാന്‍ ഇ.കെ.വിഭാഗത്തില്‍ പെട്ട ഏതാനും ചിലര്‍
ശ്രമം നടത്തിവരികയായിരുന്നു. Read Full Story
2012, മേയ് 18, വെള്ളിയാഴ്‌ച
വെള്ളി നിലാവ്: സഹനം
ഉന്നതമായ
മാനുഷിക ഗുണങ്ങളില്‍ പെട്ടതും ഈമാനിന്റെ ഭാഗവുമാണ് സഹനം. ദേഷ്യം
വരുമ്പോള്‍ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തുകയും മര്യാദകേട്
ചെയ്യാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്‍ ഇതിന്റെ വിവക്ഷ. അല്ലാഹുവും
മുത്ത് ഹബീബ് (സ്വ) തങ്ങളും ഇഷ്ട്ടപ്പെടുന്ന ഉന്നതമായ സ്വെഭാവ ഗുണമാണ്
സഹനം. Read Full Story
2012, മേയ് 17, വ്യാഴാഴ്‌ച
ടി.പി അബ്ദുല്‍ റഷീദ് നാട്ടിലേക്ക് മടങ്ങി
ദുബായ്: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി ഉദിനൂരിലെ
ടി.പി അബ്ദുല്‍ റഷീദ് സാഹിബ് ജന്മ നാട്ടിലേക്ക് തിരിച്ചു. ദുബായിലെ പ്രമുഖ
മരുന്ന് കമ്പനിയായ ഗള്‍ഫ് ഡ്രഗ് എസ്ടാബ്ലിഷ്മെന്ടിലായിരുന്നു അദ്ദേഹം ജോലി
ചെയ്തിരുന്നത്. 1979 ലായിരുന്നു അദ്ദേഹം യു.എ.ഇ യിലെത്തിയത്. തുടക്കത്തില്‍ നമ്മുടെ
നാട്ടുകാരന്റെ ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തത്. ആയിടക്ക് മര്‍ഹൂം
മാടക്കണ്ടി മുഹമ്മദ് കുഞ്ഞി സാഹിബ് മുഖേന ആണ് ഗള്‍ഫ് ഡ്രഗ് എന്ന
സ്ഥാപനത്തില്‍ എത്തിയത്. അന്ന് മുതല്‍ മൂന്നു പതിടാണ്ടിലധികമായി ഇതേ
സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തു വരുന്നത്. Read Full Story
2012, മേയ് 11, വെള്ളിയാഴ്‌ച
വെള്ളി നിലാവ്: ആര്‍ത്തിയും ധന മോഹവും
ആര്‍ത്തിയും, ധനത്തോടുള്ള അടങ്ങാത്ത മോഹവും മനുഷ്യനെ ഏത് വൃത്തികേടിനും
പ്രേരിപ്പിക്കുന്നു. എല്ല് മുറിയെ പണിയെടുത്ത് ധനം സമ്പാദിക്കുക എന്ന പഴയ
തത്വത്തിനു മാറ്റം വന്നിരിക്കുന്നു. ഇന്ന് എല്ലാവര്ക്കും
പണിയെടുക്കാതെ പണം കിട്ടണം. അതിനു വേണ്ടിയുള്ള കുറുക്കു
വഴികളോരോന്നായി അന്വേഷിച്ചു നടക്കുകയാണ് മനുഷ്യര്‍. അല്‍പ്പം കാശ്
എവിടെയെങ്കിലും കൊണ്ട് കൊടുത്ത് ഇസ്തിരി ചുളിയാതെ മാസാ മാസം കിട്ടുന്ന
ലാഭവും വാങ്ങിച്ചു നടക്കുകയാണ് ഈ മടിയന്മാര്‍. Read Full Story
2012, മേയ് 9, ബുധനാഴ്‌ച
വിരോധാഭാസം
പള്ളിയുടെ മിമ്പറും, മിഹ്റാബും അങ്ങേയറ്റം പരിശുദ്ധമാണ്. അത് പോലെ തന്നെ
പരിശുദ്ധരായിരിക്കേണ്ടവരാണ് ഖതീബുമാരും ഖാസിമാരും മത പണ്ടിതന്മാരുമൊക്കെ.
