Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, മാർച്ച് 30, ബുധനാഴ്‌ച

യു. എ. ഇ തൃക്കറിപ്പൂര്‍ സംഗമത്തില്‍
ഉദിനൂര് മള്‍ട്ടി ബോയ്സ്‌ ദഫ് അവതരിപ്പിക്കും


ദുബൈ: രണ്ടാമത് യു.എ.ഇ തൃക്കറിപ്പൂര്‍ സംഗമ വേദിയില്‍ ഉദിനൂര് മള്‍ട്ടി ബോയ്സിന്റെ ദഫ് കൊള്‍ക്കളി പ്രദര്‍ശനം ഉണ്ടായിരിക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏപ്രില്‍ 1 വെള്ളി വൈകു: 3 മണിക്ക്‌ ദുബൈ മംസാര്‍ അല്‍ ഇത്തിഹാദ് സ്കൂളില്‍ ആണ് പരിപാടി നടക്കുന്നത്‌.

ദുബായില്‍ ജോലി ചെയ്യുന്ന ഉദിനൂരിലെ പ്രതിഭാ സമ്പന്നരായ ഒരു പറ്റം യുവാക്കളുടെ  സംഗമ വേദിയാണ്‌ മള്‍ട്ടി ബോയ്സ്‌. ഇതിനു മുമ്പ് മള്‍ട്ടി ബോയ്സിന്റെ ആഭിമുഖ്യതതില്‍ നിരവധി വേദികളില്‍ ദഫ് കോല്‍ക്കളി പ്രദര്‍ശനം നടന്നിരുന്നു. ദുബൈ, അബൂദാബി എന്നിവിടങ്ങളില്‍ നടന്ന  ഉദിനൂര് ഖാദിമുല് ഇസ്ലാം ജമാഅതിന്റെ ഈദ് സംഗമ വേദിയിലും, ദുബായില്‍ വെച്ചു നടന്ന ഉദിനൂര് ബ്ലോഗ്സ്പോട്‌ വാര്‍ഷിക പരിപാടിയിലും മള്‍ട്ടി ബോയ്സ്‌ നടത്തിയ പ്രദര്‍ശനം ഏറെ ആകര്‍ഷണീയം ആയിരുന്നു.
 
ഇത്തിഹാദ് സ്കൂളില്‍  ഏറെ വ്യത്യസ്തമായ പ്രദര്‍ശനം കാണാന്‍ ആസ്വാദകര്‍ കാത്തിരിക്കുകയാണ്‌. ഇതിനായുള്ള അന്തിമ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മള്‍ട്ടി ബോയ്സ്‌ ടീം ക്യാപ്റ്റന്‍ ടി പി ശുഹൈബ്, വൈസ് ക്യാപ്റ്റന്‍ ടി. സി. സൈനുല്‍ ആബിദ് എന്നിവര്‍ അറിയിച്ചു.
 
.

എ.കെ.ആന്റണി തൃക്കരിപ്പൂരില്‍

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.വി.ഗംഗാധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രതിരോധവകുപ്പ് മന്ത്രി എ.കെ.ആന്റണി പ്രസംഗിക്കും. തുടര്‍ന്ന് തൃക്കരിപ്പൂര്‍ പ്രിയദര്‍ശിനിമന്ദിരത്തില്‍ ലീഡര്‍ കെ.കരുണാകരന്റെ ഫോട്ടോ അനാച്ഛാദനംചെയ്യും.

2011, മാർച്ച് 29, ചൊവ്വാഴ്ച

 യു. എ. ഇ  തൃക്കരിപ്പൂര്‍ സംഗമം വെള്ളിയാഴ്ച

ദുബൈ: തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ദുബൈ കമ്മിറ്റി ആതിഥ്യമരുളുന്ന രണ്ടാമത് യു.എ.ഇ തൃക്കരിപ്പൂര്‍ സംഗമം (ലെജെന്റ് മജ്‌ലിസെ തൃക്കരിപ്പൂര്‍) ഏപ്രില്‍ 1 വെള്ളിയാഴ്ച ദുബൈ മംസാര്‍ അല്‍ ഇത്തി ഹാദ് സ്കൂളില്‍ നടക്കും. വൈകു 3 മണിക്ക്‌ ആരംഭിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുടെ കലാ പരിപാടികള്‍, കണ്ണൂര്‍ ശരീഫ്, അഷ്‌റഫ്‌ പയ്യന്നൂര്‍ എന്നിവര്‍ നയിക്കുന്ന ഗാനമേള, ഡോക്യുമെന്ററി പ്രദര്‍ശനം, ദഫ് പ്രദര്‍ശനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. തൃക്കറിപ്പൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ.ജി. സി ബഷീര്‍ ചടങ്ങില്‍ മുഖ്യാതിതി ആയിരിക്കും.

ചടങ്ങില്‍ വെച്ച്‌ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തികളായ എന്‍.പി.ഹമീദ് കഞ്ചിയില്‍, ഹനീഫ് ബൈത്താന്‍, ടി.പി.സിറാജ്, വി.സി.ഉമ്മര്‍ മെട്ടമ്മല്‍, സി.സുബൈര്‍, എ.ബി. സകരിയ, വെഡ് ലോക്ക് ഗ്രൂപ്പ് ഉടമകളെയും, ദുബായ് തൃക്കരിപ്പൂര്‍ കെ.എം.സി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ച എ.ബി.സലാം ഹാജി, വി.വി.കാസിം മെട്ടമ്മല്‍, എം.അബ്ദുല്ല, എം.എ.ഷീര്‍, എം.എ.സി.കുഞ്ഞബ്ദുല്ല ഹാജി, സുലൈമാന്‍ വെള്ളാപ്പ് എന്നിവരെയും, മാപ്പിള കലാരംഗത്ത് സംഭാവന നല്‍കിയ സലാം ബീരിച്ചേരി,ലോഗോ ഡിസൈനിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷുക്കൂര്‍ ഉടുമ്പുന്തല എന്നിവരെയും, തൃക്കരിപ്പൂരിന്റെ ജനകീയ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ എന്നിവരെയും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി ആദരിക്കും.

