Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, മേയ് 31, ചൊവ്വാഴ്ച



CBSE പത്താം തരാം പരീക്ഷയില്‍ 100 മേനി കരസ്ഥമാക്കിയ
മുജമ്മഉ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം


2011, മേയ് 30, തിങ്കളാഴ്‌ച

മുജമ്മഉ  സ്കൂളിനു വീണ്ടും 100  മേനി

തൃക്കരിപ്പൂര്‍: തുടര്‍ച്ചയായി എട്ടാം വര്‍ഷവും cbse  10 ആം തരാം പരീക്ഷയില്‍  മുജമ്മഉ സ്കൂള്‍ 100 മേനി കരസ്ഥമാക്കി. ഈ വര്ഷം പരീക്ഷക്കിരുന്ന 52 പേരില്‍ 21 പേര്‍ക്ക് ഡിസ്ടിന്ക്ഷനും, 29 പേര്‍ക്ക് ഫസ്റ്റ് ക്ലാസ്സും ഉണ്ട്.
പരീക്ഷാ തലേന്ന് മുതല്‍ വിദ്യാര്‍ഥികളെ സ്ഥാപനത്തില്‍ അക്കമ ടെറ്റു ചെയ്തു കൊണ്ടായിരുന്നു പഠിപ്പിച്ചിരുന്നത്. വനിതാ വിധ്യാര്തികള്‍ക്കടക്കം സ്കൂളില്‍ വെച്ച് തന്നെ ജമാഅതായി നിസ്കരിക്കാനുള്ള സൗകര്യം അടക്കം മുജമ്മഉ സ്കൂളില്‍ മുസ്ലിം വിദ്യാര്‍ഥികളെ മത നിഷ്ടയോടെയാണ് വളര്‍ത്തി വരുന്നത്. എല്ലാ ദിവസവും സ്കൂളിലെ മുസ്ലിം വിദ്യാര്തികള്‍ക്ക്  2  മണിക്കൂര്‍ മത പഠനവും നല്‍കി വരുന്നു.

ദല്‍ഹി എജുക്കൊമുമായി   സഹകരിച്ചു ഈ വര്ഷം സ്മാര്‍ട്ട്‌ ക്ലാസും ആരംഭിച്ചിട്ടുണ്ട്. ഈ വര്ഷം മുതല്‍ പ്ലസ് വണ്‍  ക്ലാസും ആരംഭിക്കുന്നുണ്ട്.

ഉജ്ജ്വല വിജയം നേടിയ വിദ്യാര്‍ഥികളെയും, ഈ വിജയത്തിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും മുജ്മ്മഇന്റെ വിവിധ ഗള്‍ഫ് ഘടകങ്ങള്‍ അഭിനന്ദിച്ചു.

2011, മേയ് 28, ശനിയാഴ്‌ച

മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ‍
ഇര്‍ഫാന്‍റെ വിജയം എസ്. എസ്. എഫിന് അഭിമാന മുഹൂര്‍ത്തം 

മലപ്പുറം: മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി. ഇര്‍ഫാന്‍റെ നേട്ടത്തില്‍ സുന്നി സ്റ്റുടന്റ്സ് ഫെഡറേഷന് (എസ്.എസ്. എഫ്) നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരേ പോലെ ആവേശം.  സജീവഎസ്.എസ്. എഫ് പ്രവര്‍ത്തകനായ ഇര്‍ഫാന്‍ സംഘനയുടെ നിരവധി സാഹിത്യോല്‍സവ് വേദികളില്‍  മികവു  തെളിയിച്ചിട്ടും ഉണ്ട്.  

കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നടന്ന സുന്നി ബാല സംഘം ജില്ലാ സമ്മേളനത്തിന്റെ സമാപന  വേദിയില്‍ വെച്ച് ഇര്‍ഫാന്‍ തന്റെ വളര്‍ച്ചയില്‍ എസ്.എസ്. എഫും, സുന്നി ബാല സംഘവും വഹിച്ച  പങ്ക് സദസ്യരുമായി പങ്ക് വെച്ചു. ജേതാവിനുള്ള ജില്ലാ കമ്മിറ്റിയുടെ പുരസ്കാരം എസ്. വൈ. എസ് സംസ്ഥാന പ്രസിടന്റ്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഇര്‍ഫാനെ ഏല്‍പിച്ചു.

മലപ്പുറം ജില്ലയിലെ  മെഡിക്കല്‍ എന്ജിനീരിംഗ് ഉള്‍പ്പെടെയുള്ള ഉന്നത പഠന രംഗത്തെ മുസ്ലിം സംവരണ സീറ്റുകളില്‍ സിംഹ ഭാഗവും എസ്.എസ്.എഫ് പ്രവര്‍ത്തകരാണ് കൈഅടക്കി വെച്ചിരിക്കുന്നത്. ഒരു   ഒരു കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഏറെ താഴെ തട്ടില്‍ നിന്നിരുന്ന ജില്ലയെ കൈപിടിച്ചുയര്‍തുന്നതില്‍ എസ്.എസ്.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വഹിച്ച പങ്ക് നിസ്സീമമാണ്. മുസ്ലിം വിദ്യാര്തികളുടെ  ഈ കുതിച്ചു ചാട്ടം  കണ്ട  മുന്‍ മുഖ്യ  മന്ത്രി ഒരിക്കല്‍ പറഞ്ഞത് "മലപ്പുറത്തെ കുട്ടികള്‍ റാങ്ക് നേടുന്നത് കോപ്പി അടിച്ചിട്ടാണ്" എന്നായിരുന്നു.   

കാമ്പസ് രാഷ്ട്രീയത്തിന് എന്നും എതിര്‍ നില്‍ക്കുന്ന എസ്.എസ്.എഫ് മുസ്ലിം വിദ്യാര്തികളുടെ പഠന നിലവാരം കൂട്ടുന്നതിനു വിസ്ഡം സ്കോളര്‍ഷിപ്പ്‌ എന്ന പദ്ധതിയിലൂടെ അനിഷേദ്ധ്യ സംഭാവനയാണ് നല്‍കി വരുന്നത്. മാത്രമല്ല ഐ. ഏ. എസ്, ഐ. പി. എസ് തുടങ്ങിയുള്ള ഉന്നത മേഖലയിലൊക്കെ സമുദായത്തെ പ്രാപ്തരാക്കാനുള്ള ദീര്‍ഘ കാല പദ്ധതികളും നടന്നു വരുന്നു.  

