Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, മേയ് 23, ബുധനാഴ്‌ച

ഇത് മുജമ്മഉ ഇംഗ്ലീഷ് മീഡിയം , ഇവിടെ നൂറു മേനി തുടര്‍ക്കഥ

തൃക്കരിപ്പൂര്‍: മുജമ്മഉല്‍ ഇസ്ലാം ഇംഗ്ലീഷ് സ്കൂള്‍ സി.ബി.എസ്.ഇ.പത്താം തരം പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 41 പേരില്‍ 15 ഡിസ്റ്റിന്ക്ഷനും 26 ഒന്നാം ക്ലാസും നേടി. വിദ്യാര്‍ഥികളെ പി.ടി.എ.യും മാനേജിംഗ് കമ്മറ്റിയും അനുമോദിച്ചു. നിരവധി വര്‍ഷങ്ങളായി മുജമ്മ ഉ വിദ്യാര്‍ഥികള്‍ നൂറുമേനി വിജയം  തുടരുക യാണ്. പ്രദേശത്തെ ഏക സി.ബി.എസ്.ഇ  അംഗീകൃത  സ്കൂള്‍ ആണ് മുജമ്മഉ സ്കൂള്‍.

വീണ്ടും ഉന്നത വിജയം നേടി സ്ഥാപനത്തിന്റെ അഭിമാനം ഉയര്‍ത്തിയ വിദ്യാര്തികളെയും, അധ്യാപകരെയും, സ്ഥാപന ഭാരവാഹികളെയും മുജമ്മ ഉ ദുബായ് കമ്മിറ്റി ഭാരവാഹികള്‍ പ്രത്യേകം 
അഭിനന്ദനങ്ങള്‍ അറിയിച്ചു.