Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, ഡിസംബർ 30, വ്യാഴാഴ്‌ച

ദുബായില്‍ ഇന്ന്
വിപുലമായ മര്‍കസ് ഡേ പരിപാടി
ദുബായ്: മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി ദുബായില്‍ ഇന്ന് (ഡിസ 31 വെള്ളി)  വിപുലമായ മര്‍കസ് ഡേ പരിപാടി . ദുബായ് മംസാറിലെ അല്‍ ഇത്തിഹാദ് സ്കൂളില്‍ ഇന്ന് വൈകു: 4 മണി മുതല്‍ ആണ് പരിപാടി നടക്കുക. വൈകു: 4 മണിക്ക് എസ്.വൈ.എസ്, രിസാല പ്രവര്‍ത്തകരുടെ യു. എ. ഇ. തല പ്രതിനിധി സമ്മേളനം അഡ്വ. എ.കെ.ഇസ്മായില്‍ വഫ സാഹിബ് ഉത്ഘാടനം ചെയ്യും. വൈകു: 6 മണിക്ക് നടക്കുന്ന പൊതു സമ്മേളനം ഇന്ത്യന്‍ വൈസ് കൌണ്‍സുല്‍ ജനറല്‍ എന്‍.കെ.സിന്‍ഹ ഉത്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന ജന സെക്രട്ടറി പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി, എസ്.എസ്.എഫ് സംസ്ഥാന പ്രസിടന്റ്റ് എന്‍.എം. സാദിഖ് സഖാഫി, പ്രൊഫ ഷാജു ജമാല്‍ തുടങ്ങിയവര്‍ സംസാരിക്കും.




ദുബായ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി

ദുബായ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി യുടെ ആഭിമുഖ്യത്തില്‍ ദുബൈയില്‍ നടത്തുന്ന തൃക്കരിപ്പൂര്‍ സംഗമത്തിന്റെ സ്വാഗത സംഘം യോഗം ഇന്ന് ഡിസ 31 വെള്ളി  വൈകു 3 .45 നു ദേര ദുബായിലെ നോവല്‍ടി റസ്റൊരന്റില്‍ ചേരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


DTMJ & MEDIT

ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാ അത്തിന്റെയും, ജമാ അത്തിനു കീഴിലെ നിക്ഷേപ പദ്ധതിയായ മെഡിറ്റിന്റെയും സംയുക്ത യോഗം ഇന്ന് ഡിസ 31 വെള്ളി  വൈകു 6 മണിക്ക് ദേരയിലെ തൃക്കരിപ്പൂര്‍ ഹൌസില്‍ ചേരുമെന്ന് ജന സെക്രട്ടറി യു.പി.മുഹമ്മദ്‌ സഹീര്‍ അറിയിച്ചു.

അല്‍ മുജമ്മഉല്‍ ഇസ്ലാമി കുവൈറ്റ്‌ കമ്മിറ്റി


കുവൈറ്റ്: അല്‍ മുജമ്മഉല്‍ ഇസ്ലാമി കുവൈറ്റ്‌ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡി ഇന്ന് ഡിസ 31 വെള്ളി ജുമുഅക്കു ശേഷം ഫഹാഹീലില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

.

2010, ഡിസംബർ 29, ബുധനാഴ്‌ച

വിഷന്‍ ഇന്ത്യാ ഫുട്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പ്
 ഉദിനൂര്‍ ജേതാക്കളായി

ത്രിക്കരിപ്പൂര്‍: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ കീഴില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും കേരളാ ഫുട്‌ബോള്‍ അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച് വരുന്ന വിഷന്‍ ഇന്ത്യാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കാസര്‍ഗോഡ് ജില്ലാ സെന്ററുകളുടെ മത്സരത്തില്‍ ഉദിനൂര്‍ സെന്റര്‍ ജേതാക്കളായി.

ത്രിക്കരിപ്പൂര്‍ മിനി സ്റ്റേഡിയത്തില്‍ രണ്ട് ദിവസങ്ങളിലായി അരങ്ങേറിയ മത്സരങ്ങളില്‍ ജില്ലയിലെ പ്രധാനപ്പെട്ട സ്‌ക്കൂളുകളില്‍ നിന്നായുള്ള സെന്ററുകളാണ് മത്സരത്തില്‍ പങ്കെടുത്തിരുന്നത്. ഫൈനല്‍ മത്സരത്തില്‍ ത്രിക്കരിപ്പൂര്‍ സെന്ററിനെ പരാജയപ്പെടുത്തിയാണ് ഉദിനൂര്‍ സെന്ററ് ജേതാക്കളായത്. വിജയികള്‍ക്ക് എഞ്ചി: എം.ടി.പി. അബ്‌ദുള്‍ ഖാദര്‍ ട്രോഫികള്‍ വിതരണം ചെയ്‌തു. വി.പി. അബ്‌ദുള്‍ റഹിമാന്‍, മുരളീധരന്‍, കെ.വി. ബാബു എന്നിവര്‍ സംബന്ധിച്ചു.


ജിദ്ദയില്‍ കനത്ത മഴ: ഗതാഗത മാര്‍ഗം താറുമാറായി

                          
ജിദ്ദ: ജിദ്ദയുടെ  വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തിയായ മഴ ലഭിച്ചു.ഇന്ന് രാവിലെ    പതിനൊന്നു  മണിയോടെ  ആരംഭിച്ച   മഴ  ഉച്ചയോളം  നീണ്ടു  നിന്നു.  വൈകുന്നേരത്തോടെ  തിമര്‍ത്തു  പെയ്ത  മഴയ്ക്ക്‌ അല്പം  ശമനം  ഉണ്ടായെങ്കിലും  അന്തരീക്ഷം  മൂടപെട്ട  നിലയില്‍  തുടരുകയാണ്  ,  ഇടി മിന്നലോടു കൂടിയ മഴ  വ്യാഴാഴ്ച വരെ  നീണ്ടു  നില്കുമെന്നു  കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ മൂലം റോഡുകളില്‍ വെള്ളം കെട്ടി നിന്ന് മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി. മഴ വര്‍ഷിച്ച പ്രദേശങ്ങളിലെ കമ്പനികള്‍ ജീവനക്കാര്‍ക്ക് അവധി കൊടുത്തു, സ്‌കൂളുകള്‍ പ്രവര്‍ത്തനം നിര്‍ത്തി, ആശുപത്രികളില്‍ അടിയന്തര സ്ഥിതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കരുതല്‍ നടപടികള്‍ സ്വീകരിച്ചു.
          ജിദ്ദയിലെ  മുഴുവന്‍  കമ്പനികള്‍ക്കും .  തൊഴില്‍  വകുപ്പിന്നും  സൗദി  ഡിഫന്‍സ്  അധികൃതര്‍  കാലാവസ്ഥ  മുന്നറിയിപ്പ്  നല്‍കിയിട്ടുണ്ട് . മൊബൈലിലൂടെ  എല്ലാ  ജനങ്ങള്‍ക്കും  ഡിഫന്‍സ്  വിഭാഗം  അപ്പപ്പോള്‍  കാലാവസ്ഥ  നിരീക്ഷണ  വാര്‍ത്തകള്‍  എത്തികുന്നത്  ഏറെ  സഹായകരമായി .

ഇസ്മായില്‍ ടി.  ജിദ്ദ



.
  മര്‍കസ് വാര്‍ഷികം
ദുബായില്‍ വിപുലമായ മര്‍കസ് ഡേ


ദുബായ്: മര്‍കസു സഖാഫത്തി സുന്നിയ്യയുടെ 33 ആം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ദുബായില്‍ വിപുലമായ മര്‍കസ് ഡേ സംഘടിപ്പിക്കുന്നു. ഡിസ: 31 വെള്ളി വൈകുന്നേരം 6 മണിക്ക് ദുബായ് മംസാറില്‍ ഉള്ള അല്‍ ഇത്തിഹാദ് സ്കൂളില്‍ ആണ് പരിപാടി നടക്കുക. പ്രമുഖ പണ്ഡിതന്‍ പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി, പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ അഡ്വ: എ.കെ.ഇസ്മായില്‍ വഫ, എന്‍. എം. സാദിഖ് സഖാഫി, ഷാജു ജമാല്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. ബഹു. എന്‍.കെ. സിന്‍ഹ ( വൈസ്‌ കോണ്‍സുല്‍, ഇന്ത്യന്‍ കോണ്‍സു ലേറ്റ്) പരിപാടി ഉല്‍ഘാടനം ചെയ്യും.
ദുബായ് യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സൌജന്യ വാഹന സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തുടര്‍ന്ന് വായിക്കുക ....


.

2010, ഡിസംബർ 26, ഞായറാഴ്‌ച


എമിറെറ്റ്സ് ഐ.ഡി:
സാവകാശം അനുവദിച്ചു.


ദുബായ്: യുനൈറ്റഡു അറബ് എമിറെറ്റ്സിലെ ജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡായ എമിറെറ്റ്സ് ഐ.ഡിക്ക് വേണ്ടി അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി വീണ്ടും നീട്ടിയതായി അതികൃതര്‍ അറിയിച്ചു.

