Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

ഇരുപതിഎഴാം രാവിന്റ്റെ നിറവില്‍ പള്ളികള്‍ ഭക്ത സാന്ദ്രം

ഉദിനൂര്‍; റംസാനിലെ ഇരുപത്തിഎഴാം രാവില്‍ പള്ളികള്‍ വിശ്വാസികളാല്‍ സാന്ദ്രമായി. റംസാനിലെ രാവുകളില്‍ ഏറെ പുണ്യമാകപെട്ടതും , ലൈലത്തുല്‍ ഖദര്‍ വര്ഷികുന്ന രാവുമുയ ഇന്നലെ രാത്രി ഉദിനൂര്‍ മഹല്ലിലെ മുഴുവന്‍ പള്ളികളും വിശ്വാസികളാല്‍ തിങ്ങി നിറഞ്ഞിരുന്നു . ഖത്മുല്‍ ഖുറാന്‍ തസ്ബീഹു നമസ്കാരം , കൂട്ട് പ്രാര്‍ത്ഥനകള്‍ എന്നിവയില്‍ പങ്കെടുത്ത് സായൂജ്യമണിയാന്‍ ,കുട്ടികള്ലെന്നോ വലിയവരെന്നോ പ്രായ വ്യത്യാസമില്ലാതെ തരാവീഹു നമസ്കരത്തോടെ തന്നെ പള്ളികളിലേക്ക്‌ വിശ്വാസികള്‍ എത്തിയിരുന്നു . ഉദിനൂര്‍ ജുമാ മസ്ജിദില്‍ മഹല്ലില്‍ നിന്നും മണ്മറഞ്ഞു പോയവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടന്നിരുന്നു. ആത്മ സംസ്കരണതിന്റ്റെ മാസം വിട ചോല്ലാനിരിക്കെ സ്വര്‍ഗ്ഗ പ്രവേശനത്തിന് വേണ്ടിയും , നരഗത്തെ തൊട്ടു കാവലിനെ തേടിയും രണ്ടു കണ്ണും കരവും റബ്ബിലേക്ക് ഉയര്‍ത്തി , അക്ഷരാര്‍ഥത്തില്‍ രാവിനെ പകലാക്കി വിങ്ങുന്ന മനസ്സുമായി നിശാപ്രാര്‍ത്ഥനയുടെ നിര്‍വൃതിയില്‍ സയൂജ്യമ ണിഞാണപലരും പള്ളി വിട്ടിറങ്ങിയത്‌
ഇബ്രാഹിം കുട്ടി  ടി