ദേര ദുബായ് ഈദ് ഗാഹില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന വിശ്വാസികള്‍. ഫോട്ടോ: ടി.സി.ഐ. ഉദിനൂര്‍ |
യു.എ. ഇ യില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തി
ദുബായ്: യു.എ. ഇ ഗവ: മതകാര്യ വകുപ്പിന്റെ ആഹ്വാന പ്രകാരം രാജ്യത്തെ വിവിധ ഈദ് മുസല്ലകളിലും പ്രധാന പള്ളികളിലും മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. ദേര ദുബായ് ഈദ് ഗാഹില്‍ നടന്ന നിസ്കാരത്തിലും ഖുതുബയിലും മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരും നിരവധി തദ്ദേശീയരും പങ്കെടുത്തു.
ആകാശത്ത് നിന്നും മഴ വര്ഷിക്കുന്നത് സൃഷ്ടാവിന്റെ അങ്ങേയറ്റത്തെ ഔദാര്യമാണെന്നും, സൃഷ്ടികള്‍ നന്ദികേടിലായി ജീവിക്കുമ്പോഴാണ് മഴ ഉള്‍പ്പെടെയുള്ള അവന്റെ ഔദാര്യങ്ങള്‍ അവന്‍ തടഞ്ഞു വെക്കുന്നത് എന്നും ഖുതുബയില്‍ ഖതീബുമാര്‍ ഉത്ബോധിപ്പിച്ചു. ചെയ്തുപോയ തെറ്റ്കളെക്കുറിച്ചുള്ള പാശ്ചാതാപ മനസ്സുണ്ടായാല്‍ അള്ളാഹു അവന്റെ സൃഷ്ടികള്‍ക്ക് മേല്‍ വീണ്ടും അനുഗ്രഹ വര്ഷം ചൊരിയുമെന്നും ഖുതുബയില്‍ പറഞ്ഞു.