Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, മേയ് 23, തിങ്കളാഴ്‌ച

തൃക്കരിപ്പൂര്‍ ടൗണും പരിസരവും ജനകീയ കൂട്ടായ്മയില്‍ ശുചീകരിച്ചു

തൃക്കരിപ്പൂര്‍: ശുചിത്വ കാമ്പയിനിന്റെ ഭാഗമായി ജനകീയ കൂട്ടായ്മയില്‍ തൃക്കരിപ്പൂര്‍ ടൗണും പരിസരവും ശുചീകരിച്ചു. യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, യുവമോര്‍ച്ച, സോഷ്യലിസ്റ്റ് ജനത, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ നേതൃത്വം നല്‍കി. ടി.അജിത, ടി.പി.അബ്ദുള്ളക്കുഞ്ഞി, പി.കുഞ്ഞമ്പു, മനോഹരന്‍ കൂവാരത്ത്, എം.രാമചന്ദ്രന്‍, കെ.വി.ലക്ഷ്മണന്‍, എം.രജീഷ് ബാബു, ടി.എസ്.നജീബ്, സി.വി.ശശി, കെ.ശ്രീധരന്‍, എം.സുരേഷ്, ഇ.വി.ഗണേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.