Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ജനുവരി 31, തിങ്കളാഴ്‌ച

ഉദിനൂര്‍: ഉദിനൂര്‍ ദൃശ്യ കലാവേദിയുടെ ദശവാര്‍ഷികാഘോഷം ഫെബ്രു ;  ആറിന് ഉദിനൂര്‍ സെന്‍ട്രലില്‍ വെച്ചു   നടക്കും. സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ്, കലാസമിതികളുടെ സൗഹൃദ കൂട്ടായ്മ, വിവിധ  കലാപരിപാടികള്‍  എന്നിവ  അരങ്ങേറുമെന്ന്  ഭാരവാഹികള്‍  അറിയിച്ചു .
 ന്ദി ഒരായിരം നന്ദി

ജാനു 28 ന്റെ രാവ് യു.എ.ഇ യിലെ ഉദിനൂര്‍ നിവാസികളെ സംബന്ധിച്ചേടത്തോളം അവിസ്മരണീയം ആയിരുന്നു. യുനീക് സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന എളിയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തിയ
ഉദിനൂര്‍ ഡോട്ട് കോം വാര്‍ഷികം ഒട്ടേറെ അനുഭൂതികലായിരുന്നു സദസ്സിനു സമ്മാനിച്ചത്‌. സംഘാടകരുടെ കണക്കു കൂട്ടലുകള്‍ അപ്പാടെ തെറ്റിച്ചു കൊണ്ട് ഒഴുകിയെത്തിയ ജന സഞ്ചയത്തെ ഉള്‍ക്കൊള്ളാനാകാതെ ദേര ദുബായ് മലബാര്‍ ഹോട്ടല്‍ വീര്‍പ്പുമുട്ടി.


ഞങ്ങളുടെ എളിയ ക്ഷണം സ്വീകരിച്ചു പരിപാടിയില്‍ എത്തിച്ചേര്‍ന്ന വിശിഷ്ടാഥിതികളായ സയ്യിദ് ആറ്റക്കോയ തങ്ങള്‍, നിസാര്‍ സെയ്ത്, മുസ്തഫ ദാരിമി, സുലൈമാന്‍ സഅദി, കരീം തളങ്കര, ശുക്കൂര്‍ ഉടുംബുന്തല, താജുദ്ദീന്‍ ഉദുമ, ഫാറൂഖ് ഉടുംബുന്തല, തുടങ്ങിയവര്‍ക്കൊക്കെ ഹൃദയംഗമമായ ഒരായിരം നന്ദി അറിയിക്കുകയാണ്. അത് പോലെ യു.എ. ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വളരെ സാഹസം സഹിച്ചു എത്തിച്ചേര്‍ന്ന ഉദിനൂര്‍ നിവാസികളും, ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരും കാണിച്ച സഹകരണം, വിശിഷ്യാ യുവ സുഹൃത്തുക്കളുടെ ആത്മാര്‍ത്ഥ സേവനങ്ങള്‍ വിവരണാതീതമാണ്.


പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ക്ഷണ നേരം കൊണ്ട് ബദല്‍ സംവിധാനം കാണുന്നതില്‍ നമ്മുടെ വളണ്ടിയര്‍മാര്‍ കാണിച്ച ശുഷ്കാന്തി എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവില്ല. സംഘാടകര്‍ ഒരുക്കി വെച്ച സൌകര്യത്തിന്റെ രണ്ടിരട്ടി ആളുകള്‍ ഒരുമിച്ചു കൂടിയപ്പോള്‍ യുദ്ധ കാല അടിസ്ഥാനത്തില്‍ ആവശ്യമായ ഭക്ഷണം തയ്യാറാക്കി നല്‍കിയ ഹോട്ടല്‍ അധികൃതരും അഭിനന്ദനം അര്‍ഹിക്കുന്നു.


കേവലം ഒരു വെബ്‌ സൈറ്റിന്റെ വാര്‍ഷികത്തിന് ഇത്രയും പ്രൌടമായ സദസ്സോ എന്നാണു പ്രസംഗ മദ്ധ്യേ ചില അതിഥികള്‍ ചോദിച്ചത്. ഈ കൂട്ടായ്മ കാണുമ്പോള്‍ എനിക്ക് അസൂയ തോന്നുന്നു എന്ന് പ്രസംഗിച്ചവരും ഉണ്ടായിരുന്നു. ഇതില്‍ നിന്നൊക്കെ വായിച്ചെടുക്കാന്‍ പറ്റുന്ന ഒരു നഗ്ന സത്യമുണ്ട്. അഥവാ നമ്മുടെ നാട്ടില്‍ നന്മയുടെ നീരുറവ ഇനിയും വറ്റാതെ നില നില്‍ക്കുന്നു എന്നാണ്. ഈ നീരുറവ ഒരു മഹാ നദിയായി എങ്ങും ഒഴുകട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്തിക്കുകയാണ്.

നാഥന്‍ നന്മയില്‍ സഹകരിക്കാനുള്ള വിശാല മനസ്സ് നമുക്ക് നല്‍കുമാറാകട്ടെ. ആമീന്‍


സഹകരണ പ്രതീക്ഷയോടെ
ടി.സി.ഇസ്മായില്‍ - വെബ്‌ എഡിറ്റര്‍

.

2011, ജനുവരി 30, ഞായറാഴ്‌ച

 പഞ്ചായത്ത് എസ്.വൈ.എസ് മദ്ധ്യ വിരുദ്ധ ധര്‍ണ്ണ നടത്തി.


തൃക്കരിപ്പൂര്‍: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്നു വരുന്ന മദ്ധ്യ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബസ് സ്ടാന്റ്റ് പരിസരത്ത് സായാഹ്ന ധര്‍ണ്ണ നടത്തി.


എസ്.എസ്.എഫ് സംസ്ഥാന അസി: പ്രസിടന്റ്റ് മൂസ സഖാഫി കളത്തൂര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എം.ടി.പി. ഇസ്മായില്‍ സ അദി അദ്ധ്യക്ഷത വഹിച്ചു. എ.ബി.അബ്ദുള്ള മാസടര്‍, അബുല്‍ നാസര്‍ അമാനി, നൌഷാദ് മാസ്റര്‍, എം.ജാബിര്‍ സഖാഫി, നൌഫല്‍ നൂറാനി, ഹാരിസ് ഉടുംബുന്തല, തുടങ്ങിയവര്‍ പ്രസംഗിച്ചു. ധര്‍ണയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചു കേരള പാചക തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ സംബന്ധിച്ചു.

തൃക്കരിപ്പൂര്‍ പഞ്ചായത്ത് എസ്.വൈ.എസ് മദ്ധ്യ വിരുദ്ധ ധര്‍ണ്ണ  എസ്.എസ്.എഫ് 
സംസ്ഥാന അസി: പ്രസിടന്റ്റ് മൂസ സഖാഫി കളത്തൂര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുന്നു.


2011, ജനുവരി 29, ശനിയാഴ്‌ച

അനുഭൂതികള്‍ പെയ്തിറങ്ങിയ രാവ് 

യുനീക് ഉദിനൂര്‍ സോഷ്യല്‍ നെറ്റ് വാര്‍കിന്റെ ആഭിമുഖ്യത്തില്‍ 2011 ജനു 28 നു ദുബായില്‍ നടന്ന അത്യുജ്ജ്വല കലാ മേളയുടെ വിവിധ ദൃശ്യങ്ങള്‍. ഫോട്ടോ: മുഹമ്മദ്‌ ഷബീര്‍ എ.സി & ജുനൈദ് ടി.പി.   

Pls Click Here




.
ഉദിനൂര്‍: ഉദിനൂര്‍, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ കള്ളനോട്ടുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു. 100ന്റെ നോട്ടുകളാണ് വ്യാപകമായിട്ടുള്ളത്. ചില കടകളില്‍ ലഭിച്ച നോട്ടുകളില്‍ വ്യാജനോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള കൂടുതല്‍ നോട്ടുകള്‍ കണ്ടെത്തിയത്. തീരദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവ കൂടുതലും വിനിമയം ചെയ്യപ്പെട്ടിട്ടുള്ളത്.


ഉദിനൂര്‍ ഡോട്ട് കോം വാര്‍ഷികാഘോഷ പരിപാടിക്ക് ഇരട്ടി മധുരം



ദുബായ്: ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഉദിനൂര്‍ ഡോട്ട് കൊമിന്റ്റെ വാര്‍ഷികാഘോഷ പരിപാടിക്ക് ഇരട്ടി മധുരം ...പരിപാടിയുടെ അവസാന നിമിഷത്തില്‍ വേദിയിലെ മുഴുവന്‍ നാട്ടുകാരെയും വിവിധ വെബ്സൈറ്റ് പ്രധിനിധികളെയും ,വിശിഷ്ട വ്യക്തികളെയും സാക്ഷി നിര്‍ത്തി ... സദസിന്റ്റെ ആദരവു എജി സി അബ്ദുല്‍ നാസര്‍ ഡോട്കോം വെബ് എഡിറ്റര്‍ ടി സി ഇസ്മായിലിന് സമ്മാനിച്ചു.


ഉടിനൂരിനു സ്വന്തമായി ഒരു വെബ്‌ സൈറ്റ് എന്നാ ആശയത്തിന് വെള്ളവും വെളിച്ചവും നല്‍കിയ ടി.സി. നാട്ടില്‍ നടക്കുന്ന അത്യാഹിതങ്ങളും, മരണ വാര്‍ത്തകളും, പ്രധാന സംഭവങ്ങളും, എസ്.എം.എസ് ലൂടെ യു.എ.ഇ യിലുള്ള മുഴുവന്‍ ഉദിനൂര്‍ നിവാസികളെയും അറിയിച്ചു ഏറെ ശ്രദ്ദ നേടാറുണ്ട്.


കഴിഞ്ഞ ഒരു വര്‍ഷം നടിന്റ്റെ ഓരോ സ്പന്ദനവും ഉദിനൂര്‍ ഡോട്ട് കോമിലൂടെ നമുക്ക് മുന്നില്‍ എത്തിചു തന്ന ഉദിനൂര്‍ ഡോട്കോം, ഉദിനൂരിലെ മഹല്ളിലെ നല്ലവരായ ഓരോ നിവാസികളുടെയും അനുമോദനവും , ആദരവും അര്‍ഹികുന്നുവെന്നു ,ഉപഹാരം നല്‍കിയതിനു ശേഷം ഉദിനൂര്‍ ഡോട്ട് കോം ഭാരവാഹികളോട് ഏ.ജി.സി നാസര്‍ അഭിപ്രായപെട്ടു.



ഇതൊരു വലിയ ആദരവായി കാണുന്നുവെന്നും ശിഷ്ട ജീവിതത്തിലും തന്റെ നാട്ടുകാര്‍ക്ക് നന്മ ചെയാന്‍ കൂടുതല്‍ സമയം കണ്ടെത്താന്‍ പ്രചോദനമാകുന്നു എന്നും ഉപഹാരം എറ്റ് വാങ്ങിക്കൊണ്ടു ടി.സി. പ്രതികരിച്ചു.