.

2011, മാർച്ച് 26, ശനിയാഴ്‌ച

പള്ളി പരിസരത്ത്‌ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം.


ഉദിനൂര്:  ഉദിനൂര് ജുമ മസ്ജിദ്‌ പരിസരം സാമൂഹ്യ വിരുദ്ധരുടെ വിളയാട്ട കേന്ദ്രമാകുന്നു.  മദ്രസ്സ കോംപൌണ്ടിലുള്ള മൂത്രപ്പുരയില്‍ നിന്നും കഴിഞ്ഞ ദിവസം ഏതാനും ട്യൂബ് ലൈറ്റ്‌കള്‍ കളവ് പോയി. മാത്രമല്ല പാതിരാത്രിയില്‍ പള്ളിയിലെ പൈപ്പ്‌ തുറന്നു വിട്ട നിലയിലും, സമീപത്തുള്ള ലൈറ്റ്‌കള്‍ ഓണാക്കി വെച്ച നിലയിലും കണ്ടെത്തി.
 
ഇതിനെതിരെ ജുമ നിസ്കാര ശേഷം ഖതീബ് ഉസ്താദ്‌ ശക്തമായ ഭാഷയില്‍ സംസാരിച്ചു. പള്ളിയുടെ മുതല്‍ കൊണ്ട്‌ കളി വേണ്ടെന്നും, അങ്ങിനെ ചെയ്യുന്നവര്‍ക്ക് ദുനിയാവില് വെച്ചു തന്നെ ശിക്ഷ ലഭിക്കുമെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.
 
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജുമാ മസ്ജിദ്‌ പരിസരം സാമൂഹ്യ വിരുദ്ധരുടെ വിള നിലമാകാന്‍ തുടങ്ങിയിട്ട്‌. പാതി രാത്രികളില്‍ ഇത്തരക്കാരുടെ ശല്യം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നതായി സമീപ വാസികള്‍ പരാതിപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. നാലഞ്ചു വര്‍ഷം മുമ്പ് പള്ളിയുടെ ടെലഫോണ്‌ ബൂത്ത്‌ ഇരുളിന്റെ മറവില്‍ ഏതോ സാമൂഹ്യ വിരുദ്ധര്‍ കടത്തിക്കൊണ്ട്‌ പോയിരുന്നു. പ്രസ്തുത അന്വേഷണം ഇപ്പോഴും പാതി വഴിയിലാണ്‌.

പാന്‍ പരാഗിനും, ഹാന്‍സിനും  അടിമപ്പെട്ട ചിലര്‍ ഇതിന്റെ ആവശിഷ്ടങ്ങള്‍ കൊണ്ട്‌ പോയി തള്ളാന്‍ പള്ളിയുടെ മൂത്രപ്പുര ഉപയോഗിക്കുന്നത് ബന്ധപ്പെട്ട വരുടെ ശ്രദ്ധയില്‍ പെട്ടത് ഈയിടെയാണ്.

.

2011, മാർച്ച് 25, വെള്ളിയാഴ്‌ച

ദാമാമിലും-കൊബാറിലും പൊടിക്കാറ്റ് .

ദമ്മാം : ദമാമില്‍ ശക്തമായ പൊടിക്കാറ്റ്. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ നല്ല തെളിഞ്ഞ അന്തരീക്ഷം ആയിരുന്നുവെങ്കിലും രാത്രി പതിനൊന്നു മണിയോടെ അതി ശക്തമായ പൊടിക്കാറ്റ് വീശുകയായിരുന്നു . ഇതോടെ വഴികളിലും , കടകളിലുംയി ഉണ്ടായിരുന്ന ജനം ഏറെ വലഞ്ഞു . കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായുള്ള പൊടിക്കാററ്ആണ് കഴിഞ്ഞ ദിവസം രാത്രി കൊബാറിലും-ദാമാമിലും ഉണ്ടായത് .

സൗദി അറേബ്യയുടെ അയല്‍രാജ്യമായ കുവൈറ്റില്‍ കഴിഞ്ഞ ദിവസം ഉച്ച മുതല്‍ ശക്തമായ പൊടിക്കാറ്റ് ഉണ്ടായിരുന്നു . ഇതിന്റ്റെ തുടര്ച്ചയെന്നോനമാണ് സൌദിയില്‍ ഇത്രയും ശക്തമായി വീശി എത്തിയത് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കി .
പല ഭാഗങ്ങള്‍ ഇപ്പോഴും പൊടിപടലങ്ങളാല്‍ മൂടപെട്ട് കിടക്കുകയാണ് .

2011, മാർച്ച് 24, വ്യാഴാഴ്‌ച

 തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ പ്രചരണം തുടങ്ങി

തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഇടതു വലതു സ്ഥാനാര്തികളുടെ വോട്ടു തേടിയുള്ള പര്യടനം ആരംഭിച്ചു. മണ്ഡലത്തിലെ ഓരോ വോട്ടര്‍മാര്‍ക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ആരായിരിക്കും യുഡി എഫു സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ ഉണ്ടായ ഏറെ ദിവസത്തെ ആശങ്ങകള്‍ക്ക് വിരാമമിട്ടു കഴിഞ്ഞ ദിവസം കേന്ദ്ര-സംസ്ഥാന നേത്രത്വം പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ തൃകരിപ്പൂരില്‍ നിന്നും കെ.വി ഗംഗാധാരന് നറുക്ക് വീണതോടെ എല്ലാ കണക്കു കൂട്ടലുകളും അസ്ഥാനത്തായി. ഡി.സി.സി പ്രസിഡന്റ് കെ.വെളുത്തമ്പുവിന്റ്റെ പേരും, യൂത്ത് കൊണ്ഗ്രെസ്സു നേതാവ് പി കെ ഫൈസലിന്റ്റെ പേരും ഏറെ ദിവസം മണ്ഡലത്തില്‍ ചര്‍ച്ചക്ക് വന്നു എങ്കിലും ആ കാറ്റിനു അത്ര ആയുസ്സ് ഉണ്ടായിരുന്നില്ല. മത്സ്യ തൊഴിലാളി നേതാവും, രഷ്ട്രീയ രംഗത്തെ വര്‍ഷങ്ങളുടെ പരിജയവും ഭാഗ്യമായി തുണച്ചതോടെ ഗംഗാധരന്‍ സമയം ഒട്ടും നഷടപ്പെടുത്താതെ പ്രചാരണ രംഗത്തെക്ക് ഇറങ്ങുകയായിരുന്നു.
 