2010 ഡിസ: 31 ആയിരുന്നു ആദ്യം അവസാന തിയ്യതിയായി പ്രഖ്യാപിച്ചിരുന്നതെങ്കിലും, ഇപ്പോള്‍ വിസ പുതുക്കും വരെ സാവകാശം അനുവദിച്ചതായി കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ഡിസ: 31 നകം എമിറെറ്റ്സ് ഐ.ഡിക്ക് അപേക്ഷിച്ചില്ലെങ്കില്‍ വന്‍ തുക പിഴ അടക്കേണ്ടി വരുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ടൈപിംഗ് സെന്ററുകളില്‍ അഭൂത പൂര്‍വ്വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
 രാജ്യത്തെ അംഗീകൃത ഏജന്‍സികളില്‍ ചെന്ന് ഒറിജിനല്‍ പാസ്പോര്‍ട്ടും അപേക്ഷാ ഫോറവും സര്‍വീസ് ചാര്‍ജ്ജും നല്‍കിയാല്‍ അധികൃതര്‍ നല്‍കുന്ന അപ്പോയിമെന്റ്റ് ഡേറ്റ് അനുസരിച്ച് ഏജന്‍സി മുമ്പാകെ ഹാജരായി ഐ.ഡി കരസ്ഥമാക്കാവുന്നതാണ്. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് രണ്ടും മൂന്നും മാസം കഴിഞ്ഞുള്ള അപ്പോയിമെന്റ്റ് ഡേറ്റ് ആണ് നല്‍കിക്കൊണ്ടിരിക്കുന്നത്. മൂന്നു വര്‍ഷത്തെ വിസയുള്ളവര്‍ക്ക് 370 ദിര്‍ഹവും, രണ്ടു വര്‍ഷത്തേക്ക് 270 ദിര്‍ഹവും, ഒരു വര്‍ഷത്തേക്ക് 170 ദിര്‍ഹവും ആണ് എമിറെറ്റ്സ് ഐ.ഡി ചാര്‍ജ്ജ്.

2010, ഡിസംബർ 25, ശനിയാഴ്‌ച

ആത്മീയാനുഭൂതി തേടി വിശ്വാസികള്‍ ഒഴുകിയെത്തി
കുറ തങ്ങള്‍ വെള്ളാപ്പ്‌ സുന്നി സെന്റര്‍
സ്‌കൂള്‍ ഓഫ്‌ ഖുര്‍ആന്‍ വാര്‍ഷികത്തില്‍

തൃക്കരിപ്പൂര്‍: പഠന ക്ലാസ്സുകളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഉള്‍ക്കൊണ്ട്‌ അത്‌ സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന്‌ വിശ്വാസികളോട്‌ സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ (കുറ തങ്ങള്‍) ഉത്‌ബോധിപ്പിച്ചു. വെള്ളാപ്പ്‌ സുന്നി സെന്റര്‍ സ്‌കൂള്‍ ഓഫ്‌ ഖുര്‍ആന്‍ മൂന്നാം വാര്‍ഷികത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.



എം.ടി.പി ഇസ്‌മായില്‍ സഅദിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി സ്‌കൂള്‍ ഓഫ്‌ ഖുര്‍ആന്‍ മേഖല റ്റ്യൂറ്റര്‍ ജഅ്‌ഫര്‍ സ്വാദിഖ്‌ സഅദി എം.എ ഉല്‍ഘാടനം ചെയ്തു. പ്രഗത്ഭ വാഗ്മി ഷമീര്‍ അഷ്രഫി ഉല്‍ബോധന പ്രഭാഷണം നിര്‍വ്വഹിച്ചു. അബ്ദുല്‍ ജലീല്‍ സഖാഫി, അബ്ദുല്‍ നാസര്‍ അമാനി, ജാബിര്‍ സഖാഫി, മുഖ്‌താര്‍ മൌലവി, എ.ബി. അബ്ദുല്ല മാസ്റ്റര്‍, നൌഷാദ്‌ മാസ്റ്റര്‍, സ്വാലിഹ്‌ സഅദി, തൃക്കരിപ്പൂര്‍ ഗ്രാമ   പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍,  സിദ്ദീഖ്‌ ബാഖവി പടന്ന, ടി.പി ഷാഹുല്‍ ഹമീദ്‌ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.        കൂടുതല്‍ ചിത്രങ്ങള്‍ക്ക്







ഉദിനൂര്‍   ; സംസ്ഥാന യൂത്ത് ഫുട്‌ബോള്‍ (അണ്ടര്‍ 21) ചാമ്പ്യന്‍ഷിപ്പില്‍  പങ്കെടുക്കുന്ന ജില്ലാ ടീമിലേകൂള്ള സെലക്ഷന്‍ ട്രയല്‍സ് ഡിസ;  30ന് ഉച്ചക്ക് 2.30 മുതല്‍ ഉദിനൂര്‍ ഗവ; ഹൈ സ്‌കൂളില്‍ വെച്ച് നടക്കും . ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ക്ക്  പങ്കെടുക്കാവുതാണ്. 01. 01. 1991 നോ അതിന് ശേഷമോ ജനിച്ചവര്‍ വയസ്സ് തെളിയിക്കുതിനുള്ള അസ്സല്‍ രേഖയുമായി കൃത്യ സമയത്ത് ഹാജരാകണമെന്ന്  ബന്ധപെട്ടവര്‍  അറിയിച്ചു
ദേര ദുബായ് ഈദ് ഗാഹില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയില്‍
പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന വിശ്വാസികള്‍.   ഫോട്ടോ: ടി.സി.ഐ. ഉദിനൂര്‍
യു.എ. ഇ യില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തി


ദുബായ്: യു.എ. ഇ ഗവ: മതകാര്യ വകുപ്പിന്റെ ആഹ്വാന പ്രകാരം രാജ്യത്തെ വിവിധ ഈദ് മുസല്ലകളിലും പ്രധാന പള്ളികളിലും മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. ദേര ദുബായ് ഈദ് ഗാഹില്‍ നടന്ന നിസ്കാരത്തിലും ഖുതുബയിലും മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരും നിരവധി തദ്ദേശീയരും പങ്കെടുത്തു.


ആകാശത്ത് നിന്നും മഴ വര്ഷിക്കുന്നത് സൃഷ്ടാവിന്റെ അങ്ങേയറ്റത്തെ ഔദാര്യമാണെന്നും, സൃഷ്ടികള്‍ നന്ദികേടിലായി ജീവിക്കുമ്പോഴാണ് മഴ ഉള്‍പ്പെടെയുള്ള അവന്റെ ഔദാര്യങ്ങള്‍ അവന്‍ തടഞ്ഞു വെക്കുന്നത് എന്നും ഖുതുബയില്‍ ഖതീബുമാര്‍ ഉത്ബോധിപ്പിച്ചു. ചെയ്തുപോയ തെറ്റ്കളെക്കുറിച്ചുള്ള പാശ്ചാതാപ മനസ്സുണ്ടായാല്‍ അള്ളാഹു അവന്റെ സൃഷ്ടികള്‍ക്ക് മേല്‍ വീണ്ടും അനുഗ്രഹ വര്ഷം ചൊരിയുമെന്നും ഖുതുബയില്‍ പറഞ്ഞു.
                                                                                                                                                               

2010, ഡിസംബർ 24, വെള്ളിയാഴ്‌ച

ലീഡര്‍ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന വിട ചൊല്ലല്‍ .......


തൃകരിപൂര്‍ : പൂരങ്ങളുടെ നാട് കണ്ണീര്‍ കടലായി . കെ കരുനാകരന്റ്റെ രാഷ്ട്രീയ കര്‍മമണ്ഡലമായിരുന്ന തൃശൂര്‍ നഗരം ഭൗതികശരീരം കണ്ണീരോടെ ഏറ്റുവാങ്ങി. തൃശൂര്‍ ടൗണ്‍ഹാളില്‍ കാലത്ത് 8.20 മുതല്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ ഏ.കെ. ആന്റണി, ഇ അഹമ്മദ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രി കെ.പി. രാജേന്ദ്രന്‍ , സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസി; എം.പി.വീരേന്ദ്രകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.

കാലത്ത് പതിനൊന്നരയോടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അന്ത്യാഞ്ജലി അര്‍പ്പിച്ചു കഴിഞ്ഞാല്‍ മൃതഹേഹം ഡി.സി.സി. ആസ്ഥാനമായ കെ.കരുണാകരന്‍ സപ്തതി മന്ദിരത്തിലേയക്ക് കൊണ്ടുപോകും. വൈകീട്ട് മുരളിമന്ദിരത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍. സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ മുരളിമന്ദിരത്തില്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
കര്‍മചൈതന്യം കൊണ്ട് നാടിന്റെ ഉള്ളറിഞ്ഞ കെ.കരുണാകരന്റെ അന്ത്യയാത്ര ജനഹൃദയത്തില്‍ കൂടിയായിരുന്നു. നെഞ്ചുപൊട്ടി കരഞ്ഞവര്‍, ദുഃഖം സഹിക്കാതെ മുദ്രാവാക്യം വിളിച്ചവര്‍....വിലാപയാത്രയ്ക്ക് അശ്രുപൂക്കള്‍ കൊണ്ട് അവര്‍ പാതയൊരുക്കി. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളാണ് ലീഡര്‍ക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തിയത്.
പരിപാടികള്‍ ഇന്ന് (24 .12 .2010 ) വെള്ളി

 
  • ഉദിനൂര്‍ സുന്നി സെന്ററില്‍ മാസാന്ത ദികര്‍ ഹല്‍ഖ വൈകു: 6 .30  
  • ദുബായ് ത്രിക്കരിപൂര്‍ കെ.എം.സി.സി. യുടെ ആഭിമുഖ്യത്തില്‍ ഫുട്ബോള്‍ താരം മുഹമ്മദ്‌ റാഫിക്ക് സ്വീകരണം ദുബായ് സുന്നി സെന്റര്‍ വൈകു 7 മണി  
  • മര്‍കസ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ദുബായ് മര്‍കസില്‍ ഉച്ചക്ക് 2 മണിക്ക്

 

2010, ഡിസംബർ 23, വ്യാഴാഴ്‌ച

                                                                                                                                                                       
ഒരു കാലഘട്ടത്തിന്റെ ഇതിഹാസ പുരുഷന്‍
കെ.കരുണാകരന്‍ അന്തരിച്ചു.


