ഉദിനൂറ് പരത്തിച്ചാലിലെ നൂറുല്‍ ഹുദ മസ്ജിദ് ഇന്നലെ (6/9/10) നടന്ന ഖത്മുല് ഖുറാനിലും, ഇഫ്താറിലും പങ്കെടുത്തവറ്. ഫോട്ടോ: ഇബ്രാഹിം കുട്ടി ടി.
The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച
2010 സെപ്റ്റംബർ 5, ഞായറാഴ്‌ച
പരത്തിച്ചാല്‍ നൂറുല്‍ ഹുദ മസ്ജിദില്‍ ഇഫ്താര്‍ വിരുന്ന്
ഉദിനൂര്‍ ; പരത്തിച്ചാല്‍ നൂറുല്‍ ഹുദ മസ്ജിദില്‍ ഇന്ന് (Sept 6) ഇഫ്താര്‍ വിരുന്ന്.പള്ളി പരിസരത്തെ സുന്നി പ്രവര്‍ത്തകരാണ് ഇഫ്താര്‍ സംഗമത്തിന് നേത്രത്വം നല്‍കുന്നത് . എല്ലാ വര്‍ഷവും മുടങ്ങാതെ റംസാനില്‍ ഒടുവിലത്തെ പത്തില്‍ ,ഇഫ്ത്താര്‍ വിരുന്ന് ഒരുക്കാറുണ്ട് . പതിവ് തെറ്റിക്കാതെ ഇപ്രാവശ്യവും വിപുലമായാണ് സംഘം ഒരുക്കുന്നത് . ടി പി വഹാബ് , ടി ഹമീദ് , മിസ്‌ഹബ് , സലിം , ഇബ്രാഹിം കുട്ടി , നൗഷാദ് അലി എന്നിവരാണ് പരിപാടികള്‍ക്ക് നേത്രത്വം നല്‍കുന്നത് .
GREAT TRAGEDY IN UDINUR
മരം മുറിക്കുന്നതിനിടയില് അപകടം 2 തൊഴിലാളികള് മരിച്ചു
ഉദിനൂറ്: വീട്ട് വളപ്പിലെ മാവ് മുറിക്കുന്നതിനിടയില് അപകടം പിണഞ്ഞ് 2 തൊഴിലാളികള് മരിച്ചു. ഉദിനൂറ് പടിഞ്ഞാറെ പുരയില് ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം. കിനാത്തില് സ്വദേശികളായ കണ്ണന് കുഞ്ഞി 67, ഗോവിന്ദന് 60 എന്നിവരാണ് മരിച്ചത്. മുറിച്ചു കൊണ്ടിരുന്ന മാവ് തെങ്ങിന്റെ മുകളിലേക്ക് വീഴുകയും താഴെ നില്ക്കുകയായിരുന്ന ഇരുവരുടെയും ശരീരത്തിലേക്ക് പതിക്കുകയുമാണു ണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി രക്ഷപ്പെട്ടു.
ഉദിനൂറ് മഹല്ല് എസ്.വൈ.എസ്. ദുരന്തത്തില് കടുത്ത ദുഖം രേഖപ്പെടുത്തി. എസ്.വൈ.എസ്. നേതാക്കളായ എ.കെ.കുഞ്ഞബ്ദുള്ള, ടി.അശ് റഫ്, സി.കെ.നൌഷാദ് എന്നിവറ് പടിഞ്ഞാറെ പുരയിലെത്തി ഗ്രഹ നാഥനായ ടി.അഹ്മദ് മാസ്റ്ററെ സമാശ്വസിപ്പിച്ചു. സംഭവത്തിലുള്ള ദുഖ സൂചകമായി നാളെ പടിഞ്ഞാറെ പുരയില് നടക്കാനിരുന്ന നോംബു തുറ മാറ്റി വെച്ചതായി അദ്ധേഹം ഉദിനൂറ് ഡോട്ട് കോമിനോട് പറഞ്ഞു.
2010 സെപ്റ്റംബർ 4, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)








