മരം മുറിക്കുന്നതിനിടയില് അപകടം 2 തൊഴിലാളികള് മരിച്ചു
ഉദിനൂറ്: വീട്ട് വളപ്പിലെ മാവ് മുറിക്കുന്നതിനിടയില് അപകടം പിണഞ്ഞ് 2 തൊഴിലാളികള് മരിച്ചു. ഉദിനൂറ് പടിഞ്ഞാറെ പുരയില് ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം. കിനാത്തില് സ്വദേശികളായ കണ്ണന് കുഞ്ഞി 67, ഗോവിന്ദന് 60 എന്നിവരാണ് മരിച്ചത്. മുറിച്ചു കൊണ്ടിരുന്ന മാവ് തെങ്ങിന്റെ മുകളിലേക്ക് വീഴുകയും താഴെ നില്ക്കുകയായിരുന്ന ഇരുവരുടെയും ശരീരത്തിലേക്ക് പതിക്കുകയുമാണു ണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി രക്ഷപ്പെട്ടു.
ഉദിനൂറ് മഹല്ല് എസ്.വൈ.എസ്. ദുരന്തത്തില് കടുത്ത ദുഖം രേഖപ്പെടുത്തി. എസ്.വൈ.എസ്. നേതാക്കളായ എ.കെ.കുഞ്ഞബ്ദുള്ള, ടി.അശ് റഫ്, സി.കെ.നൌഷാദ് എന്നിവറ് പടിഞ്ഞാറെ പുരയിലെത്തി ഗ്രഹ നാഥനായ ടി.അഹ്മദ് മാസ്റ്ററെ സമാശ്വസിപ്പിച്ചു. സംഭവത്തിലുള്ള ദുഖ സൂചകമായി നാളെ പടിഞ്ഞാറെ പുരയില് നടക്കാനിരുന്ന നോംബു തുറ മാറ്റി വെച്ചതായി അദ്ധേഹം ഉദിനൂറ് ഡോട്ട് കോമിനോട് പറഞ്ഞു.