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരള ചരിത്രത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ ചാണക്യനുമായ കെ.കരുണാകരന്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം

കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളായെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. ഇന്ന് വൈകിട്ട് അഞ്ചരയോടെ അന്ത്യം സംഭവിക്കുകയും ചെയ്തു.

ആറു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കരുണാകരന്‍ 1977 മുതല്‍ വിവിധ കാലങ്ങളിലായി നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയുമായി. 1965ല്‍ മാളയില്‍ നിന്നാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്.

1991 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രസ്സിന് ഭൂരിപക്ഷം ലഭിക്കുകയും പ്രധാന മന്ത്രി പദത്തിലേക്ക് കരുണാകരന്റെ പേര് ചര്‍ച്ചക്ക് വരികയും ചെയ്തപ്പോള്‍ അധിക്കാരം പുല്ലു പോലെ വലിച്ചെറിഞ്ഞു പി.വി. നരസിംഹ റാവുവിനെ പ്രധാന മന്ത്രിയായി നിര്‍ദ്ദേശിച്ചു ഏവരെയും വിസ്മയിപ്പിച്ച ആ നിസ്വാര്‍ത്ഥനായ ലീഡര്‍ പക്ഷേ ജീവിതാന്ത്യത്തില്‍ സ്വന്തം മക്കളുടെ അധികാര വടംവലിക്കു വഴങ്ങിക്കൊടുതത്തിന്റെ പേരില്‍ ഭൂമിയോളം താഴേണ്ട ദുരവസ്ഥയിലെതിയത്‌ ചരിത്രത്തിന്റെ വിധി വൈപരീതമാവാം. പ്രതിസന്ധികളെ പാറപോലെ ഉറച്ചു നിന്ന് തരണം ചെയ്ത ആ ഉരുക്ക് മനുഷ്യന്‍ രാജന്‍ കൊലക്കേസിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി വേളയില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്.

വിവിധ രാഷ്ട്രീയ നേതാകളും, മത സാമൂഹ്യ നായകരും കരുണാകരന്റെ വിയോഗത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി. കരുണാകരന്റെ മരണത്തിനു രണ്ടു ദിവസം മുമ്പായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാ തുറകളിലുള്ള നേതാക്കള്‍ ആശുപത്രിയില്‍ കാണാന്‍ എത്തിയിരുന്നു.
                                                                                                                   
                                                                       
                                  

2010, ഡിസംബർ 19, ഞായറാഴ്‌ച

അഭിമാനകരമായ ഒരു വര്‍ഷം


ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദിനൂര്‍ നിവാസികള്‍ക്ക് "തങ്ങളുടെ നാട്ടിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ " എന്ന മഹത് ലകഷ്യവുമായി പിറവിയെടുത്ത ഉദിനൂര്‍ ഡോട്ട് കോം സംഭവ ബഹുലമായ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഏറെ മുന്നൊരുക്കങ്ങളോ, പ്രചണ്ടമായ പ്രചാരണങ്ങളോ ഇല്ലാതെ മനുഷ്യ സ്നേഹികളായ ഏതാനും സുഹൃത്തുക്കളുടെ സഹായ സഹകരണത്തോടെ വളരെ ലളിതമായിട്ടായിരുന്നു ഉദിനൂര്‍ ഡോട്ട് കോമിന്റെ തുടക്കം.


ഉദിനൂരില്‍ മഹത്തായ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ലകഷ്യവുമായി മര്‍ഹൂം ഏ.ജി. ഹസൈനാര്‍ ഹാജി സാഹിബ് 2009 ല്‍ നടത്തിയ യു.ഏ.ഇ സന്ദര്‍ശന വേളയില്‍ ആണ് വേണം നമുക്കും ഒരു വെബ് സൈറ്റ് എന്ന ആശയം ചര്‍ച്ചക്ക് വന്നത്. യുനീക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ഒരു സൈറ്റ് ആണ് അന്ന് ചര്‍ച്ചക്ക് വന്നത് എങ്കിലും പ്രസ്തുത സൈറ്റ് സ്ഥാപനം തുടങ്ങുന്ന അവസരത്തില്‍ മതിയെന്നും, ഇപ്പോള്‍ നമ്മുടെ നാട്ടിന്റെ സ്പന്ദനങ്ങള്‍ മറു നാട്ടില്‍ സുതാര്യമായി അറിയിക്കാന്‍ ഒരു സൈറ്റ് അത്യന്താപെക്ഷിതമാനെന്നും ചില സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടു. അങ്ങിനെയാണ് വെബ്‌ ലോകത്തെ കേമന്മാരായ ഗൂഗിള്‍ സേവന ദാതാക്കളായ ബ്ലോഗ്സ്പോട്ടില്‍ ഉദിനൂരിന്റെ പേരില്‍ ഞങ്ങള്‍ ഒരു ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്തത്. ഞങ്ങളുടെ പ്രഥമ വാര്‍ത്ത വെളിച്ചം കണ്ടിട്ട് ഡിസ 17 ന്  ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്.


എല്ലാം കുറ്റമറ്റതാണ് എന്ന അവകാശ വാദമൊന്നും ഞങ്ങള്‍ ഉന്നയിക്കുന്നില്ലെങ്കിലും ഒരു വര്‍ഷത്തിനിടെ വാര്‍ത്തകള്‍ വളരെ സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. വസ്തുതകള്‍ വളച്ചുകെട്ടില്ലാതെ രേഖപ്പെടുത്തിയത് ചിലര്‍ക്കെങ്കിലും വേദനയും പ്രതിഷേധവും ഉളവാക്കിയിട്ടുണ്ട്ടകാം. പക്ഷെ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയ നിയമ ലംഘനങ്ങള്‍ അപ്പാടെ തിരുത്താന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായത് സൈറ്റിന്റെ ഉജ്ജ്വല നേട്ടമായി ഞങ്ങളുടെ രേഖയില്‍ ഉല്ലേഖനം ചെയ്തു വെച്ചിട്ടുണ്ട്. നമ്മുടെ നാട്ടിന്റെ പരമോന്നത നീതിപീടമായ മഹല്ല് ജമാഅതിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ വരെ ഉദിനൂര്‍ ഡോട്ട് കോം ചര്‍ച്ചക്ക് വന്നു എന്നത് അങ്ങേയറ്റം ശ്രദ്ധേയമായ കാര്യമാണ്.


സൈറ്റിനോട് ശക്തമായ വിയോജിപ്പുള്ളവരും, ലേഖകന്മാരെ ഭീഷണിപ്പെടുത്തിയവര്‍ പോലും അവരവരുടെ മൊബൈല്‍ ഫോണില്‍ ഉദിനൂര്‍ ഡോട്ട് കോമിലെ ചില വാര്‍ത്തകളുടെ ഇമേജുകള്‍ സേവ് ചെയ്തു വെച്ചത് അറിഞ്ഞപ്പോള്‍ അങ്ങേയറ്റം അഭിമാനം തോന്നുകയാണ്. സൈറ്റില്‍ വന്ന ഒരു വാര്‍ത്തയുടെ ആധികാരികതയെ ചില സുഹൃത്തുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ മിനിട്ടുകള്‍ക്കകം തെളിവ് നിരത്തി സത്യം ബോധ്യപ്പെടുത്താന്‍ റബ്ബിന്റെ അനുഗ്രഹത്താല്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അങ്ങിനെ പലരും സത്യം ഗ്രഹിച്ചു സഹകാരികളായിട്ടുമുണ്ട്. എന്നാല്‍ ചില സുഹൃത്തുക്കള്‍ സത്യം ഗ്രഹിക്കുന്നതിന് പകരം സമാന്തരമായി ഒന്നിലധികം സൈറ്റുകള്‍ സൃഷ്ടിച്ചു പ്രധിഷേധം രേഖപ്പെടുത്തുകയാണ് ഉണ്ടായത്. സൈബര്‍ ലോകത്ത് സൌജന്യമായി ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പോലും നമുക്ക് വ്യക്തവും, മഹത്തായതുമായ ഒരു ലക്‌ഷ്യം ഉണ്ടായിരിക്കണം എന്ന് സ്നേഹ പൂര്‍വ്വം ആ കൊച്ചനുജന്മാരോട് ഉണര്തുകയാണ്. കാരണം ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ വെച്ച് വുളു ചെയ്യുമ്പോള്‍ പോലും 3 ലധികം തവണ മുഖം കഴുകിയാല്‍ അതിനെ ദുര്‍വ്യയത്തിന്റെ പട്ടികയില്‍ പെടുത്തി റബ്ബ് ചോദ്യം ചെയ്യുമെന്ന മഹത്തായ പാഠം നല്‍കിയ മതമാണ്‌ ഇസ്ലാം, അല്ലാതെ ഇസ്ലാം കേവലമൊരു ആവേശ പ്രകടനമല്ല.


