Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010 സെപ്റ്റംബർ 29, ബുധനാഴ്‌ച

ഹജ്ജാജിമാര്‍ക്ക് യാത്ര അയപ്പും, പഠന ക്ളാസ്സും


ഉദിനൂര്‍: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ഉദിനൂര്‍ മഹല്ലില്‍ നിന്നും യാത്ര പോകുന്നവര്‍ക്കായി യാത്ര അയപ്പും, പഠന ക്ളാസ്സും സംഘടിപ്പിക്കുവാന്‍ എസ്.വൈ.എസ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.


ഒക്ടോബര്‍ രണ്ട് ശനിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് ഉദിനൂര്‍ സുന്നി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ വാഗ്മി ജാഫര്‍ സാദിഖ് സ അദി ഹജ്ജ് പഠന ക്ളാസ്സെടുക്കും. തുടര്‍ന്ന് നടക്കുന്ന കൂട്ടു പ്രാര്‍ത്ഥനാ സദസ്സിന് പ്രമുഖ പണ്ഡിതന്‍ സ്വാലിഹ് സ അദി നേതൃത്വം നല്‍കും.


മഹല്ലില്‍ നിന്നും വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന മുഴുവന്‍ ഹാജിമാരും പരിപാടിയില്‍ സംബന്ധിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ടി.പി.ശാഹുല്‍ ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ടി.പി.മഹ്മൂദ് ഹാജി, എ.കെ.കുഞ്ഞബ്ദുള്ള, എന്‍.അബ്ദുല്‍ റഷീദ് ഹാജി, എ.ജി.ഖാലിദ്, അഡ്വ: ഹസൈനാര്‍, ടി.പി.അബ്ദുറ്ഹീം (ദുബൈ), എം.മുഹമ്മദ് കുഞ്ഞി, സി.അക്ബര്‍, എന്‍.ഇബ്രാഹിം, ടി.സി.ഖലീഫ തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍.അബ്ദുല്‍ ലത്തീഫ് സ്വാഗതവും നന്ദിയും പറഞ്ഞു. 


ഹ്രസ്വമായ അവധിക്ക് നാട്ടില്‍ വന്ന് ഗള്‍ഫിലേക്ക് തിരിച്ച് പോകുന്ന ദുബൈ ശാഖാ ജനറല്‍ സെക്രട്ടരി ടി.സി.ഇസ്മായിലിന്ന് യോഗം ഊഷ്മളമായ യാത്ര അയപ്പ് നല്‍കി.

റിപ്പോര്‍ട്ട്: ടി. ഇബ്രാഹിം കുട്ടി.

2010 സെപ്റ്റംബർ 26, ഞായറാഴ്‌ച

കാത്തിരിപ്പിനു വിരാമം , മഹല്ലില്‍ വീണ്ടും ദര്സ്സ് ആരംഭിച്ചു


ഉദിനൂര്‍ ; അല്‍പ കാലത്തെ ഇട വേളയ്ക്ക് ശേഷം ഉദിനൂര്‍ മഹല്ലില്‍ വീണ്ടും ദര്സ് പഠനം ആരംഭിച്ചു .


കഴിഞ്ഞ ദിവസം പുനരാരംഭിച്ച ദര്സ് പഠനോത്ഘാടനം സയ്യെദ് അന്‍വര്‍ തങ്ങള്‍ നിര്‍വഹിച്ചു . ഉസ്താദ് എം ശംസുദ്ധീന്‍ ഫൈസി യുടെ നേത്രത്വത്തില്‍ എട്ടു വിദേശി വിദ്യാര്‍ഥി കളുമായാണ്‌ ദര്സിനു തുടക്കം കുറിച്ചിട്ടുള്ളത് .ഇതിനകം തന്നെ സ്വദേശി വിദ്യാര്‍ത്ഥികളുടെ പ്രവേശനവും അരഭിച്ചിട്ടുണ്ട് .

ഇതേ മഹല്ലില്‍ തന്നെ മുമ്പ് മറ്റൊരു ഉസ്താദിന്റ്റെ കീഴില്‍ മുതഅല്ലിമായി പഠിച്ചു അതെ ദര്സില്‍ തന്നെ ഇന്ന് മുദരിസ്സായി സേവനമനുഷ്ടിക്കാന്‍ കഴിയുക എന്ന അത്യപൂര്‍വമായ സവിശേഷതയും ശംസുദ്ധീന്‍ ഫൈസി ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞു . ദര്സ് പുനരാരംഭ ചടങ്ങില്‍ മഹല്ലിലെ നിരവധി പേര്‍ പങ്കെടുത്തു .

സമീപ പ്രദേശങ്ങളിലെ മഹല്ലുകള്‍ക്ക് പോലും മാത്രകയായി വളര്‍ന്നു വന്നിരുന്ന മഹല്ലിലെ ദര്സ്സ് ചില കാരണങ്ങളാല്‍ ഇടയ്ക്ക് നിര്‍ത്തിവെച്ചത് മഹല്ലിലെ ഏതൊരു ദീനിസ്നേഹികളെയും വേദനിപിക്കുന്നതായിരുന്നു എന്നും , എന്നാല്‍ ഇട വേളയ്ക്ക് ശേഷം വീണ്ടും ദര്സ്സ് പുനരാരംഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും . കഴിഞ്ഞ കാലങ്ങളെ പോലെ തന്നെ വിദേശികളും സ്വദേശികളും അടക്കമുള്ള ഒരു നല്ല ദര്സ്സ് പടുത്തുയര്‍ത്താന്‍ മഹല്ലിന്നു കഴിയട്ടെ എന്ന് പല ദീനീ സ്നേഹികളും ഉദിനൂര്‍ ഡോട്ട് കോമിലൂടെ അഭിപ്രായം പ്രകടിപിച്ചു .