2011, മേയ് 25, ബുധനാഴ്‌ച

വേദനാജനകം

ദുബൈ: ശഅറെ മുബാറക് സംബന്ധമായി പല ചെറുപ്പക്കാരും വസ്തുതകള്‍ അറിയാതെ ഫെയിസ് ബുക് പോലുള്ള സോഷ്യല്‍ നെറ്റ് വര്ക്കുകളില് അനാവശ്യ കാമാന്റുകള്‍ അടിച്ചിടുന്നതായി ശ്രദ്ധയില്‍ പെട്ടു. ഒരൊറ്റ കാര്യം പറയട്ടെ അനുജന്മാരേ:  നാലഞ്ചു വര്‍ഷം മുമ്പ് കാന്തപുരത്തിനു ഉത്തരെന്ത്യയില്‍ നിന്നും ലഭിച്ചത്‌ 2 ചെറിയ മൂടിക്കഷ്ണം (ശഅറെ മുബാറക് ) ആയിരുന്നു. ഇപ്പോള്‍ അബൂദാബിയിലെ ശൈഖ് ഖസ്രജിയില്‍ നിന്നും ലഭിച്ചത്‌ ഒരു ചെറിയ മൂടിക്കഷ്ണം (ശഅറെ മുബാറക് ) ആണ്.

വസ്തുതകള്‍ ഇതായിരിക്കെ ഏതോ ചില കുബുദ്ധികള്‍ പടച്ചു വിട്ട നീളം കൂടിയ മുടിയുടെ ഫോട്ടോ കണ്ട് നിങ്ങള്‍ സംസ്കാര ശൂന്യമായ കാമാന്റുകള്‍ അടിച്ചു വിട്ടാല്‍ നിങ്ങളുടെ ഈമാന്‍ തന്നെ തെറ്റിപ്പോകാന്‍ സാധ്യത ഉണ്ട്‌. കാരണം വിശുദ്ധ ഖുര്‍ആന്‍ നമ്മെ പടിപ്പിക്കുന്നു:  ഓ വിശ്വാസികളെ ! നിങ്ങള്‍ പ്രവാചകരുടെ മുന്നില്‍ വെച്ചു ശബ്ദം ഉയര്‍ത്തി സംസാരിക്കുക പോലും ചെയ്യരുത്‌. അങ്ങിനെ ചെയ്യുന്ന പക്ഷം നിങ്ങള്‍ അതുവരെ ചെയ്ത മുഴുവന്‍ അമലുകളുമ് പൊളിഞ്ഞു പോകും. കള്ള് കുടിച്ചവന്നോ, വ്യഭിചരിചവന്നോ, കൊല നടത്തിയവന്നോ ഇത്ര വലിയ ശിക്ഷ അള്ളാഹു കൊടുത്തിട്ടില്ല എന്ന് ഗൌരവത്തില്‍ ചിന്തിക്കുക. കാരണം അത്ര മേല്‍ പ്രവാചകരെ ബഹുമാനിക്കണം എന്നാണ് ഇതിന്റെ സാരം.ഈ ആയത്ത്‌ പ്രവാചക്ര്‍ അന്ത്യ വിശ്രമം കൊള്ളുന്ന റൌളാ ശരീഫില് വെച്ചു സംസാരിക്കുന്നവര്‍ക്ക് പോലും ബാധകം ആണ് എന്നോര്ക്കുക.  

ഇനി അഥവാ ഒരാള്‍ നീളം കൂടിയ ഒരു മുടി കൊണ്ടുവന്ന് ഇത്‌ പ്രവാചകരുടെ തിരുകേശം ആണ് എന്നു പറഞ്ഞാല്‍ പോലും അതു വിശ്വസിക്കാം, കാരണം ജീവിത കാലത്ത്എന്ന പോലെ തന്നെ വഫാഥിന് ശേഷവും പ്രവാചകരുടെ തിരുമുടി വളരും എന്നാണ്‌ പാണ്ഡിതന്മാര്‍ പറഞ്ഞത്.

വസ്തുതകള്‍ അറിയാതെ നിങ്ങളെ ഇത്തരം അനാവശ്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഫൈസിമാരുടെയും നദ് വിമാരുടെയും വഞ്ചനയുടെ  ആഴം അറിയാന്‍ ഒരൊറ്റ സംഭവം കാണുക.

പേരോട്‌ എത്തി. അമ്പലക്കടവിനെ കണ്ടില്ല


അബൂദാബി: ശഅറെ മുബാറക് വിവാദവുമായി ബന്ധപ്പെട്ട്‌ എസ്. കെ. എസ്. എസ്. എഫ്‌ നേതാവ്‌ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് 2 ആഴ്ച മുമ്പ് കു റ്റി യാ ടി യില്‍ വെച്ച് അബൂദാബിയില്‍ പോയി ഷെയ്ഖ്‌ ഖസ്രജിയുടെ വീട്ടില്‍ വെച്ച് തിരു കേശത്തിന്റെ യാഥാര്‍ത്യം തെളിയിക്കാന്‍ എ. പി. വിഭാഗത്തെ വെല്ലു വിളിക്കുകയും ആ വെല്ലു വിളി സ്വീകരിച്ചു കൊണ്ട് മൌലാനാ പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി അബൂദാബിയില്‍ ഖസ്രജിയുടെ വീട്ടില്‍ എത്തുകയും ചെയ്തുവെങ്കിലും വെല്ലു വിളിച്ച ഹമീദ് ഫിസിയെയോ, അദ്ധേഹത്തിന്റെ പ്രതിനിധിക ളെയോ അവിടെ കണ്ടില്ലാ. സമുദായം ഒരിക്കല്‍ കൂടി ഉറക്കെ ചിന്തിക്കുക. ഇത്തരം ആളുകളെ വിശ്വസിച് സ്വന്തം ഈമാന്‍ നഷ്ടപ്പെടുത്താണോ ?
അമ്പലക്കടവ് ഹമീദ്  ഫൈസിയുടെ വെല്ലുവിളി സ്വീകരിച്ച് പേരോട്‌ അബ്ദുല്‍ റഹിമാന്‍ സാഖാഫി
കഴിഞ്ഞ ദിവസം അബൂദാബിയില്‍ ശൈഖ് ഖസ്റജിയുടേ വീട്ടില്‍ എത്തിയപ്പോള്‍ 

2011, മേയ് 23, തിങ്കളാഴ്‌ച

പുനര്‍ വായന

പൂച്ചക്കാര് മണി കെട്ടും ?

നമ്മുടെ നാട്ടില്‍ ഈയിടെ നടന്ന ഒരു വിവാഹത്തെ കുറിച്ച്‌ തൃക്കറിപ്പൂരിലെ ഒരു പ്രശസ്ത വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തായാണ്‌ താഴെ കാണുന്നത്‌. സംസ്കാരത്തിലും, മത ബോധത്തിലും  ഏറെ മുന്നില്‍ നിന്നിരുന്ന ഒരു പ്രദേശത്ത്‌ നിന്നാണ് ഇത്തരം അശുഭ വാര്‍ത്തകള്‍ പുറത്ത് വരുന്നത്‌ എന്നോര്‍ക്കാണം.