ഉദിനൂര്‍ ഡോട്ട് കോമിനെ സംബന്ധിച്ചേടത്തോളം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ഉയര്‍ത്തണമെന്നോ ആരെയെങ്കിലും താഴ്ത്തിക്കാണിക്കണമെന്നോ ഉള്ള ദുരുദ്ധേശമില്ല. എല്ലാ സംഘടനകള്‍ക്കും ഞങ്ങള്‍ അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്. ആ നയം കൂടുതല്‍ വിപുലപ്പെടുതാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു. അതിനായി വിവിധ സംഘടനകളില്‍ നിന്നുമുള്ള കറസ് പോണ്ടന്ടുകളുടെ സേവനം ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. 


നമ്മുടെ നാട്ടിലെ ജനങ്ങളെ ഒരേ ചരടില്‍ കോര്‍തിണക്കുക എന്ന ലകഷ്യത്തിനാണ് നാം അടിയന്തര പരിഗണന നല്കാന്‍ ഉദ്ദേശിക്കുന്നത്. ആ ലകഷ്യത്തിലേക്കുള്ള മഹത്തായ പാലമായി മാറാന്‍ ഉദിനൂര്‍ ഡോട്ട് കോമിനു സാധിക്കട്ടെ എന്ന് നിങ്ങള്‍ ഓരോരുത്തരും പ്രാര്‍ഥിക്കണം എന്ന അപേക്ഷയോടെ ചുരുക്കുന്നു.


പിന്നിട്ട പാതയില്‍ സഹായങ്ങളും, സഹകരണങ്ങളും, നല്‍കിയവര്‍ക്കും, സൈറ്റിന്റെ മുഴുവന്‍ സന്ദര്‍ശകര്‍ക്കും, പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും അറിയിച്ചവര്‍ക്കും, സേവന തല്പരതയോടെ വാര്‍ത്തകള്‍ എത്തിച്ചു തരുന്ന ലേഖകന്മാര്‍ക്കും, വിവിധ സംഘടനാ ഭാരവാഹികള്‍ക്കും, ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളായ ഗൂഗിള്‍ ബ്ലോഗ്സ്പോടിനും സഹോദര സൈറ്റുകള്‍ക്കും, ഹൃദയംഗമായ ഒരായിരം നന്ദി അറിയിക്കുകയാണ്. നാഥന്‍ നന്മയുടെ വിള നിലമാകാന്‍ നമുക്കേവര്‍ക്കും തൌഫീഖ് നല്കുമാറാകട്ടെ ...... ആമീന്‍



സസ്നേഹം

ടി.സി.ഇസ്മായില്‍ ഉദിനൂര്‍

വെബ് എഡിറ്റര്‍







2010, ഡിസംബർ 18, ശനിയാഴ്‌ച

അഡ്വ. കോടോത്ത് ഗോവിന്ദന്‍ നായര്‍ അന്തരിച്ചു  
                                                                                                                    
കാസര്‍കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ അഡ്വ. കോടോത്ത് ഗോവിന്ദന്‍ നായര്‍ (68) അന്തരിച്ചു. മസ്തിഷ്‌ക രോഗത്തെത്തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം.

ഭാര്യ: പരേതയായ പ്രസന്ന. മക്കള്‍: വിനീത, സരിത. മരുമക്കള്‍: അഡ്വ. കോടോത്ത് സുരേഷ്‌കുമാര്‍ (എറണാകുളം), സുമോദ് (എന്‍ജിനിയര്‍, പയ്യന്നൂര്‍). സഹോദരന്‍: അഡ്വ. കോടോത്ത് നാരായണന്‍ നായര്‍ (കാസര്‍കോട്).
കാസര്‍കോട് ഡി.സി.സി. പ്രസിഡന്‍റായിരുന്ന കോടോത്ത് ഗോവിന്ദന്‍ നായര്‍ കെ.കരുണാകരന്റെ അടുത്ത അനുയായിയായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വയലാര്‍ രവിക്കെതിരെ മത്സരിച്ചതോടെയാണ് കോടോത്ത് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. മൃതദേഹം വെല്ലൂരില്‍ നിന്ന് ഞായറാഴ്ച കാസര്‍കോട്ടെത്തിക്കും.
കെ എം അഹമ്മദിന്റ്റെ നിര്യാണത്തിലൂടെ
 അണഞ്ഞത് ജില്ലയുടെ ശബ്ദം..  

  ദമ്മാം; മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും , മുന്‍ മാതൃഭൂമി ബ്യുറോ ചീഫുമായിരുന്ന കെ എം അഹമ്മദിന്റ്റെ നിര്യാണത്തിലൂടെ നഷ്ടപെട്ടത് കാസര്‍കോട്‌ ജില്ലയുടെ ശബ്ദമെന്ന് ദമ്മാം -തൃകരിപൂര്‍ കൂട്ടായ്മ അനുശോചന യോഗം അഭിപ്രായപെട്ടു .

യോഗത്തില്‍ ദമ്മാം കൂട്ടായ്മ ചെയര്‍മാന്‍ സുലൈമാന്‍ കൂലെരി അധ്യക്ഷം വഹിച്ചു . ഏതാണ്ട് കഴിഞ്ഞ മുപ്പതു വര്‍ഷത്തോളം കാസര്ഗോഡ് ജില്ലയുടെ മാധ്യമ രംഗത്ത് നിറഞ്ഞു നിന്നിരുന്ന അദ്ദേഹത്തിന്റ്റെ ഓരോ വികസന പ്രവര്‍ത്തനവും ഏറെ ശ്രദ്ദേയമായിരുന്നു ... മാതൃഭൂമിയിലൂടെ അഹമദ് കൈകാര്യം ചെയ്തിരുന്ന ചന്ദ്രഗിരിക്കരയില് എന്ന പംക്ത്തിയിലൂടെ ജില്ലയുടെ ഒട്ടേറെ വികസന ആവശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു .
മിസ്ഫര്‍ മുഹമ്മദ്‌ അലി , റഫീക്ക് നങ്ങാരത്ത്, അക്ബര്‍ തൃകരിപൂര്‍ , സുബൈര്‍ ഉദിനൂര്‍ , സഫുവാന്‍ എന്‍ , എന്നിവര്‍ സംസാരിച്ചു .

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

മലബാറിന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളക്കുന്നു
കണ്ണൂര്‍ വിമാനത്താവളത്തിന് ശിലയിട്ടു.


കണ്ണൂര്‍ വിമാനത്താവളത്തിന്റെ മാതൃക
കണ്ണൂര്‍: വടക്കേ മലബാറിന്റെ വികസന സ്വപ്നത്തില്‍ നിര്‍ണ്ണായക വഴിത്തിരിവും, പ്രവാസി മലയാളികളുടെ ദീര്‍ഘ കാല സ്വപ്നവുമായ കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ കേരള മുഖ്യമന്ത്രി ശ്രീ. വി.എസ് അച്ചുതാനന്ദന്‍ ശിലാസ്ഥാപനം നടത്തി.

ഇന്നലെ നടന്ന പ്രൌടോജ്ജ്വല ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ മുല്ലപ്പളി രാമചന്ദ്രന്‍, ഇ.അഹ്മദ്, മുന്‍ കേന്ദ്ര വ്യോമയാന മന്ത്രിയും കണ്ണൂര്‍ വിമാനത്താവളം എന്ന ആശയത്തിന്റെ ശില്പ്പിയുമായ സി.എം.ഇബ്രാഹീം, കേരള മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി.രാജേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ.ശ്രീമതി എന്നിവര്‍ക്ക് പുറമേ കെ.സുധാകരന്‍ എം.പി, കെ.എം.മാണി എം.എല്‍.എ, ഒ.രാജഗോപാല്‍ തുടങ്ങിയ ജനപ്രതിനിധികളും, നിരവധി പൌര പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

കേരളത്തിലെ ഏറ്റവും വലുതും, അത്യന്താധുനികവും ആയ വിമാനത്താവളം ആണ് 2061 ഏക്കറില്‍ കണ്ണൂരില്‍ ലക്ഷ്യമിടുന്നത്. 3 വര്ഷം കൊണ്ട് പൂര്‍ത്തിയാകാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന് 1200 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്. കണ്ണൂരില്‍ നിന്നും 25 കി.മീറ്റര്‍ അകലെയുള്ള മൂര്‍ഖന്‍ പറമ്പിലാണ് പദ്ധതി പ്രദേശം. നിലവിലുള്ള റോഡ്‌ ഘടനയില്‍ മാറ്റം വരുന്നതോടെ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ മേഖലയിലുള്ളവര്‍ക്ക്‌ എളുപ്പത്തില്‍ വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കും. ഏഴിമല നേവി, കണ്ണൂര്‍ വിമാനത്താവളം, ഒളവറ മേല്‍പ്പാലം എന്നിവ പയ്യനൂരിന്റെ വികസനത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും.

