
തൃകരിപൂര്‍ : പൂരങ്ങളുടെ നാട് കണ്ണീര്‍ കടലായി . കെ കരുനാകരന്റ്റെ രാഷ്ട്രീയ കര്‍മമണ്ഡലമായിരുന്ന തൃശൂര്‍ നഗരം ഭൗതികശരീരം കണ്ണീരോടെ ഏറ്റുവാങ്ങി. തൃശൂര്‍ ടൗണ്‍ഹാളില്‍ കാലത്ത് 8.20 മുതല്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ ഏ.കെ. ആന്റണി, ഇ അഹമ്മദ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രി കെ.പി. രാജേന്ദ്രന്‍ , സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസി; എം.പി.വീരേന്ദ്രകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.
കാലത്ത് പതിനൊന്നരയോടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അന്ത്യാഞ്ജലി അര്‍പ്പിച്ചു കഴിഞ്ഞാല്‍ മൃതഹേഹം ഡി.സി.സി. ആസ്ഥാനമായ കെ.കരുണാകരന്‍ സപ്തതി മന്ദിരത്തിലേയക്ക് കൊണ്ടുപോകും. വൈകീട്ട് മുരളിമന്ദിരത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍. സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ മുരളിമന്ദിരത്തില്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
കര്‍മചൈതന്യം കൊണ്ട് നാടിന്റെ ഉള്ളറിഞ്ഞ കെ.കരുണാകരന്റെ അന്ത്യയാത്ര ജനഹൃദയത്തില്‍ കൂടിയായിരുന്നു. നെഞ്ചുപൊട്ടി കരഞ്ഞവര്‍, ദുഃഖം സഹിക്കാതെ മുദ്രാവാക്യം വിളിച്ചവര്‍....വിലാപയാത്രയ്ക്ക് അശ്രുപൂക്കള്‍ കൊണ്ട് അവര്‍ പാതയൊരുക്കി. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളാണ് ലീഡര്‍ക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തിയത്.