കഴിഞ്ഞ വര്‍ഷം ഇവിടെ നടന്ന ഒരു വിവാഹ ചടങ്ങിനിടെ ചില ചെറുപ്പക്കാര്‍ കല്യാണ ബസ്സില്‍ വെച്ചു രാഷ്ട്രീയ മുദ്രാവാക്യം വിളിക്കുകയും, വധുവിന്റെ വീട്ടിലെ കല്യാണ പന്തലില്‍ വെച്ചു വെടി പൊട്ടീക്കുകയും ചെയ്തപ്പോള്‍ ചോദ്യം ചെയ്ത ഗൃഹാനാഥനെയും ഭാര്യയും അടിച്ചു പരിക്കെല്‍പ്പിച്ച സംഭവം നമുക്ക്‌ മറക്കാറായിട്ടില്ല. ഇത്തരം ചെറുപ്പക്കാര്‍ക്ക് നന്മയുടെ പാത പറഞ്ഞു കൊടുക്കുന്നതിനു പകരം അവരെ കയറൂരി വിടുകയും, കേസുകള്‍ ഒത്തു തീര്‍ക്കാനും, ജാമ്യത്തിലെടുക്കാനും നടക്കുന്നവര്‍ ഒരു നാട്ടിന്റെ മഹത്തായ പൈതൃകത്തിനു മേലാണ് കോടാലി വെക്കുന്നത്‌ എന്നു സഗൌരവം ചിന്തിക്കുക !!
                              വലുതായി കാണുവാന്‍ ഇമേജിനു മേല്‍ ക്ലിക്ക് ചെയ്യുക....    


കാസര്‍ഗോഡ്‌ ജില്ലക്ക് ഇന്നു 27 ആം പിറന്നാള്‍
ജില്ലക്ക് ഇത്തവണയും മന്ത്രിയില്ല

കാസര്‍ഗോഡ്‌: 1984 മേയ് 24 നു അവിഭക്ത കണ്ണൂര്‍ ജില്ല വിഭജിച്ച്‌ കാസര്‍ഗോഡ്‌ ജില്ല രൂപാന്താരം പ്രാപിച്ചിട്ട്‌ ഇന്നേക്ക് 27 വയസ്സ്‌. പ്രായം കൊണ്ട് പക്വാതയിലെത്തിയെങ്കിലും ജില്ല ഇപ്പോഴും ശൈശവ ദിശയില്‍ തന്നെ. ഏറ്റവും ഒടുവിലായി ഇന്നലെ 13 പുതിയ മന്ത്രിമാര്‍ സത്യ പ്രതിജ്ഞ ചെയ്ത്‌ അധികാരം എറ്‌റപ്പോഴും ജില്ലയില്‍ നിന്ന് ഒരു മന്ത്രിയോ, ജില്ലക്കാരനായ ഒരു മന്ത്രിയോ ചിത്രത്തിലില്ല എന്നതാണു വസ്തുത.
 
..
 മംഗലാപുരം വിമാന ദുരന്തത്തിനു ഒരു വയസ്സ്‌

മംഗലാപുരം: രാജ്യത്തെ നടുക്കിയ മംഗലാപുരം വിമാന ദുരന്തത്തിനു ഒരു വയസ്സ്‌. 2010 മേയ് 22 നു 158 പേരുടെ ജീവന്‍ കവര്ന്ന വിമാന ദൂരന്തം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ചില്ലിക്കാശ്‌ പോലും എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും നഷ്ട പരിഹാരം നല്‍കിയിട്ടില്ല.

സര്‍വ്വീസ് മുടക്കവും, വൈകിപ്പറക്കലും കൊണ്ട് ഗള്‍ഫുകാരെ ആവത് പരീക്ഷിക്കുന്ന ഈ വിമാനക്കമ്പനി യാത്രക്കാരോട്‌ മരണ ശേഷവും  തങ്ങളുടെ ക്രൂര വിനോദം അവസാനിപ്പിച്ചില്ല എന്നു വേണം  കരുതാന്‍.

മലയാളിയായ വ്യോമയാന മന്ത്രി അധികാരം ഏറ്റെടുത്തപ്പോള്‍ ഏറെ പ്രതീക്ഷ കൈവന്നതാണ്. കഴിഞ്ഞ മാസം ദുബൈയില്‍ വെച്ചു പുതിയ വ്യോമയാന മന്ത്രി എയര്‍ ഇന്ത്യാ സര്‍വീസ് മെച്ചപ്പെടുത്തുമെന്ന് പത്ര സമ്മേളനം വിളിച്ച്‌ വീരവാദം മുഴക്കിയ മഷി ഉണങും  മുമ്പാണ് പൈലറ്റ്മാരുടെ സമരം കാരണം ദിവസങ്ങളോളം യാത്രക്കാര്‍ പെരുവഴിയില്  ആയത്. പക്ഷേ പിന്നീട്ആണ് ജനം അറിയുന്നത്‌ ഈ മന്ത്രി ദുബൈയില്‍ പോയത്‌ എയര്‍ ഇന്ത്യയെ നന്നാക്കാന്‍ അല്ല, മറിച്ച് തന്റെ ഇഷ്ടക്കാര്‍ക്ക്‌ എയറിന്ത്യയുടെ ഗ്രൌണ്ട് ഹാന്‍ഡ് ലിംഗ് കരാര്‍ പതിച്ചു കൊടുക്കാനായിരുന്നു എന്ന്.


തൃക്കരിപ്പൂര്‍ ടൗണും പരിസരവും ജനകീയ കൂട്ടായ്മയില്‍ ശുചീകരിച്ചു

തൃക്കരിപ്പൂര്‍: ശുചിത്വ കാമ്പയിനിന്റെ ഭാഗമായി ജനകീയ കൂട്ടായ്മയില്‍ തൃക്കരിപ്പൂര്‍ ടൗണും പരിസരവും ശുചീകരിച്ചു. യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, യുവമോര്‍ച്ച, സോഷ്യലിസ്റ്റ് ജനത, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ നേതൃത്വം നല്‍കി. ടി.അജിത, ടി.പി.അബ്ദുള്ളക്കുഞ്ഞി, പി.കുഞ്ഞമ്പു, മനോഹരന്‍ കൂവാരത്ത്, എം.രാമചന്ദ്രന്‍, കെ.വി.ലക്ഷ്മണന്‍, എം.രജീഷ് ബാബു, ടി.എസ്.നജീബ്, സി.വി.ശശി, കെ.ശ്രീധരന്‍, എം.സുരേഷ്, ഇ.വി.ഗണേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


2011, മേയ് 22, ഞായറാഴ്‌ച

ചവേല കൊവ്വല്‍ ഉത്സവം സമാപിച്ചു

പേക്കടം : ചവേല കൊവ്വലില്‍ നടന്നു വരാറുള്ള മാപ്പിള തെയ്യം ഈ വര്‍ഷവും വിപുലമായി കൊണ്ടാടി.

പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌  ഇവിടെ വെച്ച്‌ തൌഹീദുമ് ഷിര്‍ക്കും നേര്ക്കു നേര്‍ എറ്റു മുട്ടിയപ്പോള്‍ തൌഹീദിന്റെ പക്ഷത്ത്‌ നിന്നും പിന്‍മാറിയ തേളപ്പുറത്ത് ഉസ്സന്റെ സ്മരണാര്‍ഥംആണ് ഇവിടെ ഒരു ക്ഷേത്രവും, ഉത്സവവും നിലവില്‍ വന്നത്‌ എന്നണു പഴമാക്കാര്‍ പറഞ്ഞു വരുന്നത്‌.  (അത്‌ കൊണ്ടാണത്രേ തേളപ്പുറത്ത്‌കാര്‍ ചതിയന്‍മാര്‍ എന്ന പ്രയോഗം ഉല്‍ഭവിച്ചത്‌).

എന്നാല്‍ തൌഹീദിന്റെ പക്ഷത്ത്‌   നിലയുറപ്പിച്ച് ധീരമായ്  പോരാടി വീരമൃത്യു വരിച്ച  മാപ്പിള മക്കള്‍ ബീരിചേരി ജുമാ മസ്ജിദ്‌ പരിസരത്ത്‌ അന്ത്യ വിശ്രമം കൊള്ളുന്നു. അവര്‍ക്ക് വേണ്ടി മുസ്ലിംകളും വിപുലമായ പ്രാര്‍ഥതനകളും അനുസ്മരണങ്ങളും സംഘടിപ്പിച്ചു വരുന്നു.

2011, മേയ് 18, ബുധനാഴ്‌ച

പൊതു വാര്‍ത്ത
പ്രവാചക നിന്ദക്കെതിരെ നടപടി എടുക്കണം

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ നിന്നിറങ്ങുന്ന കോമിക് വേള്‍ഡ് മാസികയില്‍ പ്രസിദ്ധീകരിച്ച പ്രവാചക നിന്ദാ പരമായ വാര്‍ത്തയും ചിത്രവും അങ്ങേയറ്റം അപലപനീയമാണെന്നും, കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കണമെന്നും കാന്തപുരം എ. പി. അബൂബക്കര് മുസ്ലിയാര്‍ ആവശ്യപ്പെട്ടു. വിശദമായി വായിക്കാന്‍ ഇമേജിനു മേല്‍ ക്ലിക്ക് ചെയ്യുക.........

2011, മേയ് 17, ചൊവ്വാഴ്ച

ഉമ്മന്‍ ചാണ്ടി മന്ത്രിസഭ ഇന്നു അധികാരം എല്‍ക്കും

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭ ഇന്നു (മെയ് 18 ബുധന്‍) അധികാരം എല്‍ക്കും. മുഖ്യമന്ത്രിയോടൊപ്പം 6 ഘടക കക്ഷി മന്ത്രിമാര്‍ കൂടി ഇന്നു സത്യ പ്രതിജ്ഞ ചെയ്യും.


രാജ്‌ ഭവനില്‍ പ്രത്യേകം തയ്യര്‍ ചെയ്ത പന്തലില്‍ മുഖ്യ മന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ഗവര്ണ്ണര് ആര്‍. എസ്. ഗവായ് സത്യ വാചകം ചൊല്ലിയ്ക്കൊടുക്കും. മുഖ്യ മന്ത്രിക്കു പുറമേ പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, കെ. പി. മോഹനന്, ടി. എം. ജേക്കബ്‌, കെ. ബി. ഗണേശ് കുമാര്‍, ഷിബു ബേബി ജോണ്‍ എന്നിവരാണ്‌ ഇന്നു അധികാരം എല്‍ക്കുന്നത്‌.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നു അധികാരമേല്‍ക്കുന്നത്‌ കേരളത്തിന്റെ 21 ആമത് മന്ത്രിസഭ ആണ്. ഇത്‌ രണ്ടാം തവണ ആണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പദം അലങ്കരിക്കുന്നത്‌. ഇതിനു മുമ്പ് 2004 മുതല്‍ 2006 വരെ ആണ് അദ്ധേഹം മുഖ്യമന്ത്രി പദം വഹീച്ചത്‌. കോന്ഗ്രസ്സിലെ നേതൃത്വ മാറ്റ വിവാദത്തെ തുടര്‍ന്നാണ്‌ എ. കെ. ആന്റണിക്ക്‌ പകരം യാദ്ര്ശ്ചികമായി അന്ന് അദ്ധേഹത്തിനു നറുക്ക്‌ വീണത്‌.

2005 ല്‍ ബാര്‍ ദുബൈയില്‍ നടന്ന എസ്. വൈ. എസ് നബിദിന സമ്മേളനത്തില്‍ മുഖ്യമന്ത്രി
ശ്രീ ഉമ്മന്‍ ചാണ്ടി പങ്കെടുത്തപ്പോള്‍. സംഘാടക സമിതി കണ്‍വീനര്‍ ടി. സി. ഇസ്മായീല്‍ പിന്നില്‍
.

2011, മേയ് 16, തിങ്കളാഴ്‌ച

കൂരിയാടിന്റെ കുടുംബം 50,000 രൂപ സംഭാവന നല്‍കി  

തിരു കേശം: കുപ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം: കാന്തപുരം

കോഴിക്കോട് : മര്‍കസിനും മര്‍കസിന്റെ ഭാരവാഹികള്‍ക്കുമെതിരെ കുപ്രചരണം നടത്തുന്ന പണ്ഡിതന്‍മാര്‍ അതില്‍ നിന്നും പിന്തിരിയണമെന്ന് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും മറ്റു നേതാക്കളും അറിയിച്ചു. മര്‍കസില്‍ പ്രവാചകരുടെ പുണ്യകേശം ലഭിച്ച് ആറുവര്‍ഷം കഴിഞ്ഞു. ലക്ഷകണക്കിനാളുകള്‍ അത് സന്ദര്‍ശിക്കുകയും കേശം സ്പര്‍ശിച്ച വെള്ളം പ്രവാചക ശിഷ്യന്മാര്‍ ചെയ്ത പോലെ പുണ്യത്തിന് വേണ്ടി സൗജന്യമായി ലഭ്യമാക്കുകയും ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പുണ്യ കേശം ആരാധിക്കുന്നതിന് വേണ്ടിയല്ല. ആദരിക്കുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ മര്‍കസില്‍ വരുന്നത്. ഇതിനായി ഇതിന്റെ സനദ് (അടിസ്ഥാനം) പൂര്‍ണ്ണമായി അന്നു മുതല്‍ മര്‍കസില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശേഷം കഴിഞ്ഞ സമ്മേളനത്തോടനുബന്ധിച്ച് യു.എ.ഇ ഔഖാഫ് മുന്‍മന്ത്രിയുടെ മകന്‍ ഡോ: ശൈഖ് അഹ്മദ് ഖസ്‌റജി അഗോള പണ്ഡിതരുടെ സാന്നിധ്യത്തില്‍ ശരിയായ സനദ് ജനലക്ഷങ്ങളെ സാക്ഷിയാക്കി പ്രഖ്യാപിച്ച് ഒപ്പ് വെച്ച് കൊണ്ട് ഒരു പുണ്യ കേശവും കൂടി കൈമാറിയതാണ്.

