യു. ഡി. എഫിന് കേവല ഭൂരിപക്ഷം
തിരുവനന്തപുരം: കേരളത്തിന്റെ ഭരണ ചക്രം ഇനി യു. ഡി. എഫ്‌ന്റെ കൈകളില്‍. ഒരു മാസക്കാലമായി ശീതീകരിച്ച മുറിയില്‍ അടച്ചിട്ടിരുന്ന ജനവിധിയുടെ കെട്ട് ഇന്നു കാലത്ത് തുറന്നു വിട്ടപ്പോള്‍ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും യു. ഡി. എഫ് തെരഞ്ഞെടുക്കപ്പെട്ടു. 140 മണ്ഡലങ്ങളില്‍ 72 യു. ഡി. എഫ്, 68 എല്‍. ഡി. എഫ് എന്നിങ്ങനെയാണ് കക്ഷി നില.
പാര്‍ട്ടിയേക്കാള്‍ വലുതായി സ്ഥാനാര്‍ത്തികളുടെ മൂല്യം നോക്കിയാണ് പല സ്ഥലത്തും ജനം വോട്ട് ചെയ്തത് എന്നത് ജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യ ബോധത്തെആണ് സൂചിപ്പിക്കുന്നത്. തവനൂറില്‍ കെ. ടി ജലീലിന്റെ വിജയവും, അഴീക്കോട് കെ.എം.ഷാജിയുടെ വിജയവും, കണ്ണൂരില് അബ്ദുള്ളക്കുട്ടിയുടെ വിജയവും, കുന്നമങ്ങലാത്ത് പി.ടിഎ. റഹീമിന്റെ വിജയവും, എം.വി. രാഘവന്‍, കെ. ആര്‍. ഗൌരിയമ്മ തുടങ്ങിയവരുടെ പരാജയവും ഇതിനു ഉദാഹരണമാണ്.
അതേ സമയം കഴിഞ്ഞ ലാക്സഭാ തെരഞ്ഞെടുപ്പിലും, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കാഴ്ച്ച വെച്ചത് പോലെയുള്ള ശക്തമായ മുന്നേറ്റം കാഴ്ച്ച വെക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല എന്നത് വി.എസ് ഫാക്ടര്‍ ഇടത് മുന്നണിക്ക് തുണയായി എന്നതിനു വ്യക്തമായ തെളിവാണ്.
പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് ഉമ്മന്‍ ചാണ്ടിയും,കുറുക്കു വഴികളിലൂടെ മന്ത്രിസഭയുണ്ടാക്കാന്‍ ശ്രമിക്കില്ലെന്ന് വി.എസും ഫല പ്രഖ്യാപനത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സാങ്കേതികമായി യു. ഡി. എഫിന് ഭൂരിപക്ഷം ലഭിച്ചുവെങ്കിലും ഭരണം അത്ര എളുപ്പമാകില്ല. കെ. എം. മാണി അടക്കമുള്ളവരെ എത്ര മാത്രം തൃപ്തിപ്പെടുത്തുന്നുവോ അതിനനുസരിച്ചായിരിക്കും മന്ത്രി സഭയുടെ ഭാവി. മാത്രമല്ല മുഖ്യമന്ത്രി ആയിരുന്ന വി.എസിനേക്കാള്‍ ശക്തനായിരിക്കും പ്രതിപക്ഷ നേതാവായ വി. എസ് എന്നതും യു. ഡി. എഫിന് മുന്നില്‍ ഒരു വെല്ല്വിളി ആണ്.
ബംഗാളിലും, തമിഴ്‌നാട്ടിലും ഭരണ പക്ഷത്തിന് വന്‍ തിരിച്ചടി
മൂന്ന് പതിറ്റാണ്ട് കാലമായി ബംഗാള്‍ അടക്കി ഭരിച്ച സിപി.എമിന് കനത്ത തിരിച്ചടിയാണ് അവിടെ നേരിട്ടത്. ത്രിണമൂല് കോണ്‍ഗ്രസ്സ്, ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ് സഖ്യം ബംഗാള്‍ തൂത്ത് വാരി. തമിഴ് നാട്ടിലാകട്ടെ 2 ജി ഇടപാടിലൂടെ രാജ്യത്തെ ഖജനാവീന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ ഡി. എം. കെ. പാര്‍ട്ടിയെ ജനം കണക്കിന് ശിക്ഷിച്ചു.
.