ഏ.ജി.അസൈനാര്‍


സദസ്സിന്റെ ഉപഹാരം എജി സി അബ്ദുല്‍ നാസര്‍
ഡോട്കോം വെബ് എഡിറ്റര്‍ ടി സി ഇസ്മായിലിന് നല്‍കുന്നു

2011, ജനുവരി 28, വെള്ളിയാഴ്‌ച

പ്രവാസ ചരിത്രത്തില്‍ സുവര്‍ണ്ണ അദ്ധ്യായം

ഉദിനൂര്‍ ഡോട്ട് കോം വാര്‍ഷികം ചരിത്ര സംഭവമായി



ദുബായ്: ഉദിനൂര്‍ ഡോട്ട് കോം വാര്‍ഷികം ദുബായിയുടെ ചരിത്രത്തില്‍ ഒരു സുവര്‍ണ്ണ അദ്ധ്യായം രചിച്ചു. അര നൂറ്റാണ്ടു കാലത്തെ പ്രവാസ ചരിത്രത്തിലെ അപൂര്‍വ്വ നിമിഷങ്ങള്‍ക്കാണ് ഇന്നലെ ദേര ദുബായ് മലബാര്‍ റസ്റൊരന്റ്റ് ഓഡിറ്റോരിയം സാക്ഷ്യം വഹിച്ചത്. സംഘാടകരുടെ എല്ലാ കണക്കുകളും തെറ്റിച്ചു ഇരംബിയെത്തിയ ജനത്തെ ഉള്‍ക്കൊള്ളാന്‍ ആകാതെ മലബാര്‍ റസ്റൊരന്റ്റ് ഓഡിറ്റോരിയവും പരിസരവും വീര്‍പ്പുമുട്ടി. വൈകിയെത്തിയ പലര്‍ക്കും ഓടിറ്റൊരിയത്തില്‍ ഇരിപ്പിടം പോലും കിട്ടാതെ വിഷമിച്ചു.


വൈകു: 6 .45 നു ബുര്‍ദ മജലിസോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്ര്‍ന്നു നടന്ന ചര്‍ച്ചാ വേദി ടി.പി.അബ്ദുല്‍ സലാം ഹാജിയുടെ അദ്യക്ഷതയില്‍ എഴുത്തുകാരനായ മുസ്തഫ ദാരിമി വിളയൂര്‍ ഉത്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ സെയ്ത്, (ചീഫ് എഡിറ്റര്‍ ഗള്‍ഫ് സിറാജ്), സുലൈമാന്‍ സഅദി (ഐ.സി.എഫ്), കരീം തളങ്കര (സആദിയ), ഫാറൂഖ് ഉടുംബുന്തല (ഉടുംബുന്തല ഓണ്‍ലൈന്‍), താജുദ്ദീന്‍ ഉദുമ (മുജമ്മ), ശുക്കൂര്‍ ഉടുംബുന്തല ( ഉടുംബുന്തല ന്യൂസ്), എന്നിവര്‍ പ്രസംഗിച്ചു. പി റാഷിദ് സ്വാഗതവും, ടി.സി.ഇസ്മായില്‍ നന്ദിയും പറഞ്ഞു.


തുടര്ര്‍ന്നു ഉദിനൂര്‍ നിവാസികളുടെ കൊച്ചു മക്കള്‍ നടത്തിയ നയന കലാ സാഹിത്യ മേള ടി അഷ്‌റഫ്‌ നിയന്ത്രിച്ചു. ഉദിനൂരിനെ കുറിച്ച് വെബ്‌ എഡിറ്റര്‍ ടി. സി ഇസ്മായില്‍ തയ്യാറാകിയ ഡോകുമെന്ററി ഏവരെയും ആകര്‍ഷിച്ചു. സൌദിയില്‍ നിന്നും ടി സുബൈര്‍ ശബ്ദവും, ഉദിനൂരില്‍ നിന്നും ടി സി മുസ്സമ്മില്‍ ചിത്രങ്ങളും നല്‍കി. മുതിര്‍ന്നവര്‍ക്കായി നടന്ന ക്വിസ് പ്രോഗ്രാം സദസ്സിനു നവ്യാനുഭൂതി പകര്‍ന്നു. മമ്പഉല്‍ ഉലൂം മദ്രസ്സ പൂര്‍വ്വ വിധ്യാര്തികള്‍ അവതരിപ്പിച്ച ദഫ് മുട്ടും, സംഘ ഗാനവും കര്‍ണ്ണാനന്ദകരമായി. എ.ജി.ഹസൈനാര്‍, ടി.പി.അബ്ദുറഹീം എന്നിവര്‍ നേതൃത്വം നല്‍കി.


ഉദിനൂരില്‍ നടന്ന ഇഷ്ഖെ മദീനശരീഫ് സി. ഡി. പ്രകാശനം എ.ബി. മുസ്തഫ ഹാജിക്ക് നല്‍കി നിസാര്‍ സെയ്ത് നിര്‍വ്വഹിച്ചു. ഉദിനൂര്‍ ഡോട്ട് കോം വെബ്‌ എഡിറ്റര്‍ ടി.സി ഇസ്മായിലിനെ സദസ്സ് ഉപഹാരം നല്‍കി ആദരിച്ചു. എ.ജി.സി അബ്ദുന്നാസര്‍ മോമെന്ടോ കൈമാറി.


ടി. അബ്ദുല്‍ ഹമീദ്, ടി.പി.അബ്ദുരശീദ്, എം.ടി.പി.അബൂബക്കര്‍ മൌലവി, വി.പി.കെ ഹനീഫ്, സി.കെ.ശരീഫ്, ടി റഹ്മതുള്ള, സി.കെ.നൌഷാദ്, പി.സി.ജാഫര്‍, എ.ബി.നൂറുദ്ധീന്‍, എന്‍.മുഹമ്മദ്‌ ഷബീര്‍, എ.സി.മുഹമ്മദ്‌ ഷബീര്‍, എ.ജി.ഹസൈനാര്‍, ടി.അഷ്‌റഫ്‌ തുടങ്ങിയവര്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു.

ദുബൈയില്‍ നടന്ന ഉദിനൂര്‍ കലാ മേളയില്‍
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ സെയ്ത് പ്രസംഗിക്കുന്നു.

കലാ മേള ആസ്വദിക്കാനെത്തിയ സദസ്സ്

കൂടുതല്‍ ചിത്രങ്ങള്‍

നിര്യാതയായി .
ഉദിനൂര്‍: പെരിയോത്തെ എ.കെ. മറിയം ഹജ്ജുമ്മ നിര്യാതയായി. വാര്‍ധക്യ സാഹചമായ രോഗമാണ് മരണ കാരണം. പരേതനായ ടി.സുലൈമാന്‍ ഹാജിയുടെ ഭാര്യ ആണ്. എ.കെ.മജീച്ച, എ.കെ. സലാം ഹാജി, എ.കെ. സലാഹുദ്ധീന്‍, എ.കെ.ബഷീര്‍ തുടങ്ങിയവര്‍ മക്കളാണ്.

.

2011, ജനുവരി 27, വ്യാഴാഴ്‌ച

നിമിഷങ്ങളെണ്ണി യു.എ. ഇ യിലെ ഉദിനൂര്‍ നിവാസികള്‍

കലാ മേള അത്യപൂര്‍വ്വ അനുഭൂതിയാകും
ദുബായ്: ഉദിനൂര്‍ ഡോട്ട് കോം വാര്ഷികതോടനുബന്ധിച്ചു ദുബായില്‍ ഇന്ന് നടക്കുന്ന അത്യപൂര്‍വ്വ ഇസ്ലാമിക കലാ മേളക്ക് ഇനി മണിക്കൂറുകള്‍ മാത്രം. മേളയെ ഒരു അവിസ്മരണീയ സംഭാവമാക്കാന്‍ വിവധ എമിരേറ്റുകളില്‍ ഉള്ള ഉദിനൂര്‍ ഡോട്ട് കോം കരസ്പോണ്ടന്ടുമാര്‍ ദുബായില്‍ എത്തിക്കഴിഞ്ഞു.


എല്ലാം കുറ്റമറ്റതാക്കാനും പരിപാടിക്കെതുന്നവരെ സ്വീകരിക്കാനുമായി എല്ലാ വിധ തയ്യാറെടുപ്പുകളും ഒരുക്കിയിട്ടുണ്ട്. വൈകു: കൃത്യം 6 . 30 നു തന്നെ പരിപാടി ആരംഭിക്കും. യു.എ ഇ യിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ സെയ്ത് പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളെയും മാധ്യമങ്ങളെയും പ്രതിനിധീകരിച്ചു സൈനുദ്ദീന്‍ ചേലേരി (ചന്ദ്രിക), സുലൈമാന്‍ സഅദി (ഐ.സി.എഫ്), കരീം തളങ്കര (സ ആദിയ), താജുധീന്‍ ഉദുമ (മുജമ്മ), ശുക്കൂര്‍ ഉടുംബുന്തല (ഉടുംബുന്തല ന്യൂസ്‌), ഫാറൂഖ് ഉടുംബുന്തല (ഉടുംബുന്തല ഓണ്‍ലൈന്‍), സഹീര്‍ തൃക്കരിപ്പൂര്‍ (തൃക്കരിപ്പൂര്‍ ജമാഅത്), തുടങ്ങിയവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് നടക്കുന്ന കലാ സാഹിത്യ മത്സരങ്ങളില്‍ മഹല്ലിലെ മുഴുവന്‍ കലാകാരന്മാരും അണിനിരക്കും. ഉടിനൂരിനെ കുറിച്ചുള്ള അത്യപൂര്‍വ്വ ഡോക്യുമെന്ടരിയും പ്രദര്‍ശിപ്പിക്കും.


പരിപാടിയുടെ വിജയത്തിനായി ഭാരവാഹികളും പ്രവര്‍ത്തകരും 3 ആഴ്ചയായി വിശ്രമമില്ലാതെ അദ്വാനിക്കുകയാണ്.



ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ദുബായിലുള്ള ഉദിനൂരിലെ ഓരോ മഹല്ല് നവാസിയുടെയും കണ്ണും കാതും സംഗമ നഗരിയിലേക്ക് ...