ഡി.സി.സി പ്രസിഡന്റ് കെ.വെളുത്തമ്പു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.വി.കോരന്‍ എന്നിവരുടെ വസതിയിലെത്തി അനുഗ്രഹം തേടിയാണ് പ്രചാരണം തുടങ്ങിയത്. പിന്നീടുള്ള യാത്ര നേരെ ചീമേനിയിലെ കോണ്‍ഗ്രസ് രക്തസാക്ഷി പിലാന്തോളി കൃഷ്ണന്റെ അമ്മ പി.കുമ്പയുടെയും.രക്തസാക്ഷി കുടുംബങ്ങളായ ശശി, സുരേന്ദ്രന്‍ എന്നിവരുടെ വീട്ടിലെക്കായിരുന്നു. മത്സ്യ തൊഴിലാളികളുടെ മനസ്സറിഞ്ഞ നേതാവിന് മലയോര മേഘലയിലും അണികള്‍ ഒട്ടും കുറവല്ലായിരുന്നു. വരും ദിവസങ്ങളില്‍ പ്രചരണം ഏറെ ചൂട് പിടിപിക്കനാണ് നേതാവിന്‍റെ ശ്രമം.

 എല്‍.ഡി.എഫു ആകട്ടെ, ഉറച്ച സീറ്റ് എന്ന സ്ഥിരo പല്ലവിയുമായി സിറ്റിംഗ് എം.എല്‍.ഏ യായ കെ കുഞ്ഞിരാമനെ തന്നെ സ്ഥാനാര്‍ഥിയാക്കികൊണ്ട് നേരത്തെ തന്നെ പ്രചാരണ രംഗത്ത് ഇറങ്ങി കഴിഞ്ഞിരുന്നു. കഴിഞ്ഞ എല്‍ ഡി എഫു സര്‍ക്കാര്‍ മണ്ഡലത്തില്‍ ചെയ്തിട്ടുള്ള വികസന കാര്യങ്ങള്‍ മുന്നില്‍ കാണിച്ചാണ് കെ കുഞ്ഞിരാമന്‍ ജന മധ്യത്തിലേക്ക് ഇറങ്ങുന്നത് .

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്ചുള്ള പ്രചാരണതിന്റ്റെ ഭാഗമായി കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്കില്‍ പര്യടനം നടത്തി . ബുധനാഴ്ച അദ്ദേഹം പത്രിക സമര്‍പ്പിക്കും.

.
 എണ്‍പതാം വര്‍ഷവും മുടങ്ങാതെ പുത്തലത്തെ കുത്ത് റാതീബ്

ഉദിനൂര്: എട്ട്‌ പതിറ്റാണ്ടിലധികമായി മുടങ്ങാതെ നടക്കുന്ന ഉദിനൂര് പുത്തലത്തെ കുത്ത് റാതീബ് ഈ വര്‍ഷവും സമുചിതമായി നടന്നു. നിരവധി ഉദ്ദേശ സാഫല്യങ്ങള്‍ കൊണ്ട്‌ ഉദിനൂരിലെയും പരിസര മഹല്ല്കളിലെയും ജനശ്രദ്ധ ആകര്‍ഷിച്ച ഈ കുത്ത് റാതീബിന്റെ ഉല്‍ഭവ പാശ്‌ചാത്തലം ഇങ്ങിനെയാണ്:  തുടര്‍ന്നു വായിക്കുക  

2011, മാർച്ച് 22, ചൊവ്വാഴ്ച

വലിയപറമ്പിലും , മാവിലാകടപ്പുറത്തും കടല്‍ക്ഷോഭം ജനം ഭീതിയില്‍

തൃക്കരിപ്പൂര്‍ : വലിയപറമ്പിലും , മാവിലാകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം . കഴിഞ്ഞ ദിവസം വൈകുന്നേരം മുതലലാണ് ഇരു സ്ഥലങ്ങളിലെയും കടലുകളില്‍ ഏറെ ശക്തമായ തിരകള്‍ കണ്ടു തുടങ്ങിയത് . ഇതോടെ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ഏറെ പരിഭ്രാന്തരായി . പലരും ഇവിടങ്ങളില്‍ നിന്നും താമസം മാറ്റിയതായും അറിയുന്നു .
        സമീപ പ്രദേശമായ പാലകോട് കടപ്പുറത്തും കഴിഞ്ഞ ദിവസം വ്യത്യസ്ത രീതിയിലുള്ള തിരകള്‍ അനുഭവപെട്ടതായും അറിയുന്നു . കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ക്കും പരിസര പ്രദേശത്തെ വീട്ടുകാര്‍ക്കും വകുപ്പ് അധികൃതര്‍ ജാകൃത നിര്‍ദേശം നല്‍കിയിട്ടുണ്ട് . മാവിലാ കടപ്പുറത്ത് നിന്നും മത്സ്യതിന്നായി കടലിലേക്ക്‌ പോയവരെല്ലാം കടല്‍ ക്ഷോഭം മൂലം തിരിച്ചു വന്നിട്ടുണ്ട് ,


ഇബ്രാഹിം കുട്ടി .ടി

2011, മാർച്ച് 21, തിങ്കളാഴ്‌ച

പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തും .

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗവ.ഹൈസ്‌കൂളില്‍ നിന്ന് 1957- 58 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം ഏപ്രില്‍ 21ന് തൃക്കരിപ്പൂര്‍ ഗവ.ഹൈസ്‌കൂള്‍ ഹാളില്‍ നടത്താന്‍ തീരുമാനിച്ചു.

