Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ഹജ്ജാജിമാര്‍ക്ക് യാത്ര അയപ്പും, പഠന ക്ളാസ്സും


ഉദിനൂര്‍: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ഉദിനൂര്‍ മഹല്ലില്‍ നിന്നും യാത്ര പോകുന്നവര്‍ക്കായി യാത്ര അയപ്പും, പഠന ക്ളാസ്സും സംഘടിപ്പിക്കുവാന്‍ എസ്.വൈ.എസ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.


ഒക്ടോബര്‍ രണ്ട് ശനിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് ഉദിനൂര്‍ സുന്നി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ വാഗ്മി ജാഫര്‍ സാദിഖ് സ അദി ഹജ്ജ് പഠന ക്ളാസ്സെടുക്കും. തുടര്‍ന്ന് നടക്കുന്ന കൂട്ടു പ്രാര്‍ത്ഥനാ സദസ്സിന് പ്രമുഖ പണ്ഡിതന്‍ സ്വാലിഹ് സ അദി നേതൃത്വം നല്‍കും.


മഹല്ലില്‍ നിന്നും വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന മുഴുവന്‍ ഹാജിമാരും പരിപാടിയില്‍ സംബന്ധിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ടി.പി.ശാഹുല്‍ ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ടി.പി.മഹ്മൂദ് ഹാജി, എ.കെ.കുഞ്ഞബ്ദുള്ള, എന്‍.അബ്ദുല്‍ റഷീദ് ഹാജി, എ.ജി.ഖാലിദ്, അഡ്വ: ഹസൈനാര്‍, ടി.പി.അബ്ദുറ്ഹീം (ദുബൈ), എം.മുഹമ്മദ് കുഞ്ഞി, സി.അക്ബര്‍, എന്‍.ഇബ്രാഹിം, ടി.സി.ഖലീഫ തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍.അബ്ദുല്‍ ലത്തീഫ് സ്വാഗതവും നന്ദിയും പറഞ്ഞു. 


ഹ്രസ്വമായ അവധിക്ക് നാട്ടില്‍ വന്ന് ഗള്‍ഫിലേക്ക് തിരിച്ച് പോകുന്ന ദുബൈ ശാഖാ ജനറല്‍ സെക്രട്ടരി ടി.സി.ഇസ്മായിലിന്ന് യോഗം ഊഷ്മളമായ യാത്ര അയപ്പ് നല്‍കി.

റിപ്പോര്‍ട്ട്: ടി. ഇബ്രാഹിം കുട്ടി.