കൂരിയാടിന്റെ കുടുംബം 50,000 രൂപ സംഭാവന നല്‍കി
തിരു കേശം: കുപ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം: കാന്തപുരം
കോഴിക്കോട് : മര്‍കസിനും മര്‍കസിന്റെ ഭാരവാഹികള്‍ക്കുമെതിരെ കുപ്രചരണം നടത്തുന്ന പണ്ഡിതന്‍മാര്‍ അതില്‍ നിന്നും പിന്തിരിയണമെന്ന് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും മറ്റു നേതാക്കളും അറിയിച്ചു. മര്‍കസില്‍ പ്രവാചകരുടെ പുണ്യകേശം ലഭിച്ച് ആറുവര്‍ഷം കഴിഞ്ഞു. ലക്ഷകണക്കിനാളുകള്‍ അത് സന്ദര്‍ശിക്കുകയും കേശം സ്പര്‍ശിച്ച വെള്ളം പ്രവാചക ശിഷ്യന്മാര്‍ ചെയ്ത പോലെ പുണ്യത്തിന് വേണ്ടി സൗജന്യമായി ലഭ്യമാക്കുകയും ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
പുണ്യ കേശം ആരാധിക്കുന്നതിന് വേണ്ടിയല്ല. ആദരിക്കുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ മര്‍കസില്‍ വരുന്നത്. ഇതിനായി ഇതിന്റെ സനദ് (അടിസ്ഥാനം) പൂര്‍ണ്ണമായി അന്നു മുതല്‍ മര്‍കസില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശേഷം കഴിഞ്ഞ സമ്മേളനത്തോടനുബന്ധിച്ച് യു.എ.ഇ ഔഖാഫ് മുന്‍മന്ത്രിയുടെ മകന്‍ ഡോ: ശൈഖ് അഹ്മദ് ഖസ്‌റജി അഗോള പണ്ഡിതരുടെ സാന്നിധ്യത്തില്‍ ശരിയായ സനദ് ജനലക്ഷങ്ങളെ സാക്ഷിയാക്കി പ്രഖ്യാപിച്ച് ഒപ്പ് വെച്ച് കൊണ്ട് ഒരു പുണ്യ കേശവും കൂടി കൈമാറിയതാണ്.
പ്രസ്തുത കേശത്തിന് പൂര്‍ണമായ അടിസ്ഥാനമുണ്ടെന്ന് അദ്ദേഹം ഒപ്പിട്ട് കൈമാറിയ രേഖയില്‍ വ്യക്തമായി പ്രസ്താവിച്ച സ്ഥിതിക്ക് അദ്ദേഹവുമായൊ മര്‍കസ് ഭാരവാഹികളുമായൊ ബന്ധപ്പെടാതെ അദ്ദേഹത്തിന്റെ സഹോദരന്റെതെന്ന് പറഞ്ഞ് കൊണ്ട് ഒരു കത്തുമായി കുപ്രചരണം നടത്തുകയാണ് ചിലര്‍. പത്രങ്ങള്‍ക്ക് അവര്‍ നല്‍കിയ കത്തും ചെമ്മാടുള്ള ഒരു സ്ഥാപനത്തിന്റെ വാര്‍ഷികത്തില്‍ പത്രക്കാര്‍ക്ക് നല്‍കിയ കത്താണെന്ന് പറഞ്ഞു കൊണ്ട് വായിച്ച കത്തും രണ്ടും രണ്ടാണ്. ഇത്തരം കബളിക്കലിലൂടെ നിസ്വാര്‍ത്ഥരായ പലരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് സുന്നിസംഘടനാ വിരോധികള്‍.
ഇതില്‍ ആരും വഞ്ചിതരാവരുതെന്നും പത്രത്തിന് നല്‍കിയ കത്തും സ്റ്റേജില്‍ വായിച്ച കത്തും രണ്ടും രണ്ടാണെന്ന് പത്രക്കാരുടെ മുന്നില്‍ തെളിയിക്കാന്‍ മര്‍കസ് ഭാരവാഹികള്‍ സന്നദ്ധരാണെന്നും അറിയിച്ചു. മര്‍കസ് ഇന്നുവരെ ആരെയും വഞ്ചിച്ച് പണപ്പിരിവ് നടത്തിയിട്ടില്ല. ആരെയെങ്കിലും വഞ്ചിച്ച് 40 കോടി പിരിക്കേണ്ട ആവശ്യം മര്‍കസിനില്ല. കഴിഞ്ഞ 33 വര്‍ഷം കൊണ്ട് മര്‍കസ് 1000 കോടിയിലേറെ രൂപ ഉണ്ടാക്കുകയും ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. വദ്യാര്‍ത്ഥികളുടെ പഠനം, ഭക്ഷണം, വസ്ത്രം, താമസം തുടങ്ങിയവക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ഇപ്പോഴും പ്രതിമാസം ഒരു കോടിയിലേറെ രൂപ മര്‍കസ് ചെലവഴിക്കന്നുമുണ്ട്. ഇതെല്ലാം ഉണ്ടാക്കാന്‍ ആരും കമ്മീഷന്‍ വാങ്ങുകയോ ആര്‍ക്കെങ്കിലും കമ്മീഷന്‍ നല്‍കുകയോ ചെയ്തിട്ടില്ല. പുതുതായി പ്രഖ്യാപിച്ച 40 കോടിയുടെ പള്ളിയും ജനങ്ങളുടെ പങ്കാളിത്തത്തോടെ ഉണ്ടാക്കും.
ഖസ്‌റജി നല്‍കിയ തിരു കേശത്തെകുറിച്ച് സംശയമുള്ളവര്‍ക്ക് അദ്ധേഹവുമായി നേരിട്ട് ബന്ധപ്പെടുന്നതിന് അവസരം നല്‍കുമെന്നും ചോദ്യത്തിനുത്തരമായി കാന്തപുരം വ്യക്തമാക്കി. വ്യക്തമായി നിര്‍മ്മിക്കാനിരിക്കുന്ന പള്ളിയെ സംബന്ധിച്ച് വിവരം നല്‍കിയതിന് ശേഷം മാത്രമാണ് സംഭാവനകള്‍ പിരിച്ചു കൊണ്ടിരിക്കുന്നത്. പത്രസമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവരും സംബന്ധിച്ചു.
കൂരിയാടിന്റെ കുടുംബം 50,000 രൂപ സംഭാവന നല്‍കി
കൊണ്ടോട്ടി : ശഅറെ മുബാറക് മസ്ജിദിന്‌റെ പേരില്‍ അനാവശ്യ വിവാദം ഉണ്ടാക്കി കുടുംബത്തിനും, സമുദായത്തിനും ദുഷ് പേര്‍ ഉണ്ടാകിയ ബഹാവുദ്ധീന്‍ നദ് വി കൂരിയാടിന്റെ കുടുംബം മസ്ജിദ് നിര്‍മ്മാണത്തിനു 50,000 രൂപ സംഭാവന നല്‍കി. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയില്‍ കാന്തപുരം എ.പി. അബൂബാക്കാര്‍ മുസ്ലിയാര്‍ പ്രസംഗിച്ചു കൊണ്ടിരിക്കുന്ന വേദിയിലാണ് ഏവരെയും വിസ്മയിപ്പിച്ചു കൊണ്ട് കൂരിയാടിന്റെ സഹോദരന് വേദിയിലെത്തി കാന്തപുരം ഉസ്ഥാദിനെ ഇക്കാര്യം അറിയിച്ചത്.
.