     40ല്‍ പരം പേര്‍ ഗുരുനാഥന്മാരുടെ സാന്നിധ്യത്തില്‍ രണ്ടാം വട്ടമാണ് ഒത്തു ചേരുന്നത്. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു. എ.ബി.സുലൈമാന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കെ.നാരായണന്‍ നായര്‍, കെ.ഗംഗാധര പൊതുവാള്‍, പി.ദാമോദരന്‍ മാസ്റ്റര്‍, കെ.പി.വെളുത്തമ്പുമാസ്റ്റര്‍, എം.വിജയന്‍, ബി.കുഞ്ഞമ്പു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.


 പൊറോപ്പാട് സുന്നി സെന്റര്‍ ഉത്ഘാടനം ഏപ്രില്‍ 2 നു


തൃക്കറിപ്പൂര്‍: പൊറോപ്പാട് പുതുതായി പണി കഴിപ്പിച്ച സുന്നി സെന്റര്‍ ഉത്ഘാടനം ഏപ്രില്‍ 2 ശനി വൈകു: 5 മണിക്ക്‌ ആള്‍ ഇന്ത്യാ സുന്നി ജം:ഇയ്യത്തുല്‍‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല് ഉലമാ കാന്തപുരം എ.പി.അബൂബക്കര് മുസ്ലിയാര്‍ നിര്‍വ്വഹിക്കും.
 
ചടങ്ങില്‍ നൂറുല് ഉലമ എം. എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സയ്യിദ്‌ തയ്യിബ്‌ അല്‍ ബുഖാരി, പി.കെ.എം സാഖാഫി ഇരിങ്ങാല്ലൂര്‍ , മുഹമ്മദ്‌ അലി സഖാഫി തൃക്കറിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിയ്ക്കും.
 
.

2011, മാർച്ച് 20, ഞായറാഴ്‌ച

സാഹിത്യ സംവാദം ശ്രദ്ധേയമായി

ദുബൈ: വര്‍ഗീയത ആത്മീയത നഷ്ടപ്പെട്ട മതമാണെന്ന് കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. വിമതദേശീയ വാദനങ്ങളെ നേരിടേണ്ടത് വര്‍ഗീയ സന്ദര്‍ഭങ്ങളെ അഭിമുഖീകരിച്ചവരുടെ ദര്‍ശനങ്ങളിലൂടെയാണ്. നാം യഥാര്‍ഥ വിശ്വാസികളായി നമ്മുടെ പാരമ്പര്യത്തെയും കൂടുതല്‍ അറിയുകയും ഉള്‍കൊള്ളുകയും ചെയ്യുക. 'ഗുജറാത്ത് എന്ന കവിതയെഴുതിയപ്പോള്‍ ആര്‍എസ്എസുകാരില്‍നിന്നും കടുത്ത വിമര്‍ശനമേറ്റുവാങ്ങേണ്ടി വന്നു. സത്യം പറയുക, ഇരകളുടെ ഒപ്പം നില്‍ക്കുക എന്നത് എഴുത്തുകാരന്‍ പുലര്‍ത്തേണ്ട അടിസ്ഥാന തത്ത്വമാണ്. സിറാജ് ദിനപത്രം ദുബൈ മര്‍കസില്‍  സംഘടിപ്പിച്ച മുഖാമുഖത്തില്‍ 'കേരളീയ സാംസ്‌കാരികതയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മീയ ചിന്തകര്‍ക്ക് മറ്റു മതങ്ങളിലുള്ളവരെ ശത്രുവായി കാണാനാകുമെന്നു തോന്നുന്നില്ല. മതദര്‍ശനങ്ങള്‍ മനുഷ്യരെ ഭിന്നിപ്പിക്കുകയല്ല. സാഹോദര്യമാണ് അവ പഠിപ്പിക്കുന്നത്. സങ്കുചിത ദേശീയവാദമാണ് ഹിന്ദു ദേശീയവാദം. ജര്‍മനിയില്‍ ഉയര്‍ന്നു വന്ന നാസിസത്തിന്റെ സ്വഭാവവിശേഷം തന്നെയാണ് ഹൈന്ദവതയിലുള്ളത്. വംശീയതയും അസഹിഷ്ണുതയുമാണത്. മധ്യവര്‍ഗങ്ങളിലാണ് അതിന്റെ വേര്. സാമൂഹിക സമത്വം എന്ന ആശയത്തോടുള്ള വിരോധമാണ് ഇവര്‍ പുലര്‍ത്തുന്നത്. മൂലനധനത്തോടുള്ള താത്പര്യം, പ്രതീകവ്യവസ്ഥയെ സ്വന്തം പ്രതീകമാക്കി അവതരിപ്പിക്കുക, ചരിത്രവ്യവസ്ഥയെ തിരുത്തുക, സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് എതിരായ കയ്യേറ്റങ്ങള്‍, സ്വാതന്ത്ര്യ ചിഹ്‌നങ്ങളെ ആക്രമിക്കുക എന്നിവയെല്ലാം ഹൈന്ദവയുടെ അജണ്ടകളാണ്.

അനേകം മതങ്ങള്‍ ഇഴുകിച്ചേര്‍ന്ന സംസ്‌കാര രീതിയായിരുന്നു ഇന്ത്യയിലേത്. അതിനുമുകളില്‍ ഹിന്ദുത്വമെന്ന പേര് കൃത്രിമമായി ഉണ്ടാക്കുകയായിരുന്നു. ജാതി പീഡനത്തിന് ഇരകളാകുന്നവരാണ് മതപരിവര്‍ത്തനത്തിന് വിധേയരാകുന്നത് എന്നു തിരിച്ചറിഞ്ഞ് സ്വന്തം ശുദ്ധീകരണത്തിനു പകരം മറ്റുള്ളവരെ ആക്രമിക്കാനാണ് ഹൈന്ദവ ദേശീയത ശ്രമിക്കുന്നത്.