ദുബായില്‍ വെച്ച് നടക്കുന്ന ഉദിനൂര്‍ ഡോട്ട് കോം വാര്ഷികാഘോഷങ്ങല്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു .... നാളെ (വെള്ളി ) വൈകുന്നേരം ആറര മണി മുതല്‍ ദേര ദുബായിലുള്ള മലബാര്‍ റസ്ടോറന്റ് ഓഡിറ്റൊരിയത്തില്‍ വെച്ചാണ് ഉദിനൂര്‍ നിവാസികളെ പങ്ങെടുപ്പിച്ചു കൊണ്ടുള്ള ഉദിനൂര്‍ സംഗമം നടക്കുക

എമിരാട്സിന്റ്റെ വിവധ ഭാഗങ്ങളിലായി കഴിയുന്ന ഉദിനൂരിലെ ഓരോ മഹല്ല് നിവാസിയുടെയും കാതും കണ്ണും ഇനിയുള്ള ഓരോ നിമിഷങ്ങളിലും ദുബായിലെ ഇസ്ലാമിക കലാ സാഹിത്യ വേദിയിലേക്ക് ആയിരിക്കും . മുന്‍കാലങ്ങളില്‍ നടന്നിടുള്ള പരിപാടികളില്‍നിന്നെല്ലാം ഏറെ പുതുമയാര്‍ന്ന ഒരു അത്യപൂര്‍വ സംഗമതിന്നായിരിക്കും നാളെ ഉദിനൂര്‍ നിവാസികള്‍ ദുബായില്‍ സാക്ഷ്യം വഹിക്കുകയെന്ന് ഉദിനൂര്‍ ഡോട്കോം ഭാരവാഹികള്‍ പറഞ്ഞു .
അബുദാബി , ഷാര്‍ജ , അല്‍ ഐന്‍ , തുടങ്ങിയ ഭാഗങ്ങളില്‍ നിന്നായി എത്തുന്ന ഉദിനൂര്‍ നിവാസികളെ സ്വീകരുകുന്നതിന്നും , കുടുംബത്തോടൊപ്പം എത്തുന്നവര്‍ക്ക് സൌകര്യ പൂര്‍വ്വം പരിപാടികള്‍ ആസ്വദികുന്നതിന്നായി സംഘാടകര്‍ പ്രത്യേക സ്ഥല സൌകര്യവും ഒരുക്കിയിട്ടുണ്ട് ...ദുബായിലുള്ള ഉദിനൂര്‍ മമ്പ ഉല്‍ ഉലൂം മദ്രസ പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപികുന്ന ദഫു മുട്ടും , മാപ്പിള പാട്ടും, സമൂഹ ഗാനവുമെല്ലാം പ്രേക്ഷകരെ കോരിത്തരിപ്പിക്കും ...തുടര്‍ന്നു പ്രവാസഭൂമിയിലെ ഓരോ പ്രവാസിയെയും പങ്ങെടുപ്പിച്ചു കൊണ്ട് നടക്കുന്ന " ഗതകാല സ്മരണകള്‍ " എന്ന വിഷയത്തെ ആസ്പദമാകിയുള്ള ചര്‍ച്ച ഓരോ പ്രവാസിക്കും ഏറെ വ്യത്യസ്തമായ ഒരനുഭവം തന്നെ ആയിരികുമെന്നു ഉദിനൂര്‍ ഡോട്ട് കോം വെബ് എഡിറ്റര്‍ ടി സി ഇസ്മായില്‍ പറഞ്ഞു ...ചര്‍ച്ചയില്‍ നിരവധി പേര്‍ പങ്കെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പരിപാടിയുടെ വിജയതിന്നായി ദുബായിലുള്ള ഉദിനൂര്‍ നിവാസികളുടെ വിവധ സബ്‌ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു .

ന്യൂസ്‌ ഡസ്ക് ഉദിനൂര്‍  ഡോട്ട് കോം  .

2011, ജനുവരി 26, ബുധനാഴ്‌ച

ജിദ്ദയില്‍ കനത്ത മഴ , ജനം ആശങ്ങയില്‍ ...എയര്‍പോര്‍ട്ട് അടച്ചിട്ടു ....

ജിദ്ദ; സൌദിയില്‍ വീണ്ടും കനത്ത മഴ , ജനം ഭീതിയില്‍ . സൗദി അറേബ്യയുടെ വിവധ ഭാഗങ്ങളായ ജിദ്ദ , ദമാം ,കോബാര്‍ എന്നിവിടങ്ങളില്‍ ആണ് ശക്തമായ മഴ തുടരുന്നത് , കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ മഴ നിറുത്താതെ പെയ്തതാണ് ജനം ഭീതിയില്‍ ആകാന്‍ കാരണം . ജിദ്ദയിലാണ് മറ ഏറെര്‍ ശക്തമായി പെയ്തത് . ആയതിനാല്‍ ഏറെ ദുരിതവും ഇവിടം തന്നെ ...

ജിദ്ദയിലെ പ്രധാന റോഡുകളായ മദീന റോഡു, എയര്‍പോര്‍ട്ട് റോഡു . മക്ക റോഡു എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിര മാത്രം , വാഹനങ്ങള്‍ക്ക് നീങ്ങാന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ പല വാഹനങ്ങളും വഴിയില്‍ കിടക്കുകയാണ് . ഉച്ചയ്ക്ക് സ്കൂളിളി നിന്നും വീട്ടിലേക്കു പുറപെട്ട വിദ്യാര്‍ഥികള്‍ പോലും വൈകുവോളം വരെ വീടുകളില്‍ എത്തിയിട്ടില്ല .
മദീന റോഡുകളിലെ പല വീഥികളും ഇപ്പോള്‍ ഇരുട്ടിലാണ് . ഉച്ചയോടെ തന്നെ വൈദ്യുതി നിശ്ചലമായതു മിക്ക ഓഫീസുകളെയും ബാധിച്ചു , പല ഓഫീസുകളും ഉച്ച വരെ മാത്രമേ പ്രവര്‍ത്തിച്ചു . മിക്ക സ്ഥലങ്ങളിലും അധികൃതര്‍ നേരത്തെ മുന്‍കരുതലുകള്‍ എന്ന നിലയില്‍ എല്ലാ വിധ കനത്ത സജ്ജീകരങ്ങളും ഒരുക്കിയെങ്ങിലും മഴ ശക്തി ആര്ജിച്ചതോടെ നിയത്രണം പാടെ കൈ വിട്ട് പോയി ..ഹെലികോപ്ടര്‍ ഉപയോഗിച്ച് വിവധ തരത്തിലുള്ള ക്രമീകരണങ്ങള്‍ അധികൃതര്‍ നടത്തുന്നു ഉണ്ടെങ്ങിലും ഇപ്പോഴും ജിദ്ദയില്‍ മഴ കൊണ്ടുള്ള ദുരിതം തുടരുകയാണ് .
ജിദ്ദയില്‍ നിന്നുമുള്ള എല്ലാ വിമാന സര്‍വീസുകളും താളം തെറ്റിയ നിലയിലാണ് , രാവിലെയും ഉച്ചയ്ക്കും പുറപ്പെടേണ്ട പല വിമാനങ്ങളും യാത്ര തുടരാന്‍ ആവാതെ എയര്‍ പോട്ടില്‍ കിടക്കുകയാണ് .
ദാമാമിലും കൊബാരിലും രാവിലെ മുതലുള്ള മഴ തുടരുന്നു എങ്കിലും കാര്യമായ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല...
ഒടുവില്‍ വിവരം ലഭികുമ്പോള്‍ ജിദ്ദയില്‍ ഇപ്പോഴും മഴ തുടരുകയാണ് ....ആകാശത്തു കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടിയപ്പോള്‍ . അതിനിടയില്‍ നിന്നും ജന രക്ഷ്യ്കായി വന്‍ ശബ്ദത്തോടെ ഉദിച്ചുയരുന്ന
ഹെലികോപ്ടറുകള്‍ മാത്രമാണ് എങ്ങും കാണുന്നത് .

ഇസ്മായില്‍  ടി  ജിദ്ദ .

2011, ജനുവരി 25, ചൊവ്വാഴ്ച

അബുദാബി: വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സിവില്‍ വ്യോമയാന മന്ത്രി വയലാര്‍ രവി. വ്യോമയാന വകുപ്പിന്റെ ചുമതല ലഭിച്ചശേഷം ആദ്യമായി യു.എ.ഇ.യിലെത്തിയ വയലാര്‍ രവി അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയെ എങ്ങനെ ലാഭകരമായി വിന്യസിക്കാം എന്നതിനെക്കുറിച്ച് വിശദമായി പഠിച്ച് നടപടികള്‍ ആരംഭിക്കുമെന്ന് വയലാര്‍ രവി പറഞ്ഞു. ''എളുപ്പം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല എയര്‍ ഇന്ത്യയിലുള്ളത്. ലാഭകരമായ റൂട്ടുകള്‍, ടിക്കറ്റ് നിരക്കുകള്‍, സര്‍വീസുകളുടെ ഗുണമേന്മ, വിമാനങ്ങളുടെ നിലവാരം, വിമാനജോലിക്കാരുടെ തൊഴില്‍പ്രശ്‌നങ്ങള്‍, എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചിട്ടും തീരാത്ത പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ക്രിയാത്മകമായ ഇടപെടലുകളും തീരുമാനങ്ങളും അനിവാര്യമാണ്.
             ''കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഓഹരികള്‍ക്ക് അപേക്ഷിക്കുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഓഹരിപങ്കാളിത്തം ഉറപ്പിക്കാന്‍ വ്യോമയാനമന്ത്രിയെന്ന നിലയില്‍ ഇടപെടലുകള്‍ ഉണ്ടാവും. ഓഹരിക്ക് അപേക്ഷിക്കാനുള്ള ജനവരി 31-ന്റെ കാലപരിധി നീട്ടാന്‍ പറ്റുമോ എന്ന് അന്വേഷിക്കും.
           ''പ്രവാസി വോട്ടിന്റെ കാര്യത്തിലും നിയമം പ്രാബല്യത്തിലായിക്കഴിഞ്ഞു. വിദേശ ഇന്ത്യക്കാര്‍ക്ക് ന്യായമായ രേഖകളോടെ നാട്ടില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവകാശമുണ്ട്. യു.എ.ഇ.യിലെ തൊഴില്‍മന്ത്രിയുമായി സൗഹാര്‍ദപരമായ കൂടിക്കാഴ്ച നടത്തിയതായി രവി പറഞ്ഞു. തൊഴില്‍പ്രശ്‌നങ്ങളില്‍ തൊഴിലാളികള്‍ക്ക് ഗുണപരമായ ഒട്ടേറെ നിയമങ്ങള്‍ യു.എ.ഇ. മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്.   വയലാര്‍ രവി പറഞ്ഞു.



