ഉദിനൂര്‍ സ്കൂള്‍ പി.ടി.എ ക്ക് ഉജ്ജ്വല പൌര സ്വീകരണം
ഉദിനൂര്‍: സംസ്ഥാനത്ത് ഏറ്റവും നല്ല പി ടി എ പ്രവര്‍ത്തനങ്ങള്‍ക്ക് സി എച്ച് മുഹമ്മദ് കോയ അവാര്‍ഡ് നേടിയ ഉദിനൂറ്‍ ഗവ ഹയര്‍ സെക്കണ്റ്ററി സ്ക്കൂള്‍ പി ടി എ ക്ക് പടന്ന ഗ്രാമ പഞ്ചായത്തിണ്റ്റെ ആഭിമുഖ്യത്തില്‍ പൌര സ്വീകരണം നല്‍കി. കെ കുഞ്ഞി രാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാണ്റ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ജനാര്‍ധനന്‍ അധ്യക്ഷം വഹിച്ചു. ഉദിനൂറ്‍ സെന്‍ട്രലില്‍ നിന്നും പി ടി എ ഭാരവഹികളെ ആനയിച്ച ഘോഷ യാത്രയില്‍ വാദ്യ മേളങ്ങളും മുത്തുകുടകളോടും കൂടി നിരവധി പേര്‍ അണിനിരന്നു.