ദക്ഷിണേന്ത്യന്‍ സാഹിത്യത്തില്‍ ഭാഷകളുടെ ഇഴയടുപ്പം എന്ന വിഷയത്തില്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേകാവും തമിഴ് എഴുത്തുകാരനുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍ പ്രഭാഷണം നടത്തി. ഇരുവരും സദ്യസരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. സിറാജ് ഗള്‍ഫ് ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ് അധ്യക്ഷത വഹിച്ചു. സി പി സൈതലവി, കെ എം അബ്ബാസ്, ശരീഫ് കാരശ്ശേരി, ഒ എം തരുവണ സംസാരിച്ചു. 

.

2011, മാർച്ച് 18, വെള്ളിയാഴ്‌ച

 ഉദിനൂര് ജുമാ മസ്ജിദ്‌ റാതീബ്
ഞായര്‍ അസ്തമിച്ച തിങ്കളാഴ്ച രാവില്‍



ഉദിനൂര്: ഉദിനൂര് ജുമാ മസ്ജിദില്‍ വര്‍ഷം തോറും നടന്നു വരാരുള്ള റാതീബ് ഞായര്‍ അസ്തമിച്ച തിങ്കളാഴ്ച (20.3.11) രാവില്‍ നടക്കും. റാഥീബിനു വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിട്ടുള്ളത്‌. മഗ്രിബ് നിസ്ക്കാര ശേഷം പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

.

2011, മാർച്ച് 16, ബുധനാഴ്‌ച

ഉദിനൂര് സുന്നി സെന്ററില്‍
പി.എസ്.സി കോചിംഗ് ക്ലാസ് ആരംഭിച്ചു


ഉദിനൂര്: ഉദിനൂര് മഹല്ല് എസ്.എസ്. എഫ്‌ ന്റെ ആഭിമുഖ്യതതില്‍ സുന്നി സെന്ററില്‍ പി.എസ്.സി കോചിംഗ് ക്ലാസ് ആരംഭിച്ചു. എല്ലാ ദിവസവും രാത്രി 8.30 നു നടക്കുന്ന ക്ലാസ്സില്‍ ജാതി മത ഭേദമന്യെ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണു. കോഴ്സ് തികച്ചും സൌജന്യമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്കും, അഡ്മിഷനും ബന്ധപ്പെടുക: 2210986, 9605016915

.

2011, മാർച്ച് 15, ചൊവ്വാഴ്ച

KIJU DUBAI PSF ലീഡേഴ്സ്‌ മീറ്റ്


ദുബൈ: ഉദിനൂര് ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബൈ ശാഖാ കമ്മിറ്റിയുടെ കീഴിലുള്ള പ്രവാസി സുരക്ഷാ ഫണ്ട് (PSF)  ടീം ലീഡര്‍മാരുടെ സുപ്രധാന യോഗം ഇന്ന് (16.3.2011 ബുധന്‍) രാത്രി 9. 30 ന്‌ ബാര്‍ ദുബൈ ലിബ്ര റസ്ടോറന്ട് ഹാളില്‍ നടക്കും. ലീഡര്‍മാര്‍ കൃത്യ സമയത്ത്‌ തന്നെ എത്തിച്ചേരണ മെന്ന് കണ്‍‍വീനര്‍ അറിയിച്ചു.
 
.

2011, മാർച്ച് 14, തിങ്കളാഴ്‌ച

എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷ തുടങ്ങി


ഉദിനൂര്: ഈ വര്‍ഷത്തെ എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകള്‍  തുടങ്ങി. ഇന്നലെ (13. 3. 2011 തിങ്കള്‍) മുതല്‍ സംസ്ഥാനത്തും, ഗള്‍ഫിലും ലക്ഷദ്വീപിലും അടക്കം 2732 കേന്ദ്രങ്ങളില്‍ ഒരേ സമയത്താണു പരീക്ഷ. ഗള്‍ഫില്‍ 511 വിദ്യാര്‍ഥികളും, ദ്വീപില്‍ 1055 വിദ്യാര്‍ഥികളും പരീക്ഷക്കിരുന്നു‌. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരൂതതുന്നത്‌ മലപ്പുറം ജില്ലയാണ്‌. ഏറ്റവും കുറവ് വയനാടും.
 
പരീക്ഷാ ജോലികള്‍ക്കായി സംസ്ഥാനത്ത് 23400 അധ്യാപകരെ നിയമിച്ചിട്ടുണ്ട്‌. ഉത്തരക്കടലാസ് മൂല്യ നിര്‍ണ്ണായത്തിനായി 54 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്‌.

ഉദിനൂര് മഹല്ലിലെ വിദ്യാര്‍ഥികള്‍ പതിവു പോലെ ഉദിനൂര് ഗവ: ഹൈസ്കൂളിലും, തൃക്കറിപ്പൂര്‍ ഗവ: ഹൈസ്കൂളിലും പരീക്ഷക്കെത്തി. മുജമ്മ ഇംഗ്ലീഷ് മീഡീയം വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ആഴ്ച തന്നെ പരീക്ഷ ആരംഭിച്ചിരുന്നു.

.

2011, മാർച്ച് 12, ശനിയാഴ്‌ച

ജീവിത സൌഖ്യത്തിനു  സാമ്പത്തിക ആസൂത്രണം അത്യന്താപേക്ഷിതം :  അഡ്വ: കെ.വി. ഷംസൂദ്ീന്‍

ദുബൈ: ദുരാഗ്രഹവും, പൊങ്ങച്ച സ്വഭാവവും ആണ് മനുഷ്യരെ കടക്കെണിയില്‍ ആഴ്തതുന്നത്ത്‌ എന്നും, വരുമാനത്തിനു അനുസരീച്ച്‌ ജീവിതം ക്രമപ്പെടുത്തുകയാണ്‌ ഇതിനു പോം വഴിയെന്നും പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവ് അഡ്വ: കെ.വി. ഷംസൂദ്ീന്‍ പ്രസ്താവിച്ചു. ജീവിത സൌഖ്യത്തിനു  സാമ്പത്തിക ആസൂത്രണം അത്യന്താപേക്ഷിതമാ ണെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.

