ദമ്മാം: ദമാം-തൃകരിപ്പൂര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇശല്‍ നിലാവ് പ്രോഗ്രാമിന്റ്റെ സി ഡി പ്രകാശനം നടന്നു. കോബാര്‍ അപ്സര ഓഡിറ്റൊരിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ കൊബാറിലെ പ്രമുഖ വ്യാപാരി മുഹമ്മദ് ,ഷിഫ അല്‍ കോബാര്‍ മാനേജര്‍ അബ്ദുല്‍ അസീസ് പട്ട്ലക്ക് നല്‍കി പ്രകാശനം ചെയ്തു . തൃക്കരിപ്പൂര്‍ കൂട്ടായ്മ ചെയര്‍മാന്‍ സുലൈമാന്‍ കൂലെരി അധ്യക്ഷനായിരുന്നു.
മാപ്പിളപാട്ട് മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ മത്സരാര്തികല്‍ക്കുമുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ ആലികുട്ടി ഒളവട്ടൂര്‍ , ടി കെ പി നസീര്‍ , എന്നിവര്‍ ചേര്‍ന്നു വിതരണം ചെയ്തു. ഇശല്‍ നിലാവില്‍ കോല്‍കളി അവതരിപ്പിച്ച തൃക്കരിപ്പൂര്‍ കൂട്ടായ്മ കോല്‍കളി ടീമിനുള്ള ഉപഹാരം ടീം ക്യാപ്റ്റന്‍ എന്‍ സഫുവാന് തമീമി ഇബ്രാഹിം നല്‍കി , അബ്ദുല്‍ റഷീദ് ടി , ശിഹാബ് കൊയിലാണ്ടി, ശംസുദ്ധീന്‍ ,എംടിപി അഷ്‌റഫ് , ജാബിര്‍ ടി , എന്നിവര്‍ സംബന്ധിച്ചു .മാപ്പിളപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജിന്ഷ ഹരിദാസിനുള്ള കൂട്ടായ്മയുടെ പ്രത്യേക ഉപഹാരം മുഹമ്മദ് അറാക്കി വിതരണം ചെയ്തു. സുബൈര്‍ ഉദിനൂര്‍ സ്വാഗതവും കുഞ്ഞഹമ്മദ് വി പി എം നന്ദിയും പറഞ്ഞു .