മംഗലാപുരം: രാജ്യത്തെ നടുക്കിയ മംഗലാപുരം വിമാന ദുരന്തത്തിനു ഒരു വയസ്സ്. 2010 മേയ് 22 നു 158 പേരുടെ ജീവന്‍ കവര്ന്ന വിമാന ദൂരന്തം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ചില്ലിക്കാശ് പോലും എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും നഷ്ട പരിഹാരം നല്‍കിയിട്ടില്ല.
സര്‍വ്വീസ് മുടക്കവും, വൈകിപ്പറക്കലും കൊണ്ട് ഗള്‍ഫുകാരെ ആവത് പരീക്ഷിക്കുന്ന ഈ വിമാനക്കമ്പനി യാത്രക്കാരോട് മരണ ശേഷവും തങ്ങളുടെ ക്രൂര വിനോദം അവസാനിപ്പിച്ചില്ല എന്നു വേണം കരുതാന്‍.
മലയാളിയായ വ്യോമയാന മന്ത്രി അധികാരം ഏറ്റെടുത്തപ്പോള്‍ ഏറെ പ്രതീക്ഷ കൈവന്നതാണ്. കഴിഞ്ഞ മാസം ദുബൈയില്‍ വെച്ചു പുതിയ വ്യോമയാന മന്ത്രി എയര്‍ ഇന്ത്യാ സര്‍വീസ് മെച്ചപ്പെടുത്തുമെന്ന് പത്ര സമ്മേളനം വിളിച്ച് വീരവാദം മുഴക്കിയ മഷി ഉണങും മുമ്പാണ് പൈലറ്റ്മാരുടെ സമരം കാരണം ദിവസങ്ങളോളം യാത്രക്കാര്‍ പെരുവഴിയില് ആയത്. പക്ഷേ പിന്നീട്ആണ് ജനം അറിയുന്നത് ഈ മന്ത്രി ദുബൈയില്‍ പോയത് എയര്‍ ഇന്ത്യയെ നന്നാക്കാന്‍ അല്ല, മറിച്ച് തന്റെ ഇഷ്ടക്കാര്‍ക്ക് എയറിന്ത്യയുടെ ഗ്രൌണ്ട് ഹാന്‍ഡ് ലിംഗ് കരാര്‍ പതിച്ചു കൊടുക്കാനായിരുന്നു എന്ന്.