മിമ്പറില്‍ നിന്നും എല്ലാ ആഴ്ചയും ഖതീബുമാര്‍ പറയുന്നത് നിങ്ങളോടും
എന്നോടും ഞാന്‍ തഖ്‌വ കൊണ്ട് വസിയ്യത് ചെയ്യുന്നു എന്നാണ്. ഈ തഖ്‌വ
മറ്റുള്ളവരോട് വസിയ്യത്ത് ചെയ്യാനുള്ളത് മാത്രമല്ല, ഞാന്‍ ആദ്യം അത്
സ്വന്തം ജീവിതത്തില്‍ പകര്‍ത്തി മാതൃക കാണിക്കേണ്ടവന്‍ ആണ് എന്ന ബോധം
പറയുന്നവര്‍ക്കും വേണം. ഈ ബോധം ഉണ്ടാകുമ്പോള്‍ അങ്ങാടിയില്‍ ഇറങ്ങി
ജാഹിലീങ്ങളോടൊപ്പം പാട്ടും കേട്ട് ഇരിക്കാന്‍ അവര്‍ക്ക് തോന്നുകയില്ല. തലേക്കെട്ട് കെട്ടിയ പണ്ഡിതര്‍ തന്നെ അത്തരം സദസ്സില്‍ പോയിരുന്നാല്‍ സമൂഹത്തിനു അത്
തെറ്റായ സന്ദേശം നല്‍കും. ഇനി അഥവാ ഉസ്താദിന് പാട്ട് കേട്ടാലെ തീരു
എന്നുണ്ടെങ്കില്‍ ഒരു കാര്യം ചെയ്യാം: കയ്യിലൊരു സഞ്ചി എപ്പോഴും കരുതുക
എന്നാല്‍ ആവശ്യാനുസരണം തലേക്കെട്ട് ഊരി സഞ്ചിയില്‍ ഇടാമല്ലോ?
അസൈനാര്‍ ഏ.ജി
തളിപ്പറമ്പില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം
തളിപ്പറമ്പ്:
കേരള യാത്രയില്‍ സജീവ പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നതിന്റെ പേരില്‍ സുന്നീ
പ്രവര്‍ത്തകനെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിയും കുത്തിയും
പരിക്കേല്പിച്ചു. തളിപ്പറമ്പിനടുത്തെ വെള്ളിക്കീല്‍ പ്രദേശത്താണ് നാടിനെ നടുക്കിയ
സംഭവം നടന്നത്. സംഭവത്തില്‍ പ്രതിഷേധിക്കാനായി മാര്ച് നടത്തിയ എസ്.വൈ.എസ്
പ്രവര്‍ത്തകര്‍ക്ക് നേരെ ലീഗുകാര്‍ എന്ന് പറയപ്പെടുന്നവര്‍ നടത്തിയ
ബോംബേറില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു.
പേക്കടത്ത് സംഘര്‍ഷം വന്‍ പോലീസ് സന്നാഹം
പേക്കടം: പാര്‍ട്ടിയുടെ കൊടിമരം നശിപ്പിച്ചു എന്നാരോപിച്ച്
ബി.ജെ..പി.പ്രവര്‍ത്തകര്‍ മര്‍ദ്ദനം അഴിച്ചു വിട്ടതിനെ തുടര്‍ന്ന്
പേക്കടത്ത് വന്‍ സംഘര്‍ഷം നില നില്‍ക്കുന്നു. ഇന്ന് ഉച്ചയോടെ വന്‍ പോലീസ്
സന്നാഹമാണ് പേക്കടത്ത് തമ്പടിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ കൊടിമരം
നശിപ്പിച്ചു എന്നാരോപിച്ച് ഇന്നലെ വൈകിട്ട് ബി.ജെ..പി.പ്രവര്‍ത്തകര്‍
മൂന്നു എം.എസ്.എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ഇതേ തുടര്‍ന്ന് പേക്കടത്തെ
ലീഗ് പ്രവര്‍ത്തകര്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതായി
അറിയുന്നു. ഇതിലുള്ള അമര്‍ഷം തീര്‍ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘം
ചേര്‍ന്ന് പേക്കടത്ത് വെച്ച് ഒരു പ്രത്യേക സമുദായ അംഗങ്ങളെ തെരഞ്ഞു
പിടിച്ചു ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം
സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.
2012, മേയ് 4, വെള്ളിയാഴ്‌ച
വെള്ളി നിലാവ്: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)