പ്രസ്തുത കേശത്തിന് പൂര്‍ണമായ അടിസ്ഥാനമുണ്ടെന്ന് അദ്ദേഹം ഒപ്പിട്ട് കൈമാറിയ രേഖയില്‍ വ്യക്തമായി പ്രസ്താവിച്ച സ്ഥിതിക്ക് അദ്ദേഹവുമായൊ മര്‍കസ് ഭാരവാഹികളുമായൊ ബന്ധപ്പെടാതെ അദ്ദേഹത്തിന്റെ സഹോദരന്റെതെന്ന് പറഞ്ഞ് കൊണ്ട് ഒരു കത്തുമായി കുപ്രചരണം നടത്തുകയാണ് ചിലര്‍. പത്രങ്ങള്‍ക്ക് അവര്‍ നല്‍കിയ കത്തും ചെമ്മാടുള്ള ഒരു സ്ഥാപനത്തിന്റെ വാര്‍ഷികത്തില്‍ പത്രക്കാര്‍ക്ക് നല്‍കിയ കത്താണെന്ന് പറഞ്ഞു കൊണ്ട് വായിച്ച കത്തും രണ്ടും രണ്ടാണ്. ഇത്തരം കബളിക്കലിലൂടെ നിസ്വാര്‍ത്ഥരായ പലരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് സുന്നിസംഘടനാ വിരോധികള്‍.

ഇതില്‍ ആരും വഞ്ചിതരാവരുതെന്നും പത്രത്തിന് നല്‍കിയ കത്തും സ്റ്റേജില്‍ വായിച്ച കത്തും രണ്ടും രണ്ടാണെന്ന് പത്രക്കാരുടെ മുന്നില്‍ തെളിയിക്കാന്‍ മര്‍കസ് ഭാരവാഹികള്‍ സന്നദ്ധരാണെന്നും അറിയിച്ചു. മര്‍കസ് ഇന്നുവരെ ആരെയും വഞ്ചിച്ച് പണപ്പിരിവ് നടത്തിയിട്ടില്ല. ആരെയെങ്കിലും വഞ്ചിച്ച് 40 കോടി പിരിക്കേണ്ട ആവശ്യം മര്‍കസിനില്ല. കഴിഞ്ഞ 33 വര്‍ഷം കൊണ്ട് മര്‍കസ് 1000 കോടിയിലേറെ രൂപ ഉണ്ടാക്കുകയും ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. വദ്യാര്‍ത്ഥികളുടെ പഠനം, ഭക്ഷണം, വസ്ത്രം, താമസം തുടങ്ങിയവക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ഇപ്പോഴും പ്രതിമാസം ഒരു കോടിയിലേറെ രൂപ മര്‍കസ് ചെലവഴിക്കന്നുമുണ്ട്. ഇതെല്ലാം ഉണ്ടാക്കാന്‍ ആരും കമ്മീഷന്‍ വാങ്ങുകയോ ആര്‍ക്കെങ്കിലും കമ്മീഷന്‍ നല്‍കുകയോ ചെയ്തിട്ടില്ല. പുതുതായി പ്രഖ്യാപിച്ച 40 കോടിയുടെ പള്ളിയും ജനങ്ങളുടെ പങ്കാളിത്തത്തോടെ ഉണ്ടാക്കും.

ഖസ്‌റജി നല്‍കിയ തിരു കേശത്തെകുറിച്ച് സംശയമുള്ളവര്‍ക്ക് അദ്ധേഹവുമായി നേരിട്ട് ബന്ധപ്പെടുന്നതിന് അവസരം നല്‍കുമെന്നും ചോദ്യത്തിനുത്തരമായി കാന്തപുരം വ്യക്തമാക്കി. വ്യക്തമായി നിര്‍മ്മിക്കാനിരിക്കുന്ന പള്ളിയെ സംബന്ധിച്ച് വിവരം നല്‍കിയതിന് ശേഷം മാത്രമാണ് സംഭാവനകള്‍ പിരിച്ചു കൊണ്ടിരിക്കുന്നത്. പത്രസമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവരും സംബന്ധിച്ചു.

കൂരിയാടിന്റെ കുടുംബം 50,000 രൂപ സംഭാവന നല്‍കി
കൊണ്ടോട്ടി : ശഅറെ മുബാറക് മസ്ജിദിന്‌റെ പേരില്‍ അനാവശ്യ വിവാദം ഉണ്ടാക്കി കുടുംബത്തിനും, സമുദായത്തിനും ദുഷ് പേര്‍ ഉണ്ടാകിയ ബഹാവുദ്ധീന്‍ നദ് വി കൂരിയാടിന്റെ കുടുംബം മസ്ജിദ്‌ നിര്‍മ്മാണത്തിനു 50,000 രൂപ സംഭാവന നല്‍കി. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയില്‍ കാന്തപുരം എ.പി. അബൂബാക്കാര്‍ മുസ്ലിയാര്‍ പ്രസംഗിച്ചു കൊണ്ടിരിക്കുന്ന വേദിയിലാണ്‌ ഏവരെയും വിസ്മയിപ്പിച്ചു കൊണ്ട് കൂരിയാടിന്റെ സഹോദരന് വേദിയിലെത്തി കാന്തപുരം ഉസ്ഥാദിനെ ഇക്കാര്യം അറിയിച്ചത്‌.

  .

ദമാമില്‍ മാപ്പിള കലാവിരുന്ന്, "കസവ് തട്ടം" മെയ്‌ ഇരുപതിന്

                                             

 ദമ്മാം : ദമ്മാം സഹൃദയ കലാവേദിയുടെ ആഭിമുഖ്യത്തില്‍ മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്കായി മാപ്പിള കലാവിരുന്ന് കസവ് തട്ടം സംഘടിപ്പിക്കുന്നു. മെയ്‌ ഇരുപതിന് വൈകുന്നേരം അഞ്ചു മണി മുതല്‍ അല്‍ കോബാര്‍ അസീസിയയില്‍ വെച്ചാണ് കലാവിരുന്ന് അരങ്ങേറുക .