ഉദിനൂര്‍ : മണിയനോടിയിലെ സി പി എം ബ്രാഞ്ച് കമ്മറ്റി ഓഫീസിനു നേരെ കല്ലേറ്. മൂന്ന് ജനാല ചില്ലുകള്‍ തകര്‍ന്നു.ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വായന ശാലയ്ക്ക് നേരെയും അക്രമമുണ്ടായിട്ടുണ്ട് .ചന്തേര പോലിസ് കേസ്സെടുത്തു  അന്വേഷിച്ചു  വരുന്നു .
 ദുബായ് മര്‍കസ് റിപ്പബ്ലിക്ക് ദിനാഘോഷം:
 വയലാര്‍ രവി പങ്കെടുക്കും


ദുബായ്: മര്‍കസ് ദുബായ് കമ്മിറ്റിയും, ഇസ്ലാമിക് കള്‍ച്ചരല്‍ ഫൌണ്ടേഷന്‍ ദുബായ് കമ്മിറ്റിയും സംയുക്ടമായി സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ശ്രീ വയലാര്‍ രവി ഉത്ഘാടനം ചെയ്യും. ജനു 26 ബുധന്‍ വൈകുന്നേരം 6 .30 നു ദുബായ് മര്‍കസ് ഓഡിറ്റൊരിയത്തില്‍ ആണ് പരിപാടി നടക്കുക. പ്രമുഖ വാഗ്മി താഹിര്‍ സഖാഫി ദേശീയോല്‍ഗ്രഥന പ്രഭാഷണം നടത്തും. വിവധ രാഷ്ട്രീയ സാംസ്കാരിക നായകര്‍ പങ്കെടുക്കും.



2011, ജനുവരി 24, തിങ്കളാഴ്‌ച

                          തൂക്കുപാലങ്ങള്‍ക്ക് ശിലയിട്ടു.

പടന്ന: തീരദേശ പഞ്ചായത്തായ വലിയപറമ്പിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് രണ്ട് തൂക്കുപാലങ്ങള്‍ക്ക് ശിലയിട്ടു. പടന്ന       കടപ്പുറത്തുനിന്നും     തെക്കേകാട്ടേക്കുള്ള  പാലതിന്നും  മാടക്കാലില്‍ നിന്നും തൃക്കരിപ്പൂര്‍ കടപ്പുറം വടക്കേവളപ്പിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലങ്ങള്‍ക്ക്ആണ്  റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനാണ് ശിലാസ്ഥാപനം നടത്തിയത്.
                        കടത്തു തോണിയെ മാത്രം ആശ്രയിച്ചുകഴിയുന്ന പടന്ന കടപ്പുറം നിവാസികളുടെ ഒരു ദശാബ്ദകാലത്തെ മുറവിളിക്കുശേഷമാണ് തൂക്കുപാലം അനുവദിക്കപ്പെട്ടത്. രണ്ട് മാസങ്ങള്‍ കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പാലങ്ങളുടെ എസ്റ്റിമേറ്റിന്റെ അമ്പതു ശതമാനം തുകയ്ക്കുള്ള ചെക്ക് മന്ത്രി കെല്‍ മാനേജര്‍ പി. രാമചന്ദ്രന് കൈമാറി.
             വര്‍ഷങ്ങളായി പുഴയോരത്ത് താമസിച്ചു വരുന്നവര്‍ക്ക് കൈവശരേഖയും കടലോരത്ത് താമസിക്കുന്നവര്‍ക്ക് പട്ടയവും നല്‍കി നിയമ പരിരക്ഷ നല്‍കുമെന്ന് റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു.
         കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷനായി. പി. രാമചന്ദ്രന്‍, കെ. സിന്ധു, സി. കുഞ്ഞികൃഷ്ണന്‍, ടി.വി. ഗോവിന്ദന്‍, ഉസ്മാന്‍ പാണ്ഡ്യാല, പി.സി. സുബൈദ, എം.കെ.എം. മൊയ്തീന്‍, പി. ശ്യാമള, പി.വി. സാവിത്രി, സി.വി. കണ്ണന്‍, പി.പി. ഭരതന്‍, എം.കെ. ഹമീദ് ഹാജി, എ. അമ്പൂഞ്ഞി, സി. നാരായണന്‍, കെ. കുഞ്ഞിരാമന്‍, എ. കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ആനന്ദ് സിങ് സ്വാഗതവും ആര്‍.ഡി.ഒ. ശ്രീധരഭട്ട് നന്ദിയും പറഞ്ഞു.

രാഘവന്‍  മാണിയാട്ട്



ഓഹരി അപേക്ഷയും പണമടയ്ക്കാനുള്ള സൗകര്യവും

ദുബായ്: നിര്‍ദിഷ്ട കണ്ണൂര്‍ എയര്‍പോര്‍ട്ട് പദ്ധതിയില്‍ നിക്ഷേപത്തിന് ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഓഹരി അപേക്ഷയും പണമടയ്ക്കാനുള്ള സൗകര്യവും യു.എ.ഇ. എക്‌സ്‌ചേഞ്ച് സജ്ജീകരിച്ചിരിക്കുന്നു. എല്ലാ ശാഖകളിലും അപേക്ഷാഫോറം ലഭ്യമാണ്. ജനവരി 31 വരെയാണ് ഇപ്പോള്‍ ഓഹരി അപേക്ഷകള്‍ സ്വീകരിക്കുന്ന സമയപരിധിയായി അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് താത്പര്യമുള്ളവര്‍ക്ക് വേഗത്തില്‍ത്തന്നെ യു.എ.ഇ.എക്‌സ്‌ചേഞ്ച് സന്ദര്‍ശിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. നൂറു രൂപ വീതം വിലയുള്ള 2001 ഓഹരികളെങ്കിലും ഒരാള്‍ എടുക്കണമെന്നാണ് ഔദ്യോഗിക നിര്‍ദേശം. കൂടുതല്‍ വിവരങ്ങള്‍ 04 3535350 എന്ന നമ്പറില്‍ ലഭ്യമാണ്.


2011, ജനുവരി 23, ഞായറാഴ്‌ച

സ്വര്‍ണ കപ്പുമായി  കോഴിക്കോട്  ജില്ലാ ടീം .
 തൃകരിപൂര്‍ : അക്ഷരനഗരിയില്‍ 51-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉത്സവാന്തരീക്ഷത്തില്‍ കൊടിയിറങ്ങിയപ്പോള്‍ കലാകിരീടം തുടര്‍ച്ചയായി അഞ്ചാംവട്ടവും കോഴിക്കോട് ജില്ലയിലേക്ക്. 819 പോയിന്റിന്റെ വിജയത്തിളക്കത്തില്‍ നൂറ്റിപ്പതിനേഴര പവന്റെ സ്വര്‍ണക്കപ്പ് ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസില്‍നിന്ന് കോഴിക്കോട് ടീം ആവേശപൂര്‍വം ഏറ്റുവാങ്ങി. 776 പോയിന്റുമായി തൃശ്ശൂരാണ് രണ്ടാമത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 73 പോയിന്റോടെ കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 108 പോയിന്റോടെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളുമാണ് ഒന്നാമതെത്തിയത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 68 പോയിന്റുമായി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും, ഹയര്‍ സെക്കന്‍ഡറിയില്‍ 90 പോയിന്റുമായി ഇടുക്കി കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസ്.എസും രണ്ടാമതെത്തി.
 സമാപന സമ്മേളനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.    മന്ത്രി എം.എ. ബേബി അധ്യക്ഷതവഹിച്ചു.അടുത്ത സംസ്ഥാന കലോത്സവം നടക്കുന്ന തൃശ്ശൂരില്‍ ഉയര്‍ത്താനുള്ള പതാക കോട്ടയം നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂരില്‍ നിന്ന് ഏറ്റുവാങ്ങി വിദ്യാഭ്യാസമന്ത്രി എം.എ. ബേബി തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, തൃശ്ശൂര്‍ നഗരസഭാധ്യക്ഷന്‍ ഐ.പി. പോള്‍ എന്നിവര്‍ക്ക് കൈമാറി. അടുത്ത സംസ്ഥാന ശാസ്ത്രമേള നടക്കുന്ന പാലക്കാട്ട് ഉയര്‍ത്താനുള്ള പതാക ടി.എന്‍.കണ്ടമുത്തന്(പാലക്കാട് ജില്ലാ പഞ്ചായത്ത്) മന്ത്രി കൈമാറി.

വി.എം. വാസവന്‍ എം.എല്‍.എ. സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് നന്ദിയുംപറഞ്ഞു.

രാഘവന്‍  മാണിയാട്ട്.

2011, ജനുവരി 22, ശനിയാഴ്‌ച

അല്‍ മുജമ്മഉ ഇംഗ്ലീഷ് മീഡിയം സ്കൂള്‍
സ്പോര്‍ട്സ് മീറ്റ്‌ സംഘടിപ്പിച്ചു


തൃക്കരിപ്പൂര്‍: അല്‍ മുജമ്മഉ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വാര്‍ഷിക സ്പോര്‍ട്സ് മീറ്റ്‌ അതിവിപുലമായി സംഘടിപ്പിച്ചു. മീറ്റ്‌ ചന്തേര എ.എസ്.ഐ ശ്രീ ശശീന്ദ്രന്‍ സലൂട്ട് സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു.


ഇന്ത്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ്‌ റാഫി, സന്തോഷ്‌ ട്രോഫി താരം മുഹമ്മദ്‌ അസ്ലം എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. എന്‍. അബ്ദുല്‍ മജീദ്‌ മാസ്റര്‍, ഷൌക്കത്ത് എന്ജിനീര്‍, എം.ജാബിര്‍ സഖാഫി, ഡി.എഫ്.എ സെക്രട്ടറി സി.ദാവൂദ്, ഓ.ടി.അഹമ്മദ് ഹാജി, നാസര്‍ നങ്ങാരത്, തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ രാജു മാത്യു സ്വാഗതവും, വൈസ് പ്രിന്‍സിപ്പാള്‍ സി.അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


മുജമ്മഉ  സ്കൂള്‍ സ്പോര്‍ട്സ് മീറ്റ്‌‌ ചന്തേര എ.എസ്.ഐ
ശ്രീ ശശീന്ദ്രന്‍  സലൂട്ട് സ്വീകരിച്ചു ഉദ്ഘാടനം ചെയ്യുന്നു. 

2011, ജനുവരി 20, വ്യാഴാഴ്‌ച

ദമാമില്‍ നേരിയ തോതില് ‍കെട്ടിടങ്ങള്‍ കുലുങ്ങി , ജനം പരിഭ്രാന്തിയിലായി ...ആളപായമൊന്നും ഇല്ല


ദമ്മാം; ദിവസങ്ങളോളം തിമര്‍ത്തു പെയ്തു നിന്ന മഴയ്ക്ക്‌ ഒപ്പം പാതിരാവില്‍ ചില കെട്ടിടങ്ങള്‍ക്ക് കുലുക്കം അനുഭവപ്പെടുകയും ചെയ്തതോടെ ജനം പരിഭ്രാന്തിയിലായി ...കഴിഞ്ഞ ദിവസം രാത്രിയിലാണ് ദമാമിന്റ്റെ വിവധ ഭാഗങ്ങളിലുള്ള പല കെട്ടിടങ്ങളിലും പാതിരാവിന്റ്റെ മറവില്‍ നേരിയ തോതിലുള്ള കുലുക്കങ്ങള്‍ അനുഭവപെട്ടത്‌ .