കണ്ണൂര്‍ വിമാനത്താവളം ചിത്രകാരന്റെ ഭാവനയില്‍ 
ഇരു സമസ്തകളുടെയും ലയനം കാലഘട്ടത്തിന്റെ ആവശ്യം : പേരോട്


ദുബായ്: ഇരു വിഭാഗം സമസ്തകളുടെയും ലയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ. ഇ യിലെത്തിയ അദ്ദേഹം ദുബായ് മര്‍കസില്‍ നടന്ന എസ്.വൈ.എസ് ദേശീയ പ്രതിനിധി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു.


കേരളീയ സമൂഹം പണ്ടിതന്മാര്‍ക്ക് അങ്ങേയറ്റം ആദരവ് നല്‍കിയ വിഭാഗം ആയിരുന്നു. പക്ഷെ സമാദരണീയരായ പണ്ഡിതരെ പണ്ഡിത വേഷം ധരിച്ചവര്‍ തന്നെ ഹീനമായ  ഭാഷയില്‍  തെരുവില്‍ വെച്ച് പോലും വ്യക്തി ഹത്യ നടത്തുന്ന പ്രവണത വര്‍ദ്ധിച്ചപ്പോഴാണ്  സമൂഹത്തിന് അവരോടുള്ള ആദരവ് കുറയാനിടയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ദുരവസ്ഥ ഇനിയും തുടര്‍ന്നാല്‍ സമുദായത്തില്‍ അത് ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്ന് മനസ്സിലാക്കിയ ചില സമുദായ സ്നേഹികള്‍ പണ്ടിതന്മാര്‍ക്കിടയില്‍ രഞ്ജിപ്പിനുള്ള ശ്രമങ്ങള്‍ വീണ്ടും തുടങ്ങിയതായി അറിയാന്‍ കഴിഞ്ഞു. ആ ശ്രമങ്ങള്‍ അങ്ങേയറ്റം സ്വാഗതാര്‍ഹാമാണ് എന്ന് മാത്രമല്ല അതിന്റെ വിജയത്തിനായി ഓരോ വിശ്വാസിയും ആത്മാര്‍ഥമായി ദുആ ചെയ്യുകയും വേണം.

ഈ വിഷയത്തില്‍ എസ്. വൈ എസിന് തുറന്ന സമീപനമാണ് എല്ലായ്പ്പോഴും ഉള്ളത്. ഇതിനു മുമ്പ് ഐക്യ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിയവര്‍ക്കൊക്കെ ഈ കാര്യം ബോധ്യപ്പെട്ട വസ്തുതയാണ്.

2010, ഡിസംബർ 14, ചൊവ്വാഴ്ച

ആശൂറാ ദിനം നാളെ: 
ഇന്നും നാളെയും നോമ്പ് സുന്നത്ത്

ഉദിനൂര്‍: ഇസ്ലാമിക ചരിത്രത്തിലെ സംഭവ ബഹുലമായ ആശൂറാ ദിനം അഥവാ മുഹറം 10 നാളെ. പ്രപഞ്ചത്തിന്റെ ഉല്‍പത്തി, ആദം നബി (അ) യുടെ സൃഷ്ടിപ്പ്, ഫറോവയുടെ പതനം, കര്‍ബലാ യുദ്ധം, തുടങ്ങി ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ നടന്ന ഈ ദിവസം തന്നെയാണ് ലോകാവസാനം സംഭവിക്കുക എന്നും ചരിത്ര ഗ്രന്ഥങ്ങള്‍ പറയുന്നു.

മറ്റു പ്രത്യേകതകള്‍:
ജിബ്‌രീല്‍ (അ) യെ സൃഷ്‌ടിച്ച ദിവസം, ലൗഹും ഖലമും പടച്ച ദിവസം, നൂഹു നബി (അ) യുടെ കപ്പല്‍ ജൂദി പര്‍വതത്തില്‍ നങ്കൂരമിട്ട ദിവസം, ഇബ്രാഹിം നബി (അ) യുടെ ജനനവും, നമ്രൂദിന്റെ അഗ്നി പരീക്ഷണത്തില്‍ നിന്നും രക്ഷ നേടുകയും ചെയ്ത ദിവസം, അയ്യൂബ് നബി (അ) യുടെ രോഗം ശിഫ ആയ ദിവസം, ആദ്യമായി മഴ വര്‍ഷിച്ച ദിവസം, ഈസ നബി (അ) യെ പടച്ച ദിവസം, യൂനുസ് നബി (അ) മത്സ്യ വയറ്റില്‍ നിന്നും രക്ഷപ്പെട്ട ദിവസം, യൂസുഫ് നബി (അ) തന്റെ പിതാവ് യഅഖൂബ് നബി (അ) യുമായി സന്ധിച്ച ദിവസം ഇങ്ങിനെ നീളുന്നു മുഹറം 10 ന്റെ സവിശേഷതകള്‍...  


ഈ പുണ്യ ദിനത്തില്‍ വ്രതം അനുഷ്ടിക്കല്‍ പ്രത്യേക സുന്നത്താണ്. എന്നാല്‍ പവിത്രമായ മുഹറം 10 നു ജൂതന്മാര്‍ വ്രതം അനുഷ്ടിക്കുന്നത് കണ്ട പ്രവാചകര്‍ (സ) അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി: ഞങ്ങളുടെ പ്രവാചകനായ മൂസ (അ) യെ ഫറോവയുടെ അക്രമത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ദിനമായതിനാല്‍ ഞങ്ങള്‍ വ്രതം അനുഷ്ടിക്കുന്നു എന്നാണ്. ആ സമയത്ത് നബി (സ) അനുയായികളോട് പറഞ്ഞു: മൂസാ (അ) യോട് ജൂതന്മാരെക്കാള്‍ കടപ്പാടുള്ളത് നമുക്കാണ്. ആയതിനാല്‍ ഈ ദിനം നമുക്കും നോമ്പ് സുന്നത്താണ്. പക്ഷെ അടുത്ത വര്ഷം ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍ മുഹറം ഒമ്പതിനും ഞാന്‍ നോമ്പ് അനുഷ്ടിക്കും, കാരണം ജൂതന്മാരുടെ ആചാരത്തിന് എതിരാകാന്‍ വേണ്ടി. (മുഹറം 9 നെ താസൂആ എന്ന് അറിയപ്പെടുന്നു).

ആ തിരുമൊഴികളെ അന്വര്‍ത്ഥമാക്കി കൊണ്ട് അടുത്ത വര്‍ഷത്തെ മുഹറം ആഗതമാകുന്നതിനു മുമ്പ് പ്രവാചകര്‍ (സ) ഈ ലോകത്തോട്‌ വിട പറഞ്ഞു. പക്ഷെ മുസ്ലിം ലോകം ഇന്നും ആശൂറാ, താസൂആ ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിച്ചു വരുന്നു.


ഗുണ പാഠം: ഒരു കാര്യം സുന്നത്ത് ആകണമെങ്കില്‍ പ്രവാചകര്‍ ചെയ്തു കാണിക്കണമെന്നില്ല.


ആദരവിന്റെ പേരില്‍ അനാദരവ്

പ്രവാചകരുടെ പൌത്രനായ ഇമാം ഹുസൈന്‍ (റ) യെ കര്‍ബലയില്‍ വെച്ച് ശത്രുക്കള്‍ നിഷ്ടൂരമായി വധിച്ച ദിനം എന്നതിനാല്‍ മുഹറം 10 നു മാരകായുധങ്ങള്‍ എടുത്തു ശരീരം കുത്തിക്കീറി രക്തം ചിന്തുന്ന വിശ്വാസക്കാരെ ചില പ്രദേശങ്ങളില്‍ കാണാം. പ്രവാചകരുടെ ഉറ്റ മിത്രങ്ങളായ അബൂബക്കര്‍ സിദ്ധീഖ് (റ), ഉമര്‍ ബിന്‍ ഖത്താബ് (റ), ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ) എന്നീ മൂന്നു മഹാന്മാരെയും തള്ളിപ്പറഞ്ഞ്‌ അലിയ്യുബിന്‍ അബീ താലിബ് (റ) നും കുടുമ്പത്തിനും അനാവശ്യ ആദരവ് നല്‍കുന്ന ശിയാ വിശ്വാസികളാണ് ഈ അനാചാരം ലോകത്ത് നടപ്പാക്കുന്നത്. അതൊരിക്കലും ഇസ്ലാമിക വിശ്വാസത്തിന്റെ പരിധിയില്‍ വരുന്ന പ്രവര്‍ത്തനമല്ലെന്നു മാത്രമല്ല, അലി (റ) യോ, ഇമാം ഹുസൈന്‍ (റ) പോലുമോ ആ ദുഷ്പ്രവണത അംഗീകരിക്കുകയുമില്ല.
 
കേരളത്തിലെവിടെയും ശിയാ വിശ്വാസികള്‍ക്ക് വേരോട്ടം ലഭിച്ചില്ലയെന്നത്‌ പ്രത്യേകം എടുത്തു പറയേണ്ട വസ്തുതയാണ്.
 