റാഫിക്ക് ജന്മനടിന്റ്റെ വരവേല്‍പ്പ്

തൃകരിപൂര്‍; ഇന്ത്യയില്‍ നിന്നും ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളികരനായി തെരഞ്ഞെടുത്ത തൃകരിപൂരിലെ മുഹമ്മദ്‌ റാഫിക് പൗരസ്വീകരണം നല്കാന്‍ ജന്മനാട് ഒരുങ്ങുന്നു , തൃകരിപൂര്‍ ആക്മി ക്ലബ്ബിന്റ്റെ അഭിമുക്ക്യത്തിലാണ് സ്വീകരണ പരിപാടി ഒരുക്കുന്നത് .സ്വീകരണം വിപുലമായി നടത്തുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ അരഭിക്കാനും തൃകരിപൂര്‍ ഒരുങ്ങി കഴിഞ്ഞു .

2010 സെപ്റ്റംബർ 25, ശനിയാഴ്‌ച

ഉദിനൂര്‍ഹൈ സ്കൂള്‍ ജേതാകളായി

ഉദിനൂര്‍; ചെറുവത്തൂര്‍ ഉപജില്ല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉദിനൂര്‍ ഹൈ സ്കൂള്‍ ജേതാകളായി .കുട്ടമത്ത് ഹൈ സ്കൂളിനെ ഒരു ഗോളിന് പരാജയപെടുതിയാണ് ഉദിനൂര്‍ സ്കൂള്‍ ചാമ്പ്യന്‍ മാരായത് . ഉദിനൂര്‍ ഹൈ സ്കൂളില്‍ നടന്ന മത്സരം പ്രിന്‍സിപ്പല്‍ സി എം വേണു ഗോപാല്‍ ഉല്‍ഘാടനം ചെയ്തു ,

2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

പുനര്‍ വായന

ഇന്ത്യന്‍ ഫുഡ്ബോളിലെ വീരേതിഹാസമായി വളര്‍ന്നു വരുന്ന തൃക്കരിപ്പൂരിലെ മുഹമ്മദ് റാഫിയെ രാജ്യത്തെ ഒന്നാം നംബര്‍ ആയി തെരഞ്ഞെടുത്തപ്പോള്‍ ദേശീയ മധ്യമങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്ന ഉദിനൂര്‍ ഡോട്ട് കോമിന്റെ ജൂലൈ 2 ന്റെ വിമര്‍ശനം വിവിധ മാധ്യമങ്ങള്‍ മുഖ വിലക്കെടുത്തിരിക്കുകയാണ്. മലയാള മനോരമ കഴിഞ്ഞ ദിവസം റാഫിയെക്കുറിച്ച് എഴുതിയ ഫീച്ചര്‍.

റിപ്പോര്‍ട്ട്: അസൈനാര്‍ എ.ജി


2010 സെപ്റ്റംബർ 20, തിങ്കളാഴ്‌ച

WEDDING WISHES


വിവാഹ സംഘം പുറപ്പെട്ടു.


ദുബൈ: അടുത്ത ദിവസം വിവാഹിതരാകുന്ന ഉദിനൂരിലെ ടി.സി.ആബിദ്, ടി.സി. അബ്ദുല്‍ ബാസിത്ത്, എ.സി.ശബീര്‍ എന്നിവര്‍ ഇന്നലെ (20.09.2010) ദുബൈയില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ടു. അടുത്തടുത്ത ദിവസങ്ങളില്‍ ഒരേ കുടുംബത്തില്‍ നിന്നും മൂന്ന് പേരുടെ വിവാഹം എന്ന അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് ഉദിനൂര്‍ ഗ്രാമം. സെപ്ത 24 വെള്ളിയാഴ്ച ഉദിനൂര്‍ ജുമാ മസ്ജിദില്‍ വെച്ച് ശബീറിന്റെയും, ബാസിത്തിന്റെയും നിക്കാഹ് നടക്കും, ആബിദിന്റെ നിക്കാഹ് 26 ഞായറാഴ്ച പേക്കടം പള്ളിയിലാണ് നടക്കുക.

മൂവരുടെയും കല്യാണത്തില്‍ സംബന്ധിക്കുവാനായി ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും ഒരു നിരതന്നെ ദുബൈയില്‍ നിന്നും നാട്ടിലെത്തുന്നുണ്ട്.



രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഒരേ വീട്ടില്‍ നിന്നും രണ്ട് പേരുടെ വിവാഹത്തിന് മഹല്ല് നിവാസികള്‍ സാക്ഷ്യം വഹിച്ചിരുന്നു. പരത്തിച്ചാലിലെ പുത്തലത്ത് മുഹമ്മദ് കുഞ്ഞി, അബ്ദുറശീദ് എന്നീ സഹോദരങ്ങളായിരുന്നു അന്ന് ഒരേ ദിവസം വിവാഹിതരായത്.

2010 സെപ്റ്റംബർ 18, ശനിയാഴ്‌ച