Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010 സെപ്റ്റംബർ 11, ശനിയാഴ്‌ച

നാടെങ്ങും ചെറിയ പെരുന്നാള് സമുചിതമായി ആഘോഷിച്ചു.


ഉദിനൂറ്: ഒരു മാസക്കലത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയ പരിശുദ്ധിയുടെ നിറവില് നാടെങ്ങും ചെറിയ പെരുന്നാള് സമുചിതമായി ആഘോഷിച്ചു.


ഉദിനൂറ് ജുമാ മസ്ജിദില് നടന്ന പെരുന്നാള് നിസ്കാരത്തിന് ഖത്തീബ് സി.അബ്ദുറഹീം മുസ്ലിയാറ് നേത്രത്വം നല്കി. ഉദിനൂറ് പള്ളി ഖബറ് സ്ഥാനില് അന്ത്യവിശ്രമം കൊള്ളുന്ന ബന്ധുക്കള്ക്ക് വേണ്ടിയുള്ള കൂട്ടു പ്രാറ്ത്ഥനയില് വന് ജനാവലി പങ്കു കൊണ്ടു. മഹല്ലിലെ ചെറിയ പള്ളികളിലും പെരുന്നാള് നിസ്കാരങള് സംഘടിപ്പിച്ചിരുന്നു. പെരുന്നാള് നിസ്കാരം കൃത്യം 8.30 ന് എന്ന അനൌണ്സ്മെന്റ് കേട്ടു കൊണ്ടാണ് ഉദിനൂറ് ഗ്രാമം ഇന്നലെ ഉണറ്ന്നത്.


അതേ സമയം ഗള്ഫിലും മലേഷ്യലും നാട്ടിലും ഒരേ ദിവസം തന്നെ പെരുന്നാളായത് അവിസ്മരണീയമായ അനുഭൂതിയായിരുന്നു വിശ്വാസികള്ക്ക് പ്രധാനം ചെയ്തത്. എന്നാല് ബാംഗ്ളൂരില് പെരുന്നാള് ശനിയാഴ്ചയാണെന്നത് ചിലരിലെങ്കിലും മ്ളാനത പരത്തി.
 

2010 സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

2010 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

FLASH NEWS

കേരളത്തിലും നാളെ പെരുന്നാള് പ്രഖ്യാപിച്ചു

ഉദിനൂറ്: റമളാന് 29 ആയ ഇന്ന് (9/9/10) വ്യാഴം മലപ്പുറം ജില്ലയിലെ എടപ്പാളില് മാസപ്പിറവി ദ്ര് ശ്യമായതിനാല് കേരളത്തില് നാളെ (10/9/10) വെള്ളിയാഴ്ച പെരുന്നാളായിരിക്കുമെന്ന്
ഖാളിമാരായ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള് , കാന്തപുരം എ.പി.അബൂബക്കറ് മുസ്ലിയാറ്, എന്നിവറ് പ്രഖ്യാപിച്ചു.

ഗള്ഫ് രാജ്യങ്ങളിലും, മലേഷ്യയിലും വെള്ളിയാഴ്ച തന്നെ പെരുന്നാളായത് നാട്ടിലും വിദേശത്തും പരക്കെ ആഹ്ളാദം പകറ്ന്നിരിക്കുകയാണ്.

2010 സെപ്റ്റംബർ 8, ബുധനാഴ്‌ച

FLASH NEWS

ഗള്ഫ് രാജ്യങ്ങളില് പെരുന്നാള് വെള്ളിയാഴ്ച

റംസാന് 29 ആയ ഇന്ന് (8/9/10) ബുധനാഴ്ച മാസപ്പിറവി ദ്ര് ശ്യമായതായി വിവരം ലഭിക്കാത്തതിനാല്  പെരുന്നാള് വെള്ളിയാഴ്ചയായിരിക്കുമെന്ന് വിവിധ ഗള്ഫ് രാജ്യങ്ങളിലെ മത കാര്യ വകുപ്പ് പ്രഖ്യാപിച്ചു. അതേ സമയം കേരളത്തില് വ്യാഴാഴ്ച മാസപ്പിറവി ദ്ര് ശ്യമാവുകയണെങ്കില് ഏറെ വറ്ഷങ്ങള്ക്ക് ശേഷം ഗള്ഫിലും കേരളത്തിലും ഒരേ ദിവസം പെരുന്നാളവുകയെന്ന അപൂറ്വ്വ നേട്ടത്തിനു നാം സക്ഷികളാവും.

2010 സെപ്റ്റംബർ 7, ചൊവ്വാഴ്ച


ഇരുപതിഎഴാം രാവിന്റ്റെ നിറവില്‍ പള്ളികള്‍ ഭക്ത സാന്ദ്രം

ഉദിനൂര്‍; റംസാനിലെ ഇരുപത്തിഎഴാം രാവില്‍ പള്ളികള്‍ വിശ്വാസികളാല്‍ സാന്ദ്രമായി. റംസാനിലെ രാവുകളില്‍ ഏറെ പുണ്യമാകപെട്ടതും , ലൈലത്തുല്‍ ഖദര്‍ വര്ഷികുന്ന രാവുമുയ ഇന്നലെ രാത്രി ഉദിനൂര്‍ മഹല്ലിലെ മുഴുവന്‍ പള്ളികളും വിശ്വാസികളാല്‍ തിങ്ങി നിറഞ്ഞിരുന്നു . ഖത്മുല്‍ ഖുറാന്‍ തസ്ബീഹു നമസ്കാരം , കൂട്ട് പ്രാര്‍ത്ഥനകള്‍ എന്നിവയില്‍ പങ്കെടുത്ത് സായൂജ്യമണിയാന്‍ ,കുട്ടികള്ലെന്നോ വലിയവരെന്നോ പ്രായ വ്യത്യാസമില്ലാതെ തരാവീഹു നമസ്കരത്തോടെ തന്നെ പള്ളികളിലേക്ക്‌ വിശ്വാസികള്‍ എത്തിയിരുന്നു . ഉദിനൂര്‍ ജുമാ മസ്ജിദില്‍ മഹല്ലില്‍ നിന്നും മണ്മറഞ്ഞു പോയവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടന്നിരുന്നു. ആത്മ സംസ്കരണതിന്റ്റെ മാസം വിട ചോല്ലാനിരിക്കെ സ്വര്‍ഗ്ഗ പ്രവേശനത്തിന് വേണ്ടിയും , നരഗത്തെ തൊട്ടു കാവലിനെ തേടിയും രണ്ടു കണ്ണും കരവും റബ്ബിലേക്ക് ഉയര്‍ത്തി , അക്ഷരാര്‍ഥത്തില്‍ രാവിനെ പകലാക്കി വിങ്ങുന്ന മനസ്സുമായി നിശാപ്രാര്‍ത്ഥനയുടെ നിര്‍വൃതിയില്‍ സയൂജ്യമ ണിഞാണപലരും പള്ളി വിട്ടിറങ്ങിയത്‌
ഇബ്രാഹിം കുട്ടി  ടി