ഉമ്മന്‍ ചാണ്ടി മന്ത്രിസഭ ഇന്നു അധികാരം എല്‍ക്കും
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭ ഇന്നു (മെയ് 18 ബുധന്‍) അധികാരം എല്‍ക്കും. മുഖ്യമന്ത്രിയോടൊപ്പം 6 ഘടക കക്ഷി മന്ത്രിമാര്‍ കൂടി ഇന്നു സത്യ പ്രതിജ്ഞ ചെയ്യും.
രാജ് ഭവനില്‍ പ്രത്യേകം തയ്യര്‍ ചെയ്ത പന്തലില്‍ മുഖ്യ മന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ഗവര്ണ്ണര് ആര്‍. എസ്. ഗവായ് സത്യ വാചകം ചൊല്ലിയ്ക്കൊടുക്കും. മുഖ്യ മന്ത്രിക്കു പുറമേ പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, കെ. പി. മോഹനന്, ടി. എം. ജേക്കബ്, കെ. ബി. ഗണേശ് കുമാര്‍, ഷിബു ബേബി ജോണ്‍ എന്നിവരാണ് ഇന്നു അധികാരം എല്‍ക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നു അധികാരമേല്‍ക്കുന്നത് കേരളത്തിന്റെ 21 ആമത് മന്ത്രിസഭ ആണ്. ഇത് രണ്ടാം തവണ ആണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പദം അലങ്കരിക്കുന്നത്. ഇതിനു മുമ്പ് 2004 മുതല്‍ 2006 വരെ ആണ് അദ്ധേഹം മുഖ്യമന്ത്രി പദം വഹീച്ചത്. കോന്ഗ്രസ്സിലെ നേതൃത്വ മാറ്റ വിവാദത്തെ തുടര്‍ന്നാണ് എ. കെ. ആന്റണിക്ക് പകരം യാദ്ര്ശ്ചികമായി അന്ന് അദ്ധേഹത്തിനു നറുക്ക് വീണത്.
2005 ല്‍ ബാര്‍ ദുബൈയില്‍ നടന്ന എസ്. വൈ. എസ് നബിദിന സമ്മേളനത്തില്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി പങ്കെടുത്തപ്പോള്‍. സംഘാടക സമിതി കണ്‍വീനര്‍ ടി. സി. ഇസ്മായീല്‍ പിന്നില്‍ |