ദമ്മാം : ദമ്മാം സഹൃദയ കലാവേദിയുടെ ആഭിമുഖ്യത്തില്‍ മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്കായി മാപ്പിള കലാവിരുന്ന് കസവ് തട്ടം സംഘടിപ്പിക്കുന്നു. മെയ് ഇരുപതിന് വൈകുന്നേരം അഞ്ചു മണി മുതല്‍ അല്‍ കോബാര്‍ അസീസിയയില്‍ വെച്ചാണ് കലാവിരുന്ന് അരങ്ങേറുക .
കൈരളി പട്ടുരുമ്മാല്‍ വിധികര്‍ത്താവും , മാപ്പിളപ്പാട്ട് ഗവേഷകനുമായ ഫൈസല്‍ എലേറ്റിനെ ,കിഴക്കന്‍ പ്രവിശ്യയിലെ സൂമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് ആദരിക്കല്‍ ചടങ്ങും വേദിയില്‍ വെച്ചു നടക്കും. തുടര്‍ന്നു മാപ്പിള കലയെ ആസ്പദമാക്കിയുള്ള ഫൈസല്‍ എലെട്ടിന്റ്റെ പ്രഭാഷണവും ഉണ്ടായിരിക്കും.
കൊബാരിലെയും ദാമാമിലെയും പ്രശസ്തരായ ഗായക -ഗായികമാര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടും - ഒപ്പനയും കോല്‍കളിയുമെല്ലാം കലാവിരുന്നിന് കൊഴുപ്പേകും . പ്രവേശനം സൌജന്യമായിരിക്കും . പരിപാടിയുടെ വിജയതിന്നായി വിവിധ സബ്-കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.കോബാര്‍ അപ്സര ഓഡിറ്റൊരിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പി പി മുഹമ്മദ് അധ്യക്ഷം വഹിച്ചു . അപ്സര ഖാദര്‍ , സുലൈമാന്‍ കൂലേരി, ഇഫ്തിയാസ് അഴിയൂര്‍ ,നാസര്‍ അണ്ടോണ , റിയാസ് മാഹി എന്നിവര്‍ പ്രസംഗിച്ചു. ടി പി എം ഫസല്‍ (ചെയര്‍മാന്‍), പി ടി അലവി . കെ സി മുസ്തഫ (വൈ : ചെയര്‍മാന്‍മാര്‍), ബക്കര്‍ ഏടയന്നൂര്‍ (ജന: കണ്‍വീനര്‍), ശിഹാബ് കൊയിലാണ്ടി , ലത്തീഫ് തലശ്ശേരി (കണ്‍വീനര്‍മാര്‍ ), ആലികുട്ടി ഒളവട്ടൂര്‍ (കോഡിനെറ്റര്‍ ) സുബൈര്‍ ഉദിനൂര്‍ ( മീഡിയ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു .ബക്കര്‍ എടയന്നൂര്‍ സ്വാഗതവും ആലി കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു .