Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2014, ഫെബ്രുവരി 23, ഞായറാഴ്‌ച

ഉദിനൂർ യുനീക്‌ എജുക്കോം സെന്റർ ഉൽഘാടനം ഏപ്രിലിൽ



ഉദിനൂർ യൂനിറ്റ്‌ എസ്‌. വൈ എസിനു കീഴിൽ നിർമ്മിതമായ ബഹു മുഖ വൈജ്ഞാനിക സംരംഭമായ യുനീക്‌ എജുക്കോം സെന്ററിന്റെ ഉൽഘാടനം അതി വിപുലമായ പരിപാടിക ളോടെ ഏപ്രിൽ ആദ്യ വാരം നടത്താൻ സുന്നി സെന്ററിൽ ചേർന്ന സ്വാഗത സംഘം യോഗം തീരുമാനിച്ചു.

 പരിപാടിയുടെ വിജയത്തിനായി പ്രൊഫ: മുഹമ്മദ്‌ സാലിഹ്‌ സ അദി ചെയർ മാനും, ടി.അബ്ദുല്ല മാസ്റ്റർ കൺ വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മറ്റു ഭാരവാഹികൾ: ടി പി അബ്ദുൽ സലാം ഹാജി, അബ്ദുൽ റസാക്ക്‌ പുഴക്കര, എ.ജി സിദ്ധീക്ക്‌, എ.ബി സലാഹുദ്ധീൻ ( വൈ: ചെയർ മാൻ), എം.ടി.പി അബൂബക്കർ മൗലവി, പി. മുഹമ്മദ്‌ അലി, ടി.മുഷ്‌ താഖ്‌, ടി.റയീസ്‌ (ജോയി: കൺ വീനർ).

വിവിധ സബ്‌ കമ്മിറ്റികൾ: പ്രോഗ്രാം: എ.കെ കുഞ്ഞബ്ദുല്ല ഹാജി, സി.അക്ബർ. പ്രചരണം: സി.അബ്ദുൽ ഖാദർ, സി.ഇല്യാസ്‌, ടി. ഇബ്രാഹിം കുട്ടി. ഫൈനാൻസ്‌: ടി.പി ശാഹുൽ ഹമീദ്‌ ഹാജി, എ.ജി ഖാലിദ്‌, എൻ. അബ്ദുൽ റഷീദ്‌ ഹാജി, ടി. സി മുഹമ്മദ്‌ സാനി. ലോ ആന്റ്‌ ഓർഡർ: സൈനുൽ ആബിദ്‌ പി, നൗഫൽ എൻ. സപ്പ്ലിമന്റ്‌: ടി.സി ഇസ്മായിൽ, ടി.സി ഖലീഫ, എൻ. ഫൈസൽ, നൗഫൽ സ അദി. മീഡിയ: ബശീർ മങ്കയം, ടി.സി മുസമ്മിൽ. വളണ്ടിയർ: സി.അക്ബർ, പി.ജുബൈർ. ഫുഡ്‌: എം . മുഹമ്മദ്‌ കുഞ്ഞി ഹാജി, എ.കെ ഉസിനാർ, എൻ.അബ്ദുൽ റസാക്ക്‌ ഹാജി. സ്റ്റേജ്‌ ആന്റ്‌ ഡക്കറേഷൻ: മുഹമ്മദ്‌ സാലിഹ്‌ കെ.വി. വി, എൻ . അബ്ദുൽ ലതീഫ്‌, എൻ.അശ്രഫ്‌, ബഷീർ, എൻ.ഇബ്രാഹിം. ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌: ടി. ശുറയ്യ്‌, ടി.പി ആശിഖ്‌, മുഹമ്മദ്‌ കെ.വി. സ്വീകരണം: എ.ബി അബ്ദുല്ല മാസ്റ്റർ, പി.ജാബിർ ബാഖവി.

എം.എ അബ്ദുൽ ഖാദർ മുസ്ലിയാർ, സയ്യിദ്‌ തയ്യിബുൽ ബുഖാരി, എ.ബി സുലൈമാൻ മാസ്റ്റർ, ടി.പി മഹമൂദ്‌ ഹാജി, എ.ബി മുഹമ്മദ്‌ കുഞ്ഞി ഹാജി, ടി . മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ, സി.അബ്ദുല്ല ഹാജി എന്നിവർ ഉപദേശക സമിതി അംഗങ്ങളായിരിക്കും.

പരിപാടിയുടെ മുന്നോടിയായി മർച്ച്‌ 17 നു സയ്യിദ്‌ ഫളൽ കോയമ്മ (കുറ) തങ്ങളുടെ നേത്രുത്വതിൽ ദിക്ര് ഹൽഖയും കൂട്ടു പ്രാർത്ഥനയും സംഘടിപ്പിക്കും.

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

താജുൽ ഉലമ അനുസ്മരണവും ദിക്‌ർ ഹൽഖയും


ഉദിനൂർ യൂനിറ്റ്‌ എസ്‌. വൈ എസ്‌ സംഘടിപ്പിക്കുന്ന താജുൽ ഉലമ അനുസ്മരണവും, മസാന്ത ദിക്‌ ർ ഹൽഖയും 21.2.14 വെള്ളി വൈ: 7 മണിക്ക്‌ ഉദിനൂർ സുന്നി സെന്റർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.

പ്രമുഖ വാഗ്മി ലുഖ്‌ മാൻ മിസ്ബാഹി ശ്രീകണ്ഠാപുരം അനുസ്മരണ പ്രഭാഷനം നടത്തും. ദിക്‌ ർ ഹൽഖക്കും കൂട്ടുപ്രാർത്ഥനക്കും പ്രൊഫ: മുഹമ്മദ്‌ സാലിഹ്‌ സ അദി നേത്രുത്വം നൽകും. 

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

താജുൽ ഉലമ ഉള്ളാൾ തങ്ങൾ ഓർമ്മയായി


പയ്യന്നൂര്‍: ശനിയാഴ്ച അന്തരിച്ച സമസ്ത കേരള ജംഇയ്യയത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റും പ്രഗത്ഭ ഇസ്ലാമിക പണ്ഡിതനുമായ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍ എന്ന ഉള്ളാൾ തങ്ങള്‍ക്ക് പ്രാര്‍ത്ഥനാനിര്‍ഭരമായ യാത്രാമൊഴി.

ഖബറടക്കം ഞായറാഴ്ച രാവിലെ പത്തരയോടെ എട്ടിക്കുളത്തെ തറവാട് വീട്ടിന് സമീപത്തെ തഖ് വ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. പണ്ഡിതരും സംഘടനാ ഭാരവാഹികളും അടക്കം ആയിരങ്ങള്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പുലര്‍ചെ നാലുമണിക്ക് ആരംഭിച്ച മയ്യിത്ത് നിസ്‌കാരം 60ലേറെ തവണ ജമാഅത്തായി നടന്നു. പ്രഥമ നിസ്‌കാരത്തിന് മകനും ഉള്ളാള്‍ നാഇബ് ഖാസിയുമായ ഫസല്‍കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി. തുടര്‍ന്ന് കെ.എസ്.ആറ്റക്കോയ തങ്ങള്‍ ഉള്‍പെടെയുള്ളവരുടെ നേതൃത്വത്തിലാണ് നിസ്‌കാരം നടന്നത്.

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

സയ്യിദ്‌ അബ്ദുൽ റഹിമാൻ അൽ ബുഖാരി ഉള്ളാൾ വഫാതായി

പയ്യന്നൂർ: സമസ്ത കേരള ജാം ഇയ്യത്തുൽ ഉലമയുടെ ദീർഗ്ഘ കാല പ്രസിട്ഡന്റ്‌ സയ്യിദ്‌ അബ്ദുൽ റഹിമാൻ അൽ ബുഖാരി ഉള്ളാൾ വഫാതായി. ഇന്നു (ശനി) ഉച്ച കഴിഞ്ഞ്‌ 4.30 ഓടെ എട്ടിക്കുള ത്തെ സ്വവസതിയിലായിരുന്നു അന്ത്യം. Read the full story