Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, മേയ് 11, ബുധനാഴ്‌ച

കായക്കൊടി ഇബ്രാഹിം മുസ്ലിയാറെക്കുറിച്ചു കളവു പറഞ്ഞു ഇ.കെ. വിഭാഗം വെട്ടിലായി


ദുബൈ: പ്രമുഖ പണ്ഡിതനും, ദുബൈ ശന്തക മസ്ജിദ്‌ ഇമാമുമായ കായക്കൊടി ഇബ്രാഹിം മുസ്ലിയാറെക്കുറിച്ചു കളവു പറഞ്ഞു ഇ.കെ. വിഭാഗം വെട്ടിലായി. കാന്തപുരം എ.പി.അബൂബക്കര് മുസ്ലിയാര്‍ നിര്‍മ്മിക്കുന്ന ശഅറെ മുബാറക് മസ്ജിദിനു വേണ്ടി ദുബൈയില്‍ കായക്കൊടി ഇബ്രാഹിം മുസ്ലിയാര്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ പിരിവെടുക്കുന്നു എന്ന് കഴിഞ്ഞ ദിവസം ചെമ്മാട് ദാറുള്‍ ഹുദയുടെ വാര്‍ഷിക സമ്മേളനത്തില്‍ വെച്ചു ബഹാവുദ്ധീന്‍ കൂരിയാട് ആയിരുന്നു ആരോപണം ഉന്നന്നയിച്ചത്‌. എന്നാല്‍ ഈ പ്രസ്താവന തികച്ചും അടിസ്ഥാന രഹിതമാണെന്ന് കായക്കൊടി ഇബ്രാഹിം മുസ്ലിയാര്‍ ദുബൈയില്‍ അറിയിചു.
 
ദുബൈ മര്കസില് വെച്ചു ബഹു: കാന്തപുരം എ.പി.അവര്‍കളെ കണ്ടപ്പോള്‍ അദ്ധേഹത്തില്‍ നിന്നും ഞാന്‍ പള്ളിയുടെ ഒരു കൂപ്പണ് സ്വീകരിക്കുകയും, യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഏതാനും കൂപ്പണുകള്‍ നല്‍കി ഇത്‌ മറ്റുള്ളവര്‍ക്ക് കൂടി കൊടുക്കാമോ എന്നു എ.പി.അവര്‍കള്‍ ചോദിച്ചപ്പോള്‍ അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചു ഞാന്‍ അത്‌ സ്വീകരിക്കുകയും ആണ് ഉണ്ടായത്‌. അല്ലാതെ അദ്ദേഹം എനിക്ക്‌ കമ്മീഷന്‍ തരാമെന്നു പറയുകയോ ഞാന്‍ അതിനു വേണ്ടി തയ്യാറാവുകയോ ഒരിക്കലും ചെയ്തിട്ടില്ല. 
 
അനുബന്ധം: ഉദിനൂര് നിവാസികളായ പലരും പതിവായി ദികര്‍ ഹല്ഖയില് പങ്കെടുക്കുന്ന ബാര്‍ ദുബൈ ശന്തക മസ്ജിദിലെ ഇമാം ഇബ്രാഹിം മുസ്ലിയാറെക്കുറിചാണ്‌ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഒരു ആരോപണം വലിയ ഒരു ജനാവലിയെ സാക്ഷി നിര്‍ത്തി, അതും ഒരു മത സ്ഥാപനത്തിന്റെ സനദ് ദാന സമ്മേളനത്തില്‍ വെച്ചു ഇ.കെ.വിഭാഗം നടത്തിയിരിക്കുന്നത്‌. എങ്കില്‍ ഈ വിഭാഗം സ്വന്തം നില നില്‍പ്പിന് വേണ്ടി എന്തൊക്കെ കളവുകള്‍ ഇതുവരെ പറഞ്ഞിട്ടുണ്ടാവണം ? നാളിതു വരെയായി ഈ.കെ. വിഭാഗത്തോട് സഹകരിച്ച്‌ വരുന്ന ഒരു പണ്ഡിതനാണ്‌  ഇബ്രാഹിം മുസ്ലിയാര്‍ എന്നു കൂടി ഓര്‍ക്കുക. കാന്തപുരമോ, സുന്നി പ്രസ്ഥാനമോ കമ്മീഷന്‍ വ്യവസ്ഥയില്‍ പള്ളിക്ക്‌ വേണ്ടി പിരിവെടുക്കാന്‍ ആരെയെങ്കിലും ഏല്പ്പിക്കുകയോ, തിരു കേശം മുക്കിയ വെള്ളം ഒരു ചില്ലിക്കാശിനു  വില്‍പ്പന നടത്തുകയോ ചെയ്തിട്ടില്ലെന്നും ചിന്തിക്കുക.
 
അതേ സമയം ശഅറെ മുബാറക്  വിഷയത്തില്‍ ഇ.കെ.വിഭാഗം ഇതുവരെ നടത്തിയ കള്ള പ്രചരണവും, വൈരുദ്ധ്യങ്ങളും തുറന്നു കാട്ടി ബഹു: പേരോട്‌ അബ്ദുല്‍ റഹ്മാന്‍ സാഖാഫി ഇന്നു നാദാപുരത്ത് നടത്തിയ പ്രഭാഷണം സത്യം അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു മുസ്ലിമിനും ഉത്തമ റഫറന്‍സ് ആണ്.
   .