കൈരളി പട്ടുരുമ്മാല്‍ വിധികര്‍ത്താവും , മാപ്പിളപ്പാട്ട് ഗവേഷകനുമായ ഫൈസല്‍ എലേറ്റിനെ ,കിഴക്കന്‍ പ്രവിശ്യയിലെ സൂമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് ആദരിക്കല്‍ ചടങ്ങും വേദിയില്‍ വെച്ചു നടക്കും. തുടര്‍ന്നു മാപ്പിള കലയെ ആസ്പദമാക്കിയുള്ള ഫൈസല്‍ എലെട്ടിന്റ്റെ പ്രഭാഷണവും ഉണ്ടായിരിക്കും.
കൊബാരിലെയും ദാമാമിലെയും പ്രശസ്തരായ ഗായക -ഗായികമാര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടും - ഒപ്പനയും കോല്‍കളിയുമെല്ലാം കലാവിരുന്നിന് കൊഴുപ്പേകും . പ്രവേശനം സൌജന്യമായിരിക്കും . പരിപാടിയുടെ വിജയതിന്നായി വിവിധ സബ്‌-കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.കോബാര്‍ അപ്സര ഓഡിറ്റൊരിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പി പി മുഹമ്മദ് അധ്യക്ഷം വഹിച്ചു . അപ്സര ഖാദര്‍ , സുലൈമാന്‍ കൂലേരി, ഇഫ്തിയാസ് അഴിയൂര്‍ ,നാസര്‍ അണ്ടോണ , റിയാസ് മാഹി എന്നിവര്‍ പ്രസംഗിച്ചു. ടി പി എം ഫസല്‍ (ചെയര്‍മാന്‍), പി ടി അലവി . കെ സി മുസ്തഫ (വൈ : ചെയര്‍മാന്‍മാര്‍), ബക്കര്‍ ഏടയന്നൂര്‍ (ജന: കണ്‍വീനര്‍), ശിഹാബ് കൊയിലാണ്ടി , ലത്തീഫ് തലശ്ശേരി (കണ്‍വീനര്‍മാര്‍ ), ആലികുട്ടി ഒളവട്ടൂര്‍ (കോഡിനെറ്റര്‍ ) സുബൈര്‍ ഉദിനൂര്‍ ( മീഡിയ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു .ബക്കര്‍ എടയന്നൂര്‍ സ്വാഗതവും ആലി കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു .

2011, മേയ് 14, ശനിയാഴ്‌ച

ഇശല്‍ നിലാവ്; സി ഡി പ്രകാശനം ചെയ്തു.


ദമ്മാം: ദമാം-തൃകരിപ്പൂര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇശല്‍ നിലാവ് പ്രോഗ്രാമിന്റ്റെ സി ഡി പ്രകാശനം നടന്നു. കോബാര്‍ അപ്സര ഓഡിറ്റൊരിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ കൊബാറിലെ പ്രമുഖ വ്യാപാരി മുഹമ്മദ്‌ ,ഷിഫ അല്‍ കോബാര്‍ മാനേജര്‍ അബ്ദുല്‍ അസീസ് പട്ട്ലക്ക് നല്‍കി പ്രകാശനം ചെയ്തു . തൃക്കരിപ്പൂര്‍ കൂട്ടായ്മ ചെയര്‍മാന്‍ സുലൈമാന്‍ കൂലെരി അധ്യക്ഷനായിരുന്നു.

    മാപ്പിളപാട്ട് മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ മത്സരാര്തികല്‍ക്കുമുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ ആലികുട്ടി ഒളവട്ടൂര്‍ , ടി കെ പി നസീര്‍ , എന്നിവര്‍ ചേര്‍ന്നു വിതരണം ചെയ്തു. ഇശല്‍ നിലാവില്‍ കോല്‍കളി അവതരിപ്പിച്ച തൃക്കരിപ്പൂര്‍ കൂട്ടായ്മ കോല്‍കളി ടീമിനുള്ള ഉപഹാരം ടീം ക്യാപ്റ്റന്‍ എന്‍ സഫുവാന് തമീമി ഇബ്രാഹിം നല്‍കി , അബ്ദുല്‍ റഷീദ് ടി , ശിഹാബ് കൊയിലാണ്ടി, ശംസുദ്ധീന്‍ ,എംടിപി അഷ്‌റഫ്‌ , ജാബിര്‍ ടി , എന്നിവര്‍ സംബന്ധിച്ചു .മാപ്പിളപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജിന്ഷ ഹരിദാസിനുള്ള കൂട്ടായ്മയുടെ പ്രത്യേക ഉപഹാരം മുഹമ്മദ്‌ അറാക്കി വിതരണം ചെയ്തു. സുബൈര്‍ ഉദിനൂര്‍ സ്വാഗതവും കുഞ്ഞഹമ്മദ് വി പി എം നന്ദിയും പറഞ്ഞു .

 

2011, മേയ് 13, വെള്ളിയാഴ്‌ച

യു. ഡി. എഫിന് കേവല ഭൂരിപക്ഷം ‍


തിരുവനന്തപുരം: കേരളത്തിന്റെ ഭരണ ചക്രം ഇനി യു. ഡി. എഫ്‌ന്റെ കൈകളില്‍. ഒരു മാസക്കാലമായി ശീതീകരിച്ച മുറിയില്‍ അടച്ചിട്ടിരുന്ന ജനവിധിയുടെ കെട്ട് ഇന്നു കാലത്ത്‌ തുറന്നു വിട്ടപ്പോള്‍ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും യു. ഡി. എഫ്‌ തെരഞ്ഞെടുക്കപ്പെട്ടു. 140 മണ്ഡലങ്ങളില്‍ 72 യു. ഡി. എഫ്‌, 68 എല്‍. ഡി. എഫ്‌ എന്നിങ്ങനെയാണ് കക്ഷി നില.

പാര്‍ട്ടിയേക്കാള്‍  വലുതായി സ്ഥാനാര്‍ത്തികളുടെ മൂല്യം നോക്കിയാണ് പല സ്ഥലത്തും ജനം വോട്ട് ചെയ്തത്‌ എന്നത് ജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യ ബോധത്തെആണ് സൂചിപ്പിക്കുന്നത്‌. തവനൂറില്‍ കെ. ടി ജലീലിന്റെ വിജയവും, അഴീക്കോട് കെ.എം.ഷാജിയുടെ വിജയവും, കണ്ണൂരില് അബ്ദുള്ളക്കുട്ടിയുടെ വിജയവും, കുന്നമങ്ങലാത്ത് പി.ടിഎ. റഹീമിന്റെ വിജയവും, എം.വി. രാഘവന്‍, കെ. ആര്‍. ഗൌരിയമ്മ തുടങ്ങിയവരുടെ പരാജയവും ഇതിനു ഉദാഹരണമാണ്‌.

അതേ സമയം കഴിഞ്ഞ ലാക്സഭാ തെരഞ്ഞെടുപ്പിലും, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും കാഴ്ച്ച വെച്ചത്‌ പോലെയുള്ള ശക്തമായ മുന്നേറ്റം കാഴ്ച്ച വെക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല എന്നത് വി.എസ് ഫാക്ടര്‍ ഇടത്‌ മുന്നണിക്ക്‌ തുണയായി എന്നതിനു വ്യക്തമായ തെളിവാണ്.

പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് ഉമ്മന്‍ ചാണ്ടിയും,കുറുക്കു വഴികളിലൂടെ മന്ത്രിസഭയുണ്ടാക്കാന്‍ ശ്രമിക്കില്ലെന്ന് വി.എസും ഫല പ്രഖ്യാപനത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

സാങ്കേതികമായി യു. ഡി. എഫിന് ഭൂരിപക്ഷം ലഭിച്ചുവെങ്കിലും ഭരണം അത്ര എളുപ്പമാകില്ല. കെ. എം. മാണി അടക്കമുള്ളവരെ എത്ര മാത്രം തൃപ്തിപ്പെടുത്തുന്നുവോ അതിനനുസരിച്ചായിരിക്കും മന്ത്രി സഭയുടെ ഭാവി. മാത്രമല്ല മുഖ്യമന്ത്രി ആയിരുന്ന വി.എസിനേക്കാള്‍ ശക്തനായിരിക്കും പ്രതിപക്ഷ നേതാവായ വി. എസ് എന്നതും യു. ഡി. എഫിന് മുന്നില്‍ ഒരു വെല്ല്വിളി ആണ്.