ദുബൈ തൃക്കറിപ്പൂര്‍ മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള മഹല്ല് എക്കണോമിക്കല്‍ ഡെവെലപ്മെന്റ് ആന്റ് ഇന്‌വെസ്ട്മെന്റ് ഓഫ് തൃക്കറിപ്പൂര്‍ (മെഡിറ്റ്‌) ന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ധനം കയ്യയച്ചു ചിലവഴിക്കു ന്നതും, അതേ സമയം ചിലവഴിക്കാതെ പിശുക്കുന്നതും ഇസ്ലാം വിരോ ധിച്ചിട്ടുണ്ട്‌. മിത വ്യയ ശീലമാണ്‌ സത്യ വിശ്വാസികള്‍ക്ക് വേണ്ടത്‌.

ചെയര്‍മാന്‍ ടി. പി. സിറാജ്‌ അദ്ധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ്‌ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ കെ. പി ഷാഹുല്‍ ഹമീദ് സ്വാഗതവും, യു. പി. സഹീര്‍ നന്ദിയും പറഞ്ഞു. ടി. സി. ഇസ്മായീല്‍ ഖിറാഅത്തു നടത്തി. 
 
.
തല്‍ക്കാലം ആ തൊപ്പി അവിടെ തന്നെ ഇരിക്കട്ടെ !

ദുബൈ: ജമാഅത്ത് ഗ്രൂപ്പ്‌ വല്‍ക്കരണവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചയില് ഈ വിനീതന്റെ തൊഴില്‍ സംബന്ധമായി ചില പരാമര്‍ശം കടന്നു വരികയും, അതിനു ഞങ്ങളുടെ പക്ഷത്ത്‌ നിന്നും മാന്യമായി നല്‍കിയ വിശദീകരണത്തെ മറുപക്ഷം തെറ്റിദ്ധാരണ ജനകമായി ദുര്‍വ്യാഖ്യാനം ചെയ്തതായും കണ്ടു. യാഥാര്‍ത്യം എന്ത്‌ എന്നറിയാന്‍   ഇവിടെ ക്ലിക്ക്‌ ചെയ്യുക

.

2011, മാർച്ച് 11, വെള്ളിയാഴ്‌ച

കോണ്‍ഗ്രസ്പദയാത്ര തുടങ്ങി

ഉദിനൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഉദിനൂര്‍ സെന്‍ട്രലില്‍ ഡി.സി.സി പ്രസിഡന്റ് കെ.വെളുത്തമ്പു ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.ശ്രീധരന്‍ പതാക ഏറ്റുവാങ്ങി. മുന്‍ എം.എല്‍.എ കെ.പി.കുഞ്ഞിക്കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ.ഫൈസല്‍ അധ്യക്ഷനായി. അഡ്വ.കെ.കെ.രാജേന്ദ്രന്‍, കെ.വി.ഗംഗാധരന്‍, പി.വി.കണ്ണന്‍, കെ.പി.പ്രകാശന്‍, കെ.സിന്ധു, കെ.പി.ദിനേശന്‍, കെ.വി.വിജയന്‍, എം.അബ്ദുള്‍ സലാം, കെ.പി.കുഞ്ഞികൃഷ്ണന്‍, കെ.സജീവന്‍, കെ.കുഞ്ഞമ്പു, സി.രവി, പി.പി.ഭരതന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.ജതീന്ദ്രന്‍ സ്വാഗതം പറഞ്ഞു.


         

2011, മാർച്ച് 10, വ്യാഴാഴ്‌ച

ചര്‍ച്ച വഴി മാറരുത്‌: നേതാക്കള്‍


ഉദിനൂര്: ഖാദിമുല്‍ ഇസ്ലാം ജമാഅത്തില്‍ വിഭാഗീയത കലര്‍ത്തിയതാര് എന്ന ചര്‍ച്ചയില്‍ വ്യക്തിഹത്യ കലര്ത്തി ചര്‍ച്ച വഴി മാറ്റാനുള്ള ചിലരുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണ്‌ എന്ന് ഉദിനൂര് മഹല്ല് എസ്.വൈ.എസ്, എസ്.എസ്.എഫ് ഭാരവാഹികള്‍ പ്രസ്താവിച്ചു. ഈ ഗൂഡ ശ്രമത്തെ സംഘടന ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

വ്യക്തി ജീവിതത്തിലെ വിശുദ്ധിയും, വരുമാനത്തിലെ സുതാര്യതയും ആയിരുന്നില്ല നമ്മുടെ ചര്‍ച്ച എന്നും, അത്തരം ഒരു ചര്‍ച്ചക്ക് മുതിരുകയാണെങ്കില്‍ മറു പക്ഷത്തുള്ളവരുടെ സ്ഥാനം എവിടെയായിരിക്കുമെന്ന് ഇത്തരുണത്തില്‍ സ്വയം ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും നേതാക്കാള്‍ പറഞ്ഞു. ഞങ്ങള്‍ക്ക് പറയാനുള്ളത് വസ്തു നിഷ്ടമായി ഞങ്ങള്‍ പറഞ്ഞു. മറുപക്ഷത്തിന്റെ മറുപടികളില്‍ നിന്നും അവര്‍ വെച്ചുപുലര്‍ത്തുന്ന തെറ്റിധാരണകള്‍ എത്ര ബാലിശമാണെന്നും ബഹുജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.

അവസാനമായി അവര്‍ പുറത്തിറക്കിയ കുറിപ്പും ആദ്യം നടത്തിയ പ്രസ്താവനയും ചേര്‍ത്ത് വായിച്ചാല്‍ മാത്രം മതി അവരുടെ വൈരുധ്യം ബോധ്യപ്പെടാന്‍.
ഈ ചര്‍ച്ചയുടെ വിധിയെഴുതാനുള്ള സ്വാതന്ത്ര്യം മഹല്ലിലെ ബഹു ജനങ്ങള്‍ക്ക്‌ ഞങ്ങള്‍ വിട്ടു തരുന്നു. ഇരുപക്ഷത്തെയും പ്രസ്താവനകള്‍ സസൂക്ഷം വായിച്ചു നിങ്ങള്‍ തീരുമാനിക്കുക....

.

