പൊതു വാര്‍ത്ത
മര്‍കസ് കെയെര്സ് പദ്ധതി മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു
കോഴിക്കോട്: സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും കരങ്ങളുമായി സാമൂഹിക സേവന രംഗത്ത് മര്കസിനു പുതിയ ദൗത്യം. കേരളവും അയല്‍ സംസ്ഥാനങ്ങളും പിന്നിട്ടു രാജ്യത്തെ അവശത അനുഭവിക്കുന്ന പരശ്ശതം നിരാലംബരിലേക്കും, നിസ്സഹായരിലേക്കും മര്കസിന്റെ കാരുണ്യം എത്തുന്നു. അവഗണിക്കപ്പെടുന്ന അടിസ്ഥാന ജന വിഭാഗത്തിന്റെ പ്രശ്നങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജിതവും, കാര്യക്ഷമവുമായി ഇടപെടുന്നതിനായി ആവിഷ്ക്കരിച്ച മര്‍കസ് കെയെര്സ് പദ്ധതി മുഖ്യ മന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഇന്നലെ നാടിനു സമര്‍പ്പിച്ചു.
കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനങ്ങള്‍ക്ക് മര്‍കസ് ഇനി വിദ്യാഭ്യാസത്തിനു പുറമേ അന്നവും പാര്‍പ്പിടവും മറ്റു അടിസ്ഥാന സൌകര്യങ്ങളും ഒരുക്കും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും, ലോകത്തെ വലിയ സാമ്പത്തിക ശക്തികള്‍ക്കും ചെയ്യാന്‍ കഴിയാത്ത ജനകീയ വിഷയങ്ങള്‍ മര്കസിനു ഏറ്റെടുക്കാന്‍ സാധിക്കുന്നത് പ്രയാസപ്പെടുന്നവന്റെ വേദന കാണാന്‍ കഴിയുന്നത് കൊണ്ടാണെന്നും, മര്‍കസ് കെയെര്സ് പദ്ധതി വിശാല ഇന്ത്യയുടെ നന്മക്ക് ഏറെ ഉപകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മര്‍കസ് കെയെര്സ് പദ്ധതി യുടെ ലോഗോ പ്രകാശനം മന്ത്രി എം.കെ മുനീര്‍ നിര്‍വ്വഹിച്ചു.
മന്ത്രി മാരായ എം.കെ. മുനീര്‍ സാഹിബ്, ഇബ്രാഹിം കുഞ്ഞ്..പി.ടി.റഹീം സാഹിബ് എം.എല്‍.എ.,കലക്ടര്‍ പി.ബി.സലിം, അഡ്വ.ഫിറോസ് (എം.എസ.എഫ് സ്റ്റേറ്റ് പ്രസിഡണ്ട്), സിദ്ധീഖ് (യൂത്ത് കോണ്‍ഗ്രസ്) തുടങ്ങിയവര്‍ പങ്കെടുത്തു.
|
മര്‍കസ് കെയെര്സ് പദ്ധതി യുടെ ലോഗോ പ്രകാശനം മന്ത്രി എം.കെ മുനീര്‍ നിര്‍വ്വഹിക്കുന്നു. |