ഉയരമുള്ള കെട്ടിടങ്ങളിലാണ് കൂടുതലായും ചലനം അനുഭവപെട്ടത്‌ . രാത്രയില്‍ കിടന്നുറങ്ങുകയായിരുന്ന പലരും ശബ്ദം കേട്ട് എന്താണെന്നു അറിയാതെ റോഡുകളിലേക്ക് ചിതറി ഓടി ഇറങ്ങുകയായിരുന്നു ....ചിലരാകട്ടെ ഒന്നും അറിയാതെ റൂമില്‍ കിടന്നുറങ്ങുന്ന സുഹൃത്തുക്കളെ വിവരം അറിയിക്കാനുള്ള വിഭ്രാന്തിയിലായിരുന്നു . ദമ്മാമിലെ സീക്കോ ബില്ടിങ്ങിനു പരിസരമുള്ള കെട്ടിടങ്ങളില്‍ എല്ലാം കുലുക്കം അനുഭവപ്പെട്ടിരുന്നു . ആയതിനാല്‍ സീക്കോ പരിസരത്തെ റോഡുകളില്‍ പാതിരാവില്‍ ജനകൂട്ടമായിരുന്നു . ഇതിനിടയില്‍ ടീവിയിലൂടെ പാകിസ്ഥാനില്‍ ഭൂകമ്പം ഉണ്ടായി എന്നവിവരം പലരിലും എത്തിയതോടെ പരിഭ്രാന്തിക്ക് ആക്കം കൂടി . കുടുംബത്തോടൊപ്പം വീടുകളില്‍ നിന്നു സംസാരിച്ചു കൊണ്ടിരിക്കെ സ്വീകരണ മുറിയിലെ ടീവികളും , മേശകളും കുലുങ്ങുന്നതായി പലര്‍ക്കും അനുഭവപെട്ടു , എന്നാല്‍ ഇത് തോന്നല്‍ മാത്രമാണെന്ന് കരുതിയിരുന്നവര്‍ക്ക് പുറത്തെ റോഡുകളിലെ ബഹളം കേട്ടപോഴാണ്
സത്യാവസ്ഥ മനസ്സിലായത് .
അപ്രതീക്ഷിതമായി എത്തിയ കുലുക്കം മൂലം റോഡുകളില്‍ കൂടിയ ജനം കൊടും തണുപ്പില്‍ മണികൂരുകളോളം കഴിയേണ്ടി വന്നു . അല്‍ കൊബാറിലെ സുബേക ഏരിയയിലെ ഏറെ പഴക്കമുള്ള ബില്ടിങ്ങിന്റ്റെ സന്ശൈട് തകര്‍ന്നു വീണു ചില വാഹനങ്ങള്‍ പാടെ തകര്‍ന്നു പോയിട്ടുണ്ട് ..
പുലര്‍ച്ചെ മൂന്നു മണിയോടെ വിവരങ്ങള്‍ അറിഞ്ഞെത്തിയ പോലീസ് - ഡിഫന്‍സ് വിഭാഗം സ്ഥിതിഗതികള്‍ വിലയിരുത്തുകയും , ജനങ്ങളെ പറഞ്ഞു സമാധാനിപ്പിച്ചു വീടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു ...എന്നാല്‍ പരിഭ്രാന്തി പൂണ്ട ജനം പേടി പുരണ്ട മുഖവുമായി അവരവരുടെ റൂമുകളിലേക്ക് തിരിച്ചു .

2011, ജനുവരി 19, ബുധനാഴ്‌ച

ദുബായ് മര്‍കസില് ഇന്ന് (20 . 1 .2011 വ്യാഴാഴ്ച) രാത്രി 7 മണിക്ക് ബുര്‍ദ മജലിസും നാത് ശരീഫും നടക്കും ........
ബസ്സ്‌ ജീവനക്കാര്‍ ഏറ്റുമുട്ടി, നാടുകാര്‍ ഇടപെട്ടു


നടക്കാവ്: സമയം തെറ്റി ഓടിയതിന്റെ പേരില്‍ ബസ്സ്‌ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ നാട്ടുകാര്‍ക്ക് പ്രശ്നത്തില്‍ ഇടപെടേണ്ടി വന്നു. ചെറുവത്തൂരില്‍ നിന്നും പുറപ്പെട്ട 2 ബസ്സുകളാണ് സമയം തെറ്റിച്ചു എന്ന് പരസ്പരം കുറ്റപ്പെടുത്തി യാത്രക്കാരെ കയറ്റാതെ മത്സര ഓട്ടം നടത്തിയത്. ഒടുവില്‍ നടക്കാവില്‍ എത്തിയപ്പോള്‍ ഇരു ബസ്സുകളിലെയും ജീവനക്കാര്‍ പുറത്തിറങ്ങി പരസ്പരം കയ്യാങ്കളിയില്‍ ഏര്‍പെട്ടപ്പോള്‍ നാടുകാര്‍ ഇടപെട്ടു അവരെ താക്കീത് ചെയ്തു വിട്ടു.
 
 
.

2011, ജനുവരി 18, ചൊവ്വാഴ്ച


 ദമ്മാം ; സൗദി അറേബ്യയില്‍ മഴയുടെ ദിനങ്ങള്‍ മാത്രം . കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച അസ്ഥിര കാലാവസ്ഥയില്‍ നിന്നും സൌദിയുടെ വിവിധ പ്രദേശങ്ങള്‍ക്ക് ഇനിയും മോചനമായിട്ടില്ല. തിങ്കളാഴ്ച മുതല്‍ നന്നേ ചെറിയ തോതില്‍ പെയ്തുകൊണ്ടിരുന്ന മഴ ചൊവ്വാഴ്ച അതിരാവിലെ മുതല്‍ ശക്തിയാര്‍ജിച്ചു പകല്‍ മുഴുവന്‍ തിമിര്‍ത്തു പെയ്ത് ജനജീവിതം സ്തംഭിപ്പിച്ചു.ഇന്നും അതെ അവസ്ഥ തന്നെ തുടരുകയാണ് .പലയിടങ്ങളിലും മേഘാവൃതമായ അന്തരീക്ഷവും കൊടും തണുപ്പുമാണ് അനുഭവപെട്ടു കൊണ്ടിരികുന്നത് .

ഇടയ്ക്കിടെയുണ്ടായ ഇടിമുഴക്കം നാട്ടിലെ തുലാവര്‍ഷത്തിന്റെ പ്രതീതി ഉളവാക്കി. കാലാവസ്ഥയിലെ വ്യതിയാനം മുന്‍കൂട്ടികണ്ട് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിയില്‍ തന്നെയാണ്.മിക്ക റോഡുകളിലും വെള്ളം കെട്ടി നില്കുന്നതിന്നാല്‍ ഗതാഗതം നിലച്ചു . വ്യാപാരസ്ഥാപനങ്ങള്‍ മുഴുവന്‍ ജനശൂന്യമായിരുന്നു .എന്നാല്‍ കാര്യമായ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തലസ്ഥാന നഗരിയായ റിയാദിലും ഇന്നലെ രാവിലെ ആരംഭിച്ച മഴ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് , റിയാദിലെ ഏറ്റവും ജന തിരക്ക് കൂടിയ പ്രദേശമായ ബത്ഹ പോലുള്ള സ്ഥലങ്ങളില്‍ ഇന്നലെ മഴവെള്ള പാച്ചില്‍ ആയിരുന്നു ...വൈകുന്നേരത്തോടെ ഇടി -മിന്നലിന്റ്റെ അകമ്പടിയോടെ എത്തിയ മഴ ജനങ്ങളില്‍ ഭീതി പരത്തിയിരുന്നു ...എന്നാല്‍ ഇടിയും മിന്നലും അത്ര നീണ്ടു നിന്നില്ല .നൂറു കണക്കിന് വാഹനാപകടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അവയില്‍ ജീവഹാനി സംഭവിച്ചതായി വിവരമില്ലെന്ന് ട്രാഫിക് വിഭാഗം പറഞ്ഞു.
ഈജിപ്തില്‍ ഘോര മഴയ്ക്ക് വഴിവെച്ച അന്തരീക്ഷത്തിലെ ന്യൂനമര്‍ദം സൗദിയുടെ വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങിയതാണ് ചൊവ്വാഴ്ച സൗദിയുടെ പലഭാഗങ്ങളിലും ഉണ്ടായ കലുഷിത കാലാവസ്ഥയ്ക്കു കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.സൗദിയുടെ എല്ലാ പ്രവിശ്യകളിലും ഇനിയും മഴയുടെ സാധ്യത നിലനില്‍ക്കുകയാണ്.

HEAVY RAIN

സൌദിയിലും, ഒമാനിലും കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങളുടെ ദൃശ്യങ്ങള്‍. കൂടുതല്‍ ഫോട്ടോകള്‍ക്ക്   ഇവിടെ ക്ലിക്ക് ചെയ്യുക


സൌദിയില്‍ നിന്നുള്ള ദൃശ്യം

ഒമാനില്‍ നിന്നുള്ള ദൃശ്യം

2011, ജനുവരി 17, തിങ്കളാഴ്‌ച



ദമ്മാം ; ദമാമില്‍ കനത്ത മഴ , സൗദി കൊടും തണുപ്പിലേക്ക് ... ജിദ്ദ ഉള്‍പ്പടെ .സൌദിയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ചെങ്ങിലും ദാമാമും പരിസര പ്രദേശങ്ങളും മഴയ്ക്കായി കാത്തിരിക്കുകയായിരുന്നു ....ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ആരംഭിച്ച മഴ നേരം പുലരുവോളം തുടര്‍ന്നു. തിമര്‍ത്തു പെയ്ത മഴയ്ക്ക്‌ രാവിലെ ഒന്‍പതു മണിയോടെ അല്പം ശമനം ഉണ്ടായെങ്ങിലും അന്തരീക്ഷം കാര്‍മേഘങ്ങളാല്‍ മൂടപെട്ടു കിടക്കുകയാണ് ...