2011, മാർച്ച് 8, ചൊവ്വാഴ്ച

MEDIT‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം വെള്ളിയാഴ്ച


ദുബൈ: ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയായ
 മഹല്ല് എകണോമിക് ഡവലപ്മെന്റ്റ് & ഇന്‍വെസ്റ്റ്‌ ഓഫ്തൃക്കരിപ്പൂര്‍ (MEDIT) ന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മാര്‍ച്ച്‌ 11 ന്‌ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 നു ദുബായ് കറാമയിലുള്ള ബാംഗ്ഗ്ലൂര്‍ എമ്പയര്‍ റസ്റ്റോറന്റ്റ് ഹാളില്‍ വെച്ച്‌ സംഘടിപ്പിക്കുന്നു.

പരിപാടിയില്‍ പ്രമുഖസാമ്പത്തിക വിദഗ്‌ദ്ധനും പ്രവാസിബന്ധു വെല്‍ഫയര്‍ ട്രസ്റ്റ്ചെയര്‍മാനുമായ അഡ്വ:  KV ശംസുദ്ദീന്‍ "സാമ്പത്തികഅച്ചടക്കവും, ആസൂത്രണവും" എന്ന വിഷയത്തില്‍  ക്ലാസ്സെടുക്കും.  പ്രമുഖ  വ്യക്തികള്‍ സദസ്സിനു ആശംസകള്‍ നേരും.

എല്ലാ MEDIT മെമ്പര്‍മാരും ജുമാആ നമസ്കാരതിന്‌  കറാമ വലിയ പള്ളിയില്‍ (കറാമ  സെന്റെരിനടുത്തു,  ലുലു  സെന്ററിനു പിന്‍വശമുള്ള പള്ളി) എത്തിച്ചേരണമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഇതു സംബന്ധിച്ച് നടന്ന MEDIT എക്സിക്യൂട്ടീവ് യോഗത്തില്‍ കണ്‍വീനര്‍  T മുഹമദ് അധ്യക്ഷത വഹിച്ചു. ടി അബ്ദുല്‍ ഹമീദ്, M അബ്ദുള്ള, NKP ശഹുല്‍ ഹമീദ്, UP മുഹമ്മദ്‌ സഹീര്‍, N അബ്ദുള്ളഹാജി, TC ഇസ്മയില്‍, C ഹാമിദ്, M അബ്ദുല്‍ സലാം, VPM നൌഷാദ് എന്നിവര്‍ സംബന്ധിച്ചു. 


കൂടുതല്‍ വിവരങ്ങള്‍ക്ക്; മുഹമ്മദ്‌ തലയില്ലത്ത്- 050 7989127,  മുഹമ്മദ്‌ സഹീര്‍ - 050 5287280


.
സ്‌കൂള്‍ സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍
സാമൂഹ്യദ്രോഹികള്‍ തകര്‍ത്തു.

ഉദിനൂര്‍: ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മിനി സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍ സമൂഹ്യ ദ്രോഹികള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം നിര്‍മാണം പൂര്‍ത്തിയാക്കിയ മതിലാണ് തകര്‍ത്തത്. സ്റ്റേഡിയത്തി ന്റെ വടക്കുകിഴക്കുമൂലയില്‍ നടന്നു പോകാന്‍ തക്ക വീതിയിലാണ് മതില്‍ തകര്‍ത്തത്.


കിഴക്കുഭാഗത്ത് മധ്യഭാഗത്തായി വീതിയേറിയ വഴി നല്‍കിയിട്ടുണ്ടെങ്കിലും ഈ ഭാഗത്തും വഴി വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റും തകര്‍ക്കപ്പെട്ടിരുന്നു. ഒരാഴ്ച മുമ്പ് പൂച്ചട്ടികളും തകര്‍ത്തിരുന്നു.

.

2011, മാർച്ച് 7, തിങ്കളാഴ്‌ച

വസ്തുതകളിലെ പൊരുത്തക്കേടല്ല,
മറിച്ച് ഉസ്താദ്മാരുടെ പൊരുത്തക്കേട്‌


ഉദിനൂര്‍: മഹല്ല് ജമാഅത്തുമായി ബന്ധപ്പെട്ടു വര്‍ഷങ്ങളായി ഒരു വിഭാഗം അനുഭവിക്കുന്ന വിവേചന ത്തിന്റെ ഏതാനും സാമ്പിളുകള്‍ ഞങ്ങള്‍ അക്കമിട്ടു ചോദിച്ചതിനു മറുപക്ഷം വസ്തുതകളിലെ പൊരുത്തക്കേട് എന്ന തലക്കെട്ടില്‍ നല്‍കിയ കുറിപ്പ് ഏറെ വിചിത്രമായി. വിശദമായി വായിക്കുക

.

2011, മാർച്ച് 5, ശനിയാഴ്‌ച

ആ ഫോട്ടോയുടെ നിജസ്ഥിതി


ഉദിനൂര്‍: മുന്‍ മുദരിസ് കുഞ്ഞഹമ്മദ്‌ അഹ്സനി ഉസ്താദിന്റെ ഫോട്ടോ ചേര്‍ത്ത് തെറ്റിദ്ധാരണാ ജനകമായ വാര്‍ത്ത ഒരു സൈറ്റില്‍ കാണാനിടയായി. ഇതേക്കുറിച്ച് എസ്. വൈ.എസ് നേതാക്കളുടെ വിശദീകരണം:

ഉദിനൂര്‍ മഹല്ല് എസ്.വൈ. എസിന്റെ കീഴില്‍ വര്ഷം തോറും നടത്തി വരാറുള്ള ഹജ്ജാജിമാരുടെ യാത്ര അയപ്പ് ചടങ്ങിലേക്ക് ഒരു ഹജ്ജ് യാത്രക്കാരന്‍ എന്ന നിലയില്‍ എസ്.വൈ എസിന്റെ ക്ഷണം ഉസ്താദിന് കൊടുക്കുകയും, തദനുസൃതം അദ്ദേഹം ജമാഅത്ത് പ്രസിടന്റിനോട് അഭിപ്രായം ആരായുകയും, പ്രസിടന്റിന്റെ സമ്മത പ്രകാരം സുന്നി സെന്ററില്‍ നടന്ന യാത്ര അയപ്പ് യോഗത്തില്‍ അദ്ദേഹം സംബന്ധിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത പരിപാടിയുടെ ഫോട്ടോ ആണ് സൈറ്റില്‍ കൊടുത്തത്. ഇതല്ലാതെ ഉദിനൂരില്‍ അദ്ദേഹം മുദരിസായി സേവനം ചെയ്യുന്ന കാലയളവില്‍ എസ്. വൈ.എസിന്റെ ഒരു പൊതു പരിപാടികളിലും പങ്കെടുത്തിട്ടില്ല. 

