പയ്യന്നൂര്‍: ശനിയാഴ്ച അന്തരിച്ച സമസ്ത കേരള ജംഇയ്യയത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റും പ്രഗത്ഭ ഇസ്ലാമിക പണ്ഡിതനുമായ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍ എന്ന ഉള്ളാൾ തങ്ങള്‍ക്ക് പ്രാര്‍ത്ഥനാനിര്‍ഭരമായ യാത്രാമൊഴി.
ഖബറടക്കം ഞായറാഴ്ച രാവിലെ പത്തരയോടെ എട്ടിക്കുളത്തെ തറവാട് വീട്ടിന് സമീപത്തെ തഖ് വ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. പണ്ഡിതരും സംഘടനാ ഭാരവാഹികളും അടക്കം ആയിരങ്ങള്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പുലര്‍ചെ നാലുമണിക്ക് ആരംഭിച്ച മയ്യിത്ത് നിസ്‌കാരം 60ലേറെ തവണ ജമാഅത്തായി നടന്നു. പ്രഥമ നിസ്‌കാരത്തിന് മകനും ഉള്ളാള്‍ നാഇബ് ഖാസിയുമായ ഫസല്‍കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി. തുടര്‍ന്ന് കെ.എസ്.ആറ്റക്കോയ തങ്ങള്‍ ഉള്‍പെടെയുള്ളവരുടെ നേതൃത്വത്തിലാണ് നിസ്‌കാരം നടന്നത്.