ബംഗാളിലും, തമിഴ്‌നാട്ടിലും ഭരണ പക്ഷത്തിന്‌  വന്‍ തിരിച്ചടി
മൂന്ന് പതിറ്റാണ്ട് കാലമായി ബംഗാള്‍ അടക്കി ഭരിച്ച സിപി.എമിന് കനത്ത തിരിച്ചടിയാണ്‌ അവിടെ നേരിട്ടത്. ത്രിണമൂല് കോണ്‍ഗ്രസ്സ്‌, ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ് സഖ്യം ബംഗാള്‍ തൂത്ത് വാരി. തമിഴ് നാട്ടിലാകട്ടെ 2 ജി ഇടപാടിലൂടെ രാജ്യത്തെ ഖജനാവീന്‌ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ ഡി. എം. കെ. പാര്‍ട്ടിയെ ജനം കണക്കിന്‌ ശിക്ഷിച്ചു.

.

2011, മേയ് 11, ബുധനാഴ്‌ച

കായക്കൊടി ഇബ്രാഹിം മുസ്ലിയാറെക്കുറിച്ചു കളവു പറഞ്ഞു ഇ.കെ. വിഭാഗം വെട്ടിലായി


ദുബൈ: പ്രമുഖ പണ്ഡിതനും, ദുബൈ ശന്തക മസ്ജിദ്‌ ഇമാമുമായ കായക്കൊടി ഇബ്രാഹിം മുസ്ലിയാറെക്കുറിച്ചു കളവു പറഞ്ഞു ഇ.കെ. വിഭാഗം വെട്ടിലായി. കാന്തപുരം എ.പി.അബൂബക്കര് മുസ്ലിയാര്‍ നിര്‍മ്മിക്കുന്ന ശഅറെ മുബാറക് മസ്ജിദിനു വേണ്ടി ദുബൈയില്‍ കായക്കൊടി ഇബ്രാഹിം മുസ്ലിയാര്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ പിരിവെടുക്കുന്നു എന്ന് കഴിഞ്ഞ ദിവസം ചെമ്മാട് ദാറുള്‍ ഹുദയുടെ വാര്‍ഷിക സമ്മേളനത്തില്‍ വെച്ചു ബഹാവുദ്ധീന്‍ കൂരിയാട് ആയിരുന്നു ആരോപണം ഉന്നന്നയിച്ചത്‌. എന്നാല്‍ ഈ പ്രസ്താവന തികച്ചും അടിസ്ഥാന രഹിതമാണെന്ന് കായക്കൊടി ഇബ്രാഹിം മുസ്ലിയാര്‍ ദുബൈയില്‍ അറിയിചു.
 
ദുബൈ മര്കസില് വെച്ചു ബഹു: കാന്തപുരം എ.പി.അവര്‍കളെ കണ്ടപ്പോള്‍ അദ്ധേഹത്തില്‍ നിന്നും ഞാന്‍ പള്ളിയുടെ ഒരു കൂപ്പണ് സ്വീകരിക്കുകയും, യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഏതാനും കൂപ്പണുകള്‍ നല്‍കി ഇത്‌ മറ്റുള്ളവര്‍ക്ക് കൂടി കൊടുക്കാമോ എന്നു എ.പി.അവര്‍കള്‍ ചോദിച്ചപ്പോള്‍ അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചു ഞാന്‍ അത്‌ സ്വീകരിക്കുകയും ആണ് ഉണ്ടായത്‌. അല്ലാതെ അദ്ദേഹം എനിക്ക്‌ കമ്മീഷന്‍ തരാമെന്നു പറയുകയോ ഞാന്‍ അതിനു വേണ്ടി തയ്യാറാവുകയോ ഒരിക്കലും ചെയ്തിട്ടില്ല. 
 
അനുബന്ധം: ഉദിനൂര് നിവാസികളായ പലരും പതിവായി ദികര്‍ ഹല്ഖയില് പങ്കെടുക്കുന്ന ബാര്‍ ദുബൈ ശന്തക മസ്ജിദിലെ ഇമാം ഇബ്രാഹിം മുസ്ലിയാറെക്കുറിചാണ്‌ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഒരു ആരോപണം വലിയ ഒരു ജനാവലിയെ സാക്ഷി നിര്‍ത്തി, അതും ഒരു മത സ്ഥാപനത്തിന്റെ സനദ് ദാന സമ്മേളനത്തില്‍ വെച്ചു ഇ.കെ.വിഭാഗം നടത്തിയിരിക്കുന്നത്‌. എങ്കില്‍ ഈ വിഭാഗം സ്വന്തം നില നില്‍പ്പിന് വേണ്ടി എന്തൊക്കെ കളവുകള്‍ ഇതുവരെ പറഞ്ഞിട്ടുണ്ടാവണം ? നാളിതു വരെയായി ഈ.കെ. വിഭാഗത്തോട് സഹകരിച്ച്‌ വരുന്ന ഒരു പണ്ഡിതനാണ്‌  ഇബ്രാഹിം മുസ്ലിയാര്‍ എന്നു കൂടി ഓര്‍ക്കുക. കാന്തപുരമോ, സുന്നി പ്രസ്ഥാനമോ കമ്മീഷന്‍ വ്യവസ്ഥയില്‍ പള്ളിക്ക്‌ വേണ്ടി പിരിവെടുക്കാന്‍ ആരെയെങ്കിലും ഏല്പ്പിക്കുകയോ, തിരു കേശം മുക്കിയ വെള്ളം ഒരു ചില്ലിക്കാശിനു  വില്‍പ്പന നടത്തുകയോ ചെയ്തിട്ടില്ലെന്നും ചിന്തിക്കുക.
 
അതേ സമയം ശഅറെ മുബാറക്  വിഷയത്തില്‍ ഇ.കെ.വിഭാഗം ഇതുവരെ നടത്തിയ കള്ള പ്രചരണവും, വൈരുദ്ധ്യങ്ങളും തുറന്നു കാട്ടി ബഹു: പേരോട്‌ അബ്ദുല്‍ റഹ്മാന്‍ സാഖാഫി ഇന്നു നാദാപുരത്ത് നടത്തിയ പ്രഭാഷണം സത്യം അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു മുസ്ലിമിനും ഉത്തമ റഫറന്‍സ് ആണ്.
   .

2011, മേയ് 10, ചൊവ്വാഴ്ച

എ.കെ.ഇബ്രാഹിം ഹാജി നിര്യാതനായി.