മുഹറം 10 നു ശരീരം കുത്തിക്കീറി രക്തം ഒലിപ്പിക്കുന്ന ശിയാ വിശ്വാസികള്‍


സൌദിയില്‍ മഴയ്ക്കായി പ്രാര്‍ത്ഥന നടത്തി .


മ്മാം;  മഴയ്ക്ക്‌ വേണ്ടി സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു . കഴിഞ്ഞ ദിവസമാണ് സൌദിയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയായ ഇസ്തിസ്ഖാഹു നമസ്ക്കാരം നടന്നത് . സുബഹി നമസ്കാരത്തോടെയായിരുന്നു പലയിടങ്ങളിലും ഈ പ്രത്യേക പ്രാര്‍ത്ഥന സങ്ങടിപ്പിച്ചത്. മക്കയിലും മദീനയിലും നടന്ന പ്രാര്‍ഥനയില്‍ മക്ക പ്രവിശ്യ സെക്ര; ഡോ ; അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള , ഷേക്ക്‌ സാലിഹു ബിന്‍ അബ്ദുല്‍ റഹ്മാന്‍ , എന്നിവര്‍ നേത്രത്വം നല്‍കി .

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ കാലം മുതലേ നടന്നു വരുന്ന പ്രാര്‍ത്ഥനയായിരുന്നു ഇത് . സൌദിയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ശക്തയമായ മഴ പെയ്യാന്‍ സാധ്യത ഉണ്ടെന്നും ,ആയതിന്നാല്‍ അപകട മേഖലകളില്‍ നിന്നും ജനനങ്ങള്‍ മാറി താമസിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .


2010, ഡിസംബർ 13, തിങ്കളാഴ്‌ച

സമുദായം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഖുറാന്‍ പഠിപ്പിക്കുന്നവനും, അത് പഠിക്കുന്നവനും ആണെന്ന് പ്രവാചകര്‍ (സ) സമുദായത്തെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിലെ ആയിരക്കണക്കായ മദ്രസകളില്‍ ഖുറാനും അനുബന്ധ വിജ്ഞാനവും പഠിപ്പിക്കുന്ന പതിനായിരക്കണക്കിനു മുഅല്ലിംകളുടെ ഉപജീവനം ഏറെ പരിതാപകരമായ നിലയിലൂടെയാണ് കടന്നു പോകുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് അനുദിനം വില ഉയരുമ്പോഴും, ജീവിതചിലവുകള്‍ ആകാശം മുട്ടെ ഉയരുമ്പോഴും കോരന് കഞ്ഞി കുമ്പിളില്‍ എന്ന പോലെ ഉസ്താദ്മാര്‍ക്ക് പഴയ ഉലുവ തന്നെയാണ് പലേടത്തും ശമ്പളം.

ഒരു വിശ്വാസിയുടെ ഐഹികവും, പാരത്രികവുമായ വിജയത്തിനുള്ള സകല അറിവുകളും ശിക്ഷണങ്ങളും നല്‍കുന്ന ആ വിഭാഗത്തിനാണ് സത്യത്തില്‍ പ്രപഞ്ചത്തിലെ ഏറ്റവും നല്ല വേതനം ലഭിക്കേണ്ടിയിരുന്നത്, ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ സമുദായം ഈ വിഷയത്തില്‍ ഇനിയും ബോധാവാന്മാരായിട്ടില്ല എന്ന് വേണം കരുതാന്‍.

മുഅല്ലിംകളെ മറ്റു അവശ വിഭാഗത്തില്‍ പെടുത്തി 2 രൂപയ്ക്കു അരി കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ വാര്‍ത്ത സ്വാഗതം ചെയ്യുന്നതിന് മുമ്പ് ഒരു കാര്യം എന്നോടും, നിങ്ങളോടും ചോദിക്കട്ടെ ? സര്‍ക്കാരിന്റെ അവശ വിഭാഗം പട്ടികയിലേക്ക് എഴുതിത്തളേളണ്ടവരാണോ പ്രവാചകന്മാരുടെ അനന്തരാവകാശികളായ പണ്ഡിത വര്‍ഗ്ഗം ?
 മതിയായ വേതനം ലഭിക്കുന്നില്ല എന്ന തിരിച്ചറിവാകണം ഈ മേഖലയിലേക്ക് പുതിയ ആളുകള്‍ കടന്നു ചെല്ലാന്‍ മടിക്കുകയാണ് ഇന്ന്. ഈ നില തുടര്‍ന്നാല്‍ ഭാവി തലമുറയ്ക്ക് ദീന്‍ പകര്‍ന്നു കൊടുക്കാന്‍ ആളെ കിട്ടാത്ത അവസ്ഥ വരും. സമുദായം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 
സുന്നീ ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇരുപതാം വാര്‍ഷിക സമ്മേളന
സമാപനത്തോടനുബന്ധിച്ചു പാലക്കാട് നടന്ന പടുകൂറ്റന്‍ റാലി


2010, ഡിസംബർ 10, വെള്ളിയാഴ്‌ച

മക്ക : മര്‍ക്കസുസ്സഖാഫത്തി സുന്നിയ്യയുടെ മുപ്പത്തി മൂന്നാം വാര്‍ഷിക പതിനഞ്ചാം ബിരുദ ദാന സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള പതാക വിശുദ്ധ നഗരങ്ങളായ മക്ക മദീന എന്നിവിടങ്ങളില്‍ നിന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ്‌ യൂസുഫ്‌ അല്‍ബുഖാരി വൈലത്തൂരിണ്റ്റെ നേതൃത്വത്തില്‍ ഡിസംബര്‍ പതിനെട്ടാം തിയ്യതി കേരളത്തിലെക്കു കൊണ്ടുപോകും . വിശുദ്ധ മക്കയില്‍ വെച്ച്‌ സൌദി ഐ സി എഫ്‌ ,ആര്‍ എസ്‌ സി ,നേതാക്ക്ളായ അബ്ദുല്‍ റസാക്ക്‌ സഖാഫി കരീറ്റി പറമ്പ്‌,മുഹമ്മദ്‌ മുസ്ളിയാര്‍ കരുവമ്പൊയില്‍,ഇസ്മായില്‍ തവനൂറ്‍, നജീബ്‌ കൊടുങ്ങല്ലൂറ്‍,അഷറഫ്‌ കൊടിയത്തൂറ്‍,കുഞ്ഞു മുഹമ്മദ്‌ ഹാജി,അബുല്‍ ഹസന്‍ അരീക്കോട്‌ ,സ ഈദ്‌ ഒഴുകൂറ്‍ , അബ്ദുല്‍ ഖാദര്‍ കാമില്‍ തുടങ്ങിയവരില്‍ നിന്ന് സയ്യിദ്‌ യൂസുഫ്‌ അല്‍ ബുഖാരി വൈലത്തൂറ്‍,എസ്‌ എസ്‌ എഫ്‌ മുന്‍ സംസ്ഥാന പ്രസിടണ്ട്‌ ് കെ ടി ത്വാഹിര്‍ സഖാഫി എന്നിവര്‍ പതാക ഏറ്റുവാങ്ങി .തുടര്‍ന്ന്‌ വിശുദ്ധ ക അബാലയം ത്വവാഫ്‌ ചെയത ശേഷം ഇബ്രഹിം മഖാം ഹിജര്‍ ഇസ്മാ ഈല്‍ റുക്നുല്‍ യമാനി ജന്നത്തുല്‍ മ അല തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ പണ്ഠിത സദാത്തുക്കളുടെ നെത്രുത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നിര്‍വഹിച്ച്‌ പതാക വിശുദ്ധ മദീനയിലേക്ക്‌ കൊണ്ടുപോയി. മദീനയില്‍ പതാകക്ക്‌ ഉജ്ജ്വല വരവേല്‍പ്പ്‌ ് നല്‍കാന്‍ ഒരുക്കങ്ങല്‍ പൂര്‍ത്തിയയതായി മദീന ഐ സി എഫ്‌ ആര്‍ എസ്‌ സി നേതാക്കള്‍ അറിയിച്ചു

2010, ഡിസംബർ 9, വ്യാഴാഴ്‌ച

WAQF BOARD CHAIRMAN IN DUBAI MARKAZ

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.ഏ ദുബായ് മര്‍കസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ ദുബായ് എസ്.വൈ.എസ്, മര്‍കസ് ഭാരവാഹികള്‍ അദ്ധേഹത്തെ സ്വീകരിക്കുന്നു. മര്‍കസില്‍ നടന്ന പൈതൃക പ്രദര്‍ശനവും, ദേശീയോല്‍ഗ്രഥന സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യുകയുണ്ടായി.
കൂടുതല്‍ ചിത്രങ്ങള്‍ക്ക്   ഇവിടെ ക്ലിക്ക് ചെയ്യുക.




