The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2010, സെപ്റ്റംബർ 26, ഞായറാഴ്‌ച
കാത്തിരിപ്പിനു വിരാമം , മഹല്ലില്‍ വീണ്ടും ദര്സ്സ് ആരംഭിച്ചു
ഉദിനൂര്‍ ; അല്‍പ കാലത്തെ ഇട വേളയ്ക്ക് ശേഷം ഉദിനൂര്‍ മഹല്ലില്‍ വീണ്ടും ദര്സ് പഠനം ആരംഭിച്ചു .
കഴിഞ്ഞ ദിവസം പുനരാരംഭിച്ച ദര്സ് പഠനോത്ഘാടനം സയ്യെദ് അന്‍വര്‍ തങ്ങള്‍ നിര്‍വഹിച്ചു . ഉസ്താദ് എം ശംസുദ്ധീന്‍ ഫൈസി യുടെ നേത്രത്വത്തില്‍ എട്ടു വിദേശി വിദ്യാര്‍ഥി കളുമായാണ് ദര്സിനു തുടക്കം കുറിച്ചിട്ടുള്ളത് .ഇതിനകം തന്നെ സ്വദേശി വിദ്യാര്‍ത്ഥികളുടെ പ്രവേശനവും അരഭിച്ചിട്ടുണ്ട് .
ഇതേ മഹല്ലില്‍ തന്നെ മുമ്പ് മറ്റൊരു ഉസ്താദിന്റ്റെ കീഴില്‍ മുതഅല്ലിമായി പഠിച്ചു അതെ ദര്സില്‍ തന്നെ ഇന്ന് മുദരിസ്സായി സേവനമനുഷ്ടിക്കാന്‍ കഴിയുക എന്ന അത്യപൂര്‍വമായ സവിശേഷതയും ശംസുദ്ധീന്‍ ഫൈസി ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞു . ദര്സ് പുനരാരംഭ ചടങ്ങില്‍ മഹല്ലിലെ നിരവധി പേര്‍ പങ്കെടുത്തു .
സമീപ പ്രദേശങ്ങളിലെ മഹല്ലുകള്‍ക്ക് പോലും മാത്രകയായി വളര്‍ന്നു വന്നിരുന്ന മഹല്ലിലെ ദര്സ്സ് ചില കാരണങ്ങളാല്‍ ഇടയ്ക്ക് നിര്‍ത്തിവെച്ചത് മഹല്ലിലെ ഏതൊരു ദീനിസ്നേഹികളെയും വേദനിപിക്കുന്നതായിരുന്നു എന്നും , എന്നാല്‍ ഇട വേളയ്ക്ക് ശേഷം വീണ്ടും ദര്സ്സ് പുനരാരംഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും . കഴിഞ്ഞ കാലങ്ങളെ പോലെ തന്നെ വിദേശികളും സ്വദേശികളും അടക്കമുള്ള ഒരു നല്ല ദര്സ്സ് പടുത്തുയര്‍ത്താന്‍ മഹല്ലിന്നു കഴിയട്ടെ എന്ന് പല ദീനീ സ്നേഹികളും ഉദിനൂര്‍ ഡോട്ട് കോമിലൂടെ അഭിപ്രായം പ്രകടിപിച്ചു .