മണികൂരുകളോളം നിറുത്താതെ മഴ പെയ്തു തുടങ്ങിയതോടെ പ്രധാന റോഡുകളിലെ ഗതാഗത മാര്‍ഗം താറുമാറായി കിടക്കുകയാണ് ..പലയിടങ്ങളിലും മഴ വെള്ളം കെട്ടികിടക്കുന്നതിനാല്‍ പല റോഡുകളും താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ് ...സ്കൂള്‍ വിദ്യാര്‍ഥികളെയാണ് മഴ കൂടുതലായും ബാധിച്ചത്,..പുലര്‍ച്ചെ നല്ല മഴ തുടര്‍ന്നതിനാല്‍ പല വിദ്യാര്തികള്‍ക്കും വിദ്യാലയങ്ങളില്‍ എത്തിച്ചേരാന്‍ ആയിട്ടില്ല . കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ജിദ്ദയില്‍ കനത്ത മഴ പെയ്തപ്പോള്‍ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു ...സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് വിദ്യാലയങ്ങള്‍ക്കു അധികൃതര്‍ അവധി നല്‍കിയത് .. എന്നാല്‍ ഇതാകട്ടെ കുരുന്നുകള്‍ക്ക് ഇരട്ടി മധുരമായി .. സ്വന്തം .നാട്ടിലെ കൂട്ടുകാരോടോപ്പമുള്ള ചിരിക്കും തമാശയും ഒപ്പം ....ചാറ്റല്‍ മഴ നേരത്ത് മഴ കൊള്ളുന്നതിന്നായി മഴയ്ക്ക്‌ മുന്നിലേക്ക്‌ ഞങ്ങള്‍ ചാടുന്നതുമെല്ലാം ഇവിടെ നമുക്ക് ഒരു ഒര്‍മ കുറിപ്പായി മാരിയിരിക്കെ അപ്രതീക്ഷിതമായി നമുക്ക് കിട്ടിയ ഈ മഴ ഞങ്ങളെ ഏറെ സന്തോഷപ്പെടുത്തിയെന്നു ജിദ്ദയിലെ അല്‍ നൂര്‍ സ്കൂള്‍ വിദ്യാര്തികളായ തൃകരിപൂര്‍ - ഉദിനൂരിലെ ഇസ്മത്തു നഫീസയും , ഇര്‍ഫാന ഇസ്മായിലും പറഞ്ഞു ...
ദമ്മാമില്‍ നിന്നുമുള്ള പല വിമാന സര്‍വീസുകളും താളം തെറ്റിയ നിലയിലാണ് ...ദമ്മാമില്‍ നിന്നും പുലര്‍ച്ചെ പുറപ്പെടേണ്ട പല വിമാനങ്ങളും ഏറെ വൈകിയാണ് പുറപെട്ടു കൊണ്ടിരികുന്നത് . ദമ്മാമില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള എല്ലാ മുന്‍കരുതലുകളും എടുത്തു കഴിഞ്ഞു ..എല്ലാ പ്രധാന റോഡുകളിലും പോലീസ് - ഡിഫന്‍സ് വിഭാഗം കനത്ത സുരക്ഷ സംവിധാനത്തോടെ ഇറങ്ങി കഴിഞ്ഞു ..റോഡുകളില്‍ കെട്ടി കിടക്കുന്ന മഴ വെള്ളം നീക്കം ചെയ്യുന്നതിന്നായുള്ള ക്രമീകരണങ്ങളും അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു.. സൗദി നല്ല തണുപ്പിലേക്ക് പ്രവേശിച്ചതോടെ ജാകെറ്റ പോലെയുള്ള തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ക്ക് ആകട്ടെ ചൂടുള്ള വിലയും ...ഇനിയുള്ള നാളുകള്‍ സൌദിയില്‍ തനുപ്പിന്റ്റേതു മാത്രം .......
             എന്നാല്‍  .. ദുബായിലും  പരിസര  പ്രദേശങ്ങളിലും  കഴിഞ്ഞ  ദിവസം  രാത്രി  ചാറ്റല്‍  മഴ  ലഭിച്ചിരുന്നു ,  രാവിലെയോടെ  മഴ നിന്നെങ്ങിലും  അന്തരീക്ഷം  ഇപ്പോഴും  കാര്‍മേഘങ്ങളാല്‍  മൂടപെട്ടു  കിടക്കുകയാണ് ....വരും ദിവസങ്ങളില്‍   ദുബായില്‍ കൂടുതല്‍ ശക്തമായ   മഴ  ലഭിക്കാന്‍  സാധ്യത  ഉള്ളതായി  കാലാവസ്ഥ  നിരീക്ഷണ  കേന്ദ്രങ്ങളില്‍  നിന്നും  അറിയിച്ചു . ..

ജാമിയ നൂരിയ സമ്മേളനം സമാപിച്ചു.

ഐക്യ ചര്‍ച്ച നിബന്ധനകള്‍ക്ക് വിധേയം: ചെറുശ്ശേരി


പട്ടിക്കാട്: ഇരു വിഭാഗം സമസ്തയും തമ്മിലുള്ള യോജിപ്പിന്റെ വിഷയത്തില്‍ തങ്ങളുടെ പ്രസ്ഥാനത്തിന് ചില നിബന്ധനകള്‍ ഉണ്ടെന്നും പ്രസ്തുത നിബന്ധനകള്‍ മധ്യസ്തന്മാരെ അറിയിച്ചിട്ടുണ്ടെന്നും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (ഇ.കെ. വിഭാഗം) ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. പട്ടിക്കാട് ജാമിയ നൂരിയ സമ്മേളനത്തില്‍ സനാദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മൂന്നു നാളുകളായി ജാമിയ നഗറില്‍ നടന്നു വരുന്ന പരിപാടികളുടെ സമാപന സമ്മേളനം കേന്ദ്ര മന്ത്രി ഫാറൂഖ് അബ്ദുള്ള ഉത്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്ര മന്ത്രി ഇ.അഹമ്മദ്, പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് സമദാനി, തുടങ്ങിയവര്‍ സംസാരിച്ചു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ സനാദ് ദാന പ്രസംഗവും, കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണവും നടത്തി. 220 പണ്ഡിതര്‍ക്കു ഫൈസി ബിരുദം നല്‍കി.

ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാരുടെ പ്രസംഗം കേള്‍ക്കുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക

പട്ടിക്കാട് ജാമിയ നൂരിയ സമ്മേളനത്തില്‍
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസംഗിക്കുന്നു.



2011, ജനുവരി 16, ഞായറാഴ്‌ച

ഉദിനൂരില്‍ ഷട്ടില്‍ ടൂര്‍ണമെന്റ്

ഉദിനൂര്‍:സെന്‍ട്രല്‍ ബ്രദേര്‍സ് ഉദിനൂരിന്റ്റെ ആഭിമുഖ്യത്തില്‍ ജനുവരി 22ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. മത്സരത്തില്‍ പങ്ങെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ് ഫോണ്‍: 9847442486, 9656089057, 9526371851.

2011, ജനുവരി 15, ശനിയാഴ്‌ച

ഉദിനൂര്‍ ഡോട്ട് കോം വാര്‍ഷികം:
പോസ്റ്റര്‍ പ്രകാശനം കഴിഞ്ഞു. 




ദുബായ്: ഉദിനൂര്‍ ഡോട്ട് കോം ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി യുനീക് ഉദിനൂര്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് പ്രവര്‍ത്തകര്‍ ജനുവരി 28 നു ദുബായില്‍ സംഘടിപ്പിക്കുന്ന ഇസ്ലാമിക കലാ മേളയുടെ പോസ്റ്റര്‍ പ്രകാശനം പ്രൌഡ ഗംഭീരമായി ഇവിടെ നടന്നു.
 ഉദിനൂര്‍ വെല്‍ഫെയര്‍ സെന്റര്‍ (UWC) ദുബായ് ചെയര്‍മാന്‍ ടി.അബ്ദുല്‍ ഹമീദില്‍ നിന്നും എ.സി. മുഹമ്മദ്‌ ഷബീര്‍, ടി.പി. ശുഹൈബ്, എ.ജി. ഷബീര്‍ എന്നിവര്‍ പോസ്റ്റര്‍ ഏറ്റുവാങ്ങി. പരിപാടിയുടെ വിജയത്തിനായി ടി.പി.അബ്ദുല്‍ സലാം ഹാജി, ടി.അബ്ദുല്‍ ഹമീദ്, ടി.പി.അബ്ദുല്‍ റഹീം, ‍ടി.സി ഇസ്മായില്‍  എന്നിവര്‍ അംഗംങ്ങളായ സ്റ്റിയറിംഗ് കമ്മിറ്റി നിലവില്‍ വന്നു. എ.സി. മുഹമ്മദ്‌ ഷബീര്‍, ടി.പി. ശുഹൈബ് എന്നിവരെ പ്രചരണ കമ്മിറ്റി കണ്‍വീനര്മാരായി തെരഞ്ഞെടുത്തു. ‍

ഉദിനൂര്‍ ഡോട്ട് കോം വാര്‍ഷികാഘോഷത്തിന്റെ പോസ്റ്റര്‍ പ്രകാശനം
ദുബായില്‍ ടി.അബ്ദുല്‍ ഹമീദ് നിര്‍വ്വഹിക്കുന്നു.


പ്രകാശന ചടങ്ങിനു ശേഷം പ്രവര്‍ത്തകര്‍ പോസ്റ്ററുമായി.

2011, ജനുവരി 13, വ്യാഴാഴ്‌ച

  ഉദിനൂര്‍ ഡോട്ട് കോം വാര്‍ഷികം
ജനുവരി 28 നു ദുബായില്‍


ദുബായ്: ഉദിനൂര്‍ ഡോട്ട് കോമിന്റെ ഒന്നാം വാര്ഷികതോടനുബന്ധിച്ചു ദുബായില്‍ അതി വിപുലമായ ഇസ്ലാമിക കലാ സാഹിത്യ മേള സംഘടിപ്പിക്കുവാന്‍ യുനീക് ഉദിനൂര്‍ സോഷ്യല്‍ നെറ്റ്വര്‍ക് പ്രവര്‍ത്തകര്‍ തീരുമാനിച്ചു.
 2011 ജനുവരി 28 വെള്ളി വൈകു: 6 . 30 നു ദുബായ് ദേര അല്‍ നഖീലിലുള്ള മലബാര്‍ റസ്ടോറന്റ് ഓഡിറ്റൊരിയത്തില്‍ വെച്ചാണ് പരിപാടി നടക്കുക. യു.എ. ഇ യുടെ വിവിധ ഭാഗങ്ങളിലുള്ള ഉദിനൂര്‍ നിവാസികള്‍ ഒത്തു ചേരുന്ന അത്യപൂര്‍വ്വമായ ഈ മേളയില്‍ മീഡിയാ സെമിനാര്‍, ദഫ്, ഖവാലി, മാപ്പിളപ്പാട്ട്, ബുര്‍ദ മജ്‌ലിസ്, ഡോക്യുമെന്ടറി പ്രദര്‍ശനം, ക്വിസ് മത്സരം, സമൂഹ ചര്‍ച്ച, ഉത്ഭോധനം, കൂട്ടുപ്രാര്‍ത്ഥന തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടാകും.
 പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, റേഡിയോ ഏഷ്യ പ്രോഗ്രാമറും, ഗള്‍ഫ് സിറാജ് ചീഫ് എഡിറ്ററും ആയ ബഹു: നിസാര്‍ സെയ്ദ് പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ മാധ്യമ പ്രവര്‍ത്തകരും, വെബ്സൈറ്റ് പ്രതിനിധികളും സംബന്ധിക്കും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ഇന്ന് (14 .1 .2011 വെള്ളി) ഉച്ചക്ക് 2 മണിക്ക് ബാര്‍ ദുബായില്‍ നടക്കും.

.

2011, ജനുവരി 12, ബുധനാഴ്‌ച

സമസ്ത ഐക്യ പ്രതീക്ഷ അസ്തമിക്കുന്നുവോ ?

  ലയന ശ്രമം ആത്മാര്‍ത്തമെങ്കില്‍ അവര്‍ സ്വയം തയ്യാറാവട്ടെ: ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍



കോഴിക്കോട്: സുന്നീ ഐക്യത്തെക്കുറിച്ച എ.പി വിഭാഗത്തിന്റെ പ്രസ്താവനകള്‍ ആത്മാര്‍ത്തമെങ്കില്‍ അവര്‍ യഥാര്‍ത്ഥ സമസ്തയുമായി സഹകരിക്കാന്‍ തയ്യാറായി വരികയാണ് വേണ്ടതെന്നു സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (ഇ.കെ വിഭാഗം) ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു.

ഐക്യത്തെക്കുറിച്ച് പ്രചരണം നടത്തുമ്പോള്‍ തന്നെ എ.പി വിഭാഗം ഐക്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മര്‍കസ് സമ്മേളന സുവനീറില്‍ ഞങ്ങള്‍ക്കെതിരെ എഴുതിയ ലേഖനങ്ങളും, സമ്മേളനത്തിലെ പ്രസംഗംങ്ങളും, പട്ടിക്കാട് ജാമിയ നൂരിയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തിയെ തടഞ്ഞതും, മര്‍കസ് സമ്മേളന പ്രചാരണ ജാഥാ അംഗങ്ങള്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മഖാം സിയാറത്തിനുചെന്നപ്പോള്‍ ശംസുല്‍ ഉലമ ഇ.കെ ഉസ്താദിന്റെ ഖബര്‍ സിയാറത്ത്‌ ചെയ്യാതിരുന്നതും ഇതിനു ഉദാഹരണങ്ങളാണ്.

കഴിഞ്ഞ ദിവസം സമസ്ത ആസ്ഥാനത് നടന്ന ഇ.കെ വിഭാഗത്തിന്റെ വിവിധ കമ്മിറ്റി പ്രതിനിധികള്‍ സംബന്ധിച്ച സമ്പൂര്‍ണ്ണ പ്രതിനിധി സമ്മേളനത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിലാണ് സൈനുദ്ധീന്‍ മുസ്ലിയാര്‍ ഇക്കാര്യം അറിയിച്ചത്. മര്‍കസ് 33 ആം വാര്‍ഷിക സമ്മേളനത്തില്‍ മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കള്‍ പങ്കെടുത്ത പാശ്ചാത്തലത്തിലാണ് സമസ്ത തിരക്കിട്ട് ഇങ്ങിനെയൊരു യോഗം ചേര്‍ന്നത്‌.


സമസ്ത ഐക്യം ലീഗിന്റെ അജണ്ടയില്‍ ഇല്ല:
പി.കെ. കുഞ്ഞാലിക്കുട്ടി



കോഴിക്കോട്: ഇരു സമസ്തയുടെയും ഐക്യം മുസ്ലിം ലീഗിന്റെ പ്രത്യേക അജണ്ടയല്ലെന്നും, ഐക്യ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അവര്‍ തന്നെയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. അതെ സമയം ലീഗിന്റെ കാര്യങ്ങള്‍ തീരുമാനമെടുക്കുമ്പോള്‍ സമസ്ത നേതാക്കളുമായി കൂടിയാലോചിക്കുന്ന രീതിയാണ് നാളിതുവരെയായി ഞങ്ങള്‍ അനുവര്‍ത്തിച്ചു പോരുന്നത്. ആ രീതി ഇനിയും തുടരുക തന്നെ ചെയ്യും.

മര്‍കസ് സമ്മേളനത്തില്‍ ലീഗ് പ്രതിനിധികള്‍ പങ്കെടുത്തത് അവര്‍ ക്ഷണിച്ചത് കൊണ്ടാണെന്നും, വിവിധ മുസ്ലിം സംഘടനകളുമായി ലീഗ് പുലര്‍ത്തുന്ന സൌഹൃദത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിനിധികളെ അയക്കുമ്പോള്‍ ഇ.കെ വിഭാഗവുമായി കൂടിയാലോചിച്ച്ചിട്ടാണ് അയച്ചത്.


  സമസ്ത ഐക്യ ശ്രമം തുടരും: കാന്തപുരം

കോഴിക്കോട്: ഇരു സമസ്തകളുടെയും ലയനം സുന്നികളുടെ സ്വപ്നമാണെന്നും, എന്ത് പ്രതിബന്ധമുണ്ടായാലും ഐക്യ ശ്രമവുമായി സഹകരിക്കുമെന്ന് ആള്‍ ഇന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. സുന്നികള്‍ (എ.പി വിഭാഗം) ഐക്യത്തിന് തടസ്സം നില്‍ക്കുന്നു എന്ന വാര്‍ത്ത തെറ്റിദ്ധാരണ മൂലമാണ്. മര്‍കസ് സമ്മേളന സുവനീറിലോ, പ്രസംഗങ്ങളിലോ ഐക്യത്തിനെതിരായ ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. സുവനീര്‍ വായിച്ചു നോക്കിയാല്‍ ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടും. ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തി ഇന്ത്യയിലെത്തിയത് മര്‍കസിന്റെ ക്ഷണ പ്രകാരമാണ്. ദല്‍ഹിയിലെ ഈജിപ്ത് എംബസിയാണ് അദ്ധേഹത്തിന്റെ യാത്ര ക്രമീകരിച്ചത്. ജനു ഒമ്പതിന് കാലത്ത് 10 മണിക്ക് മര്‍കസില്‍ നടന്ന ഉലമാ സമ്മേളനത്തിലെ മുഖ്യാഥിതി അദ്ദേഹമാണ് എന്നിരിക്കെ അതെ സമയത്ത് പട്ടിക്കാട് ജാമിയ നൂരിയയില്‍ അദ്ധേഹത്തിന്റെ പരിപാടി ക്രമീകരിച്ചാല്‍ അതില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുമെന്നത് സ്വാഭാവികമാണ്. മര്കസിലെ പരിപാടിക്ക് ശേഷം മുഫ്തി പട്ടിക്കാട് ജാമിയ നൂരിയയില്‍പോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും പട്ടിക്കാട് നിന്നും അത് തിരസ്ക്കരിക്കുകയായിരുന്നു.

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മഖാം സിയാറത്തിനു പോയ ജാഥ അംഗങ്ങള്‍ ശംസുല്‍ ഉളംയെ അവഗണിച്ചു എന്നതും വസ്തുതക്ക് നിരക്കാത്തതാണ്. അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മുഴുവന്‍ മഹത്തുക്കള്‍ക്കും സലാം പറഞ്ഞ ശേഷം വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സമീപത്തു നിന്ന് കൂട്ട പ്രാര്‍ത്ഥന നടത്തുകയാണ് ചെയ്തത്. മദീന റൌളയില്‍ ചെന്നാല്‍ സിദ്ധീഖ് (റ), ഉമര്‍ (റ) എന്നിവര്‍ക്ക് സലാം പറഞ്ഞ ശേഷം ഹബീബായ നബി (സ) യുടെ സമീപം നിന്ന് ദുആ ചെയ്യുന്ന രീതി മുസ്ലിം ലോകത്ത് പതിവുല്ലതാനെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനാ യുദ്ധം അവസാനിപ്പിച്ചു ഐക്യ ശ്രമവുമായി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയപ്പാര്ട്ടി നേതാക്ളുടെ പ്രസംഗങ്ങള്‍ കേള്‍ക്കുവാന്‍ താഴെ കാണുന്ന പേരുകളില്‍ ക്ലിക്ക് ചെയ്യുക .... 

ഡോ: എം.കെ മുനീര്‍  


ബഹു: അബ്ദുസ്സമദ് സമദാനി


എം.എസ്.എഫ് പ്രസിഡണ്ട് അഡ്വ പി.കെ.ഫിറോസ്‌


ബഹു: കെ.ടി. ജലീല്‍ 


ബഹു: ഉമ്മന്‍ ചാണ്ടി

2011, ജനുവരി 9, ഞായറാഴ്‌ച

വിശ്വാസി സാഗരമിരമ്പി,
മര്‍കസ് സമ്മേളനത്തിന് ഗംഭീര സമാപ്തി


കാരന്തൂര്‍: മൂന്നു നാളായി മുസ്ലിം ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായിരുന്ന മര്‍കസ് 33 ആമത് വാര്‍ഷിക 15 ആമത് സനദ് ദാന സമ്മേളനത്തിന് ഗംഭീര പരിസമാപ്തി കുറിച്ചു. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സര്‍വ കലാ ശാലയായ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേര്‍സിറ്റി ഗ്രാന്‍ഡ്‌ മുഫ്തി ഷെയ്ഖ്‌ അലി ജുമുഅ ഉത്ഘാടനം ചെയ്തു.



വീണ്ടും നബി (സ) യുടെ തിരു കേശം മര്‍കസില്‍

സമാപന സമ്മേളന വേദിയില്‍ വെച്ച് യു.എ.ഇ യിലെ പ്രമുഖ പണ്ഡിത കുടുംബത്തിലെ അംഗമായ ഡോ: അഹ്മദ് ഖസ്‌റജി നബി (സ) യുടെ ബറക്കത്താക്കപ്പെട്ട തിരുമുടി ശൈഖുനാ കാന്തപുരം ഉസ്താദിനെ ഏല്‍പ്പിച്ചപ്പോള്‍ സദസ്സ് ഗദ്ഗദ ഖണ്ടരായി. കണ്ണുനീര്‍ തുള്ളികള്‍ വാര്‍ത്തു കൊണ്ട് കാന്തപുരം ഉസ്താദ് ആ തിരുമുടി ഏറ്റുവാങ്ങി. ഈ തിരുമുടി ഇവിടെ ഏല്‍പ്പിക്കാന്‍ റസൂലുല്ലാഹി (സ) യുടെ ഇജാസത് എനിക്ക് കിട്ടിയത് കൊണ്ടാണ് ഞാന്‍ ഇത് ഇവിടെ ഏല്‍പ്പിക്കുന്നത് എന്ന് ഡോ: അഹ്മദ് ഖസ്‌റജി വ്യക്തമാക്കിയപ്പോള്‍ മര്‍കസിന്റെ കറാമതുകളുടെ കൂട്ടത്തില്‍ മറ്റൊരു നവ ചരിതം കൂടി തുന്നിച്ചേര്‍ക്കപ്പെടുകയായിരുന്നു. ഇതിനു മുമ്പ് ഉത്തരേന്ത്യയിലെ ബറക്കാതി കുടുംബം മുഖേന ശൈഖുനാ കാന്തപുരത്തിന് ലഭിച്ച നബി (സ) യുടെ ബറക്കത്താക്കപ്പെട്ട തിരുമുടി എല്ലാ റബീഉല്‍ അവ്വലിലും മര്‍കസില്‍ പ്രദര്‍ശനത്തിനു വെക്കാറുണ്ട്. ഇത്തവണ രണ്ടു തിരുമുടികളും ഫെബ്രു 6 നു മര്‍കസില്‍ പ്രദര്‍ശനത്തിനു വെക്കുമെന്ന് മര്‍കസ് ഭാരവാഹികള്‍ അറിയിച്ചു.