ദമാം; സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ ആയുരാരോഗ്യത്തിന്നും, അദ്ദേഹത്തിന്റ്റെ അസുഖം വേഗത്തില്‍ സുഖപ്പെടുന്നതിന്നും കൊബാറിലെ സഅദിയ്യക്ക്‌ കീഴിലുള്ള മദ്രസയിലെ വിദ്യാര്‍ഥികള്‍ പ്രാര്‍ത്ഥനാ സദസ്സ് സങ്ങടിപ്പിച്ചു. കഴിഞ്ഞ ദിവസം മദ്രസയില്‍ വെച്ചു നടന്ന പ്രാര്‍ത്ഥനാ സദസ്സിനു മൂസ ദാരിമി നേത്രത്വം നല്‍കി , സഅദിയ്യ ഭാരവാഹികളായ മുഹമ്മദ്‌ മദനി , സുലൈമാന്‍ കുഞ്ചാര് , കുഞ്ഞഹ മ്മദ് വി പി , സുബൈര്‍ ഉദിനൂര്‍ എന്നിവര്‍ സംബന്ദിച്ചു .

2010, ഡിസംബർ 8, ബുധനാഴ്‌ച

ദമാം ;പുതു  വര്‍ഷം  രാജ്യങ്ങളില്‍  കൂടുതല്‍  സമാധാനവും   സ്ഥിരതയും  കൊണ്ട്  വരട്ടെ എന്ന്   സൗദി കീരീടവകാശിയും, ഉപപ്രധാന മന്ത്രിയുമായ   സുല്‍ത്താന്‍  ബിന്‍ അബ്ദുല്‍  അസീസ് രാജകുമാരന്‍  പറഞ്ഞു . മുസ്ലിംകള്‍  സമാധാനതിന്റ്റെ  പ്രചാരകരാകമെന്നും   അദ്ദേഹം  പ്രത്യാശിച്ചു.  അബ്ദുള്ള  രാജാവിന്റ്റെ  ശസ്ത്രക്രിയ  വിജയിച്ചതില്‍  അദ്ദേഹം   സന്തോഷം  പ്രകടിപിച്ചു .    മന്ത്രി  സഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു   രാജകുമാരന്‍ .

2010, ഡിസംബർ 7, ചൊവ്വാഴ്ച

2010, ഡിസംബർ 6, തിങ്കളാഴ്‌ച




ദമ്മാം; ദമാം -തൃകരിപൂര്‍ കൂട്ടായ്മയുടെ അഭിമുക്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ കോബാറില്‍ വെച്ച് നടന്ന ഇശല്‍ നിലാവിന്റ്റെ വീഡിയോ കാസെറ്റ് പ്രകാശന കര്‍മം നടന്നു . കോബാര്‍ അപ്സര ഓടിറ്റൊരിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അറാക്കി ട്രേഡിംഗ് ഡയറക്ടര്‍ മുഹമ്മദ്‌ ഹുസൈന്‍ കാസെറ്റ് മിസ്ഫെര്‍ മുഹമ്മദ്‌ അലിക്ക് നല്‍കി പ്രകാശനം ചെയ്തു .കൂട്ടായ്മ ചെയര്‍മാന്‍ സുലൈമാന്‍ കൂലെരി ആദ്യക്ഷം വഹിച്ചു .
 അക്ബര്‍ തൃകരിപൂര്‍ , സഫുവാന്‍ നങ്ങാരത്ത്, കുഞ്ഞഹമ്മദ് വി പി പി , അസീബ് , ജുനൈദ് , ഫൈസല്‍ ഡിജിറ്റെക്ക് , മുബാറക്ക്‌ എന്നിവര്‍ പങ്ങെടുത്തു . സുബൈര്‍ ഉദിനൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു

2010, ഡിസംബർ 4, ശനിയാഴ്‌ച

ഹാജിമാര്‍ക്ക്‌ സ്വീകരണവും പ്രവാസി സംഗമവും നടത്തി

തൃക്കരിപ്പൂര്‍: അല്‍ മുജമ്മഅ്‌ ഹജ്ജ്‌ സര്‍വ്വീസിന്‌ കീഴില്‍ ഹജ്ജിന്‌ പോയ ഹാജിമാര്‍ക്ക്‌ സ്വീകരണവും പ്രവാസി സംഗമവും നടത്തി.

മുജമ്മഅ്‌ അനാഥ–അഗതിമന്ദിരം പരിസരത്ത്‌ നടന്ന പരിപാടിയില്‍ സയ്യിദ്‌ ത്വയ്യിബുല്‍ ബുഖാരി ഉല്‍ഘാടനം ചെയ്‌തു. എം.ടി അബ്ദുല്‍ ജലീല്‍ സഖാഫി അദ്ധ്യക്ഷനായിരുന്നു. സയ്യിദ്‌ ഫസല്‍ കക്കാട്‌, അലിക്കുഞ്ഞി മൌലവി വായാട്‌, എം ജാബിര്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ മൌലവി തളിപ്പറമ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.കെ അബ്ദുല്‍ നാസര്‍ അമാനി സ്വാഗതവും എല്‍.കെ അബ്ദുല്‍ റഹീം നന്ദിയും പറഞ്ഞു.



മുജമ്മഉ ഹജ്ജ് സംഗത്തിന് നല്‍കിയ സ്വീകരണ പരിപാടിയില്‍
അമീര്‍ ത്വയ്യിബ് അല്‍ ബുഖാരി തങ്ങള്‍ പ്രസംഗിക്കുന്നു.



മുജമ്മഉ ഹജ്ജ് സംഗത്തിന് നല്‍കിയ സ്വീകരണ പരിപാടിയില്‍
സയ്യിദ് ഫസല്‍ തങ്ങള്‍ സംസാരിക്കുന്നു.



മുജമ്മഉ  ഹജ്ജ് സംഗത്തിന് നല്‍കിയ സ്വീകരണ പരിപാട്ക്കെത്തിയ സദസ്സ്

2010, ഡിസംബർ 2, വ്യാഴാഴ്‌ച

അലിഫ് കോഴ്സ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും


ദുബായ്: എസ്.വൈ.എസ് ദുബായ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഏക വര്‍ഷ ഇസ്ലാമിക് കോഴ്സായ അഡ്വാന്‍സ്‌ ലേണിംഗ് ഇന്‍ ഇസ്ലാമിക് ഫണ്ടമെന്റല്‍സ് (അലിഫ്) ഉദ്ഘാടനം ഡിസ 3 വെള്ളി രാത്രി 8 മണിക്ക് ദുബായ് മര്‍കസില്‍ കര്‍ണാടക സംസ്ഥാന എസ്.എസ്.എഫ് പ്രസിഡണ്ട്‌ അബ്ദുല്‍ റഷീദ് സൈനി അല്‍ കാമില്‍ സഖാഫി നിര്‍വ്വഹിക്കും.


ഖുര്‍ആന്‍, കര്‍മ്മ ശാസ്ത്രം, ചരിത്രം, സംസ്കരണം എന്നീ വിഷയങ്ങളില്‍ സിലബസ് അടിസ്ഥാനപ്പെടുത്തി പഠനം നല്കുകകയും, പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്ന തരത്തിലാണ് കോഴ്സിന്റെ ഘടന. ഒരു വര്‍ഷമാണ്‌ കോഴ്സിന്റെ കാലാവധി. എല്ലാ ശനിയാഴ്ചകളിലും രാത്രി 9 മണിക്കാണ് ക്ലാസ് നടക്കുക. പ്രമുഖ പണ്ഡിതരും ചരിത്രകാരന്മാരും നേതൃത്വം നല്‍കും.

വിശദ വിവരങ്ങള്‍ അറിയാനും പേര്‍ രജിസ്റര്‍ ചെയ്യാനും വിളിക്കാം. 04 2973999

ഫ്രൈഡേ ഇംഗ്ലീഷ് ക്ലബ്‌ ഇന്ന്

അതേ സമയം ദുബായ് മര്‍കസില്‍ നടന്നു വന്നിരുന്ന ഫ്രൈഡേ ഇംഗ്ലീഷ് ക്ലബ്‌ ഇന്ന് (ഡിസ 3 വെള്ളി) വൈകു: 4 മണിക്ക് പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ പ്രാഥമിക ജ്ഞാനമുള്ളവര്‍ക്ക് സഭാ കമ്പം കൂടാതെ ആശയ വിനിമയം നടത്താനും, പ്രസംഗിക്കാനും പ്രസ്തുത ക്ലബ്ബിലൂടെ സാധ്യമാവും. താല്പര്യമുള്ള ആര്‍ക്കും ക്ലബ്ബില്‍ അംഗത്വമെടുക്കാവുന്നതാണ്.
മുന്‍ എം പി രാമറായി അന്തരിച്ചു

തൃക്കരിപൂര്‍ ; കാസര്‍കോട്ടെ മുന്‍ എം പിയും , കൊണ്ഗ്രെസ്സ് നേതാവുമായിരുന്ന ഐ രാമറായി അന്തരിച്ചു. എഴുപത്തി ഒന്‍പതു വയസ്സായിരുന്നു അദ്ദേഹത്തിന്, മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഇടതുപക്ഷത്തിന്റെ ഈറ്റില്ലമായ കയ്യൂരും, കരിവെള്ളൂരും  ഉള്‍ക്കൊള്ളുന്ന കാസറഗോഡ് പാര്‍ലിമെന്റ് മണ്ഡലം യു.ഡി.എഫിന് അനുകൂലമാക്കിയത് 1984 ല്‍ രാമറായിയുടെ വിജയത്തോടെയായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ അന്ന് കാസറഗോഡ് ഉള്‍പ്പെടെ കേരളത്തിലെ 19 പാര്‍ലിമെന്റ് സീറ്റും യു.ഡി.എഫ് നേടുകയുണ്ടായി.

