പള്ളിയുടെ മിമ്പറും, മിഹ്റാബും അങ്ങേയറ്റം പരിശുദ്ധമാണ്. അത് പോലെ തന്നെ
പരിശുദ്ധരായിരിക്കേണ്ടവരാണ് ഖതീബുമാരും ഖാസിമാരും മത പണ്ടിതന്മാരുമൊക്കെ.
മിമ്പറില്‍ നിന്നും എല്ലാ ആഴ്ചയും ഖതീബുമാര്‍ പറയുന്നത് നിങ്ങളോടും
എന്നോടും ഞാന്‍ തഖ്‌വ കൊണ്ട് വസിയ്യത് ചെയ്യുന്നു എന്നാണ്. ഈ തഖ്‌വ
മറ്റുള്ളവരോട് വസിയ്യത്ത് ചെയ്യാനുള്ളത് മാത്രമല്ല, ഞാന്‍ ആദ്യം അത്
സ്വന്തം ജീവിതത്തില്‍ പകര്‍ത്തി മാതൃക കാണിക്കേണ്ടവന്‍ ആണ് എന്ന ബോധം
പറയുന്നവര്‍ക്കും വേണം. ഈ ബോധം ഉണ്ടാകുമ്പോള്‍ അങ്ങാടിയില്‍ ഇറങ്ങി
ജാഹിലീങ്ങളോടൊപ്പം പാട്ടും കേട്ട് ഇരിക്കാന്‍ അവര്‍ക്ക് തോന്നുകയില്ല. തലേക്കെട്ട് കെട്ടിയ പണ്ഡിതര്‍ തന്നെ അത്തരം സദസ്സില്‍ പോയിരുന്നാല്‍ സമൂഹത്തിനു അത്
തെറ്റായ സന്ദേശം നല്‍കും. ഇനി അഥവാ ഉസ്താദിന് പാട്ട് കേട്ടാലെ തീരു
എന്നുണ്ടെങ്കില്‍ ഒരു കാര്യം ചെയ്യാം: കയ്യിലൊരു സഞ്ചി എപ്പോഴും കരുതുക
എന്നാല്‍ ആവശ്യാനുസരണം തലേക്കെട്ട് ഊരി സഞ്ചിയില്‍ ഇടാമല്ലോ?
അസൈനാര്‍ ഏ.ജി