മെട്ടമ്മല്‍: ഉദിനൂരിലെ ടി.സി.ഖാദറിന്റെയും, ടി.സി.മുഹമ്മദ്‌ സാനിയുടെയും പിതാവ് എ.കെ.ഇബ്രാഹിം ഹാജി മെട്ടമ്മല്‍ നിര്യാതനായി. ഏറെ കാലമായി രോഗ ബാധിതനായി കിടപ്പിലായിരുന്നു. രണ്ടു വിവാഹം കഴിച്ചിരുന്നു. മെട്ടമ്മല്‍ ഉള്ള ഭാര്യ മക്കളോടോപ്പം ആയിരുന്നു താമസിച്ചിരുന്നത്‌.
 

2011, മേയ് 8, ഞായറാഴ്‌ച

ലൈബ്രറി ഉല്‍ഘാടനം ചെയ്തു

ഉദിനൂര്: മഹല്ല് എസ്. വൈ. എസിന്റെ കീഴില്‍ സുന്നി സെന്ററില്‍ നടക്കുന്ന പ്രതിവാര ഖുര്‍ആന്‍ ക്ലാസിലെ അംഗങള്‍ക്കായിഉള്ള ഇസ്ലാമിക്‌ സി.ഡി.ലൈബ്രറി ഉല്‍ഘാടനം ചെയ്തു. കഴിഞ്ഞ 5 ദിവസമായി മഹാല്ലില്‍ നടന്നു വരുന്ന മതപ്രഭാഷണ വേദിയില്‍ വെച്ചായിരുന്നു ലൈബ്രറിയുടെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്‌. ബഹു:സയ്യിദ് സൈനുല്‍ ആബിദ് താങ്ങള്‍ ആയിരുന്നു ഉല്‍ഘാടനം കര്‍മ്മം നിര്‍വ്വഹീച്ചത്.
 
ഖുര്‍ആന്‍ ക്ലാസ്സിലെ മെമ്പര്‍മാര്‍ക്ക്‌ ഈ ലൈബ്രറിയില്‍ തികച്ചും  സൌജന്യമായ്‌ അംഗത്വാം ലഭിക്കുന്നതാണ്‌. വിജ്ഞാന പ്രദമായ ഒട്ടേറെ സി.ഡി  കളുടെ ഒരു വന്‍ ശേഖരം തന്നെ ഇതിനായി തയ്യാര്‍ ചെയ്തതായി സംഘാടകര്‍ അറിയിചു. സി.ഡി.കളെ ആസ്പദമാക്കി വാര്‍ഷിക പരീക്ഷയും നടക്കുമെന്നു ബന്ധപ്പെട്ടവര്‍ കൂട്ടിചേര്‍ത്തു.
 
. 

സൌദി അറേബ്യയിലെ ദമാം തൃകരിപ്പൂര്‍ കൂട്ടായ്മയുടെ ആഭിമുഖ്യതതില്‍ കോബാറില് സംഘടിപ്പിച്ച ഇശല്‍ നിലാവ് തൃകരിപ്പൂര്‍കാരായ പ്രവാസികള്‍ക്ക് ഏറെ അവിസ്മരണീയ അനുഭൂതികളായിരുന്നു സമ്മാനിച്ചത്‌. പ്രസ്തുത സായാഹ്നത്തിലെ ചില ധന്യ മുഹൂര്‍ത്ങ്ങള്‍ കാണുവാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക

.

2011, മേയ് 6, വെള്ളിയാഴ്‌ച

മത പ്രഭാഷണം ഓണ്‍ലൈന്‍ ആയി ദര്‍ശിക്കാം.


ഉദിനൂര് മഹല്ല് എസ്.വൈ.എസിന്റെയും, എസ്.എസ്.എഫിന്റെയും സംയുക്താഭിമുഖ്യതതില്‍ 5 ദിവസമായി നടന്നു വരുന്ന മത പ്രഭാഷണത്തിന്റെ സമാപന പരിപാടി ഓണ്‍ലൈന്‍ ആയി ദര്‍ശിക്കാന്‍ സൌകര്യം ചെയ്തതായി സംഘാടകര്‍ അറിയിചു. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 8 മണി മുതല്‍ സുന്നി ഓണ്‍ലൈന്‍ ഗ്ലോബല് ഡോട്കോമിലൂടെ Beylux Messnger  ന്റെ സഹായത്തോടെയാണ് പരിപാടി ടെലികാസ്റ്റ്‌ ചെയ്യുക.

2011, മേയ് 5, വ്യാഴാഴ്‌ച

മത പ്രഭാഷണം ഇന്നു സമാപിക്കും


ഉദിനൂര് : മഹല്ല് എസ്. വൈ. എസിന്റെയും, എസ്. എസ്. എഫിന്റെയും സംയുക്താഭിമുഖ്യതതില്‍ നടന്നു വരുന്ന പഞ്ച ദിന മത പ്രഭാഷണം ഇന്നു (6.5.2011 Fri) സമാപിക്കും.


യുനീക് ഗ്രൌണ്ടില്‍ ഇന്നു വൈകുന്നേരം നടക്കുന്ന സമാപന വേദിയില്‍ പ്രമുഖ വാഗ്മി അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി മുഖ്യ പ്രഭാഷാണവും സയ്യിദ് സൈനുല്‍ ആബിദ് മുതതുക്കോയ താങ്ങള്‍ കണ്ണവം കൂട്ട്‌ പ്രാര്‍ഥനയും നടത്തും.  

പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിവസം ഷാഫി ബാഖവി ചാലിയം പ്രസംഗിക്കുന്നു.

WEDDING WISHES


Pls click on the image

2011, മേയ് 3, ചൊവ്വാഴ്ച


 മത പ്രഭാഷണം ആരംഭിച്ചു
ദുബൈ: ഉദിനൂര് മഹല്ല് എസ്. വൈ. എസ് & എസ്. എസ്. എഫിന്റെ ആഭിമുഖ്യതതില്‍ പഞ്ച ദിന മത പ്രഭാഷണം ആരംഭിച്ചു. മെയ് 2 മുതല്‍ 6 വരെ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ കേരളത്തിലെ പ്രമുഖ പ്രഭാഷകര്‍ പ്രസംഗിക്കും.ഇന്നലെ നടന്ന ഉത്ഘാടന പരിപാടിയില്‍ പ്രമുഖവാഗ്മി അബ്ദുല്ലതീഫ്സഅദി പഴശ്ശി പ്രസംഗിച്ചു.

 
സൂഫിവര്യന് സാലിഹ് സഅദി പ്രാര്‍ഥന നടത്തി. ശാഖാ എസ്.എസ്.എഫ്‌ പ്രസിഡന്റ് പി. ജൂബൈര്‍ ഉദിനൂര് സ്വാഗതം പറഞ്ഞു. ശാഖാ എസ്.വൈ.എസ് പ്രസിഡന്ട് ടി.പി.ഷാഹുല്‍ ഹമീദ് ഹാജി ആദ്യക്ഷനായിരുന്നു.