കാസര്ഗോഡ് ഡി. സി .സി പ്രെസി; . കെ പി സി സി എക്സിക്യുട്ടീവ് അംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉമാവതി ആര്‍ റായിയാണ് ഭാര്യ. നാലു മക്കളുണ്ട്.
യു.എ.ഇ ദേശീയ ദിനം: ദുബായ് മര്‍കസ്, കെ.എം.സി.സി. 
വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു

ദുബായ്: യു.എ.ഇ യുടെ മുപ്പത്തി ഒമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ചു വിവിധ മലയാളി സംഘടനകള്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദുബായ് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ ദുബായ് മര്‍കസില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തല്‍ ചടങ്ങിനു ശേഷം വിവിധ എസ്.വൈ.എസ് മദ്രസ്സകളിലെ 500 ഓളം വരുന്ന വിദ്യാര്‍ഥികള്‍ ചാതുര്‍വര്‍ണ്ണ തൊപ്പി ധരിച്ച് യു.എ.ഇ യുടെ പതാക സൃഷ്ടിച്ചു. തുടര്‍ന്ന് വിദ്യാര്തികളും, രക്ഷിതാക്കളും, ഉസ്താദുമാരും അണിനിരന്ന മാര്‍ച്ച് പാസ്റ്റ് നടന്നു. ശേഷം അറബ് സമൂഹത്തിന്റെ പൂര്‍വ്വകാല ജീവിതത്തെ അനാവരണം ചെയ്യുന്ന പൈതൃക പ്രദര്‍ശനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചു. ടി.സി.ഇസ്മായില്‍ ഉദിനൂര്‍, കെ.പി.നജ്മുദ്ധീന്‍ പുതിയങ്ങാടി, അഷ്‌റഫ്‌ കാങ്കോല്‍ തുടങ്ങിയവര്‍ പ്രദര്‍ശനത്തിനു നേതൃത്വം നല്‍കി.


വൈകുന്നേരം 6 മണിക്ക് ഐക്യ അറബ് എമിരേറ്റും വര്‍ത്തമാന കേരള സമൂഹവും എന്ന വിഷയത്തില്‍ വിവിധ മാധ്യമ പ്രതിനിധികളും, സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കുന്ന സെമിനാര്‍ മര്‍കസ് മെയിന്‍ ഓഡിറ്റോരിയത്തില്‍ നടക്കും.

കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ ദിനാഘോഷം ഇന്ന് (2 .12 .10 ) വൈകു: 6 മണിക്ക് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ നടക്കും. കേന്ത്ര മന്ത്രിമാര്‍, എം.പി മാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയ ഒരു വന്‍ നിര തന്നെ പരിപാടിക്കെത്തുന്നുണ്ട്. ഈയിടെ ലീഗില്‍ ചേര്‍ന്ന മങ്കടയിലെ മഞ്ഞളാംകുഴി അലി ആണ് പരിപാടിയിലെ മുഖ്യ ആകര്‍ഷണീയ സാന്നിധ്യം. കണ്ണൂര്‍ ശരീഫ് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.


മര്‍കസ് മദ്രസ്സ വിദ്യാര്‍ഥികള്‍ യു.എ.ഇ യുടെ ദേശീയ പതാക മാതൃകയില്‍ അണിനിരക്കുന്നു.


മര്‍കസ് മദ്രസ്സ വിദ്യാര്‍ഥികള്‍ മാര്‍ച്ച് പാസ്ടിനൊരുങ്ങുന്നു


പ്രദര്‍ശന ഹാളില്‍ ടി.സി.ഇസ്മായില്‍ തന്റെ നാട്ടുകാരനായ ടി.പി.സലാം ഇച്ചയെ കണ്ടപ്പോള്‍


ദേശീയോല്‍ഗ്രഥന സംഗമം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.


ദേശീയോല്‍ഗ്രഥന സംഗമത്തിന്റെ സദസ്സ്
സാന്ത്വന പരിചരണം:
യോഗങ്ങള്‍ മൂന്നിന് അബൂദാബിയിലും നാലിന് ഷാര്‍ജയിലും

അബൂദബി: പാലിയേറ്റീവ് പരിചരണം സംബന്ധിച്ച് പ്രവാസികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അയല്‍ക്കൂട്ട കണ്ണികള്‍ സുശക്തമാക്കുന്നതിനും ഉദ്ദേശിച്ചുള്ള യോഗങ്ങള്‍ വ്യാഴം(3/12/2010) വെള്ളി (4/12/2010) ദിനങ്ങളില്‍ നടക്കുമെന്ന് തൃക്കരിപ്പൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി എം ടി പി മുഹമ്മദ്‌ കുഞ്ഞി അറിയിച്ചു. മൂന്നിന് വൈകിട്ട് ആറിനു അബുദബി ഐ സി സി ഹാളിലും നാലിന് വൈകിട്ട് ആറിനു ഷാര്‍ജ സഹാറ ഹോട്ടലിലുമാണ് പരിപാടി.


തൃക്കരിപ്പൂര്‍ , പടന്ന, വലിയപറമ്പ ഗ്രാമ പഞ്ചായത്ത് സ്വദേശികളായ പ്രവാസികളെയാണ് ആലോചനാ യോഗത്തിലേക്ക് ഉദ്ദേശിക്കുന്നത്. കാന്‍സര്‍, കിഡ്നി രോഗങ്ങള്‍ , മറ്റു ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങള്‍ നേരിടുന്ന രോഗികള്‍ എന്നിവരുടെ പരിചരണമാണ് സൊസൈറ്റി ഏറ്റെടുത്തു നടത്തുന്നത്. വാട്ടര്‍ ബെഡുകള്‍, വീല്‍ ചെയറുകള്‍ എന്നിവ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുക, മൂത്ര വിസര്‍ജനത്തിലുള്ള കത്തീറ്ററുകള്‍ മാറ്റി നല്‍കുക , കാന്‍സര്‍ രോഗികള്‍ക്ക് വേദന സംഹാരികള്‍ എത്തിച്ചു നല്‍കുക, സ്ഥിരമായി മരുന്ന് കഴിക്കേണ്ടി വരുന്ന പാവപ്പെട്ട രോഗികള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കുക എന്നിവയും സൊസൈറ്റി ഏറ്റെടുത്തു നടത്തി വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 8907875 (എന്‍.കെ.പി ഹസ്സന്‍), 050 6955712  (വി പി അഹമദ് കബീര്‍ ), 050 5287280 ( സഹീര്‍ യു.പി), 055 4561874 (മുഹമ്മദ്‌ കുഞ്ഞി എം.ടി.പി)

റിപ്പോര്‍ട്ട്:  വി പി അഹമദ് കബീര്‍

..

ചെറുവത്തൂര്‍ ഉപജില്ല കായിക മേള ; ചീമേനി ഹൈസ്കൂള്‍ ചാമ്പ്യന്‍മാര്‍ ; ഉദിനൂര്‍ രണ്ടാംസ്ഥാനത്ത്;

ഉദിനൂര്‍ ; ചെറുവത്തൂര്‍ ഉപജില്ല സ്കൂള്‍ കായിക മേള സമാപിച്ചു , ചീമേനി ഹൈ സ്കൂള്‍ ചാമ്പ്യന്‍മാര്‍ . കൂടുതല്‍ ഉയരവും വേഗതയും തേടി എഴുപത്തി അഞ്ചോളം വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തി അഞ്ഞൂറോളം കായിക വിദ്യാര്‍ഥികള്‍ ഇന്ജോടിഞ്ചു പോരാടിയ മേളയിലാണ് ഇരുനൂറ്റി നാല്പത്തി രണ്ടു പോയന്റ്ടു നേടി ചീമേനി ഹൈ സ്കൂള്‍ ചാമ്പ്യന്‍ പട്ടം ചൂടിയത് . മത്സരത്തിന്റ്റെ ആദ്യം മുതല്‍ പകുതിയോളം സമയം വരെ പ്രതിരോധ ശേഷിയോടെ , ഏറെ കായിക താരങ്ങളെ കേരളത്തിന്‌ സംഭാവന ചെയ്ത ഉദിനൂര്‍ ഹൈ സ്കൂള്‍ പിടിച്ചു നിന്നുവെങ്കിലും , അവസാന റൌണ്ടില്‍ എത്തിയപ്പോഴേക്കും രണ്ടാം സ്ഥാനത്തേക്ക് തെന്നി വീഴുകയായിരുന്നു . ഇവര്‍ക്ക് ഇരുനൂറ്റി ഏഴു പോയന്റ്റൊടെ രണ്ടാം സ്ഥാനം എന്നതില്‍ തൃപ്തി അടയേണ്ടി വന്നു . തൊണ്ണൂറ്റി മൂന്നു പോയന്റ്ടു നേടി കുട്ടമത്ത് ഹൈ സ്കൂള്‍ മൂന്നാം സ്ഥാനത്തും എത്തി .


വൈകീട്ട് നടന്ന സമാപന ചടങ്ങില്‍ വെച്ച് എ ഇ ഒ വി കൃഷ്ണന്‍ മാസ്റ്റര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു .