Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011 ഓഗസ്റ്റ് 31, ബുധനാഴ്‌ച

പേക്കടം തൌഫീക്ക് മസ്ജിദിലെ പെരുന്നാള്‍ ഖുതുബ
നാടെങ്ങും ആഹ്ലാദപൂര്‍വ്വം ഈദ് ആഘോഷിച്ചു.

ഉദിനൂര്‍: വിശുദ്ധ റമസാന്‍ മാസത്തിന്റെ പരിസമാപ്തി കുറിച്ച് കൊണ്ട് ശവ്വാലിന്റെ പൊന്നമ്പിളി മാനത്ത് തെളിഞ്ഞതോടെ മുസ്ലിം മനസ്സുകളില്‍ ആഹ്ലാദത്തിന്റെ പൂത്തിരി കത്തി. നാടെങ്ങും മുസ്ലിം സമൂഹം അത്യാഹ്ലാദ പൂര്‍വ്വമായിരുന്നു പെരുന്നാള്‍ ആഘോഷിച്ചത്. പ്രതികൂല കാലാവസ്ഥയിലും പള്ളികളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഉദിനൂര്‍ മഹല്ലിലെ ചെറുതും വലുതുമായ മുഴുവന്‍ പള്ളികളിലും പെരുന്നാള്‍ നിസ്കാരം സംഘടിപ്പിച്ചിരുന്നു. ജുമാ മസ്ജിദില്‍ പെരുന്നാള്‍ നിസ്കാരത്തിനും, ഖുതുബക്കും ഖത്തീബ് സി.അബ്ദു റഹീം മൌലവി നേതൃത്വം നല്‍കി.  പെരുന്നാള്‍ നിസ്കാര ശേഷം മരിച്ചവര്‍ക്ക് വേണ്ടിയുള്ള കൂട്ട് പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.  
നൂറുല്‍ ഹുദാ മസ്ജിദിലെ പെരുന്നാള്‍ ഖുതുബ

2011 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

EID IN DUBAI

ഭക്തിയുടെ നിറവില്‍: 
ദുബായ് ദേര ഈദ് മുസല്ലയില്‍ പെരുന്നാള്‍ നിസ്കാരതിനായി എത്തിയ വിശ്വാസികള്‍  
(ഫോട്ടോ: ടി.സി.ഐ ഉദിനൂര്‍ )


EID MUBARAK

ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച പെരുന്നാള്‍

ദുബായ്: ചന്ദ്രപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച പെരുന്നാള്‍ ആയി പ്രഖ്യാപിച്ചു. ഇതോടെ കഴിഞ്ഞ ഒരു മാസക്കാലമായി തുടര്‍ന്ന് വരുന്ന വ്രതാനുഷ്ടാനങ്ങള്‍ക്കും, തറാവീ ഹ് നിസ്കാരത്തിനും സമാപനമായി. ഇനി മണ്ണും വിണ്ണും അല്ലാഹു അക്ബര്‍ എന്ന കീര്തനങ്ങളാല്‍ മുഖരിതമാകും. അതെ സമയം ചന്ദ്രപ്പിറവി ദൃശ്യമാകാതതിനെ തുടര്‍ന്ന് നാട്ടില്‍ ബുധനാഴ്ച ആയിരിക്കും
പെരുന്നാള്‍ എന്ന് ഖാസിമാരായ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രഖ്യാപിച്ചു.


വായനക്കാര്‍ക്ക് ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിന്റെ ഹൃദ്യമായ ഈദ് ആശംസകള്‍.
 

പെരുന്നാള്‍ ദിനത്തിലെ ആരാധനകള്‍

1. ഫിഥര്‍ സകാത്ത്


ഇത് രാവിലെ പെരുന്നാള്‍ നിസ്‌കാരത്തിനു മുമ്പുതന്നെ കൊടുത്തുവീട്ടണം. നിസ്‌കാരത്തെക്കാള്‍ പിന്തിക്കല്‍ കറാഹത്തും പെരുന്നാള്‍ പകലിനെ വിട്ടു പിന്തിക്കല്‍ ഹറാമുമാണ്. പിന്തിച്ചാല്‍ കടം വീട്ടല്‍ നിര്‍ബന്ധവുമാണ്. ഓരോരുത്തരും തനിക്കംതാന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആളുകള്‍ക്കും വേണ്ടി ഫിഥര്‍ സക്കാത്ത് കൊടുക്കേണ്ടതാണ്. നാട്ടിലെ പ്രധാന ആഹാര സാധനങ്ങളാണ് കൊടുക്കേണ്ടത്. ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ അരി. ഒരാള്‍ക്കു വേണ്ടി ഒരു സ്വാഅ് കൊടുക്കണം. ഇത് ലിറ്റര്‍ കണക്കില്‍ സുമാര്‍ മൂന്നു ലിറ്ററും ഇരുന്നൂറ് മില്ലി ലിറ്ററും വരും. (ഏകദേശം 2 കിലോയും 800 ഗ്രാമും)  സക്കാത്ത് വാങ്ങാന്‍ അര്‍ഹരായ ആളുകള്‍ക്ക് തന്നെയാണ് ഫിഥര്‍ സക്കാത്തും നല്‍കേണ്ടത്. എന്നാല്‍, ഫിഥര്‍ സക്കാത്ത് കൊടുക്കാനുള്ള ബാധ്യതയുണ്ടാകണമെങ്കില്‍ ധന സക്കാത്തിന് ബാധ്യതയുള്ള ആളായിരിക്കണമെന്നില്ല. പെരുന്നാള്‍ പകലിലെയും തുടര്‍ന്നുവരുന്ന രാത്രിയിലെയും ആഹാര ചെലവുകള്‍, വസ്ത്രം, പാര്‍പിടം, ഭൃത്യന്‍, കടം എന്നിവ കഴിച്ച് ബാക്കി വരുന്നവരെല്ലാം ഫിഥര്‍ സക്കാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരാണ്. (കടം കണക്കിലെടുക്കേണ്ടതില്ലെന്നും അഭിപ്രായമുണ്ട്.) ആര്‍ക്കുവേണ്ടിയാണോ കൊടുക്കുന്നത് ആ ആള്‍ ഉള്ളിടത്താണ് വിതരണം ചെയ്യേണ്ടത്. ഉദാഹരണമായി ഭാര്യ നാട്ടിലും ഭര്‍ത്താവ് ഗള്‍ഫിലുമാണെങ്കില്‍ ഭാര്യയുടെത് നാട്ടിലും ഭര്‍ത്താവിന്റെത് ഗള്‍ഫിലും കൊടുക്കണം.


2. പെരുന്നാള്‍ നിസ്‌കാരം


റകഅത്തുകള്‍ രണ്ട്. സൂര്യോദയം മുതല്‍ മധ്യാഹ്നം വരെയ സമയം. ആദ്യത്തെ റകഅത്തില്‍ വജ്ജഹ്തുവിന് ശേഷം ഫാതിഹാക്കു മുമ്പ് ഏഴു തക്ബീറുകള്‍ ചൊല്ലണം. രണ്ടാമത്തെ റക്അത്തില്‍ ഫാത്തിഹഹാക്കു മുമ്പു ഉയര്‍ച്ചക്കു വേണ്ടിയുള്ള തക്ബീറിനു ശേഷം അഞ്ചു തക്ബീറുകളും വേണം. ഇമാമിനെപോലെത്തന്നെ മഅ്മൂമുകളും പ്രസ്തുത തക്ബീറുകള്‍ ഉറക്കെയാണ് പറയേണ്ടത്. ഈ തക്ബീറുകള്‍ക്കിടയില്‍ 'സുബ്ഹാനല്ലാഹി വല്‍ഹംദു ലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ വലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്' എന്നു പറയല്‍ നല്ലതാണ്. പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷമാണ് പെരുന്നാള്‍ ഖുഥുബ.
(കടപ്പാട്: അഫ്സല്‍ മെട്ടമ്മല്‍)

2011 ഓഗസ്റ്റ് 28, ഞായറാഴ്‌ച

UDINUR SYS

ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് റംസാന്‍ റിലീഫ്
രണ്ടാം ഘട്ടം വീഡിയോ



2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച

ദുബായ് ഇഫ്താര്‍ അവിസ്മരണീയമായി

ദുബായ്: ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിന്റെ കീഴ് ഘടകമായ  ഉദിനൂര്‍ വെല്‍ഫെയര്‍ സെന്ററിന്റെയും,  യുനീക് എജുക്കോം സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ദുബൈയില്‍ സംഘടിപ്പിച്ച ഉദിനൂര്‍ മഹല്ല് ഇഫ്താര്‍ സംഗമം അവിസ്മരണീയമായി. 

ബാര്‍ ദുബായ് ലിബ്ര റസ്റൊരന്റ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍, ബുര്‍ദ മജ്ലിസ്, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന എന്നീ പരിപാടികള്‍ നടന്നു. ഉദിനൂര്‍ മഹല്ലില്‍ നിന്നും ഇദം പ്രദമായി ഹിഫ്ള് പഠനം പൂര്‍ത്തിയാക്കിയ പുത്തലത്ത് ജാബിറിനു ഉപഹാരം നല്‍കി ആദരിച്ചു ടി. പി.അബ്ദുല്‍ സലാം ഹാജി ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് ഹാഫിള് ജാബിര്‍ നടത്തിയ ഖുര്‍ആന്‍ പാരായണം സദസ്സിനെ ഈറനണിയിച്ചു. പ്രമുഖ വാഗ്മി അബ്ദുന്നാസര്‍ അമാനി ഉല്‍ബോധനം  നടത്തി. ടി.പി.അബ്ദുല്‍ സലാം, ടി.അബ്ദുല്‍ ഹമീദ്, അഡ്വ. ഹസൈനാര്‍, എം.ടി.പി അബൂബക്കര്‍ മൌലവി തുടങ്ങിയവര്‍ സംബന്ധിച്ചു. ടി.സി ഇസ്മായില്‍ സ്വാഗതം പറഞ്ഞു. 
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

------------------------------------------------------------------------------
ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്
റമസാന്‍ റിലീഫ് രണ്ടാം ഘട്ടം പ്രൌഡോജ്ജ്വലമായി

ഉദിനൂര്‍: മഹല്ല് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തിലുള്ള റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ രണ്ടാം 
ഘട്ടം  പ്രോടോജ്ജ്വലമായി സമാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞു ഉദിനൂര്‍ സുന്നി സെന്ററില്‍ നടന്ന  ചടങ്ങില്‍
നിരവധി നേതാക്കളും പൌര പ്രമുഖരും സംബന്ധിച്ചു.
പ്രമുഖ പണ്ഡിതന്‍ മുഹമ്മദ്‌ സാലിഹ് സഅദി ചടങ്ങിനു നേതൃത്വം നല്‍കി. മഹല്ലിലെ മുഴുവന്‍ വീടുകളിലേക്കും ഉള്ള പെരുന്നാള്‍ അരി വിതരണം കെ. അബ്ദുല്‍ ഖാദിര്‍ നിര്‍വ്വഹിച്ചു. നിര്‍ദ്ധന യുവതികള്‍ക്കുള്ള തയ്യല്‍ മെഷീന്‍ വിതരണം ടി.റഹ്മത്തുള്ള യും, നിസ്കാരക്കുപ്പായ വിതരണം പി മുഹമ്മദ്‌ അലിയും  നിര്‍വ്വഹിച്ചു .   
പ്രസിടന്റ്റ് ടി.പി.ഷാഹു ഹാജിയുടെ അദ്ദ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഖജാന്‍ജി ടി.പി. മഹമൂദ് ഹാജി, തൃക്കരിപ്പൂര്‍ പഞ്ചായത്ത് എസ്.വൈ.എസ് പ്രതിനിധി വി.എന്‍ ഹുസൈന്‍ ഹാജി, യുനീക് ചെയര്‍മാന്‍ എ.കെ.കുഞ്ഞബ്ദുള്ള, കണ്‍ വീനര്‍ ടി.അബ്ദുള്ള മാസ്റര്‍,   ഡയറക്ടരി ബോര്‍ഡ് മെമ്പര്‍ വിപി.കെ ഹനീഫ്, എന്‍.യൂസഫ്‌ ഹാജി, അബ്ദുല്‍ റസാക്ക് കോട്ടപ്പുറം, എന്‍.അബ്ദുല്‍ റഷീദ് ഹാജി,  സി.അബ്ദുള്ള ഹാജി, എ.ജി. ഖാലിദ്,  സി.മുഹമ്മദ്‌ ഇല്യാസ്  തുടങ്ങിയവര്‍ സംബന്ധിച്ചു.   


കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2011 ഓഗസ്റ്റ് 24, ബുധനാഴ്‌ച

യു.ഡബ്ല്യു.സി ദുബായ് സോണല്‍ വാര്‍ഷികവും
ഹാഫിള് ജാബിറിനു സ്വീകരണവും വെള്ളിയാഴ്ച 

ദുബായ്: ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിന്റെ റിലീഫ് വിഭാഗമായ ഉദിനൂര്‍ വെല്‍ഫെയര്‍ സെന്റര്‍ (യു.ഡബ്ല്യു.സി) ദുബായ് സോണല്‍ കമ്മിറ്റിയുടെ വാര്‍ഷിക കൌണ്‍സിലും, ഉദിനൂര്‍ മഹല്ലില്‍ നിന്നും ഇദം പ്രദമായി ഹാഫിള് പദവിയിലെത്തിയ പുത്തലത്ത് ജാബിറിനു സ്വീകരണവും, ഇഫ്താര്‍ മീറ്റും നാളെ (26.8.11 വെള്ളി) ബാര്‍ ദുബായ് ലിബ്ര റസ്ടോറന്റ് പാര്‍ട്ടി ഹാളില്‍ നടക്കും. വൈകുന്നേരം 5 .30 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.

കാരന്തൂര്‍ മര്‍കസില്‍ നിന്നും, മാട്ടൂല്‍ മുഹ്യദ്ധീന്‍ പള്ളിയിലെ തന്റെ ഗുരുനാഥനില്‍ നിന്നും ഖുര്‍ആന്‍ ഹൃദിസ്ത്യമാക്കിയ ജാബിര്‍ തുടര്‍ പഠനത്തിനായി വെല്ലൂര്‍ ബാഖിയാത് അറബിക് കോളേജില്‍ ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. മര്‍ഹൂം എം.ടി.പി സുലൈമാന്‍ മുസ്ലിയാരുടെയും, പുത്തലത്ത് അസ്മയുടെയും പുത്രനായ ജാബിറിന്റെ സഹോദരി ആയിഷ കഴിഞ്ഞ വര്‍ഷം എം.ബി.ബി.എസ് ബിരുദം നേടി ഡോക്ടറായി സേവനം അനുഷ്ടിക്കുകയാണ്. മറ്റു സഹോദരങ്ങള്‍ റാഷിദ്, ജുബൈര്‍, മര്‍സിയ, റാസിഫ, മര്‍ഹൂം സാജിദ എന്നിവരാണ്. സഹോദരീ ഭര്‍ത്താക്കള്‍ അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഖാദര്‍ എന്നിവരുമാണ്.

1993 ല്‍ റാസല്‍ ഖൈമയില്‍ വെച്ച് അകാലത്തില്‍ പൊലിഞ്ഞു പോയ തന്റെ പിതാവിന്റെ ഖബറിടം സിയാറത്ത്‌ ചെയ്യാനായി യു.എ.ഇ യിലെത്തിയതാണ് ജാബിര്‍. മഹല്ലില്‍  നിന്നും ആദ്യമായി ഹിഫ്ളുല്‍ ഖുര്‍ആന്‍ കരസ്ഥമാക്കിയ ജാബിര്‍ ഏവര്‍ക്കും അഭിമാനമാണെന്നു ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, യു.ഡബ്ല്യു.സി ഭാരവാഹികള്‍ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിനോട് പറഞ്ഞു. ജാബിറിന്റെ സഹോദരി ഡോ: ആയിഷയെയും സംഘടന ഉദിനൂരില്‍ വെച്ച് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ശൈഖുനാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരുടെ  സാന്നിധ്യത്തില്‍  ഉപഹാരം നല്‍കി ആദരിച്ചിരുന്നു.