നബി (സ) യുടെ ബറക്കത്താക്കപ്പെട്ട തിരുമുടി യു.എ.ഇ യിലെ പ്രമുഖ പണ്ഡിത കുടുംബത്തിലെ
അംഗമായ ഡോ: അഹ്മദ് ഖസ്‌റജി ശൈഖുനാ കാന്തപുരം ഉസ്താദിനെ ഏല്‍പ്പിക്കുന്നു.


2011, ജനുവരി 8, ശനിയാഴ്‌ച

മര്‍കസ് സമ്മേളന സമാപനം ഇന്ന്
ഉദിനൂരില്‍  നിന്നും സ്പെഷല്‍ വാഹനം
മര്‍കസ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഉദിനൂരില്‍ നിന്നും പോകുന്ന പ്രവര്‍ത്തകര്‍ ഇന്ന് (9 .1 .2011 ഞായര്‍) 11 മണിക്ക് പുറപ്പെടുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍ സിയാറത്തിനു ശേഷമാണ് വാഹനം പുറപ്പെടുക. പോകാന്‍ ആഗ്രഹിക്കുന്നവര്‍ കൃത്യ സമയത്ത് തന്നെ മസ്ജിദ് പരിസരത്ത് എത്തിച്ചേരണമെന്നും അറിയിച്ചു.  കൂടുതല്‍ ചിത്രങ്ങളും വാര്‍ത്തകളും



മര്‍കസ് സമ്മേളനത്തിന്റെ ഒന്നാം ദിവസം നടന്ന ആത്മീയ മജലിസില്‍
കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉല്‍ബോധനം നടത്തുന്നു.


മുഅല്ലിം ഡേ ഇന്ന്
അതേ സമയം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തിലുള്ള മുഅല്ലിം ഡേ ഇന്ന് 9 മണി മുതല്‍ മമ്പഉല്‍ ഉലൂം മദ്രസ്സയില്‍ നടക്കും. മദ്രസ്സ രംഗത്ത് നേരിടുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ബഹു: ചുഴലി മുഹയുദ്ധീന്‍ മൌലവി ക്ലാസ്സെടുക്കും.

2011, ജനുവരി 7, വെള്ളിയാഴ്‌ച

മര്‍കസ് സമ്മേളനത്തിനു പ്രൌടോജ്ജ്വല തുടക്കം


കാരന്തൂര്‍: തെന്നിന്ത്യന്‍ മുസ്ലിംകളുടെ ഏറ്റവും വലിയ ആത്മീയ സംഗമം ആയ സുന്നീ മര്‍ക്സിന്റെ 33 ആം വാര്‍ഷിക മഹാ സമ്മേളനത്തിനു പ്രൌടോജ്ജ്വല തുടക്കമായി. ഇനി മൂന്നു 3 നാള്‍ സുന്നീ കൈരളിയുടെ കണ്ണും കാതും മര്‍കസ് നഗറിലേക്ക്. സമാപന സമ്മേളനം നടക്കുന്ന ഞായറാഴ്ച തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ നിന്നും നിരവധി വാഹനങ്ങള്‍ മര്കസിലേക്ക് ഒഴുകും. ഉദിനൂര്‍ സുന്നി സെന്ററില്‍ നിന്നും ഒരു ബസ്സ്‌ ഏര്‍പ്പാട് ചെയ്തതായി എസ്.വൈ.എസ് ഭാരവാഹികള്‍ അറിയിച്ചു.

 
മര്‍കസ് കര കൌശല യൂണിറ്റിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച  കുടകള്‍ കൊണ്ട്
സമ്മേളന പ്രചാരണ ബോര്‍ഡ് ഉണ്ടാക്കിയപ്പോള്‍

2011, ജനുവരി 4, ചൊവ്വാഴ്ച

ഉദിനൂര്‍ ;  തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ സ്‌മാരക പോളിടെക്‌നിക്ക്‌ കോളേജ്‌ ഹോസ്റ്റല്‍, സ്റ്റാഫ്‌ ക്വാട്ടേഴ്‌സ്‌ എന്നിവയ്‌ക്ക്‌ 4 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി നടപ്പാക്കാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി എം വിജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലതലയോഗം തീരുമാനിച്ചു. പോളിടെക്‌നിക്ക്‌ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായിരുന്നുവെങ്കിലും ആണ്‍കുട്ടികളുടെ ഹോസ്റ്റലും, പെണ്‍കുട്ടികളുടെ ഹോസ്റ്റലും, അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ക്വാട്ടേഴ്‌സിന്റെയും നിര്‍മ്മാണ പ്രവൃത്തി കളും നടന്നിരുന്നില്ല. പഴയ എസ്റ്റിമേറ്റ്‌ നിരക്കില്‍ നിര്‍മ്മാണം നടത്താന്‍ കരാറുകാര്‍ തയ്യാറാവാത്തതാണ്‌ പ്രവൃത്തി നടത്താന്‍ കഴിയാത്തത്‌. എസ്റ്റിമേറ്റ്‌ പുതുക്കി നിശ്ചയിക്കാനുളള സാങ്കേതിക തടസ്സവും നേരിട്ടതിനെ തുടര്‍ന്ന്‌ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു.

ഹോസ്റ്റിലിന്റെ നിലവിലുളള നിര്‍മ്മാണ കരാര്‍ റദ്ദ്‌ ചെയ്യാനും, പകരം പുതിയ എസ്റ്റിമേറ്റ്‌ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. ഇതനുസരിച്ച്‌ പദ്ധതി റീടെണ്ടര്‍ ചെയ്‌ത്‌ ആവശ്യമായ ഭരണാനുമതി വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭ്യമാക്കും. സാങ്കേതി അനുമതി നല്‍കിക്കൊണ്ട്‌ സമയബന്ധിതമായി പൊതുമരാമത്ത്‌ വകുപ്പ്‌ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിക്കും. പദ്ധതി എത്രയും പെട്ടെന്ന്‌ നടപ്പാക്കും. തിരുവനന്തപുരത്ത്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍, കെ വി കുഞ്ഞിരാമന്‍, പോളിടെക്‌നിക്ക്‌ ജോയിന്റ്‌ ഡയറക്‌ടര്‍ സലീം കുമാര്‍, പൊതുമരാമത്ത്‌ ഡെപ്യൂട്ടി ചീഫ്‌ എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍, തൃക്കരിപ്പൂര്‍ പോളിടെക്‌നിക്ക്‌ പ്രിന്‍സിപ്പാള്‍, ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
         സൂര്യ ഗ്രഹണം ദൃശ്യമായി


ദുബായ്: യൂറോപ്പിലും, അറേബ്യന്‍ ഉപ ഭൂഖണ്‍ഡത്തിലും, നോര്‍ത്ത് ആഫ്രിക്കയിലും, ഇന്ന് (4 .1 . 2011 ചൊവ്വ) ഉച്ചക്ക് ഭാഗിക സൂര്യ ഗ്രഹണം ദൃശ്യമായി. രണ്ട്‌ മണിക്കൂറിലേറെ നീണ്ടു നിന്ന ഗ്രഹണം യു.എ. ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാനായി. ദുബായ്, അബൂദാബി, ഷാര്‍ജ തുടങ്ങിയ നഗരങ്ങളിലെല്ലാം ഗ്രഹണം ദര്‍ശിക്കുന്നതിനു പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നു.   വിദ്യാര്‍ഥികളാണ് ഇത്തരം കേന്ദ്രങ്ങളില്‍ ഗ്രഹണം കാണാന്‍ കൂടുതലായും എത്തിയത്.


.

2011, ജനുവരി 3, തിങ്കളാഴ്‌ച

പ്രമുഖ മനശ്ശാസ്ത്ര വിദഗ്ദന്‍
അഡ്വ. എ.കെ. ഇസ്മായില്‍ വഫ ദുബായ് മര്‍കസില്‍

ദുബായ്: എങ്ങിനെ നല്ല രക്ഷിതാവാകാം എന്ന വിഷയത്തില്‍ പ്രമുഖ മനശ്ശാസ്ത്ര വിദഗ്ദന്‍ അഡ്വ. എ.കെ. ഇസ്മായില്‍ വഫ സാഹിബ് (MSW) ഇന്ന് ( 4.1 .2010 ) രാത്രി 8 മണിക്ക് ദുബായ് മര്‍കസില്‍ ക്ലാസ്സെടുക്കുന്നു.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഇവിടെ എത്തിയ വഫാ സാഹിബ് കഴിഞ്ഞ ഒരാഴ്ചക്കാലമായി വിവധ വേദികളില്‍ പ്രവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ പഠനാര്‍ഹമായ ക്ലാസെടുത്ത്  ഏവരുടെയും ശ്രദ്ധ നേടിയിരുന്നു.


.
വര്‍ഷം ഒന്ന് കൂടി പിന്നിടുമ്പോള്‍

വര്‍ഷം ഒന്ന് കൂടി പിന്നിട്ടു. ഒരു വര്‍ഷം കഴിയുക എന്നാല്‍ ആയുസ്സില്‍ നിന്നും ഒരു വര്‍ഷം കുറഞ്ഞു എന്നും, മരണത്തിലേക്ക് ഒന്ന് കൂടി അടുത്തു എന്നുമാണ് മനസ്സിലാക്കേണ്ടത്. ഈ യാഥാര്ത്യം ഉള്‍ക്കൊണ്ടു ഭാവി ജീവിതം സൃഷ്ടാവിന്റെ പ്രീതിയിലാക്കാന്‍ പരിശ്രമിക്കുന്നവനാണ് യഥാര്‍ത്ത വിവേക ശാലി. നശ്വരമായ ഈ ജീവിതത്തിനു വേണ്ടി ശാശ്വതമായ പാരത്രിക ജീവിതം നഷ്ടപ്പെടുത്തുന്നവന്‍ എത്ര നിര്‍ഭാഗ്യവാന്‍ ?



എഡിറ്റര്‍

2011, ജനുവരി 1, ശനിയാഴ്‌ച