ചവേല കൊവ്വല്‍ ഉത്സവം സമാപിച്ചു
പേക്കടം : ചവേല കൊവ്വലില്‍ നടന്നു വരാറുള്ള മാപ്പിള തെയ്യം ഈ വര്‍ഷവും വിപുലമായി കൊണ്ടാടി.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ വെച്ച് തൌഹീദുമ് ഷിര്‍ക്കും നേര്ക്കു നേര്‍ എറ്റു മുട്ടിയപ്പോള്‍ തൌഹീദിന്റെ പക്ഷത്ത് നിന്നും പിന്‍മാറിയ തേളപ്പുറത്ത് ഉസ്സന്റെ സ്മരണാര്‍ഥംആണ് ഇവിടെ ഒരു ക്ഷേത്രവും, ഉത്സവവും നിലവില്‍ വന്നത് എന്നണു പഴമാക്കാര്‍ പറഞ്ഞു വരുന്നത്. (അത് കൊണ്ടാണത്രേ തേളപ്പുറത്ത്‌കാര്‍ ചതിയന്‍മാര്‍ എന്ന പ്രയോഗം ഉല്‍ഭവിച്ചത്).
എന്നാല്‍ തൌഹീദിന്റെ പക്ഷത്ത് നിലയുറപ്പിച്ച് ധീരമായ് പോരാടി വീരമൃത്യു വരിച്ച മാപ്പിള മക്കള്‍ ബീരിചേരി ജുമാ മസ്ജിദ് പരിസരത്ത് അന്ത്യ വിശ്രമം കൊള്ളുന്നു. അവര്‍ക്ക് വേണ്ടി മുസ്ലിംകളും വിപുലമായ പ്രാര്‍ഥതനകളും അനുസ്മരണങ്ങളും സംഘടിപ്പിച്ചു വരുന്നു.