ഞങ്ങളുടെ സൈറ്റിലെ വരി ഇപ്രകാരമായിരുന്നു .......

5) മുന്‍ മുദരിസും, ഖത്തീബ് ഉസ്താദും ഞങ്ങളുടെ പ്രസ്ഥാന ബന്ധുക്കള്‍ ആയിരുന്നിട്ടും അവരെ എസ്. വൈ. എസിന്റെ ഒരു പൊതു പരിപാടിയിലും ക്ഷണിക്കാതെ ഞങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയാണ് ഉണ്ടായത്.

NB :  ഞങ്ങള്‍ നമ്പറിട്ട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ടെങ്കില്‍ പ്രതീക്ഷിക്കുന്നു.

.

2011, മാർച്ച് 3, വ്യാഴാഴ്‌ച

കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഉദിനൂര്‍
പരത്തിച്ചാലിലെ ടി.സി.ഖലീഫ പാസിംഗ് ഔട്ട്‌ പരേഡിന് ശേഷം  ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍

 ടി.സി.ഖലീഫ പോലീസ് ബിരുദം ഏറ്റുവാങ്ങി

കണ്ണൂര്‍: ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് മുന്‍ സെക്രട്ടറി ടി.സി.ഖലീഫ സിവില്‍ പോലീസ് ഓഫീസര്‍ ബിരുദം ഏറ്റുവാങ്ങി. കണ്ണൂര്‍ മാങ്ങാട്ട് പറമ്പിലുള്ള പോലീസ് ആസ്ഥാനത്ത് ഇന്ന് (4 .3 .11 വെള്ളി) കാലത്ത് നടന്ന പാസിംഗ് ഔട്ട്‌ പരേഡില്‍ ഉന്നത പോലീസ് ഓഫീസര്‍മാരുടെ കയ്യില്‍ നിന്നും ഖലീഫയോടൊപ്പം മറ്റ് 400 പേരും സിവില്‍ പോലീസ് ഓഫീസര്‍ ബിരുദം ഏറ്റുവാങ്ങുകയുണ്ടായി.

ചടങ്ങ് വീക്ഷിക്കാനായി വന്‍ ജനാവലിയാണ് പുലര്‍ച്ചെ തന്നെ പോലീസ് ആസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. ഉദിനൂരില്‍ നിന്നും ഖലീഫയുടെ ബന്ധുക്കളും, സുഹൃത്തുക്കളും ചടങ്ങ് നേരില്‍ കാണാനെത്തി. 6 മാസം മുമ്പ് ഖലീഫയുടെ അയല്‍വാസിയും, എസ്.എസ്.എഫ് പ്രവര്‍ത്തകനുമായ എന്‍.ഫൈസലും സിവില്‍ പോലീസ് ഓഫീസര്‍ ബിരുദം നേടിയിരുന്നു.

ഉദിനൂര്‍ പരതിച്ചാലിലെ ഏ.കെ. അഹമ്മദ്, ടി.സി ഖദീജ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ് ഖലീഫ. കുറച്ചു കാലം ഉദിനൂര്‍ സുന്നി സെന്ററി നടുത്തുള്ള ഏ.കെ സ്റോറില്‍ കച്ചവടം നടത്തിയിരുന്നു.

ഖലീഫ കൈവരിച്ച ഈ നേട്ടത്തില്‍ ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഈ സന്തോഷ നിമിഷത്തില്‍ ഞങ്ങളും പങ്കു ചെരുന്നുവെന്നും ഞങ്ങളുടെ സഹ പ്രവര്‍ത്തകരായ ഖലീഫാക്കും, ഫൈസലിനും അര്‍ഹമായ ആദരവ് നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
.

2011, മാർച്ച് 2, ബുധനാഴ്‌ച

ഒരു സെക്രട്ടറിയും ചില വസ്തുതകളും


ഉദിനൂര്‍: ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്ക് മറുപടിയായി ജനങ്ങള്‍ വിഡ്ഢികളല്ല, പ്രബുദ്ധരാണ്‌ എന്ന തലക്കെട്ടില്‍ ഒരു വെബ്‌ സൈറ്റ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കാണാനിടയായി. പ്രസ്തുത റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച പല കാര്യങ്ങളുടെയും നിജസ്ഥിതി മാന്യ വായനക്കാരുമായി പങ്കുവെക്കുകയാണിവിടെ.  തുടര്‍ന്ന് വായിക്കുക


.

2011, മാർച്ച് 1, ചൊവ്വാഴ്ച



മദ്യ നിരോധനം ആവശ്യപ്പെട്ട് എസ്.വൈ.എസ് സെക്രട്ടറിയേറ്റ് മാര്‍ച്ച്


തിരുവനന്തപുരം: സമ്പൂര്‍ണ്ണ മദ്യ നിരോധനം ആവശ്യപ്പെട്ട് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് പ്രൌഡോജ്ജ്വലമായി. മാര്‍ച്ചിനു എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷന്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഉപാധ്യക്ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (പോസോട്ട്), എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി, സി.മുഹമ്മദ്‌ ഫൈസി, എന്‍ അലി അബ്ദുള്ള, കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാര്‍, മുഹമ്മദ്‌ ബാദ്ഷാ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും എത്തിയ വന്‍ പ്രവര്‍ത്തക വ്യൂഹം മാര്‍ച്ചിനെ ജനകീയമാക്കി.

ആള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മാര്‍ച്ചിനെ  അഭിസംബോധനം ചെയ്തു.